Home
News

പഴയപോലെയല്ല, 50, 100, 200 ഒക്കെ കൂടിയിട്ടുണ്ട്; പോസ്റ്റ്പെയ്ഡിൽ ലാഭം ജിയോയോ എയർടെലോ എന്ന് ഇതാ

ജൂ​ലൈ 3 മുതൽ ജിയോയുടെയും എയർടെലിന്റെയും പുതിയ മൊ​ബൈൽ താരിഫ് നിരക്കുകൾ നിലവിൽ വരികയാണ്. ഇന്ത്യയിൽ ഏറ്റവുമധികം ടെലിക്കോം വരിക്കാരുള്ളത് ജിയോയ്ക്കും (JIO) രണ്ടാം സ്ഥാനം എയർടെലിനുമാണ് (AIRTEL). ഈ രണ്ട് കമ്പനികളും തങ്ങളുടെ ​പ്രീപെയ്ഡ് പ്ലാനുകളുടെ മാത്രമല്ല, പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ നിരക്കുകളും പുതുക്കിയിരിക്കുന്നു. ജൂ​ലൈ മൂന്നിന് പുതിയ പ്ലാനുകൾ നിലവിൽ വരുമ്പോൾ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളാണോ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനുകളാണോ കൂടുതൽ ലാഭം എന്ന് വരിക്കാർ ഇപ്പോൾ ചിന്തിക്കുന്നുണ്ട്. അ‌വർക്കായി ജിയോയുടെയും എയർടെലിന്റെയും പഴയ പോസ്റ്റ്പെയ്ഡ് പ്ലാനുകളും ജൂ​ലൈ 3ന് വരാൻ പോകുന്ന പുതിയ പ്ലാനുകളും അ‌വയിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങളും ഇവിടെ പരിചയപ്പെടുത്തുന്നു.

ജൂ​ലൈ 3ന് ശേഷം ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനുകൾക്ക് ചെലവാകുന്ന തുകയും അ‌വയുടെ പഴയ നിരക്കും ലഭ്യമാകുന്ന ആനുകൂല്യങ്ങളും ഇതാ- 349 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ: 299 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനിന്റെ നിരക്ക് ജൂ​ലൈ 3ന് ശേഷം 349 രൂപയാകും. ഈ പ്ലാനിന്റെ നിരക്കിൽ 50 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

പഴയപോലെയല്ല, പോസ്റ്റ്പെയ്ഡിൽ 50, 100, 200 ഒക്കെ കൂടിയിട്ടുണ്ട്!

അ‌ൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയ്ക്ക് ഒപ്പം 30ജിബി ഡാറ്റ ആണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ജൂ​ലൈ 3ന് ശേഷം, ഇനി ജിയോയുടെ അ‌ടിസ്ഥാന പോസ്റ്റ്പെയ്ഡ് പ്ലാൻ (എൻട്രിലെവൽ പോസ്റ്റ്പെയ്ഡ് പ്ലാൻ) 349 രൂപയുടെ ഈ പ്ലാൻ ആയിരിക്കും.

449 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ: 399 രൂപ വിലയുണ്ടായിരുന്ന ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ ആണ് ജൂ​ലൈ 3ന് ശേഷം 449 രൂപ നിരക്കിൽ എത്തുന്നത്. ഒരു ബില്ലിംഗ് സൈക്കിളിൽ 75GB ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ഈ പ്ലാൻ നൽകുന്നു.

ചെറിയ തുകയുടെ രണ്ട് പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ മാത്രമാണ് ജിയോ നിരക്ക് വർധന നടപ്പാക്കിയിരിക്കുന്നത്. ഈ രണ്ട് പ്ലാനുകൾ കൂടാതെ 699 രൂപ, 1499 രൂപ എന്നീ നിരക്കുകളിൽ രണ്ട് പോസ്റ്റ് പെയ്ഡ് പ്ലാനുകൾ കൂടി ജിയോ നൽകിവരുന്നുണ്ട്. ഈ പ്ലാനുകളുടെ നിരക്ക് ഇപ്പോൾ വർധിപ്പിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

699 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് ഫാമിലി പ്ലാനിന്റെ ആനുകൂല്യങ്ങളിൽ 100ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിംഗും 100 എസ്എംഎസും ഉൾപ്പെടുന്നു. 1,499 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് ഫാമിലി പ്ലാൻ 300 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. ഈ രണ്ട് പ്ലാനുകളിലും അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ഇപ്പോൾ ലഭ്യമാണ്.

ജിയോയെപ്പോലെ എയർടെലിനും ആകെ 4 പോസ്റ്റ്പെയ്ഡ് പ്ലാനുകളാണ് ഉള്ളത്. ജിയോ രണ്ട് പ്ലാനുകളിൽ മാത്രം നിരക്ക് വർധന ഒതുക്കിയപ്പോൾ എയർടെലിന്റെ 4 പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ നിരക്കുകളും കൂട്ടിയിട്ടുണ്ട്. ജൂ​ലൈ 3ന് ശേഷം നിലവിൽ വരുന്ന പുതിയ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളും അ‌വയുടെ പഴയ വിലയും ലഭ്യമാകുന്ന ആനുകൂല്യങ്ങളും പരിചയപ്പെടാം.

പഴയപോലെയല്ല, പോസ്റ്റ്പെയ്ഡിൽ 50, 100, 200 ഒക്കെ കൂടിയിട്ടുണ്ട്!

444 രൂപയുടെ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാൻ: 399 രൂപയുടെ പ്ലാനാണ് 45 രൂപ വർധനയോടെ ജൂ​ലൈ 3ന് ശേഷം 444 രൂപ വിലയിൽ ലഭ്യമാകുക. 40 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, ഡാറ്റ റോൾഓവർ, എക്‌സ്ട്രീം പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ.

549 രൂപയുടെ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാൻ: 499 രൂപയുടെ എയർടെൽ പ്ലാനാണ് 50 രൂപ നിരക്ക് വർധനയോടെ ഇനി 549 രൂപ വിലയിൽ ലഭ്യമാകുക. 75 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, ഡാറ്റ റോൾഓവർ, എക്‌സ്‌ട്രീം പ്രീമിയം, 12 മാസത്തെ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ, 6 മാസത്തെ ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ എന്നിവ ഇതിലുണ്ട്.

പഴയപോലെയല്ല, പോസ്റ്റ്പെയ്ഡിൽ 50, 100, 200 ഒക്കെ കൂടിയിട്ടുണ്ട്!

699 രൂപയുടെ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാൻ: രണ്ട് കണക്ഷനുകൾക്കുള്ള 599 രൂപയുടെ പ്ലാനാണ് 100 രൂപ നിരക്ക് വർധനയോടെ ഇനി 699 രൂപയ്ക്ക് ലഭ്യമാകുക. അൺലിമിറ്റഡ് കോളിങ്, 105 ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ്, എക്‌സ്‌ട്രീം പ്രീമിയം, ഡാറ്റ റോളോവർ, 12 മാസത്തെ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ, ആറ് മാസത്തെ ആമസോൺ പ്രൈം, വിങ്ക് പ്രീമിയം സബ്സ്ക്രിപ്ഷനുകൾ എന്നിവ ഈ പ്ലാനിലുണ്ട്.

1,199 രൂപയുടെ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാൻ: നാല് കണക്ഷനുകൾക്കുള്ള 999 രൂപയുടെ ഫാമിലി പ്ലാൻ ആണ് 200 രൂപ നിരക്ക് വർധനവോടെ ജൂ​ലൈ 3 മുതൽ 1,199 രൂപ നിരക്കിൽ എത്തുന്നത്. 190ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, ഡാറ്റ റോളോവർ, എക്‌സ്‌ട്രീം പ്രീമിയം, 12 മാസത്തെ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ, ആറ് മാസത്തെ ആമസോൺ പ്രൈം, വിങ്ക് പ്രീമിയം സബ്സ്ക്രിപ്ഷനുകൾ എന്നിവ ഇതിലുണ്ട്.

More from GizBot

Best Mobiles in India

English summary
New mobile tariff rates of Jio and Airtel are coming into effect from July 3. Jio and Airtel have a total of 4 postpaid plans each. While Jio has limited the rate hike to only two plans, Airtel has also hiked the rates of 4 postpaid plans. Jio's new postpaid plans will be available at Rs 349 and Rs 449.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X