Home
News

വാങ്ങുന്ന കാശിന് കൂറ് കാട്ടുന്നത് ജിയോയോ എയർടെലോ? അ‌ൺലിമിറ്റഡ് 5ജി പ്ലാൻ തെരഞ്ഞെടുക്കുന്നവർ അ‌റിയാൻ...

ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ റിലയൻസ് ജിയോയും ഭാരതി എയർടെലും മാത്രമാണ് വരിക്കാർക്ക് 5ജി സേവനങ്ങൾ ലഭ്യമാക്കിയിട്ടുള്ളത്. നിലവിൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ സൗജന്യമായി നൽകുന്നു എന്ന് ജിയോയും എയർടെലും ഒരേപോലെ അ‌വകാശപ്പെടുന്നു. എന്നാൽ സൗജന്യം എന്ന് പറയുമ്പോൾ തന്നെ ഭൂരിഭാഗവും ഉയർന്ന നിരക്കുള്ള റീച്ചാർജ് പ്ലാനുകൾക്കൊപ്പമാണ് ഈ സൗജന്യ 5ജി ഡാറ്റ ഓഫർ ലഭ്യമാകുക എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ജൂ​ലൈയിൽ നടപ്പാക്കിയ നിരക്ക് വർധനവിന് ശേഷം ജിയോയും എയർടെലും 2ജിബിയോ അ‌തിന് മുകളിലോ പ്രതിദിന ഡാറ്റയുള്ള പ്ലാനുകൾക്കൊപ്പം മാത്രമേ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ നൽകുന്നുള്ളൂ.

റീച്ചാർജ് പ്ലാനുകളുടെ നിരക്ക് വർധിപ്പിക്കുന്ന പ്രധാന ഘടകം ഡാറ്റയുടെ അ‌ളവാണ്. 2ജിബി പ്രതിദിന ഡാറ്റ ലഭ്യമാകുന്ന പ്ലാനുകൾക്ക് അ‌വയുടെ വാലിഡിറ്റി കൂടുന്നത് അ‌നുസരിച്ച് നിരക്കും കൂടും. അ‌തിനാൽത്തന്നെ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭ്യമാകുന്ന പ്ലാനുകളും ഉയർന്ന നിരക്കിലാണ് എത്തുന്നത്. ഏറ്റവും കുറഞ്ഞ നിരക്കിൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാകണമെങ്കിൽ പ്രതിമാസ പ്ലാനുകളാണ് ആശ്രയം.

വാങ്ങുന്ന കാശിന് കൂറ് കാട്ടുന്നത് ജിയോയോ എയർടെലോ?

ജിയോയുടെയും എയർടെലിന്റെയും അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ഉൾപ്പെടുന്ന ഏറ്റവും നിരക്ക് കുറഞ്ഞ പ്രതിമാസ റീച്ചാർജ് പ്ലാനുകൾ പരിശോധിച്ചാൽ ജിയോയ്ക്ക് രണ്ട് പ്ലാനുകളും എയർടെലിന്റെ ഒരു പ്ലാനും കാണാൻ സാധിക്കും. ജിയോയുടെ ഒരു മാസത്തിനടുത്ത് വാലിഡിറ്റിയുള്ള അ‌ൺലിമിറ്റഡ് 5ജി ഡാറ്റ പ്ലാൻ 349 രൂപ നിരക്കിൽ എത്തുന്നു. എയർടെലും സമാന നിരക്കിൽ അ‌തേ ആനുകൂല്യങ്ങളോടെ ഒരു 349 രൂപ പ്ലാൻ പുറത്തിറക്കിയിട്ടുണ്ട്.

ഒരു മാസത്തിനടുത്ത് വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാകുന്ന പ്ലാനുകൾ പരിശോധിച്ചാൽ ജിയോയുടെയും എയർടെലിന്റെയും പ്ലാനുകൾ ഒരേ നിരക്കിൽ തന്നെയാണ് എത്തുന്നത് (349 രൂപ). എന്നാൽ ഏറ്റവും കുറഞ്ഞ നിരക്കിൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ നൽകുന്ന ടെലിക്കോം കമ്പനി എന്ന ​സ്ഥാനം നേടാൻ ജിയോ ഒരു ബുദ്ധി പ്രയോഗിച്ചു.

198 രൂപ നിരക്കിൽ 2ജിബി പ്രതിദിന ഡാറ്റ സഹിതം ജിയോ ഒരു പ്രീപെയ്ഡ് പ്ലാൻ പുറത്തിറക്കി. അ‌തോടെ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന പ്ലാൻ എന്ന സ്ഥാനം ഈ ജിയോ പ്ലാൻ സ്വന്തമാക്കി. എങ്കിലും ഈ ജിയോ പ്ലാൻ ലാഭകരമാണോ എന്ന് ചോദിച്ചാൽ അ‌ല്ല എന്നുതന്നെ പറയേണ്ടിവരും.

ജിയോയുടെ 349 രൂപ, 198 രൂപ, എയർടെലിന്റെ 349 രൂപ പ്ലാനുകളിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ ആദ്യം പരിചയപ്പെടാം. 349 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ആനുകൂല്യങ്ങൾ: ദിവസം 2ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ തുടങ്ങിയ ആനുകൂല്യങ്ങൾ 28 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ലഭിക്കും.

ജിയോ 198 രൂപ പ്ലാൻ ആനുകൂല്യങ്ങൾ: പ്രതിദിനം 2ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ എന്നീ ആനുകൂല്യങ്ങൾ 14 ദിവസ വാലിഡിറ്റിയിൽ ഈ ജിയോ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 14 ദിവസ വാലിഡിറ്റിയേ ഉള്ളൂ എങ്കിലും അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറുള്ള ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ ഇതാണ്.

വാങ്ങുന്ന കാശിന് കൂറ് കാട്ടുന്നത് ജിയോയോ എയർടെലോ?

349 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: പ്രതിദിനം 2 ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 28 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. ഏറ്റവും കുറഞ്ഞ നിരക്കിൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാകുന്ന എയർടെൽ പ്ലാനാണിത്.

379 രൂപ നിരക്കിൽ 30 ദിവസ വാലിഡിറ്റിയിൽ എത്തുന്ന ഒരു എയർടെൽ പ്ലാനുണ്ട്. മുൻപ് ഈ 379 രൂപ പ്ലാനിലായിരുന്നു ഏറ്റവും കുറഞ്ഞ നിരക്കിൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭ്യമായിരുന്നത്. എന്നാലിപ്പോൾ ആ സ്ഥാനം 349 രൂപയുടെ എയർടെൽ പ്ലാനിനാണ്.

വാങ്ങുന്ന കാശിന് കൂറ് കാട്ടുന്നത് ജിയോയോ എയർടെലോ?

ഈ മൂന്ന് പ്ലാനുകളും വിലയിരുത്തിയാൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറുള്ള പ്രതിമാസ റീച്ചാർജ് പ്ലാനുകൾ ഏതാണ്ട് ഒരേ നിരക്കിൽ തന്നെയാണ് ജിയോയും എയർടെലും നൽകുന്നത്. വാങ്ങുന്ന കാശിന് തക്കതായ ഡാറ്റ ആനുകൂല്യങ്ങൾ ഈ രണ്ട് പ്ലാനുകളും നൽകുന്നു. എന്നാൽ വരിക്കാർക്ക് ഒരു അ‌ധിക ഓപ്ഷൻ നൽകിക്കൊണ്ട് കുറഞ്ഞ നിരക്കിൽ അ‌ൺലിമിറ്റഡ് 5ജി നൽകുന്ന കമ്പനി എന്ന കപ്പ് ജിയോ സ്വന്തമാക്കുകയായിരുന്നു.

എങ്കിലും ഏറ്റവും കുറഞ്ഞ നിരക്കിൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭ്യമാകുന്നു എന്ന് പറയുന്ന 198 രൂപയുടെ പ്ലാൻ യഥാർഥത്തിൽ വരിക്കാർക്ക് നഷ്ടമാണ്. കാരണം പ്രതിദിന ചെലവ് നോക്കിയാൽ 349 രൂപയുടെ പ്ലാനാണ് ലാഭം. 198 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് ഏകദേശം 14രൂപ 14 പൈസ. അ‌തേസമയം 349 രൂപ പ്ലാനിന്റെ ചെലവ് 12രൂപ 46 ​പൈസയാണ്. അ‌തായത് പ്രതിമാസ പ്ലാനെടുത്താൽ ജിയോയും എയർടെലും ഒരുപോലെ തന്നെ!.

Best Mobiles in India

English summary
Both Jio and Airtel are offering unlimited 5G data offer for subscribers. The Jio prepaid plans that offer unlimited 5G data at the lowest cost are priced at Rs 198 and Rs 349 and the Airtel plan is priced at Rs 349. The Rs 349 Jio Airtel plans offer 28 days validity and the Rs 198 Jio plan offers 14 days validity.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X