500 രൂപയിൽ താഴെ വിലയുള്ള മികച്ച പ്ലാനുകൾ നൽകുന്നതാര്? മത്സരം ജിയോഫൈബറും എയർടെൽ എക്സ്ട്രീം ഫൈബറും തമ്മിൽ

|

രാജ്യത്തെ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാർക്കിടയിലെ വലിയ പേരുകളാണ് എയർടെലും ജിയോയും. രാജ്യത്തെ വലിയ കമ്പനികളാണെങ്കിലും 500 രൂപയിൽ താഴെ വില വരുന്ന സെഗ്മെന്റിൽ പറയത്തക്ക ബ്രോഡ്ബാൻഡ് പ്ലാനുകളൊന്നും ഈ രണ്ട് കമ്പനികളും ഓഫർ ചെയ്യുന്നില്ല. വിരലിൽ എണ്ണാവുന്ന ഓഫറുകൾ മാത്രമാണ് ഈ സെക്ഷനിൽ രണ്ട് കമ്പനികളും ഓഫർ ചെയ്യുന്നത്. കുറച്ച് മാത്രം പണം മുടക്കാൻ ശേഷിയുള്ള കൂടുതൽ എഫ് ടി ടി എച്ച് യൂസേഴ്സിനെ ( ഫൈബർ ടു ദ ഹോം ) ആവശ്യമില്ലെന്ന നിലപാടാണ് എല്ലാ സ്വകാര്യ കമ്പനികളും അനൌദ്യോഗികമായി സ്വീകരിക്കുന്നത് (broadband plans).

 

സർവീസ് പ്രൊവൈഡർ

കാര്യമെന്തൊക്കെ പറഞ്ഞാലും രാജ്യത്ത് ഗ്രാമ നഗര വ്യത്യാസമില്ലാതെ കവറേജ് ഉള്ള സർവീസ് പ്രൊവൈഡർമാരാണ് ജിയോഫൈബറും എയർടെൽ എക്സ്ട്രീം ഫൈബറും. അതിനാൽ തന്നെ ഇവരെ തള്ളിക്കളയാനും കഴിയില്ല. ജിയോഫൈബർ, എയർടെൽ എക്സ്ട്രീം ഫൈബർ എന്നീ കമ്പനികൾ ഓഫർ ചെയ്യുന്ന 500 രൂപയിൽ താഴെ വിലയുള്ള ബ്രോഡ്ബാൻഡ് പ്ലാനുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

500 രൂപയിൽ താഴെ വിലയുള്ള എയർടെൽ എക്സ്ട്രീം പ്ലാനുകൾ

500 രൂപയിൽ താഴെ വിലയുള്ള എയർടെൽ എക്സ്ട്രീം പ്ലാനുകൾ

500 രൂപയിൽ താഴെയുള്ള പ്രൈസ് സെഗ്മെന്റിൽ എയർടെലിന് ആകെ ഒരു പ്ലാൻ മാത്രമാണ് ഉള്ളത്. 499 രൂപ വിലയുള്ള എയർടെൽ എക്സ്ട്രീം പ്ലാൻ ആണിത്. 500 രൂപയിൽ താഴെയുള്ള പ്ലാൻ എന്ന് പറയുമ്പോൾ ആകെ ഒരു രൂപ മാത്രമാണ് വ്യത്യാസം എന്ന് ആലോചിക്കണം. 499 രൂപ വിലയുള്ള എയർടെൽ എക്സ്ട്രീം ഫൈബർ പ്ലാൻ 40 എംബിപിഎസ് ഇന്റർനെറ്റ് സ്പീഡ് ആണ് ഓഫർ ചെയ്യുന്നത്.

പേര് പഴയതാണെങ്കിലും പ്ലാൻ പുതിയതാ; 499 രൂപയുടെ കിടിലൻ ബിഎസ്എൻഎൽ പ്ലാൻപേര് പഴയതാണെങ്കിലും പ്ലാൻ പുതിയതാ; 499 രൂപയുടെ കിടിലൻ ബിഎസ്എൻഎൽ പ്ലാൻ

പ്രതിമാസ ഫെയർ യൂസേജ് പോളിസി
 

3.3 ടിബി പ്രതിമാസ ഫെയർ യൂസേജ് പോളിസിയും 499 രൂപ വിലയുള്ള എയർടെൽ എക്സ്ട്രീം ഫൈബർ പ്ലാനിന് ബാധകമാണ്. അൺലിമിറ്റഡ് വോയ്സ് കോളിങ് സൌകര്യം ( ഫിക്സഡ് ലൈൻ കണക്ഷൻ ), എക്സ്ട്രീം പ്രീമിയം, വിങ്ക് മ്യൂസിക്, ഫാസ്ടാഗ് എന്നീ ആനുകൂല്യങ്ങളും 499 രൂപ വിലയുള്ള എയർടെൽ എക്സ്ട്രീം ഫൈബർ പ്ലാനിൽ ലഭ്യമാണ്.

500 രൂപയിൽ താഴെ വിലയുള്ള ജിയോഫൈബർ പ്ലാനുകൾ

500 രൂപയിൽ താഴെ വിലയുള്ള ജിയോഫൈബർ പ്ലാനുകൾ

500 രൂപയിൽ താഴെ വിലയുള്ള മൂന്ന് ജിയോഫൈബർ പ്ലാനുകളാണ് നിലവിൽ യൂസേഴ്സിന് ലഭ്യമായിട്ടുള്ളത്. ഒരു പ്രീപെയ്ഡ് ബ്രോഡ്ബാൻഡ് പ്ലാനും രണ്ട് പോസ്റ്റ്പെയ്ഡ് ബ്രോഡ്ബാൻഡ് പ്ലാനുകളുമാണ് പ്രൈസ് സെഗ്മെന്റിൽ കമ്പനി ഓഫർ ചെയ്തിരിക്കുന്നത്. കൂട്ടത്തിലെ പ്രീപെയ്ഡ് ജിയോഫൈബർ ബ്രോഡ്ബാൻഡ് പ്ലാനിനെക്കുറിച്ചാണ് നാം ആദ്യം പറയുന്നത്.

ഈ കിടിലൻ ബിഎസ്എൻഎൽ പ്ലാൻ ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രംഈ കിടിലൻ ബിഎസ്എൻഎൽ പ്ലാൻ ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രം

പ്രീപെയ്ഡ്

399 രൂപ നിരക്കിലാണ് ഈ പ്രീപെയ്ഡ് പ്ലാൻ വരുന്നത്. ടാക്സുകളില്ലാതെയുള്ള നിരക്കാണിത്. 30 എംബിപിഎസ് ഇന്റർനെറ്റ് സ്പീഡ് ആണ് 399 രൂപ വിലയുള്ള ജിയോഫൈബർ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നത്. ഒരു മാസത്തേക്ക് 3.3 ടിബി ഫെയർ യൂസേജ് പോളിസിയും ഈ പ്ലാനിനൊപ്പം വരുന്നു. 399 രൂപയുടെ പ്രീപെയ്ഡ് ബ്രോഡ്ബാൻഡ് പ്ലാനിന് ഒപ്പം ഫ്രീ വോയ്സ് കോളിങ് സൌകര്യവും ലഭ്യമാണ്.

പ്രീപെയ്ഡ് ബ്രോഡ്ബാൻഡ്

പ്രീപെയ്ഡ് ബ്രോഡ്ബാൻഡ് പ്ലാനിന്റെ അതേ നിരക്കിൽ 399 രൂപ പ്രൈസ് ടാഗിലാണ് ഇക്കൂട്ടത്തിലെ ആദ്യ പോസ്റ്റ്പെയ്ഡ് പ്ലാനും വരുന്നത്. 399 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് സമാനമായ ബെനിഫിറ്റ്സ് തന്നെയാണ് 399 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനും ഓഫർ ചെയ്യുന്നത്. പുതിയതായി സർവീസ് സബ്സ്ക്രൈബ് ചെയ്യുന്ന യൂസേഴ്സിന് മൂന്ന് മാസത്തേക്കും ആറ് മാസത്തേക്കുമായി ഈ പ്ലാൻ സെലക്റ്റ് ചെയ്യാവുന്നത്.

അറിഞ്ഞിരിക്കാം കിടിലൻ ആനുകൂല്യങ്ങളുമായെത്തുന്ന റിലയൻസ് ജിയോ പ്ലാനുകളെക്കുറിച്ച്അറിഞ്ഞിരിക്കാം കിടിലൻ ആനുകൂല്യങ്ങളുമായെത്തുന്ന റിലയൻസ് ജിയോ പ്ലാനുകളെക്കുറിച്ച്

പ്ലാൻ

499 രൂപയുടെ പോസ്റ്റ്പെയ്ഡ് ഓഫറാണ് 500 രൂപയിൽ താഴെ വിലയുള്ള മൂന്നാമത്തെ ജിയോഫൈബർ ബ്രോഡ്ബാൻഡ് പ്ലാൻ. ഒടിടി ആനുകൂല്യവുമായാണ് ഈ പ്ലാൻ വരുന്നത്. ഒപ്പം ഓൺ ഡിമാൻഡ് ടിവി സൌകര്യത്തിനൊപ്പം 400 ൽ കൂടുതൽ ടിവി ചാനലുകളിലേക്കും ആക്സസ് ലഭിക്കും. യൂണിവേഴ്സൽ പ്ലസ്, ആൾട്ട്ബാലാജി, ഇറോസ് നൌ, ലയൺസ്ഗേറ്റ് പ്ലേ, ജിയോ സിനിമ, ഷെമാറൂമീ, ജിയോസാവ്ൻ എന്നി പ്ലാറ്റ്ഫോമുകളാണ് ഈ പ്ലാനിന് ഒപ്പം കിട്ടുന്ന ഒടിടി അനുകൂല്യങ്ങൾ. 499 രൂപയുടെ പ്ലാൻ 30 എംബിപിഎസ് ഡൌൺലോഡ്, അപ്ലോഡ് സ്പീഡും ഓഫർ ചെയ്യുന്നു.

ഒടിടി ആനുകൂല്യങ്ങൾ

ജിയോഫൈബറും എയർടെൽ എക്സ്ട്രീം ഫൈബറും ഓഫർ ചെയ്യുന്ന 500 രൂപയിൽ കുറഞ്ഞ നിരക്കിലുള്ള പ്ലാനുകളാണ് ഇവിടെ വിശദീകരിച്ചത്. ഒടിടി ആനുകൂല്യങ്ങൾ ഉള്ള പ്ലാനുകളാണ് വേണ്ടതെങ്കിൽ ജിയോഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകൾ സെലക്റ്റ് ചെയ്യണം. 499 രൂപയുടെ ജിയോഫൈബർ പോസ്റ്റ്പെയ്ഡ് പ്ലാൻ ഒടിടി ആനുകൂല്യങ്ങൾ നൽകുന്നുണ്ടെങ്കിലും എയർടെലിന്റെ 499 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാനിനെക്കാളും കുറഞ്ഞ ഡാറ്റ സ്പീഡാണ് ഓഫർ ചെയ്യുന്നത്.

ജിയോയെ ഇഷ്ടപ്പെടാൻ കാരണങ്ങളേറെ... അറിയാം ഈ അടിപൊളി വൌച്ചറുകളെക്കുറിച്ച്ജിയോയെ ഇഷ്ടപ്പെടാൻ കാരണങ്ങളേറെ... അറിയാം ഈ അടിപൊളി വൌച്ചറുകളെക്കുറിച്ച്

Best Mobiles in India

English summary
Airtel and Jio are the two biggest internet service providers in the country. Despite being the biggest companies in the country, these two companies do not offer any broadband plans in the sub-Rs 500 segment. Both companies offer only a handful of offers in this section.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X