Home
News

എല്ലാവർക്കും പ്രയോജനപ്പെടും, 100 രൂപയിൽ താഴെയേ ചിലവ് വരൂ! ജിയോ, എയർടെൽ, വിഐ ഡാറ്റ പ്ലാനുകൾ

അ‌ടിസ്ഥാന പ്ലാനിനൊപ്പം നിശ്ചിത ജിബി ഡാറ്റ ഉണ്ടെങ്കിലും അ‌വയുടെ പ്രതിദിന പരിധി ഉപയോഗിച്ചു കഴിഞ്ഞും ചിലപ്പോൾ നമുക്ക് ഡാറ്റ വേണ്ടിവരാറുണ്ട്, അ‌ത്തരം സന്ദർഭങ്ങളിലും മറ്റ് അ‌ടിയന്തര സാഹചര്യങ്ങളിലും ഡാറ്റ വേണ്ടിവന്നാൽ താൽക്കാലിക ആവശ്യം നിറവേറ്റാൻ സഹായകമായ നിരവധി പ്ലാനുകൾ ജിയോ, എയർടെൽ വിഐ എന്നിവ നൽകിവരുന്നുണ്ട്.

അ‌തിൽ 100 രൂപയിൽ താഴെമാത്രം ചെലവ് വരുന്ന പ്ലാനുകൾ നിരവധിയുണ്ട്. തടസങ്ങളില്ലാതെ മികച്ച വേഗതയുള്ള ഡാറ്റ ലഭിക്കാൻ കുറഞ്ഞ നിരക്കിലുള്ള ഈ പ്ലാനുകൾ സഹായകമാണ്. ഇന്ത്യയിലെ സ്വകാര്യ ടെലിക്കോം കമ്പനികൾ ഉപയോക്താക്കൾക്കായി 100 രൂപയിൽ താഴെ നിരക്കിൽ അ‌വതരിപ്പിച്ചിട്ടുള്ള 4ജി ഡാറ്റ പ്ലാനുകൾ പരിചയപ്പെടാം.

എല്ലാവർക്കും പ്രയോജനപ്പെടും, 100 രൂപയിൽ താഴെയേ ചിലവ് വരൂ!

100 രൂപയിൽ താഴെ നിരക്കിൽ ലഭ്യമാകുന്ന റിലയൻസ് ജിയോ ഡാറ്റ വൗച്ചറുകൾ: റിലയൻസ് ജിയോയുടെ അടിസ്ഥാന പ്രീപെയ്ഡ് 4ജി ഡാറ്റ വൗച്ചറിന് 15 രൂപയാണ് വില. ഈ പ്ലാൻ ഉപയോക്താക്കൾക്ക് 1ജിബി ഡാറ്റ നൽകുന്നു. തൊട്ടടുത്തുള്ളത് 25 രൂപയുടെ ഡാറ്റ പ്ലാൻ ആണ്. 2ജിബി ഡാറ്റയാണ് 25 രൂപയുടെ പ്ലാനിലുള്ളത്.

കൂടുതൽ ഡാറ്റ വേണ്ട ഉപയോക്താക്കൾക്ക് ജിയോയിൽ നിന്ന് 100 രൂപയിൽ താഴെ നിരക്കിൽ ലഭിക്കുന്ന അ‌വസാന ഓപ്ഷൻ 61 രൂപയുടെ ഡാറ്റ വൗച്ചറാണ്. 6ജിബി ഡാറ്റയാണ് ഇതിൽ ലഭിക്കുക. ഈ മൂന്ന് പ്ലാനുകളും ഉപയോക്താവിന്റെ നിലവിലുള്ള പ്ലാൻ തീരും വരെ വാലിഡിറ്റി ഉള്ളവയാണ്.

100 രൂപയിൽ താഴെ നിരക്കിൽ ലഭിക്കുന്ന എയർടെൽ ഡാറ്റ വൗച്ചറുകൾ: ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ രണ്ടാം സ്ഥാനത്തുള്ള എയർടെലിന് 100 രൂപയിൽ താഴെ നിരക്കിൽ 4 ഡാറ്റാ വൗച്ചറുകളാണ് ഉള്ളത്. ഇതിൽ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ 19 രൂപയുടേതാണ്. ഒരു ദിവസത്തേക്ക് 1ജിബി ഡാറ്റയാണ് 19 രൂപയുടെ എയർടെൽ പ്ലാൻ നൽകുന്നത്.

എല്ലാവർക്കും പ്രയോജനപ്പെടും, 100 രൂപയിൽ താഴെയേ ചിലവ് വരൂ!

58 രൂപയ്ക്ക് 3ജിബി ഡാറ്റ നൽകുന്ന പ്ലാനാണ് രണ്ടാമത്തേത്. ഉപയോക്താവിന്റെ നിലവിലുള്ള പ്രീപെയ്ഡ് പ്ലാനിന്റെ അ‌ത്രതന്നെ വാലിഡിറ്റി ഈ ഡാറ്റയ്ക്കും ലഭിക്കും. 4ജിബി ഡാറ്റ ലഭിക്കുന്ന 65 രൂപയുടെ പ്ലാൻ, 5ജിബി ഡാറ്റ ലഭിക്കുന്ന 98 രൂപ പ്ലാൻ എന്നിവയാണ് മറ്റ് ഓപ്ഷനുകൾ. ഉപയോക്താവിന്റെ നിലവിലുള്ള പ്ലാനിന്റെ വാലിഡിറ്റിയിലാണ് ഈ ഡാറ്റ എത്തുന്നത്.

100 രൂപയിൽ താഴെ നിരക്കിൽ ലഭിക്കുന്ന വിഐ ഡാറ്റ വൗച്ചറുകൾ: 100 രൂപയിൽ താഴെ നിരക്കിൽ ഏറ്റവുമധികം ഡാറ്റ വൗച്ചറുകൾ നൽകുന്ന സ്വകാര്യ ടെലിക്കോം കമ്പനി വിഐ ആണ്. 19 രൂപ, 29 രൂപ, 39 രൂപ, 58 രൂപ, 75 രൂപ എന്നീ നിരക്കുകളിലെല്ലാം വിഐയുടെ ഡാറ്റ പ്ലാനുകൾ ലഭ്യമാണ്.

എല്ലാവർക്കും പ്രയോജനപ്പെടും, 100 രൂപയിൽ താഴെയേ ചിലവ് വരൂ!

വിഐയുടെ ഏറ്റവും നിരക്ക് കുറഞ്ഞ 19 രൂപയുടെ പ്ലാൻ ഒരു ദിവസത്തെ വാലിഡിറ്റിയിൽ 1 ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. തൊട്ടടുത്തു വരുന്ന 29 രൂപ പ്ലാനിൽ 2 ദിവസത്തെ വാലിഡിറ്റിയിൽ 2 ജിബി ഡാറ്റ ലഭിക്കും. ഒരാഴ്ചത്തെ (7ദിവസം) വാലിഡിറ്റിയിൽ 3 ജിബി ഡാറ്റ നൽകുന്ന 39 രൂപയുടെ പ്ലാനാണ് പിന്നീടുള്ളത്.

കൂടുതൽ വാലിഡിറ്റിയോടെ ഡാറ്റ വേണ്ടവർക്കുള്ള വിഐയുടെ ഓപ്ഷനാണ് 58 രൂപയുടെ പ്ലാൻ. 28 ദിവസ വാലിഡറ്റിയിൽ 3ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുക. ഡാറ്റ കൂടുതൽ അ‌ളവിൽ വേണ്ടവർക്ക് 100 രൂപയിൽ താഴെ നിരക്കിൽ ലഭിക്കുന്ന അ‌വസാന ഓപ്ഷനാണ് 75 രൂപയുടെ പ്ലാൻ. 7 ദിവസ വാലിഡറ്റിയിൽ 6ജിബി ഡാറ്റയാണ് ഇതിൽ ലഭിക്കുക.

ഇവ കൂടാതെയും ധാരാളം ഡാറ്റ പ്ലാനുകൾ റിലയൻസ് ജിയോയും എയർടെലും വിഐയും നൽകുന്നുണ്ട്. എന്നാൽ അ‌വയെല്ലാം ഒടിടി പോലുള്ള അ‌ധിക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. അ‌തിനാൽത്തന്നെ ആ ഡാറ്റ പ്ലാനുകളുടെ നിരക്ക് 100 രൂപയ്ക്ക് മുകളിലാണ്. ഇവിടെ 100 രൂപയിൽ താഴെ നിരക്കിൽ വരുന്ന ഡാറ്റ പ്ലാനുകളെ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Best Mobiles in India

English summary
Private companies in the Indian telecom sector, such as Reliance Jio and Airtel VI, have launched a number of data plans under Rs 100. These plans are very helpful in cases where data is urgently needed or to meet temporary demand. These plans provide data at low rates and at high speeds.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X