ബോറടിച്ചിരിക്കേണ്ട! പുതുവർഷത്തിൽ സന്തോഷിക്കാൻ ജിയോ, എയർടെൽ, വിഐ പ്രൈം പ്ലാനുകൾ ഉണ്ട്
ഇന്ത്യയിൽ ബിഎസ്എൻഎൽ ഒഴിച്ചുള്ള ടെലിക്കോം കമ്പനികളെല്ലാം ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ അടങ്ങുന്ന പ്രീപെയ്ഡ് പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്. അതിൽ ഏറെ ജനപ്രിയമായ ഒരു ഒടിടി പ്ലാറ്റ്ഫോം ആണ് ആമസോൺ പ്രൈം. പുതിയ സിനിമകളടക്കം കിടിലൻ കണ്ടന്റുകൾ ആസ്വദിക്കാൻ ആമസോൺ പ്രൈം ഒടിടി പ്ലാറ്റ്ഫോം സബസ്ക്രിപ്ഷൻ ഉപയോക്താക്കളെ സഹായിക്കുന്നു. ജിയോയ്ക്ക് ഒന്നും എയർടെലിനും വിഐക്കും രണ്ട് വീതവും ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ അടങ്ങുന്ന പ്രീപെയ്ഡ് പ്ലാനുകൾ ഉണ്ട്. പുതുവർഷത്തിൽ ഒടിടി സബ്സ്ക്രിപ്ഷൻ അടക്കം എല്ലാ ആനുകൂല്യങ്ങളും ആഘോഷമായി ആസ്വദിച്ച് മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കായി പ്രൈം സബ്സ്ക്രിപ്ഷൻ അടങ്ങുന്ന പ്ലാനുകൾ ഇവിടെ പരിചയപ്പെടുത്തുന്നു.
ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ അടങ്ങുന്ന ജിയോ പ്രീപെയ്ഡ് പ്ലാൻ 1029 രൂപ വിലയിലാണ് ലഭ്യമാകുക. 1199 രൂപയും 838 രൂപ നിരക്കുകളിലാണ് എയർടെലിന്റെ പ്രൈം പ്ലാനുകൾ എത്തുന്നത്. വിഐയുടെ പ്രൈം പ്ലാനുകൾ 996 രൂപ 3799 രൂപ വിലകളിൽ കിട്ടും. ഈ പ്ലാനുകളെല്ലാം ആക്ടീവ് വാലിഡിറ്റി സഹിതമുള്ള ആനുകൂല്യങ്ങൾ സഹിതമാണ് എത്തുന്നത്.

1029 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: റിലയൻസ് ജിയോ നിലവിൽ ഒരു പ്രീപെയ്ഡ് പ്ലാനിനൊപ്പം മാത്രമാണ് ആമസോൺ പ്രൈം വീഡിയോ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നത്. 1029 രൂപയാണ് ഈ പ്ലാനിന്റെ നിരക്ക്. ഇതിൽ ലഭ്യമാകുക പ്രൈം വീഡിയോ മൊബൈൽ എഡിഷൻ സബസ്ക്രിപ്ഷൻ ആണ്. 84 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.
അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 2GB പ്രതിദിന ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, അൺലിമിറ്റഡ് 5ജി ഡാറ്റ എന്നിവയാണ് 1029 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. അധിക ആനുകൂല്യമായി പ്രൈം വീഡിയോ മൊബൈൽ എഡിഷനാണ് ലഭ്യമാകുക. ജിയോ ടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നീ സബ്സ്ക്രിപ്ഷനുകളും 84 ദിവസത്തേക്ക് ലഭ്യമാകും.

838 രൂപയുടെ എയർടെൽ പ്ലാൻ: എയർടെലിന്റെ രണ്ട് പ്രീപെയ്ഡ് പ്ലാനുകളിൽ പ്രൈം സബ്സ്ക്രിപ്ഷൻ ലഭിക്കും. അതിൽ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ ആണ് ഇത്. 56 ദിവസത്തെ വാലിഡിറ്റിയിൽ 3 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, അൺലിമിറ്റഡ് 5ജി എന്നിവ വാഗ്ദാനം ചെയ്യുന്നു. അധിക ആനുകൂല്യമായി 56 ദിവസത്തേക്ക് ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
1199 രൂപയുടെ എയർടെൽ പ്ലാൻ: 84 ദിവസത്തേക്ക് ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ ഈ എയർടെൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 2.5ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ്, അൺലിമിറ്റഡ് 5ജി ഡാറ്റ എന്നിവയൊക്കെ 84 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാൻ നൽകുന്നു. കൂടാതെ എയർടെൽ റിവാർഡുകളും ലഭിക്കും.
996 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: ഏറ്റവും കുറഞ് നിരക്കിൽ ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന വിഐ പ്ലാനാണിത്. അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 2ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ്, വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങൾ, അധിക ആനുകൂല്യമായി 90 ദിവസത്തേക്ക് ആമസോൺ പ്രൈം ലൈറ്റ് സബ്സ്ക്രിപ്ഷൻ എന്നിവ ഈ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതുപയോഗിച്ച് 2 ഡിവൈസുകളിൽ എച്ച്ഡി ക്വാളിറ്റിയിൽ പ്രൈം വീഡിയോ കണ്ടന്റുകൾ ആസ്വദിക്കാം.

3799 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: ഇത് വിഐയുടെ 5 വാർഷിക പ്രീപെയ്ഡ് പ്ലാനുകളിലൊന്നാണ്. 2ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, 365 ദിവസ വാലിഡിറ്റി എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. അധിക ആനുകൂല്യങ്ങളായി ആമസോൺ പ്രൈം വീഡിയോ സബ്സ്ക്രിപ്ഷനും വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളും ഈ പ്ലാനിൽ ലഭ്യമാണ്.


Click it and Unblock the Notifications








