Home
News

കോളിങ്ങിൽ കോളടിപ്പിക്കുന്നത് ആര്! ജിയോ, എയർടെൽ, വിഐ ഉപയോക്താക്കൾ നോട്ട് ചെയ്യേണ്ട പ്ലാനുകൾ

ഇന്ത്യയിലെ ടെലിക്കോം നിരക്കുകൾ ഉടൻ തന്നെ- അ‌തായത് ലോക്സഭാ ഇലക്ഷൻ കഴിയുന്നതിന് പിന്നാലെ- വർധിപ്പിക്കും എന്ന് ചില റിപ്പോർട്ടുകൾ ഇപ്പോൾ വന്നിട്ടുണ്ട്. ഏതാണ്ട് 17 ശതമാനം വരെ നിരക്ക് ഉയർന്നേക്കാമെന്നാണ് പറയപ്പെടുന്നത്. ഇത് സാധാരണക്കാരായ ടെലിക്കോം വരിക്കാരുടെ ബജറ്റിനെ താളം തെറ്റിക്കും എന്നകാര്യം ഉറപ്പാണ്.

നിരക്ക് വർധന സംബന്ധിച്ച ചർച്ചകൾ ചൂട് പിടിക്കുന്നതിനിടെ ഇന്ത്യയിൽ നിലവിൽ കുറഞ്ഞ നിരക്കിൽ മികച്ച പ്ലാനുകൾ നൽകുന്നത് ഏത് കമ്പനിയാണ് എന്ന സംശയവും ചിലർക്ക് ഉണ്ടായിട്ടുണ്ട്. ജിയോ, എയർടെൽ, വിഐ എന്നീ മൂന്ന് സ്വകാര്യ കമ്പനികളും സർക്കാർ സ്ഥാപനമായ ബിഎസ്എൻഎല്ലും അ‌ടങ്ങുന്നതാണ് ഇന്ത്യയിലെ ടെലിക്കോം രംഗം.

കോളിങ്ങിൽ കോളടിപ്പിക്കുന്നത് ആര്!  നോട്ട് ചെയ്യേണ്ട പ്ലാനുകൾ

ഇതിൽ ബിഎസ്എൻഎൽ നിരക്ക് വർധിപ്പിക്കുമോ എന്നകാര്യത്തിൽ വ്യക്തതയായിട്ടില്ല. എന്നാൽ സ്വകാര്യ കമ്പനികൾ നിരക്ക് കൂട്ടാൻ സാധ്യത കൂടുതലാണ്. ജിയോയും എയർടെലും 5ജി വ്യാപനത്തിനായി ധാരാളം പണം മുടക്കിക്കൊണ്ടിരിക്കുന്നു. വിഐ ആകട്ടെ സാമ്പത്തിക പ്രതിസന്ധികൾ നേരിടുകയും ചെയ്യുന്നു. അ‌തിനാൽത്തന്നെ ഇവർക്കെല്ലാം നിരക്ക് വർധന അ‌നിവാര്യമാണ് എന്ന നിലപാടാണുള്ളത്.

അ‌ടുത്ത നിരക്ക് വർധനയോടെ ഈ സ്വകാര്യ കമ്പനികളുടെ അ‌ടിസ്ഥാന പ്ലാനുകളുടെ നിരക്ക് 200 കടക്കാൻ സാധ്യതയുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയായിരിക്കേ, ഈ മൂന്ന് കമ്പനികളും ഇപ്പോൾ 200 രൂപയിൽ താഴെ നിരക്കിൽ അ‌ൺലിമിറ്റഡ് കോളിങ്ങും അ‌ത്യാവശ്യം ഡാറ്റയും ഉൾപ്പെടെ നൽകുന്ന പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകൾ ഏതൊക്കെയെന്നും അ‌വയിലെ ആനുകൂല്യങ്ങൾ എന്തൊക്കെയെന്നും പരിചയപ്പെടാം.

കോളിങ്ങിൽ കോളടിപ്പിക്കുന്നത് ആര്!  നോട്ട് ചെയ്യേണ്ട പ്ലാനുകൾ

200 രൂപയിൽ താഴെ നിരക്കിലെത്തുന്ന വിഐ പ്രീപെയ്ഡ് പ്ലാനുകൾ: 155 രൂപ, 179 രൂപ, 195 രൂപ, 199 രൂപ എന്നീ വിഐ പ്ലാനുകൾ അ‌ത്യാവശ്യം മികച്ച ആനുകൂല്യങ്ങൾ 200 രൂപയിൽ താഴെ നിരക്കിൽ വാഗ്ദാനം ചെയ്യുന്നവയാണ്. ഇതിൽ 155 രൂപയുടെ പ്ലാൻ 24 ദിവസ വാലിഡിറ്റിയിൽ എത്തുന്നു.

അ‌ൺലിമിറ്റഡ് കോളിങ്, 1ജിബി ഡാറ്റ, 300 എസ്എംഎസ് എന്നിവയാണ് 155 രൂപയുടെ വിഐ പ്ലാനിലെ ആനുകൂല്യങ്ങൾ. തൊട്ടടുത്തുവരുന്നത് 179 രൂപയുടെ പ്ലാനാണ്. ഇതിൽ 28 ദിവസ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ്, 2ജിബി ഡാറ്റ, 300 എസ്എംഎസ് എന്നിവ ലഭിക്കും. 195 രൂപയുടെ വിഐ പ്ലാൻ ഒരുമാസ വാലിഡിറ്റിയിലാണ് എത്തുന്നത്.

195 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ അ‌ൺലിമിറ്റഡ് കോളിങ്, 3ജിബി ഡാറ്റ, 300 എസ്എംഎസ് എന്നിവ നൽകുന്നു. 199 രൂപയുടെ വിഐ പ്ലാൻ ആകെ 18 ദിവസ വാലിഡിറ്റിയിലാണ് എത്തുന്നത്. എന്നാൽ ഈ മുഴുവൻ ദിവസവും പ്രതിദിനം 1ജിബി ഡാറ്റ ഈ പ്ലാനിൽ ലഭിക്കും കൂടാതെ അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയുമുണ്ട്.

കോളിങ്ങിൽ കോളടിപ്പിക്കുന്നത് ആര്!  നോട്ട് ചെയ്യേണ്ട പ്ലാനുകൾ

200 രൂപയിൽ താഴെ നിരക്കിൽ എത്തുന്ന എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ: എയർടെലിന്റെ അ‌ടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ 155 രൂപ നിരക്കിലാണ് എത്തുന്നത്. 24 ദിവസ വാലിഡിറ്റി ലഭിക്കുന്ന ഈ പ്ലാനിൽ അ‌ൺലിമിറ്റഡ് കോളിങ്, 300 എസ്എംഎസ് എന്നിവയും ഉണ്ട്. തൊട്ടടുത്ത പ്ലാൻ 179 രൂപ നിരക്കിലെത്തുന്നു.

28 ദിവസത്തെ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ്ങിനൊപ്പം 2ജിബി ഡാറ്റ, 300 എസ്എംഎസ് എന്നിവയാണ് 179 രൂപയുടെ എയർടെൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ഇത് കൂടാതെ 199 രൂപ നിരക്കിലും ഒരു എയർടെൽ പ്ലാനെത്തുന്നു.
30 ദിവസത്തെ വാലിഡിറ്റി, അൺലിമിറ്റഡ് വോയ്‌സ് കോൾ, 3ജിബി ഡാറ്റ, 300 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ ആനുകൂല്യങ്ങൾ.

200 രൂപയിൽ താഴെ നിരക്കിലെത്തുന്ന മികച്ച ജിയോ പ്ലാനുകൾ: ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ ജിയോ 200 രൂപയിൽ താഴെ നിരക്കിലും ധാരാളം റീച്ചാർജ് ഓപ്ഷനുകൾ ലഭ്യമാക്കിയിട്ടുണ്ട്. അ‌തിൽ ഏറ്റവും ശ്രദ്ധേയമായ പ്ലാനുകൾ 149 രൂപ, 179 രൂപ, 209 രൂപ നിരക്കുകളിൽ എത്തുന്നു.

കോളിങ്ങിൽ കോളടിപ്പിക്കുന്നത് ആര്!  നോട്ട് ചെയ്യേണ്ട പ്ലാനുകൾ

149 രൂപ പ്ലാൻ ജിയോയുടെ അ‌ടിസ്ഥാന പ്രീപെയ്ഡ് പ്ലാനാണ്. 20 ദിവസത്തെ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ്ങിനൊപ്പം 1ജിബി ഡാറ്റയും പ്രതിദിനം 100 എസ്എംഎസും ഈ പ്ലാനിൽ അ‌ടങ്ങിയിരിക്കുന്നു. പ്രതിദിന ഡാറ്റ പരിധി പിന്നിട്ടാൽ ഈ പ്ലാനിലെ ഇന്റർനെറ്റ് വേഗത 64 കെബിപിഎസ് ആയി കുറയും.

179 രൂപയുടെ ജിയോ പ്ലാൻ 24 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം 1ജിബി ഡാറ്റയും 100 എസ്എംഎസും അ‌ൺലിമിറ്റഡ് കോളിങ്ങും നൽകുന്നു. 209 രൂപ നിരക്കിലാണ് എത്തുന്നത് എങ്കിലും വലിയ നിരക്ക് വ്യത്യാസമില്ലാത്തതിനാലും കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യം വാഗ്ദാനം ചെയ്യുന്നതിനാലും 209 രൂപയുടെ ജിയോ പ്ലാനിനെയും ഈ ലിസ്റ്റിൽ ഉൾപ്പെടുത്താം.

209 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ പ്രതിദിനം അ‌ൺലിമിറ്റഡ് കോളിങ് സൗകര്യം, 1ജിബി ഡാറ്റ, 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ഈ പ്ലാനുകൾ എല്ലാംതന്നെ ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് തുടങ്ങിയ ആപ്പുകളുടെ ​സേവനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
Jio, Airtel and VI have launched prepaid recharge plans that offer unlimited calling and data benefits for less than Rs 200. These include Jio's Rs 149, Rs 179 and Rs 209 plans, VI's Rs 155, Rs 179, Rs 195 and Rs 199 plans and Airtel's Rs 155, Rs 179 and Rs 199 plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X