Home
News

ജിയോ, എയർടെൽ, വിഐ: മൂന്ന് പേരും 84 ദിവസത്തേക്ക് വേണ്ടതെല്ലാം നൽകുന്നു! ഏറ്റവും കിടിലൻ 3 പ്ലാനുകൾ

ജിയോ (JIO), എയർടെൽ (Airtel), വിഐ (VI) - ഇന്ത്യൻ ടെലിക്കോം വരിക്കാരിൽ ഭൂരിഭാഗവും ഈ കമ്പനികളുടെ വരിക്കാരാണ്. താരതമ്യേന ചെറിയൊരു അ‌ംശം വരിക്കാർ മാത്രമാണ് ബിഎസ്എൻഎല്ലിനുള്ളത്. ഇതിൽ പ്രധാന മത്സരം ജിയോയും എയർടെലും തമ്മിലാണ്. എങ്കിലും വിഐയുടെ പ്രസക്തി ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല.

ഈ മൂന്ന് കമ്പനികളും തങ്ങളുടെ വരിക്കാർക്കായി നിരവധി പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്. അ‌തിൽ 84 ദിവസ വാലിഡിറ്റിയിൽ എത്തുന്ന ചില പ്ലാനുകളും കാണാൻ സാധിക്കും. ടെലിക്കോം വരിക്കാർക്ക് ഏറെ ഇഷ്ടമുള്ള ഒരു വിഭാഗമാണ് ​ത്രൈമാസ വാലിഡിറ്റി പ്ലാനുകൾ. എങ്കിലും മൂന്ന് മാസം തികച്ചുള്ള വാലിഡിറ്റി ഈ പ്ലാനുകളിലില്ല.

ജിയോ, എയർടെൽ, വിഐ: മൂന്ന് പേരും 84 ദിവസത്തേക്ക് വേണ്ടതെല്ലാം നൽകുന്നു

മൂന്ന് മാസത്തിന് ഏതാനും ദിവസങ്ങൾ കുറവ് വരുമെങ്കിലും 84 ദിവസ വാലിഡിറ്റി പ്ലാനുകൾ നിരവധി പേർ ഉപയോഗപ്പെടുത്താറുണ്ട്. കാരണം എല്ലാ മാസവും റീച്ചാർജ് ചെയ്യുക മെനക്കേടാണ്. അ‌തേപോലെ വാർഷിക പ്ലാനുകളോ അ‌ർധ വാർഷിക പ്ലാനുകളോ തെരഞ്ഞെടുക്കുന്നതിന് ഒന്നിച്ച് കുറച്ചുകൂടി വലിയൊരു തുക കണ്ടെത്തുകയും വേണ്ടിവരും.

ഇതിനെല്ലാം ഇടയിൽ വലിയ ബുദ്ധിമുട്ടില്ലാതെ തെരഞ്ഞെടുക്കാൻ കഴിയുന്നവയാണ് 84 ദിവസ വാലിഡിറ്റി പ്ലാനുകൾ. ജിയോ, എയർടെൽ, വിഐ എന്നിവയ്ക്കെല്ലാം 84 ദിവസ വാലിഡിറ്റിയിൽ പ്രതിദിനം 2ജിബി ഡാറ്റയോടെ എത്തുന്ന പ്ലാനുകളുണ്ട്. ഒരു ശരാശരി സ്മാർട്ട്ഫോൺ ഉപയോക്താവിന്റെ ആവശ്യങ്ങൾക്ക് പ്രതിദിനം 2ജിബി ഡാറ്റ മതിയാകും.

ജിയോ, എയർടെൽ, വിഐ: മൂന്ന് പേരും 84 ദിവസത്തേക്ക് വേണ്ടതെല്ലാം നൽകുന്നു

ഇപ്പോൾ ജിയോയും എയർടെലും അ‌ൺലിമിറ്റഡ് 5ജി ഡാറ്റ സൗജന്യമായി ലഭ്യമാക്കിയിരിക്കുന്നതിനാൽ നിരവധി പേർക്ക് അ‌ധിക ഡാറ്റയെപ്പറ്റി ചിന്തിക്കേണ്ടിവരുന്നില്ല. വിഐയുടെ കാര്യമെടുത്താൽ, വിഐ ഹീറോ ആനുകൂല്യങ്ങൾ ഉള്ളതിനാൽ അ‌വിടെയും കാര്യമായ ഡാറ്റ പ്രശ്നങ്ങൾ നേരിടേണ്ടിവരില്ല. ജിയോ, വിഐ, എയർടെൽ എന്നിവയിൽ നിന്ന് ലഭ്യമായിട്ടുള്ള ഏറ്റവും നിരക്ക് കുറഞ്ഞ 84 ദിവസ വാലിഡിറ്റി പ്ലാനുകൾ പരിചയപ്പെടാം.

84 ദിവസ വാലിഡിറ്റിയും 2ജിബി പ്രതിദിന ഡാറ്റയും കിട്ടുന്ന ജിയോ പ്ലാൻ: യഥാർത്ഥത്തിൽ 84 ദിവസ വാലിഡിറ്റിയുള്ള ഒൻപതോളം പ്ലാനുകൾ ജിയോയ്ക്കുണ്ട്. അ‌തിൽ ഏറ്റവും താങ്ങാനാവുന്ന നിരക്കിൽ 2 ജിബി പ്രതിദിന ഡാറ്റ ലഭ്യമാകുന്ന പ്രീപെയ്ഡ് പ്ലാൻ 719 രൂപയുടേത് ആണ്.

719 രൂപയുടെ ജിയോ പ്ലാനിലെ ആനുകൂല്യങ്ങൾ: 84 ദിവസ വാലിഡിറ്റിയും പ്രതിദിനം 2ജിബി ഡാറ്റയും ഈ പ്ലാനിൽ ലഭിക്കുമെന്ന് ഇതിനകം നാം കണ്ടു. ഇതോടൊപ്പം, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 സൗജന്യ എസ്എംഎസും ലഭിക്കും. ഇത് കൂടാതെ, ജിയോ ടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നീ അ‌ധിക ആനുകൂല്യങ്ങളും അൺലിമിറ്റഡ് 5G ഡാറ്റയും കിട്ടും.

ജിയോ, എയർടെൽ, വിഐ: മൂന്ന് പേരും 84 ദിവസത്തേക്ക് വേണ്ടതെല്ലാം നൽകുന്നു

84 ദിവസത്തെ വാലിഡിറ്റിയും 2ജിബി പ്രതിദിന ഡാറ്റയുമുള്ള എയർടെൽ പ്ലാൻ: എയർടെലിന് ഇത്തരത്തിൽ രണ്ട് പ്ലാനുകളുണ്ട്. അ‌തിൽ ഏറ്റവും നിരക്ക് കുറഞ്ഞത് 839 രൂപയുടെ പ്ലാനാണ്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 84 ദിവസത്തേക്ക് 2ജിബി പ്രതിദിന ഡാറ്റ എക്സ്ട്രീം പ്ലേ, റിവാർഡ്സ്മിനി സബ്സ്ക്രിപ്ഷൻ, വിങ്ക് മ്യൂസിക് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഇതിലുണ്ട്.

84 ദിവസത്തെ വാലിഡിറ്റിയും 2GB പ്രതിദിന ഡാറ്റയും ലഭിക്കുന്ന വിഐ പ്ലാൻ: വോഡഫോൺ ഐഡിയയുടെ 839 രൂപ പ്ലാനിൽ 2 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ലഭ്യമാകും. ഇതോടൊപ്പം ചില അ‌ധിക ആനുകൂല്യങ്ങളുമുണ്ട്.

3 മാസത്തേക്ക് ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ ലഭിക്കും എന്നതാണ് 839 രൂപയുടെ വിഐ പ്ലാനിന്റെ അ‌ധിക ആനുകൂല്യങ്ങളിലെ പ്രധാന നേട്ടം. ഇതോടൊപ്പം ബിങ് ഓൾ നൈറ്റ്, വീക്കെൻഡ് ഡാറ്റ റോൾഓവർ, ഡാറ്റ ഡിലൈറ്റ്, വി മൂവീസ് & ടിവി സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയും 84 ദിവസത്തെ സേവന വാലിഡിറ്റിയിലെത്തുന്ന ഈ പ്ലാനിലുണ്ട്.

More from GizBot

Best Mobiles in India

English summary
Jio, Airtel and VI have launched several plans for subscribers. It has plans that come with 2GB daily data with a validity of 84 days. These plans come with enough data, calling and SMS for 84 days. Jio has around nine plans with 84 days validity.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X