Home
News

ഇതെന്താ യോദ്ധയിലെ അ‌പ്പുക്കുട്ടൻ x അ‌ശോകൻ മത്സരമോ! ഇന്ത്യയിലെ ഏറ്റവും മികച്ച പ്രതിദിന ഡാറ്റ പ്ലാൻ ഇതാണ്

ഇന്ത്യയിലെ ടെലിക്കോം മേഖലയുടെ സിംഹഭാഗവും ​കൈയാളുന്നത് ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ (VI) എന്നീ സ്വകാര്യ കമ്പനികളാണ്. കൂടുതൽ വരിക്കാരെ സ്വന്തമാക്കാനും വരുമാനം വർധിപ്പിക്കാനുമായി ഈ മൂന്ന് കമ്പനികളും തമ്മിൽ അ‌തിശക്തമായ മത്സരം നടക്കുന്നുണ്ട്. ഈ മത്സരത്തിന്റെ ഭാഗമായി നിരവധി പ്രീപെയ്ഡ് പ്ലാനുകളും അ‌വതരിപ്പിക്കപ്പെട്ടിട്ടുണ്ട്. മറ്റ് കമ്പനികൾ നൽകുന്നതിനെക്കാൾ മികച്ച പ്ലാനുകൾ തങ്ങളുടെ കമ്പനിയുടേത് ആകണം എന്ന് ഓരോ കമ്പനിയും ആഗ്രഹിക്കുന്നു. എങ്കിലും ഈ കമ്പനികളുടെയെല്ലാം പ്ലാനുകൾ ഏറെക്കെുറേ ഒരുപോലെയാണ്. ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ. എയർടെൽ രണ്ടാമതും വിഐ മൂന്നാമതും നിൽക്കുന്നു.

റീച്ചാർജ് പ്ലാനുകൾ അ‌വതരിപ്പിക്കുന്നതിൽ അ‌തിശക്തമായ മത്സരബുദ്ധി ഈ മൂന്ന് കമ്പനികളും പ്രകടിപ്പിക്കാറുണ്ട്. മലയാളത്തിലെ ക്ലാസിക് സൂപ്പർ ഹിറ്റുകളിലൊന്നായി വിലയിരുത്താവുന്ന സിനിമയാണ് യോദ്ധ. മോഹൻലാലും ജഗതിയും അ‌ശോകനും അ‌പ്പുക്കുട്ടനുമായി മത്സരിച്ച് അ‌ഭിനയിച്ച ഈ ചിത്രത്തിൽ ഇരുവരും തമ്മിൽ എല്ലാക്കാര്യത്തിലും ഒരു മത്സരം കാണാം. എന്നാൽ അ‌പ്പുക്കുട്ടനെയും അ‌ശോകനെയും തോൽപ്പിക്കും വിധത്തിലുള്ള മത്സരമാണ് ജിയോയ്ക്കും എയർടെലിനും വിഐക്കും ഇടയിൽ നടക്കുന്നത്.

ഇതെന്താ യോദ്ധയിലെ അ‌പ്പുക്കുട്ടൻ x അ‌ശോകൻ മത്സരമോ!

ഈ ഒരു പശ്ചാത്തലത്തിൽ ഇന്ത്യയിലെ സ്വകാര്യ ടെലിക്കോം കമ്പനികളിൽ ഏറ്റവും മികച്ച പ്രതിദിന ഡാറ്റ ലഭ്യമാക്കുന്ന പ്ലാൻ ഏതാണ് എന്ന് ഇവിടെ പരിചയപ്പെടാം. ജിയോ, എയർടെൽ, വിഐ എന്നിവയുടെ 28 ദിവസ വാലിഡിറ്റിയിൽ എത്തുന്ന പ്രീപെയ്ഡ് പ്ലാനുകളിൽ ഏറ്റവും ഉയർന്ന അ‌ളവിൽ പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്ലാനുകളാണ് ഇതിനായി ഇവിടെ വിലയിരുത്തുന്നത്.

ഏറ്റവും മികച്ച പ്രതിദിന ഡാറ്റ ആനുകൂല്യം വാഗ്ദാനം ചെയ്യുന്ന പ്രതിമാസ പ്രീപെയ്ഡിനായുള്ള മത്സരത്തിൽ ജിയോയുടെയും എയർടെലിന്റെയും പ്ലാനുകൾ 449 രൂപ നിരക്കിലും വിഐ പ്ലാൻ 539 രൂപ നിരക്കിലും എത്തുന്നു. എന്നാൽ ഇതിൽ നിരക്ക് കൂടുതൽ വിഐ പ്ലാനിന് ആണെങ്കിലും ഇന്ത്യയിൽ മറ്റൊരു ടെലിക്കോം കമ്പനിയും വാഗ്ദാനം ചെയ്യാത്തത്ര ഉയർന്ന പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്നത് ഈ വിഐ പ്ലാനാണ്.

ഇതെന്താ യോദ്ധയിലെ അ‌പ്പുക്കുട്ടൻ x അ‌ശോകൻ മത്സരമോ!

449 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: പ്രതിദിനം 3ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുക. ഇതിനൊപ്പം അൺലിമിറ്റഡ് കോളിംഗ്, 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും 28 ദിവസ വാലിഡിറ്റിയിൽ ഈ ജിയോ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകും. അ‌ധിക ആനുകൂല്യമായി അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും ഇതിലുണ്ട്.

449 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ ആനുകൂല്യങ്ങൾ: പ്രതിദിനം 3ജിബി ഡാറ്റയുമായാണ് ഈ എയർടെൽ പ്ലാൻ എത്തുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളുകൾ (ലോക്കൽ, എസ്‌ടിഡി, റോമിംഗ്), പ്രതിദിനം 100 എസ്എംഎസ് തുടങ്ങിയ ആനുകൂല്യങ്ങളും 28 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഇതോടൊപ്പം അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും അ‌ടങ്ങുന്നു.

539 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: പ്രതിദിനം 4ജിബി ഡാറ്റ ഈ പ്ലാനിൽ വിഐ നൽകുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളിങ് സൗകര്യവും പ്രതിദിനം 100 എസ്എംഎസും ഈ പ്ലാനിൽ ലഭിക്കും. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ബിങ് ഓൾ​നൈറ്റ്, വീക്കെൻഡ് ഡാറ്റ റോളോവർ, ഡാറ്റ ഡി​ലൈറ്റ്സ് തുടങ്ങിയ അ‌ധിക ആനുകൂല്യങ്ങളും ഇതിലുണ്ട്.

ഇതെന്താ യോദ്ധയിലെ അ‌പ്പുക്കുട്ടൻ x അ‌ശോകൻ മത്സരമോ!

ഈ മൂന്ന് പ്ലാനുകളും പരിശോധിച്ചാൽ വിഐ ആണ് ഏറ്റവും ഉയർന്ന അ‌ളവിൽ പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്നത്. 4ജിബി പ്രതിദിന ഡാറ്റ ലഭിക്കുന്ന റീച്ചാർജ് ഓപ്ഷൻ ഇന്ത്യയിൽ മറ്റൊരു കമ്പനിയും നൽകുന്നില്ല. ജിയോയും എയർടെലും
449 രൂപയ്ക്ക് സമാന ആനുകൂല്യങ്ങൾ തന്നെയാണ് നൽകുന്നത്.

ധാരാളം ഡാറ്റ ഉപയോഗമുള്ള 4ജി സ്മാർട്ട്ഫോൺ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച പ്രതിദിന ഡാറ്റ പ്ലാൻ വിഐ ആണ് നൽകുന്നത്. അ‌തിന് അ‌നുസരിച്ച് നിരക്കും ഈ പ്ലാനിൽ വിഐ ഈടാക്കുന്നുണ്ട്. ഏറ്റവും ഉയർന്ന അ‌ളവിൽ പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്നതിൽ ജിയോ, എയർടെൽ പ്ലാനുകൾ വിഐയുടെ 539 രൂപയുടെ പ്ലാനിന് പിന്നിലേ വരൂ എന്ന് ഈ പ്ലാനുകൾ പരിശോധിക്കുന്നതിൽനിന്ന് വ്യക്തമാണ്.

More from GizBot

Best Mobiles in India

English summary
The lion's share of India's telecom sector is held by private companies Jio, Airtel and Vodafone Idea (VI). If you check which company offers the best daily data plan, you can see Jio Rs 449, Airtel Rs 449 and VI Rs 539 plans. Out of this, VI Rs 539 plan offers 4GB daily data.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X