Home
News

വേദനിക്കുന്ന ​മൊ​ബൈൽ ഫോണുടമകൾ! സിം വാലിഡിറ്റി നിലനിർത്താനുള്ള ഏറ്റവും വില കുറഞ്ഞ പ്ലാനുകൾ

രാജ്യത്തെ നിരവധി മൊ​ബൈൽ ഫോൺ ഉടമകൾ ഇപ്പോൾ തുല്യ ദുഃഖിതരാണ്. മാസാമാസം റീച്ചാർജിനായി മുടക്കേണ്ട തുക വർധിച്ചിരിക്കുന്നു എന്നതാണ് ഈ ദുഃഖത്തിന് കാരണം. റിലയൻസ് ജിയോ (Reliance Jio), ഭാരതി എയർടെൽ (Bharti Airtel), വോഡഫോൺ ഐഡിയ (Vi) എന്നീ മൂന്ന് സ്വകാര്യ കമ്പനികളും തങ്ങളുടെ റീച്ചാർജ് പ്ലാനുകളിൽ 25 ശതമാനം വരെ നിരക്ക് കൂട്ടിയിട്ടുണ്ട്. അ‌തിനാൽ മുൻപ് നൽകിയിരുന്നതിനെക്കാൾ നല്ലൊരു തുക ഇനി റീച്ചാർജ് ചെയ്യാൻ കണ്ടെത്തേണ്ടിവരും. ബിഎസ്എൻഎൽ വരിക്കാർ മാത്രമാണ് ഇക്കാര്യത്തിൽ ആശങ്കകളില്ലാതെ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്.

പുതിയ റീച്ചാർജ് പ്ലാനുകൾ നിലവിൽ വരുക മാത്രമല്ല, അ‌തുവരെയുണ്ടായിരുന്ന പ്ലാനുകൾ പലതും ഇല്ലാതാവുകയും ചെയ്തിട്ടുണ്ട്. അ‌തിനാൽ ഇനി റീച്ചാർജ് ചെയ്യുമ്പോൾ ഏത് പ്ലാൻ തെരഞ്ഞെടുക്കണം എന്ന് ടെലിക്കോം വരിക്കാർക്കിടയിൽ ഒരു സംശയം നിലനിൽക്കുന്നുണ്ട്. കൂടാതെ ഇപ്പോൾ ഏത് കമ്പനിയാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ അ‌ടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ നൽകുന്നത് എന്ന് അ‌റിയാനുള്ള ആഗ്രഹവും പലർക്കുമുണ്ട്.

സിം വാലിഡിറ്റി നിലനിർത്താനുള്ള ഏറ്റവും വില കുറഞ്ഞ പ്ലാനുകൾ

റീച്ചാർജ് നിരക്കുകൾ വർധിച്ച ശേഷം, സിം വാലിഡിറ്റി നിലനിർത്താൻ ഇപ്പോൾ ലഭ്യമായിട്ടുള്ള ഏറ്റവും കുറഞ്ഞ തുകയുടെ പ്രീപെയ്ഡ് പ്ലാൻ ഏതാണെന്നും അ‌ത് നൽകുന്നത് ആരാണ് എന്നും ഇവിടെ പരിചയപ്പെടാം. ജിയോയായിരിക്കും ഇക്കാര്യത്തിൽ മികച്ചത് എന്ന് പലർക്കും തോന്നുമെങ്കിലും കണക്കിലെ കളികൾ പ്രകാരം മറ്റൊരു കമ്പനിയാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ അ‌ടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.

ജിയോയുടെ എൻട്രിലെവൽ പ്രീപെയ്ഡ് പ്ലാൻ: ജിയോ വരിക്കാർ സിം വാലിഡിറ്റി നിലനിർത്താൻ ചെലവഴിക്കേണ്ട ഏറ്റവും കുറഞ്ഞ തുക ഇപ്പോഴും 149 രൂപ തന്നെയാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് പ്രതിദിനം 1ജിബി ഡാറ്റയും അൺലിമിറ്റഡ് വോയിസ് കോളിങ്ങും ദിവസം 100 എസ്എംഎസും ലഭിക്കും.

സിം വാലിഡിറ്റി നിലനിർത്താനുള്ള ഏറ്റവും വില കുറഞ്ഞ പ്ലാനുകൾ

വെറും 14 ദിവസത്തെ വാലിഡിറ്റി മാത്രമാണ് 149 രൂപയുടെ ജിയോ പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭിക്കുക. ജിയോക്ലൗഡ്, ജിയോസിനിമ, ജിയോടിവി തുടങ്ങിയ ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും ഇതോടൊപ്പം ലഭിക്കും. ഇതിലും കൂടുതൽ വാലിഡിറ്റി വേണമെങ്കിൽ തൊട്ടടുത്ത ഓപ്ഷൻ 18 ദിവസ വാലിഡിറ്റിയുള്ള 179 രൂപയുടെ പ്ലാനാണ്.

ഏതാണ്ട് ഒരു മാസത്തിനടുത്ത് വാലിഡിറ്റിയാണ് ​വേണ്ടത് എങ്കിൽ 189 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ വരിക്കാർ തെരഞ്ഞെടുക്കേണ്ടിവരും. ആകെ 2ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് വോയിസ് കോളിങ്, ആകെ 300 എസ്എംഎസ് എന്നിവയാണ് ഈ ജിയോ പ്രീപെയ്ഡ് പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭിക്കുക. ഇതിന് പുറമേ ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും ഉണ്ട്.

എയർടെലിന്റെ എൻട്രിലെവൽ പ്രീപെയ്ഡ് പ്ലാൻ: സിം വാലിഡിറ്റി നിലനിർത്താൻ എയർടെൽ വരിക്കാർ ഇനി 199 രൂപ പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യണം. ഈ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. 2 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലുള്ളത്. മുൻപ് 179 രൂപയായിരുന്നു ഈ പ്ലാനിന്റെ വില.

സിം വാലിഡിറ്റി നിലനിർത്താനുള്ള ഏറ്റവും വില കുറഞ്ഞ പ്ലാനുകൾ

വിഐയുടെ മിനിമം വാലിഡിറ്റി റീചാർജ് പ്ലാൻ: വാലിഡിറ്റി നിലനിർത്താനുള്ള വിഐയുടെ ഏറ്റവും നിരക്കുകുറഞ്ഞ പ്ലാൻ 99 രൂപ നിരക്കിൽ ലഭ്യമാണ്. 15 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. 99 രൂപ ലിമിറ്റഡ് വാലിഡിറ്റി ടോക്ക്ടൈമും 200എംബി ഡാറ്റയും ഈ പ്ലാനിൽ ലഭിക്കും. കോളുകൾക്ക് സെക്കൻഡിന് 2.5 പൈസയാണ് ഈടാക്കുന്നത്.

ഈ മൂന്ന് പ്ലാനുകളും പരിശോധിക്കുമ്പോൾ ഒരു കാര്യം വളരെ വ്യക്തമാണ്. സിം വാലിഡിറ്റി നിലനിർത്താൻ ഏറ്റവും കുറഞ്ഞ തുകയിൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നത് വിഐ ആണ്. ഏറ്റവും ചെലവ് കൂടിയത് എയർടെലിനും. എന്നാൽ എയർടെൽ പ്ലാൻ 28 ദിവസ വാലിഡിറ്റിയോടെയാണ് എത്തുന്നത് എന്നത് മറ്റൊരു കാര്യം.

More from GizBot

Best Mobiles in India

English summary
Now among the private telecom companies in India, VI is offering the least amount of plan to maintain SIM validity. Airtel is also the most expensive. VI's entry-level prepaid plan is priced at Rs 99. Jio's entry-level prepaid plan costs Rs 149 and Airtel's plan costs Rs 199. But Airtel plan comes with 28 days validity.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X