അംബാനി ഒരു വലിയ മനുഷ്യൻ തന്നെ! നിരക്ക് കൂട്ടിയെങ്കിലും 'ഇക്കാര്യത്തിൽ' ഭാഗ്യവാന്മാർ ജിയോ വരിക്കാർ
മൊബൈൽ താരിഫ് വർധനയുടെ ഞെട്ടൽ ഇപ്പോഴും ജിയോ, എയർടെൽ, വിഐ വരിക്കാർക്ക് വിട്ടുമാറിയിട്ടില്ല. മുൻപ് സ്ഥിരം ഉപയോഗിച്ചുകൊണ്ടിരുന്ന റീച്ചാർജ് പ്ലാനുകൾക്ക് ഇപ്പോൾ കൂടുതൽ തുക നൽകേണ്ടിവരുന്നത് നിരവധി മൊബൈൽ ഉപയോക്താക്കളെ നിരാശപ്പെടുത്തുന്നുണ്ട്. എങ്കിലും ഡാറ്റ, കോൾ സേവനങ്ങൾ ആസ്വദിക്കണമെങ്കിൽ റീച്ചാർജ് ചെയ്യുകയല്ലാതെ മറ്റ് വഴികളില്ല. മൂന്ന് സ്വകാര്യ ടെലിക്കോം കമ്പനികളും നിരക്കുകൾ കൂട്ടിയെങ്കിലും ആരുടെ വരിക്കാരാണ് കൂടുതൽ ഭാഗ്യവാന്മാർ എന്ന ഒരു ചോദ്യം ബാക്കി നിൽക്കുന്നുണ്ട്. തമ്മിൽ ഭേദം ആരാണ് എന്നും ചോദിക്കാം. ഓരോ ടെലിക്കോം വരിക്കാരും തങ്ങൾക്ക് അനുയോജ്യമായ ഓപ്ഷൻ എന്ന നിലയിലാകും ഓരോ ടെലിക്കോം കമ്പനികളെ തെരഞ്ഞെടുത്തിട്ടുണ്ടാകുക.
ചില ആളുകൾക്ക് ജിയോ ഉപയോഗിക്കാനാകും താൽപര്യം മറ്റു ചിലർക്ക് എയർടെലും വേറെ ചിലർക്ക് വിഐയും ആയിരിക്കും ഇഷ്ടം. ഈ ഇഷ്ടത്തിന് പല കാരണങ്ങൾ ഉണ്ടാകാം. അത് ചിലപ്പോൾ മികച്ച നെറ്റ്വർക്ക് ലഭിക്കുന്നു എന്നതുകൊണ്ടാകാം, മറ്റൊരു കമ്പനിയോടുള്ള വെറുപ്പുകൊണ്ടാകാം, നിരക്ക് ഭേദം ഈ കമ്പനിയാണ് എന്ന് തോന്നിയതു കൊണ്ടാകാം. അങ്ങനെ ഓരോ വരിക്കാരനും നിലവിലുള്ള കമ്പനിയിൽ തുടരുന്നതിന് പലകാരണങ്ങളുണ്ടാകും.

റീച്ചാർജ് പ്ലാനുകളുടെ നിരക്ക് ഒരു കമ്പനിയെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡമാക്കുന്ന ആളുകൾ എത്രപേരുണ്ട് എന്ന് പറയുക സാധ്യമല്ല. എയർടെൽ ഉപയോക്താക്കളിൽ നിരവധി പേർ എയർടെൽ സേവനങ്ങളിൽ തൃപ്തരാണ്. എയർടെൽ പ്ലാനുകൾക്ക് നിരക്ക് അൽപ്പം കൂടുതലാണ് എന്ന് തോന്നുമെങ്കിലും മികച്ച സേവനം ലഭ്യമാകുന്നു എന്ന സംതൃപ്തി എയർടെൽ വരിക്കാർക്കുണ്ട്. അതേപോലെ ഓരോ വരിക്കാരെയും അതത് ടെലിക്കോം കമ്പനികളിൽ പിടിച്ചു നിർത്തുന്നതിന് പലകാരണങ്ങൾ ഉണ്ടാകാം.
ഇവിടെ റീച്ചാർജ് നിരക്ക് വർധനയ്ക്ക് ശേഷം കുറഞ്ഞ നിരക്കിൽ മികച്ച റീച്ചാർജ് ഓപ്ഷൻ നൽകുന്ന കമ്പനി ഏതാണ് എന്നതാണ് പരിശോധിക്കാൻ പോകുന്നത്. മൂന്ന് സ്വകാര്യ കമ്പനികളെയും വെല്ലുന്ന മികച്ച നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ഉണ്ടെങ്കിലും നിരക്കുകൾ വർധിപ്പിക്കാത്തതിനാൽ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ ഇവിടെ പരാമർശിക്കുന്നില്ല.

ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ (വിഐ) എന്നീ മൂന്ന് കമ്പനികളും 349 രൂപയ്ക്ക് പ്രീപെയ്ഡ് പ്ലാൻ നൽകുന്നുണ്ട്. ഇതിൽ ഏത് കമ്പനിയാണ് 349 രൂപയ്ക്ക് ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് എന്നാണ് ഇവിടെ പരിശോധിക്കാൻ പോകുന്നത്. ഈ പ്ലാനുകൾ വച്ച് ഈ കമ്പനികളെ മൊത്തത്തിൽ വിലയിരുത്താനാകില്ലെങ്കിലും തങ്ങളുടെ കമ്പനിയും മറ്റ് കമ്പനികളും തമ്മിലുള്ള നിരക്ക് വ്യത്യാസം തിരിച്ചറിയാൻ ഈ താരതമ്യം വരിക്കാർക്ക് ഉപകാരപ്പെടും.
349 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: ദിവസം 2ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് തുടങ്ങിയ ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ലഭിക്കും. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭ്യമാകുന്ന ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ എന്ന പ്രത്യേകതയും ഈ പ്ലാനിനുണ്ട്.
349 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: പ്രതിദിനം 1.5 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 28 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. എയർടെൽ എക്സ്ട്രീം പ്ലേ, വിങ്ക് മ്യൂസിക്, ഫ്രീ ഹലോ ട്യൂൺസ്, അപ്പോളോ 24/7 സർക്കിൾ തുടങ്ങിയ ആനുകൂല്യങ്ങളും ഇതിലുണ്ട്.

349 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: പ്രതിദിനം 1.5 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ വിഐ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. വീക്കെൻഡ് ഡാറ്റ റോൾഓവർ, ഡാറ്റ ഡിലൈറ്റ്സ്, ബിങ് ഓൾ നൈറ്റ് ഡാറ്റ തുടങ്ങിയ അധിക ആനുകൂല്യങ്ങളും ഈ പ്ലാനിലുണ്ട്.
ഈ മൂന്ന് കമ്പനികളും ഒരേ തുകയ്ക്ക് ഏതാണ്ട് ഒരേ ആനുകൂല്യങ്ങൾ (28 ദിവസ വാലിഡിറ്റി, അൺലിമിറ്റഡ് കോളിങ്, എസ്എംഎസ്) വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും പ്രതിദിന ഡാറ്റയുടെ അളവിന്റെ കാര്യത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. ജിയോ പ്രതിദിനം 2ജിബി ഡാറ്റ നൽകുമ്പോൾ മറ്റുള്ളവർ 1.5ജിബി ഡാറ്റ മാത്രമേ നൽകുന്നുള്ളൂ.
ഡാറ്റ കൂടുതൽ ലഭിക്കും എന്നതിനാൽ തന്നെ 349 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ജിയോ പ്ലാനാണ് ഏറ്റവും ലാഭകരം. മാത്രമല്ല 5ജി ഫോണുള്ള ഉപയോക്താക്കൾക്ക് തങ്ങളുടെ ഏരിയയിൽ ജിയോ 5ജി ലഭ്യമായിട്ടുണ്ടെങ്കിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഉപയോഗിക്കാനുള്ള അവസരവും ഈ ജിയോ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. അതിനാൽ ജിയോ വരിക്കാർ ആണ് ഇക്കാര്യത്തിൽ ഭാഗ്യവാന്മാർ. മറ്റ് അധിക ആനുകൂല്യങ്ങൾ വേണ്ടവർക്ക് എയർടെൽ, വിഐ പ്ലാനുകൾ പരിഗണിക്കാം.


Click it and Unblock the Notifications








