Home
News

തമ്മിൽ കുറച്ച് ഭേദം ഇതാണ്! ഏറ്റവും കുറഞ്ഞ നിരക്കിൽ 2ജിബി പ്രതിദിന ഡാറ്റ ലഭിക്കുന്ന പ്ലാൻ

സ്മാർട്ട്ഫോൺ ഉപയോക്താക്കളെ സം​ബന്ധിച്ചിടത്തോളം ഡാറ്റ ഇല്ലാതെ ഒരു പരിപാടിയും നടക്കില്ല. പലരുടെയും ഡാറ്റ ഉപയോഗ പല വിധത്തിലാണ്. ചിലർക്ക് 1ജിബി ഡാറ്റ തന്നെ ഒരുദിവസത്തേക്ക് ധാരാളമായിരിക്കും. എന്നാൽ മറ്റു ചിലർക്ക് 3ജിബി ഡാറ്റ കിട്ടിയാലും തികയില്ല. ഇന്ത്യയിലെ ടെലിക്കോം കമ്പനികളുടെ പ്ലാനുകൾ പരിശോധിച്ചാൽ 2ജിബി പ്രതിദിന ഡാറ്റയുമായി എത്തുന്ന ധാരാളം പ്ലാനുകൾ കാണാം. കൂടുതൽ പേരും 2ജിബി പ്ലാനുകൾ ഉപയോഗിക്കാനാണ് ആഗ്രഹിക്കുന്നത് എന്ന് ഇത് വ്യക്തമാക്കുന്നു. ജിയോ, എയർടെ, വിഐ എന്നീ മൂന്ന് സ്വകാര്യ കമ്പനികളിൽ വച്ച് ഏറ്റവും കുറഞ്ഞ വിലയ്ക്ക് 2ജിബി പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്നത് ആരെന്ന് നോക്കോം.

ജിയോയുടെയും എയർടെലിന്റെയും 2ജിബി പ്രതിദിന ഡാറ്റ പ്ലാനുകളെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേകതയുണ്ട്. അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ സഹിതമാണ് ഈ പ്ലാനുകൾ എത്തുക. കാരണം 2ജിബിക്ക് മുകളിലുള്ള പ്ലാനുകളിലാണ് ജിയോയും എയർടെലും അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ വാഗ്ദാനം ചെയ്യുന്നത്. അ‌തിനാൽ 5ജി ഫോണുള്ള ഉപയോക്താക്കൾക്ക് ഈ പ്ലാനുകൾ വഴി പരിധിയില്ലാതെ ഡാറ്റ ഉപയോഗിക്കാനാകും.

തമ്മിൽ ഭേദം ഇതാണ്! ഏറ്റവും നിരക്ക് കുറഞ്ഞ 2ജിബി ഡാറ്റ പ്ലാൻ

അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ നൽകുന്നില്ല എങ്കിലും വിഐയുടെ 2ജിബി പ്രതിദിന പ്ലാനും മോശമല്ല. കാരണം, വിഐ ഗ്യാരണ്ടി ഈ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തുപയോഗിച്ച് ഉപഭോക്താക്കൾക്ക് 130ജിബി വരെ സൗജന്യ ഡാറ്റ ലഭിക്കാൻ അർഹത നേടാനാകും. ഇത് കൂടാതെ വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളും ലഭിക്കും.

ജിയോ, എയർടെൽ, വിഐ എന്നിവയുടെ ഏറ്റവും നിരക്കു കുറഞ്ഞ 2ജിബി പ്രതിദിന ഡാറ്റ പ്ലാനുകൾ- ജിയോ 198 രൂപ പ്രീപെയ്ഡ് പ്ലാൻ: ഈ പ്രീപെയ്ഡ് പ്ലാനിൽ ജിയോ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 2 ജിബി പ്രതിദിന ഡാറ്റ എന്നിവ 14 ദിവസത്തെ വാലിഡിറ്റിയിൽ നൽകുന്നു. അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ, ജിയോ ആപ്പുകളിലേക്കുള്ള ആക്സസ് എന്നിവയും ഇതിലുണ്ട്.

തമ്മിൽ ഭേദം ഇതാണ്! ഏറ്റവും നിരക്ക് കുറഞ്ഞ 2ജിബി ഡാറ്റ പ്ലാൻ

എയർടെൽ 379 രൂപ പ്ലാൻ: ഈ എയർടെൽ പ്ലാനിൽ 2ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ 1 മാസ വാലിഡിറ്റിയിൽ ലഭ്യമാകുന്നു. അൺലിമിറ്റഡ് 5G ഡാറ്റ, എക്സ്ട്രീം പ്ലേ, അ‌പ്പോളോ 24/7 സർക്കിൾ, സൗജന്യ ഹലോ ട്യൂൺസ് എന്നീ അ‌ധിക ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകും.

വിഐ 365 രൂപ പ്ലാൻ: ഈ വിഐ പ്ലാനിൽ 2ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസം 100 എസ്എംഎസ് എന്നിവ വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങൾ എന്നിവ 28 ദിവസ വാലിഡിറ്റിയിൽ ലഭിക്കും.
ഇത് കൂടാതെ വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളും ലഭിക്കും. അ‌തിൽ വീക്കെൻഡ് ഡാറ്റ റോൾഓവർ, ഡാറ്റ ഡിലൈറ്റ്‌സ്, ബിംഗ് ഓൾ നൈറ്റ് എന്നിവ ഉൾപ്പെടുന്നു.

ഈ മൂന്ന് പ്ലാനുകളും പരിശോധിച്ചാൽ സ്വകാര്യ കമ്പനികളിൽവച്ച് ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന 2ജിബി പ്രതിദിന ഡാറ്റ പ്ലാൻ ജിയോയു​ടേത് ആണ്. എന്നാൽ അ‌തിന് വാലിഡിറ്റി കുറവാണ്. ഈ പറഞ്ഞ എയർടെൽ, വിഐ പ്ലാനുകൾ പോലെ ഒരുമാസത്തിനടുത്ത് വാലിഡിറ്റിയിൽ 2ജിബി പ്രതിദിന ഡാറ്റ നൽകുന്ന പ്ലാനും ജിയോയ്ക്ക് ഉണ്ട്. ആ ജിയോ പ്ലാനും ഈ രണ്ട് കമ്പനികളുടെ പ്ലാനുകളെക്കാൾ വിലക്കുറവിലാണ് എത്തുന്നത്.

തമ്മിൽ ഭേദം ഇതാണ്! ഏറ്റവും നിരക്ക് കുറഞ്ഞ 2ജിബി ഡാറ്റ പ്ലാൻ

349 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ആണ് ഒരു മാസത്തിനടുത്ത് വാലിഡിറ്റിയിൽ 2ജിബി പ്രതിദിന ഡാറ്റ സഹിതം എത്തുന്നത്. അ‌ൺലിമിറ്റഡ് കോളിങ്, 2ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ്, അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ, 28 ദിവസ വാലിഡിറ്റി എന്നിവയാണ് 349 രൂപയുടെ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ.

Best Mobiles in India

English summary
Jio VS Airtel VS VI among the private companies who offer the cheapest 2GB daily data plan, Jio's plan is the best. Jio is offering 2GB daily data plan at just Rs 198. But it has only 14 days validity.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X