Home
News

ജിയോ, എയർടെൽ, VI, ബിഎസ്എൻഎൽ വരിക്കാർക്ക് ദിവസവും 2GB ഡാറ്റ കിട്ടുന്ന ബെസ്റ്റ് റീച്ചാർജ് പ്ലാനുകൾ

ജിയോ, എയർടെൽ, VI, ബിഎസ്എൻഎൽ എന്നിവയാണ് ഇന്ത്യയിലെ ടെലിക്കോം രംഗത്ത് ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്നത്. വരിക്കാരുടെ എണ്ണത്തിന്റെ അ‌ടിസ്ഥാനത്തിൽ ആണ് ഈ സ്ഥാന വിഭജനം. എന്നാൽ മികച്ച റീച്ചാർജ് പ്ലാനുകൾ നൽകുന്നതിൽ ആരാണ് ഒന്നാമൻ എന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരമില്ല. ഓരോ വരിക്കാരനും സ്വന്തം കമ്പനിയുടെ പ്ലാനുകളാകും മികച്ചതായി തോന്നുക. ഓരോ ഉപയോക്താവിന്റെയും ആവശ്യം വ്യത്യസ്തമായിരിക്കും, അ‌തിനനുസരിച്ച് ലഭ്യമാകുന്ന പ്ലാനായിരിക്കും അ‌വർക്ക് മികച്ചതായി തോന്നുക. അ‌തിനാൽ മികച്ച റീച്ചാർജ് പ്ലാൻ ആരുടേത് എന്ന് ഒറ്റയടിക്ക് പറയുക എളുപ്പമല്ല. എന്നാൽ വിലയുടെ കാര്യം പരിഗണിച്ചാൽ ബിഎസ്എൻഎല്ലിന്റേതാണ് മികച്ച പ്ലാനുകൾ.

ഇപ്പോൾ സ്മാർട്ട്ഫോണുകളുടെ ഉപയോഗം വർധിച്ചതോടെ ഡാറ്റ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറി. കോളിങ് ആനുകൂല്യങ്ങളെക്കാൾ റീച്ചാർജ് പ്ലാനുകളിൽ പ്രാധാന്യം ഡാറ്റയ്ക്ക് ആണ്. ഒരു സ്മാർട്ട്ഫോൺ ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം കുറഞ്ഞത് 2ജിബി ഡാറ്റയെങ്കിലും വേണം. എന്നാൽ ഉയർന്ന വില കാരണം പലരും 1.5ജിബി പ്രതിദിന ഡാറ്റയുള്ള റീച്ചാർജ് പ്ലാനുകളിൽ ഒതുങ്ങാറുണ്ട്.

ജിയോ, എയർടെൽ, VI, ബിഎസ്എൻഎൽ: ദിവസവും 2GB ഡാറ്റ കിട്ടുന്ന പ്ലാനുകൾ
Also Read

ജിയോ, എയർടെൽ, വിഐ എന്നിവയുടെ വരിക്കാരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ പ്രദേശത്ത് 5ജി ലഭ്യമാണെങ്കിൽ 5ജി ഫോൺ ഉപയോഗിച്ച് അ‌ൺലിമിറ്റഡ് ഡാറ്റ നേടാൻ കഴിയുന്ന റീച്ചാർജ് പ്ലാനുകൾ ധാരാളമുണ്ട്. എന്നാൽ 5ജി അ‌വതരിപ്പിച്ചിട്ടില്ലാത്തതിനാൽ ബിഎസ്എൻഎൽ വരിക്കാർക്ക് അ‌ങ്ങനെയൊരു നേട്ടം ഇപ്പോഴും വളരെ അ‌കലെയാണ്.

ജിയോ, എയർടെൽ, VI, ബിഎസ്എൻഎൽ എന്നീ കമ്പനികൾ ഒരു മാസം അ‌ല്ലെങ്കിൽ ഒരു മാസത്തിനടുത്ത് (28 ദിവസം) വാലിഡിറ്റിയിൽ ലഭ്യമാക്കിയിരിക്കുന്ന 2ജിബി പ്രതിദിന ഡാറ്റയുള്ള മികച്ച റീച്ചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തിൽ വരിക്കാർക്ക് ഏറെ പ്രയോജനപ്പെടുന്ന പ്ലാൻ ഏതെന്ന് ഇവിടെ പരിചയപ്പെടാം.

ജിയോ, എയർടെൽ, VI, ബിഎസ്എൻഎൽ: ദിവസവും 2GB ഡാറ്റ കിട്ടുന്ന പ്ലാനുകൾ
Also Read

ജിയോ 349 രൂപ പ്രീപെയ്ഡ് പ്ലാൻ

2ജിബി പ്രതിദിന ഡാറ്റ സഹിതം 28 ദിവസ വാലിഡിറ്റിയിൽ ലഭ്യമായിട്ടുള്ള റീച്ചാർജ് പ്ലാനാണ് ഇത്. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് 28 ദിവസ വാലിഡിറ്റിയോടെ ഈ പ്ലാനിൽ ലഭ്യമാകുക. കൂടാതെ 5ജി ഫോൺ ഉള്ളവർക്ക് അ‌ൺലിമിറ്റഡ് 5ജി ഡാറ്റയും ആസ്വദിക്കാൻ കഴിയും. അ‌ധിക ആനുകൂല്യമായി മൂന്ന് മാസം ജിയോഹോട്ട്സ്റ്റാർ, 50GB ക്ലൗഡ് സ്റ്റോറേജ് എന്നിവയും ഉണ്ട്.

379 രൂപയുടെ എയർടെൽ പ്ലാൻ

2ജിബി പ്രതിദിന ഡാറ്റയോടെ എത്തുന്ന ഏറ്റവും വില കുറഞ്ഞ എയർടെൽ പ്രതിമാസ പ്ലാൻ ആണിത്. ഒരു മാസ വാലിഡിറ്റിയിൽ ഇത് എത്തുന്നു എന്നത് ശ്രദ്ധേയമാണ്. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, 2ജിബി പ്രതിദിന ഡാറ്റ എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ. ഗൂഗിൾവൺ സബ്സ്ക്രിപ്ഷൻ (30GB ക്ലൗഡ് സ്റ്റോറേജ്), അ‌ൺലിമിറ്റഡ് 5ജി, ഹെലോ ട്യൂൺസ് തുടങ്ങിയ അ‌ധിക ആനുകൂല്യങ്ങളും ഇതിലുണ്ട്.

365 രൂപയുടെ വിഐ പ്ലാൻ

2ജിബി പ്രതിദിന ഡാറ്റയോടെ ലഭ്യമായ വില കുറഞ്ഞ വിഐ പ്രതിമാസ പ്ലാൻ ആണിത്. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ്, 28 ദിവസ വാലിഡിറ്റി എന്നിവയാണ് പ്രധാന ആനുകൂല്യങ്ങൾ. അ‌ൺലിമിറ്റഡ് 5ജി, ബിഞ്ച് ഓൾ ​നൈറ്റ് (രാത്രി 12 മുതൽ രാവിലെ 6 വരെ അ‌ൺലിമിറ്റഡ് ഡാറ്റ), ഡാറ്റ ഡി​ലൈറ്റ്സ്, വീക്കെൻഡ് ഡാറ്റ റോളോവർ എന്നിവയും ഇതിലുണ്ട്.

Also Read
ജിയോ, എയർടെൽ, VI, ബിഎസ്എൻഎൽ: ദിവസവും 2GB ഡാറ്റ കിട്ടുന്ന പ്ലാനുകൾ

199 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

2ജിബി പ്രതിദിന ഡാറ്റ സഹിതം ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമായിട്ടുള്ള പ്രതിമാസ പ്രീപെയ്ഡ് പ്ലാനാണ് ഇത്. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. 28 ദിവസമാണ് ഇപ്പോൾ ഈ പ്ലാനിന്റെ വാലിഡിറ്റി. അ‌ധിക ആനുകൂല്യങ്ങളൊന്നും ഇതിൽ ഉൾപ്പെടുന്നില്ല.

More from GizBot

Best Mobiles in India

English summary
Jio, Airtel, VI and BSNL are offering the best recharge plans with 2GB daily data. Jio's best monthly plan with 2GB daily data is available at a price of Rs 349. Airtel's monthly plan with 2GB daily data is priced at Rs 379, VI's plan is priced at Rs 365, and BSNL's plan is priced at Rs 199.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X