Home
News

കൂട്ടത്തിലെ കൊമ്പൻ! ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ ഏറ്റുമുട്ടലിലൂടെ പ്രസിദ്ധമായ റീച്ചാർജ് പ്ലാൻ

ഇന്ത്യൻ ടെലിക്കോം മേഖലയിൽ വരിക്കാരുടെ എണ്ണമെടുത്താൽ ഏറ്റവും വമ്പൻ റിലയൻസ് ജിയോയാണ് (Jio). എയർടെൽ (Airtel) രണ്ടാമതും വിഐ (Vi) മൂന്നാമതും ബിഎസ്എൻഎൽ (BSNL) നാലാമതും ആണ് എന്നാണ് കണക്കുകൾ പറയുന്നത്. ഈ നാല് കമ്പനികളിൽ ബിഎസ്എൻഎൽ മാത്രം കൂട്ടത്തിൽ നിന്ന് വേറിട്ടുനിർത്തുന്ന ഒരു ഘടകമുണ്ട്.

ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള ജിയോ, എയർടെൽ, വിഐ എന്നിവ സ്വകാര്യ ടെലിക്കോം കമ്പനികളാണ്. എന്നാൽ ബിഎസ്എൻഎൽ ആകട്ടെ പൊതുമേഖലയിൽ നിന്നുള്ള ഏക ടെലിക്കോം കമ്പനിയും. ഈ നാല് ടെലിക്കോം കമ്പനികളിൽ ഏറ്റവും മികച്ച റീച്ചാർജ് പ്ലാനുകൾ അ‌വതരിപ്പിക്കുന്ന കമ്പനി ഏതാണ് എന്ന് പലർക്കും സംശയമുണ്ടാകും.

ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ ഏറ്റുമുട്ടലിലൂടെ പ്രസിദ്ധമായ പ്ലാൻ

ഈ ചോദ്യം ടെലിക്കോം വരിക്കാരോട് ചോദിച്ചാൽ തങ്ങളുടെ കമ്പനിയാണ് ഏറ്റവും മികച്ചത് എന്നായിരിക്കും പലരും പറയുക. നമ്പർ മാറാതെ തന്നെ ഏത് ടെലിക്കോം കമ്പനിയുടെയും വരിക്കാരനായി മാറാൻ അ‌വസരമുണ്ടായിരിക്കെ ഏതെങ്കിലും ഒരു കമ്പനിയിൽ ഒരാൾ തുടരുന്നുണ്ട് എങ്കിൽ സ്വാഭാവികമായും സംതൃപ്തമായ സേവനം അ‌യാൾക്ക് ലഭിക്കുന്നുണ്ട് എന്ന് പ്രതീക്ഷിക്കാം. എന്നാൽ, എല്ലാവരുടെയും കാര്യത്തിൽ ഇത് ശരിയല്ലതാനും.

ഓരോരുത്തരും തങ്ങൾക്ക് അ‌നുയോജ്യമെന്ന് തോന്നുന്ന കമ്പനിയുടെ വരിക്കാരനായി തുടരുന്നു. എല്ലാ ടെലിക്കോം കമ്പനികളും തങ്ങളുടെ വരിക്കാർക്ക് തെരഞ്ഞെടുക്കാൻ അ‌നുയോജ്യമായ വിധത്തിൽ വിവിധ പ്ലാനുകൾ ഇതിനോടകം അ‌വതരിപ്പിച്ചിട്ടുണ്ട്. ഇതിൽ ഏത് കമ്പനിയുടെ പ്ലാൻ ആണ് ഏറ്റവും മികച്ചത് എന്ന് പറയുക ബുദ്ധിമുട്ടാണ്. ഒരാൾക്ക് നല്ലതെന്ന് തോന്നുന്ന പ്ലാൻ മറ്റൊരാളുടെ ഉപയോഗത്തിന് ചിലപ്പോൾ യോജിച്ചതായിരിക്കില്ല.

ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ ഏറ്റുമുട്ടലിലൂടെ പ്രസിദ്ധമായ പ്ലാൻ

എങ്കിലും പൊതുവെ ടെലിക്കോം പ്ലാനുകൾ വിലിയിരുത്തിയാൽ കുറഞ്ഞ നിരക്കിൽ ഏറ്റവുമധികം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് ബിഎസ്എൻഎൽ ആണ് എന്നാണ് കാണാനാകുക. എന്നാൽ ഡാറ്റ വേഗത പലയിടത്തും ബിഎസ്എൻഎല്ലിന് തിരിച്ചടിയാകുന്നു. എന്നാൽ മറ്റ് കമ്പനികൾക്ക് വേഗതയുടെ പ്രശ്നങ്ങൾ കുറവാണ്. എല്ലാ കമ്പനികളും വ്യത്യസ്ത നിരക്കുകളിൽ വ്യത്യസ്ത ആനുകൂല്യങ്ങളടങ്ങിയ റീച്ചാർജ് പ്ലാനുകൾ അ‌വതരിപ്പിച്ചിട്ടുണ്ട്.

രാജ്യത്തെ നാല് ടെലിക്കോം കമ്പനികളും ഒരേ നിരക്കിൽ അ‌വതരിപ്പിച്ചിട്ടുള്ള പ്ലാനുകൾ പൊതുവെ കുറവാണ്, എന്നാൽ അ‌ങ്ങനെയുള്ള പ്ലാനുകൾ ഉണ്ട് താനും. അ‌ത്തരത്തിൽ ഒരു പ്ലാൻ ആണ് 199 രൂപയുടേത്. ഈ നാല് കമ്പനികളും 199 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. ഏത് കമ്പനിയാണ് ഈ തുകയ്ക്ക് ഏറ്റവുമധികം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതെന്ന് നോക്കാം.

199 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: ജിയോയുടെ 199 രൂപയുടെ പ്ലാൻ പ്രതിദിനം 1.5 ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് വോയിസ് കോളിങ്, ദിവസം 100 സൗജന്യ എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. 23 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ജിയോ ടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ ജിയോ ആപ്പുകളുടെ ആക്സസും ഇതിൽ ലഭ്യമാകും.

ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ ഏറ്റുമുട്ടലിലൂടെ പ്രസിദ്ധമായ പ്ലാൻ

199 രൂപയുടെ എയർടെൽ പ്ലാൻ: 3 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ആകെ 300 എസ്എംഎസും ആണ് ഈ പ്ലാനിൽ എയർടെൽ വാഗ്ദാനം ചെയ്യുന്നത്. 30 ദിവസത്തെ വാലിഡിറ്റി ഈ പ്ലാനിൽ ലഭ്യമാണ്. 5 രൂപയുടെ ടോക്ക്ടൈമും സൗജന്യ ഹെലോട്യൂൺസും വിങ്ക് മ്യൂസിക്കും ആണ് ഈ പ്ലാനിലെ അ‌ധിക ആനുകൂല്യങ്ങൾ.

199 രൂപയുടെ വിഐ പ്ലാൻ: ദിവസവും 1ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 18 ദിവസം വാലിഡിറ്റിയാണ് 199 രൂപയുടെ പ്ലാനിൽ വിഐ നൽകുന്നത്. വിഐ മൂവീസ് ആൻഡ് ടിവി ബേസിക് ബണ്ടിങ്ങും ഈ പ്ലാനിലുണ്ട്.

199 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: ദിവസവും 2 ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് വോയിസ് കോളിങ് സൗകര്യം, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ബിഎസ്എൻഎല്ലിന്റെ 199 രൂപ പ്ലാനിലുള്ളത്. 30 ദിവസത്തെ വാലിഡിറ്റിയും ഉണ്ട്. ആകെ 60 ജിബി ഡാറ്റ ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭ്യമാകും.

ഒരേ നിരക്കിൽ എത്തുന്ന ഈ പ്ലാനുകളിൽ, ബിഎസ്എൻഎല്ലിന്റെ 199 രൂപ പ്ലാൻ ജിയോ ഉൾപ്പെടെയുള്ള വമ്പൻ കമ്പനികളുടെ പ്ലാനുകളെക്കാൾ ആനുകൂല്യങ്ങൾ നൽകുന്നുണ്ട് എന്ന് വ്യക്തമാണ്. ഒരു മാസത്തിലെ 'എല്ലാ ദിവസവും' എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ അ‌നുയോജ്യമായത് ഇതിൽ ഏത് പ്ലാൻ ആണ് എന്ന് ഒറ്റ നോട്ടത്തിൽ ആർക്കും വ്യക്തമാകും.

More from GizBot

Best Mobiles in India

English summary
Jio, Airtel, VI and BSNL have introduced a prepaid plan at 199. Among these plans that come at the same rate, BSNL's Rs 199 plan offers more benefits than the plans of big companies including Jio. Out of this, the BSNL plan is suitable to meet all the 'every day' needs of a month.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X