ജിയോ, ബിഎസ്എൻഎൽ, എയർടെൽ, വിഐ വരിക്കാർ അറിയുക, ഇന്ത്യയിലെ 'ദാനശീലൻ' ഈ കമ്പനിയാണ്!
ഇന്ത്യയിലെ സ്മാർട്ട്ഫോൺ ഉടമകളിൽ ഭൂരിഭാഗവും മൊബൈൽ ഡാറ്റയെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ (VI), ബിഎസ്എൻഎൽ എന്നിവയെല്ലാം വിവിധ അളവുകളിൽ ഡാറ്റ വാഗ്ദാനം ചെയ്യുന്ന നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാക്കിയിരിക്കുന്നു. എങ്കിലും അത്യാവശ്യം നന്നായി ഡാറ്റ ഉപയോഗമുള്ള ഒരാൾക്ക് ശരാശരി 2ജിബി പ്രതിദിന ഡാറ്റയെങ്കിലും വേണം. ഇന്ത്യയിലെ നാല് ടെലിക്കോം കമ്പനികളിൽ വച്ച് 2ജിബി പ്രതിദിന ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും സഹിതം ഒരു മാസ വാലിഡിറ്റിയിൽ അല്ലെങ്കിൽ ഒരു മാസത്തിനടുത്ത് (28 ദിവസം) വാലിഡിറ്റിയിൽ കുറഞ്ഞ നിരക്കിൽ നൽകുന്നത് ആര് എന്ന് ഇവിടെ പരിചയപ്പെടാം.
ഇന്ത്യയിൽ ഏത് ടെലിക്കോം കമ്പനിയാണ് ഡാറ്റയുടെ കാര്യത്തിൽ ഉദാരത കാണിക്കുന്നത് എന്ന് ഇതിലൂടെ അറിയാൻ സാധിക്കും. വിവിധ ടെലിക്കോം കമ്പനികളുടെ വരിക്കാരായിരിക്കുന്നവർക്ക് മറ്റ് കമ്പനികൾ എത്ര രൂപയ്ക്കാണ് ഒരു മാസത്തേക്ക് 2ജിബി ഡാറ്റ അടക്കമുള്ള ആനുകൂല്യങ്ങൾ നൽകുന്നത് എന്ന് മനസിലാക്കാനും ഇതിലൂടെ സാധിക്കും.

റിലയൻസ് ജിയോ: ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ ജിയോയുടെ വരിക്കാർക്ക് 2ജിബി പ്രതിദിന ഡാറ്റ അടക്കമുള്ള ആനുകൂല്യങ്ങൾ ഒരു മാസത്തിനടുത്ത് വാലിഡിറ്റിയിൽ ലഭ്യമാകുന്ന ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ 349 രൂപ വിലയിലാണ് എത്തുന്നത്. അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ അടക്കമുള്ള ആനുകൂല്യങ്ങൾ ഈ പ്ലാനിലുണ്ട്.
349 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് കോളിങ്, 2ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ്, അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ, 28 ദിവസ വാലിഡിറ്റി എന്നിവയാണ് 349 രൂപയുടെ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. പ്രതിദിനം 12 രൂപ 46 പൈസയാണ് ഈ പ്ലാനിന്റെ ചെലവ്.
എയർടെൽ: ജിയോയെപ്പോലെ തന്നെ എയർടെലും 349 രൂപ നിരക്കിൽ 2ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ 28 ദിവസ വാലിഡിറ്റിയിൽ നൽകുന്നു. അൺലിമിറ്റഡ് 5ജി ഡാറ്റ, സ്പാം അലേർട്ട്, ഹലോ ട്യൂൺസ്, അപ്പോളോ 24/7 എന്നിവയും അധിക ആനുകൂല്യമായി ഈ പ്ലാനിൽ ലഭ്യമാണ്.
വൊഡാഫോൺ ഐഡിയ: 2ജിബി പ്രതിദിന ഡാറ്റ സഹിതം 28 ദിവസ വാലിഡിറ്റിയിൽ എത്തുന്ന വിഐ പ്ലാനുകൾ പരിശോധിക്കുമ്പോൾ 2 പ്ലാനുകൾ പരിഗണിക്കണം. 365 രൂപ, 375 രൂപ എന്നീ നിരക്കുകളിൽ എത്തുന്ന പ്ലാനുകളാണ് അവ. ഇതിൽ 365 രൂപ പ്ലാൻ 28 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്, 2ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയും വിഐ ഹീറോ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.
365 രൂപയുടെ പ്ലാനിലെ വിഐ ഹീറോ ആനുകൂല്യങ്ങളിൽ ബിങ് ഓൾ നൈറ്റ് (രാത്രി 12 മുതൽ പുലർച്ചെ 6 വരെ അൺലിമിറ്റഡ് ഡാറ്റ ലഭിക്കുന്ന ഓഫർ), വീക്കെൻഡ് ഡാറ്റ റോളോവർ, ഡാറ്റ ഡിലൈറ്റ് എന്നീ ആനുകൂല്യങ്ങളാണ് ഉൾപ്പെടുന്നത്. അതേസമയം 375 രൂപയുടെ പ്ലാൻ ഇതിൽ നിന്ന് വേറിട്ട ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.

375 രൂപയുടെ വിഐ പ്ലാനിൽ അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, 100 എസ്എംഎസ് തുടങ്ങിയ ആനുകൂല്യങ്ങൾ 28 ദിവസ വാലിഡിറ്റിയിൽ ലഭിക്കുന്നു. അതായത് 365 രൂപയുടെ വിഐ പ്ലാനിലെ അതേ ആനുകൂല്യങ്ങൾ തന്നെ. എന്നാൽ അതിൽ വിഐ ഹീറോ ആനുകൂല്യങ്ങൾ ലഭിക്കുമ്പോൾ ഇവിടെ 375 രൂപ പ്ലാനിൽ വിഐ സൂപ്പർ ഹീറോ ആനുകൂല്യങ്ങളാണ് അധികമായി ലഭിക്കുക.
365 രൂപ, 375 രൂപ എന്നീ വിഐ പ്ലാനുകൾ തമ്മിലുള്ള പ്രധാന വ്യത്യാസം തന്നെ വിഐ ഹീറോ, വിഐ സൂപ്പർഹീറോ ആനുകൂല്യങ്ങളാണ്. വിഐ സൂപ്പർ ഹീറോ ആനുകൂല്യങ്ങളിൽ ഹാഫ് ഡേ അൺലിമിറ്റഡ് ഡാറ്റ, വീക്കെൻഡ് ഡാറ്റ റോളോവർ, ഡാറ്റ ഡിലൈറ്റ് എന്നീ ആനുകൂല്യങ്ങളാണ് ഉൾപ്പെടുന്നത്. രാതി 12 മുതൽ പകൽ 12 വരെ അൺലിമിറ്റഡ് ഡാറ്റ സൗജന്യമായി ലഭിക്കും എന്നതാണ് ഹാഫ് ഡേ ഡാറ്റ ഓഫറിന്റെ നേട്ടം.

ബിഎസ്എൻഎൽ: ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ടെലിക്കോം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ബിഎസ്എൻഎൽ കുറഞ്ഞ നിരക്കിൽ 2ജിബി പ്രതിദിന ഡാറ്റ നൽകുന്ന കാര്യത്തിലും മുന്നിലാണ്. 199 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ 30 ദിവസ വാലിഡിറ്റിയിൽ വാഗ്ദാനം ചെയ്യുന്നു.
ഈ പ്ലാനുകൾ പരിശോധിച്ചതിൽ നിന്ന് ആരാണ് ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ 2ജിബി പ്രതിദിന ഡാറ്റ അടക്കമുള്ള ആനുകൂല്യങ്ങൾ ഒരു മാസത്തേക്ക് വാഗ്ദാനം ചെയ്യുന്നത് എന്ന് ആർക്കും വ്യക്തമാണ്. ബിഎസ്എൻഎൽ ഏറ്റവും കുറഞ്ഞ നിരക്കിൽ പ്രതിദിന ഡാറ്റ നൽകുന്നു. അതേസമയം ജിയോ, എയർടെൽ, വിഐ എന്നിവയ്ക്ക് നിരക്ക് അൽപ്പം കൂടുതലാണെങ്കിലും അവയുടെ പ്ലാനുകളിൽ ഇഷ്ടം പോലെ എക്സ്ട്രാ ഡാറ്റ ഉൾക്കൊള്ളുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.


Click it and Unblock the Notifications








