Home
News

വല്ലാത്ത ട്വിസ്റ്റ് ആണ്! ജിയോ, എയർടെൽ, വിഐ: പോസ്റ്റ്പെയ്ഡ് രംഗത്തെ രാജാവ് ആരെന്ന് അ‌റിയാമോ

ഇന്ത്യൻ ടെലിക്കോം രംഗത്ത് ഒന്നാമൻ റിലയൻസ് ജിയോ ആണ് എന്ന് ഏതാണ്ട് എല്ലാവർക്കും അ‌റിയാം. എന്നാൽ പ്രീപെയ്ഡ് വരിക്കാരാണ് ജിയോയുടെ ശക്തി. പോസ്റ്റ്പെയ്ഡ് വരിക്കാരുടെ കാര്യമെടുത്താൽ യഥാർഥത്തിൽ ജിയോ പിന്നിലാണ്. ഭാരതി എയർടെലും വോഡഫോൺ ഐഡിയയും (Vi) ആണ് ഇന്ത്യയിലെ പ്രധാന പോസ്റ്റ്‌പെയ്ഡ് മൊബൈൽ കമ്പനികൾ. ഈ രണ്ട് കമ്പനികൾക്കും ഉള്ളതിന്റെ പകുതി പോസ്റ്റ്‌പെയ്ഡ് വരിക്കാർ പോലും റിലയൻസ് ജിയോയ്ക്ക് ഉണ്ടാകില്ല. വാർഷിക റിപ്പോർട്ടിലോ, ത്രൈമാസ റിപ്പോർട്ടിലോ ജിയോ തങ്ങളുടെ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കളുടെ എണ്ണം റിപ്പോർട്ട് ചെയ്യാറില്ല. അ‌തിനാൽത്തന്നെ ജിയോയുടെ പോസ്റ്റ്പെയ്ഡ് വരിക്കാരുടെ എണ്ണം സംബന്ധിച്ച കൃത്യമായ എണ്ണം പറയാനാകില്ല.

രണ്ട് വർഷം മുമ്പ് പുറത്തുവന്ന ഒരു കണക്ക് പ്രകാരം റിലയൻസ് ജിയോയ്ക്ക് 5 ദശലക്ഷത്തിൽ താഴെ മാത്രം പോസ്റ്റ്പെയ്ഡ് വരിക്കാരാണ് ഉണ്ടായിരുന്നത്. സ്വകാര്യ ടെലിക്കോം കമ്പനികളിൽ വച്ച് ഏറ്റവും കുറവ് പോസ്റ്റ്‌പെയ്ഡ് മൊബൈൽ സബ്‌സ്‌ക്രൈബർ ബേസ് ജിയോയ്ക്കാണെന്ന് 2022 -ൽ CLSA പറഞ്ഞിരുന്നു.

ജിയോ, എയർടെൽ, വിഐ: പോസ്റ്റ്പെയ്ഡ് രംഗത്തെ രാജാവ് ആരെന്ന് അ‌റിയാമോ

ഇന്ത്യയിലെ പോസ്റ്റ്പെയ്ഡ് രംഗത്തെ രാജാവാകാൻ യഥാർഥത്തിൽ മത്സരിക്കുന്നത് എയർടെലും വിഐയും ആണ്. ഈ രണ്ട് കമ്പനികളും തങ്ങളുടെ പോസ്റ്റ്പെയ്ഡ് വരിക്കാരുടെ എണ്ണം വെളിപ്പെടുത്താറുമുണ്ട്. 2022 മുതൽ ഏതാനും വർഷങ്ങളായി വിഐ ആയിരുന്നു ഇന്ത്യയിലെ പോസ്റ്റ്പെയ്ഡ് രംഗത്തെ രാജാവ്. പല ടെലിക്കോം ഉപയോക്താക്കളെ സംബന്ധിച്ചും ഇത് അ‌ൽപ്പം ആശ്ചരം ഉണ്ടാക്കുന്ന അ‌റിവാണ്.

കാരണം, ഇന്ത്യൻ ടെലിക്കോം രംഗത്ത് ജിയോയ്ക്കും എയർടെലിനും പിന്നിലായിട്ടാണ് വിഐയുടെ സ്ഥാനം. അ‌ങ്ങനെയുള്ള വിഐ പോസ്റ്റ്പെയ്ഡ് കണക്ഷനുകളുടെ കാര്യത്തിൽ ഒന്നാമതായിരുന്നു എന്നകാര്യം പലർക്കും അ‌റിയില്ല. എങ്കിലും സത്യം അ‌തായിരുന്നു. പോസ്റ്റ്പെയ്ഡ് വരിക്കാർ ഒരുകാലത്ത് ഏറ്റവുമധികം വിശ്വസിച്ചിരുന്നത് വിഐയെ ആയിരുന്നു. വിഐ എന്ന കമ്പനി പിടിച്ചുനിൽക്കുന്നതിന്റെ പ്രധാന കാരണവും ഈ പോസ്റ്റ്പെയ്ഡ് വരിക്കാർ ആയിരുന്നു.

ജിയോ, എയർടെൽ, വിഐ: പോസ്റ്റ്പെയ്ഡ് രംഗത്തെ രാജാവ് ആരെന്ന് അ‌റിയാമോ

എന്നാൽ വിഐയുടെ ഒന്നാം സ്ഥാനം പഴങ്കഥയാക്കി ഇപ്പോൾ ഇന്ത്യൻ പോസ്റ്റ്പെയ്ഡ് രംഗത്ത് മുന്നിലുള്ളത് എയർടെൽ ആണ്. 2025 സാമ്പത്തിക വർഷത്തിൻ്റെ രണ്ടാം പാദത്തിലെ കണക്ക് പ്രകാരം എയർടെല്ലിന് 24.66 ദശലക്ഷം പോസ്റ്റ്‌പെയ്ഡ് മൊബൈൽ ഉപയോക്താക്കൾ ഉണ്ട്. വിഐയുടെ ഉപയോക്താക്കളുടെ എണ്ണം 24.5 ദശലക്ഷം ആണ്.

അ‌തായത് പോസ്റ്റ്പെയ്ഡ് വരിക്കാരുടെ എണ്ണത്തിൽ ​ഒന്നാമതുള്ള എയർടെലും രണ്ടാമതുള്ള വിഐയും തമ്മിൽ വളരെ ചെറിയ വ്യത്യാസം മാത്രമേയുള്ളൂ. എങ്കിലും പോസ്റ്റ്പെയ്ഡ് കണക്ഷനുകളുടെ കാര്യത്തിൽ എയർടെൽ ആക്രമണാത്മകമായ വളർച്ച പ്രകടിപ്പിക്കുന്നുണ്ട്. അ‌തിനാൽത്തന്നെ എയർടെൽ ഇനിയും ഒന്നാം സ്ഥാനത്ത് തന്നെ തുടരും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ടെലിക്കോം കമ്പനികളെ സംബന്ധിച്ചിടത്തോളം പ്രീപെയ്ഡ് വരിക്കാരെക്കാൾ വിശ്വസ്തരാണ് പോസ്റ്റ്പെയ്ഡ് വരിക്കാർ. അ‌വരിൽ നിന്ന് കൂടുതൽ വരുമാനം ഉറപ്പാക്കാൻ സാധിക്കും. പോസ്റ്റ്പെയ്ഡ് കണക്ഷനുകൾ നിലനിർത്തിക്കൊണ്ട് പോകണമെങ്കിൽ നല്ല വരുമാനം ഉള്ളവരെക്കൊണ്ട് മാത്രമേ സാധിക്കൂ. കൂടുതൽ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കളെ ചേർക്കുന്നത് ടെലിക്കോം കമ്പനികളെ അവരുടെ ARPU (ഒരു ഉപയോക്താവിൽനിന്നുള്ള ശരാശരി വരുമാനം) മെച്ചപ്പെടുത്താൻ ഏറെ സഹായിക്കും.

ജിയോ, എയർടെൽ, വിഐ: പോസ്റ്റ്പെയ്ഡ് രംഗത്തെ രാജാവ് ആരെന്ന് അ‌റിയാമോ

പോസ്റ്റ്പെയ്ഡ് വിഭാഗത്തിൽ അ‌ധികം ​വൈകാതെ എയർടെലിന് വിഐ വീണ്ടും കടുത്ത വെല്ലുവിളി ഉയർത്താൻ സാധ്യതയുണ്ട്. കാരണം ഉടൻ തന്നെ 5ജി അ‌വതരിപ്പിക്കാൻ വിഐ തയാറെടുക്കുകയാണ്. 5ജി എത്തിയാൽ ​പോസ്റ്റ്പെയ്ഡ് രംഗത്ത് കൂടുതൽ നേട്ടം കൊയ്യാൻ വിഐക്ക് സാധിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. അ‌തേസമയം മറ്റ് മേഖലകളിലെല്ലാം ഒന്നാമതുള്ള ജിയോ പോസ്റ്റ്പെയ്ഡ് വിഭാഗത്തിൽ എയർടെലിനോടും വിഐയോടും ഏറ്റുമുട്ടാൻ എന്തെങ്കിലും തന്ത്രം ഇറക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

More from GizBot

Best Mobiles in India

English summary
Among the private telecom companies like Jio, Airtel, and Vi, Airtel is the one that has the highest number of postpaid subscribers in India. Jio is the last one in this regard. At the same time, there is a fierce competition between Airtel and Vodafone Idea. Previously, Vi was in the first place, but now Airtel is in the first place.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X