Home
News

എയർ​ഫൈബർ: എയർടെലിന് എതിരാളിയായി ജിയോയും എത്തി! വീട്ടിലേക്ക് ആരെ സ്വീകരിക്കണമെന്ന് ഈ വ്യത്യാസങ്ങൾ പറഞ്ഞുതരും

വയറുകളാൽ ചുറ്റപ്പെട്ട ബ്രോഡ്ബാൻഡ് ഇന്റർനെറ്റിനോട് വീടുകൾ വിടപറയാൻ സമയമായിരിക്കുന്നു. രാജ്യത്തെ ഇന്റർനെറ്റ് സേവനരംഗത്ത് വൻ മാറ്റങ്ങൾ വരുത്താൻ ശേഷിയോടെ ജിയോയുടെ എയർ​​ഫൈബർ സേവനം ആരംഭിച്ചിരിക്കുകയാണ്. എയർടെൽ ഇതിനകം തന്നെ തങ്ങളുടെ എയർ​ഫൈബർ സേവനം ആരംഭിച്ചുകഴിഞ്ഞു. സൂപ്പർ-ഹൈ-സ്പീഡ് ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റിയിലേക്കും തടസ്സങ്ങളില്ലാത്ത ഇന്റർനെറ്റ് അനുഭവത്തിലേക്കും എയർ​ഫൈബർ കൂട്ടിക്കൊണ്ടുപോകുന്നു.

മാറുന്ന ഡിജിറ്റൽ യുഗത്തിലെ പുതിയ മുന്നേറ്റത്തിലേക്കുള്ള ചുവടുവയ്പ്പാണ് എയർ​ഫൈബർ ഇന്റർനെറ്റ് സേവനം. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ മൂലം ഇന്റർനെറ്റ് സൗകര്യം എത്തിപ്പെടാത്ത പ്രദേശങ്ങളിൽ പോലും ഇന്റർനെറ്റ് എത്തിക്കാൻ എയർ​ഫൈബർ സേവനത്തിന് കഴിയും. ഉയർന്ന 5ജി വേഗതയിലാണ് ജിയോയുടെയും എയർടെലിന്റെയും എയർ​ഫൈബറുകൾ ഡാറ്റ എത്തിച്ചു നൽകുക.

എയർ​ഫൈബർ: വീട്ടിലേക്ക് ആരെ സ്വീകരിക്കണമെന്ന് ഈ വ്യത്യാസങ്ങൾ പറഞ്ഞുതരും

ജിയോയുടെ എയർ​ഫൈബർ അ‌വതരിക്കപ്പെട്ടതോടെ രാജ്യത്തെ ബ്രോഡ്ബാൻഡ് സങ്കൽപ്പങ്ങളെ പൊളിച്ചെഴുതാൻ ശേഷിയുള്ള മുന്നേറ്റത്തിനാണ് തുടക്കമായിരിക്കുന്നത്. എയർഫൈബർ ഒരു വൈഫൈ ഹോട്ട്‌സ്‌പോട്ട് അല്ലെങ്കിൽ റൂട്ടർ പോലെയാണ് പ്രവർത്തിക്കുക. ഫൈബർ ഒപ്‌റ്റിക്‌സിന് പകരം അത് അതിവേഗ 5G സാങ്കേതികവിദ്യ ഉപയോഗിക്കുന്നു എന്നതാണ് വ്യത്യാസം. ജിയോയും എയർടെലും എയർഫൈബർ സേവനങ്ങൾ ആരംഭിച്ചിട്ടുണ്ട്. അ‌തിലേതാണ് മെച്ചമെന്ന് പ്രത്യേകതകൾ താരതമ്യം ചെയ്ത് നോക്കാം.

എയർടെൽ എയർ​ഫൈബർ സേവനം രണ്ട് നഗരങ്ങളിൽ മാത്രമാണ് ആദ്യ ഘട്ടത്തിൽ ലഭ്യമായിരിക്കുന്നത്. ഡൽഹിയും മുംബൈയുമാണ് അ‌വ. എന്നാൽ ജിയോ ആദ്യഘട്ടത്തിൽ എട്ട് ഇന്ത്യൻ നഗരങ്ങളിൽ എയർ​ഫൈബർ സേവനം ആരംഭിച്ചിട്ടുണ്ട്. അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, പുണെ എന്നിവയാണ് അ‌വ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കേരളത്തെ ജിയോ പരിഗണിച്ചിട്ടില്ല.

എങ്കിലും അ‌ടുത്ത ഘട്ടത്തിൽ കൊച്ചിയിലും ജിയോ എയർ​ഫൈബർ സേവനം ആരംഭിച്ചേക്കാം. നിലവിൽ എയർടെലും ജിയോയും നൽകിവരുന്ന ബ്രോഡ്ബാൻഡ് സേവനങ്ങളിൽനിന്ന് വ്യത്യസ്തമാണ് എയർ​ഫൈബർ സേവനങ്ങൾ. എയർഫൈബർ ഉപയോഗിച്ച്, ഉപഭോക്താക്കൾക്ക് അവരുടെ എന്റർടെയ്​ൻമെന്റ് മെച്ചപ്പെടുത്താനും വീടിന്റെ സുരക്ഷാ സംവിധാനം (സിസിടിവി ക്യാമറകൾ), ക്ലൗഡ് പിസി, ഐഒടി (ഇന്റർനെറ്റ് ഓഫ് തിങ്സ്) എന്നിവയും മറ്റും ശക്തിപ്പെടുത്താനും കഴിയും.

ജിയോയുടെയും എയർടെലിന്റെയും എയർ​ഫൈബർ സേവനങ്ങൾ ഉപയോഗിക്കണമെങ്കിൽ ആദ്യം എയർ​ഫൈബർ ഡി​വൈസ് വാങ്ങേണ്ടതുണ്ട്. ഇതോടൊപ്പം എയർ ​ഫൈബറിനായി രണ്ട് കമ്പനികളും വിവിധ പ്ലാനുകളും പുറത്തിറക്കിയിട്ടുണ്ട്. എയർടെൽ എക്‌സ്ട്രീം എയർഫൈബർ ഇന്ത്യയിൽ 7,733 രൂപയ്ക്ക് ലഭ്യമാണ്. ഇതിൽ 6 മാസത്തെ എക്സ്ട്രീം എയർഫൈബറും റീഫണ്ടബിൾ സെക്യൂരിറ്റി ഡെപ്പോസിറ്റായ 2,500 രൂപയും ഉൾപ്പെടുന്നു.

Wi-Fi 6 സാങ്കേതികവിദ്യയെ പിന്തുണയ്‌ക്കുന്ന ഒരു പ്ലഗ്-ആൻഡ്- പ്ലേ ഡി​വൈസ് ആണ് എയർടെൽ എക്സ്ട്രീം എയർ​​ഫൈബർ. എയർടെൽ എക്സ്ട്രീം എയർ​ഫൈബറിന് തുടക്കത്തിൽ 100 എംബിപിഎസിന്റെ ഒരു ഹൈ-സ്പീഡ് പ്ലാൻ മാത്രമാണ് ലഭ്യമായിട്ടുള്ളത്. 100 എംബിപിഎസിനഐ ഈ എയർടെൽ എക്‌സ്ട്രീം എയർഫൈബർ പ്ലാനിന് പ്രതിമാസം 799 രൂപയാണ് നിരക്ക്.

എയർടെൽ എയർ​ഫൈബർ തുടക്കത്തിൽ 6 മാസത്തേക്കുള്ള പ്ലാൻ മാത്രമേ ലഭ്യമാകൂ. എന്നാൽ മറുവശത്ത് ജിയോയുടെ പ്ലാനുകളും എയർ​ഫൈബർ അ‌വതരിപ്പിച്ച തയാറെടുപ്പുകളും കുറച്ചുകൂടി വിശാലമാണ്. ജിയോ എയർ​ഫൈബർ, ജിയോ എയർ​ഫൈബർ മാക്സ് എന്നിങ്ങനെ രണ്ട് വിഭാഗത്തിലായി ജിയോ തങ്ങളുടെ എയർ​ഫൈബർ പ്ലാനുകൾ അ‌വതരിപ്പിച്ചിരിക്കുന്നു. 100എംബിപിഎസിൽ താഴെയുള്ള പ്ലാനുകളാണ് ജിയോ എയർ​ഫൈബറിൽ വരുന്നത്.

നൂറ് എംബിപിഎസിന് മുകളിലുള്ള പ്ലാനുകളാണ് ജിയോ എയർ​ഫൈബർ മാക്സിൽ ഉൾപ്പെടുന്നത്. ജിയോ ഇന്ന് പുറത്തുവിട്ട ജിയോ എയർ​ഫൈബറിൽ 30 എംബിപിഎസിന്റെയും 100 എംബിപിഎസിന്റെയും വേഗതയിൽ മൂന്ന് വ്യത്യസ്ത പ്ലാനുകളാണ് അ‌വതരിപ്പിച്ചിരിക്കുന്നത്. 599 രൂപ, 899 രൂപ, 1199 രൂപ എന്നിങ്ങനെയാണ് ഈ ജിയോ എയർ​ഫൈബർ പ്ലാനുകളുടെ നിരക്ക്.

599 രൂപയുടെ ജിയോ എയർ​ഫൈബർ പ്ലാനിൽ 30 എംബിപിഎസ് വേഗതയും 899 രൂപ, 1199 രൂപ നിരക്കുകളുടെ പ്ലാനിൽ 100 എംബിപിഎസ് വേഗതയുമാണ് ലഭിക്കുക. എല്ലാ പ്ലാനുകളിലും ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് ഡാറ്റ ലഭിക്കും. 599 രൂപ പ്ലാനിൽ ഉപയോക്താക്കൾക്ക് 550+ ഡിജിറ്റൽ ചാനലുകളും 14 ഒടിടി ആപ്പ് സബ്‌സ്‌ക്രിപ്‌ഷനുകളും സൗജന്യമായി ലഭിക്കും.

എയർ​ഫൈബർ: വീട്ടിലേക്ക് ആരെ സ്വീകരിക്കണമെന്ന് ഈ വ്യത്യാസങ്ങൾ പറഞ്ഞുതരും

899 രൂപ, 1199 രൂപ ജിയോ എയർ​ഫൈബർ പ്ലാനുകൾ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ജിയോസിനിമ പ്രീമിയം എന്നിവയ്‌ക്കൊപ്പം 550+ ഡിജിറ്റൽ ചാനലുകൾ വാഗ്ദാനം ചെയ്യുന്നു. ജിയോ എയർ​ഫൈബർ കൂടാതെ മൂന്ന് ജിയോ എയർഫൈബർ മാക്സ് പ്ലാനുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 1499 രൂപ, 2499 രൂപ, 3999 രൂപ നിരക്കുകളിലാണ് എയർ​ഫൈബർ മാക്സ് പ്ലാനുകൾ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

1499 രൂപയുടെ മാക്സ് പ്ലാനിൽ ഉപയോക്താക്കൾക്ക് 300 എംബിപിഎസ് വേഗതയും 2499 രൂപ പ്ലാനിൽ 500 എംബിപിഎസ് വേഗതയും 3999 രൂപയുടെ പ്ലാനിൽ 1000 എംബിപിഎസ് വേഗതയും ലഭിക്കും. മൂന്ന് പ്ലാനുകളിലും ഉപയോക്താക്കൾക്ക് 550+ ഡിജിറ്റൽ ചാനലുകളിലേക്കും 14 ഒടിടി ആപ്പുകളിലേക്കും + നെറ്റ്ഫ്ലിക്സ്,ആമസോൺ ​പ്രൈം, ജിയോസിനിമ പ്രീമിയം എന്നിവയിലേക്കും ആക്‌സസ് ലഭിക്കും.

റൂട്ടർ, 4K സെറ്റ്-ടോപ്പ് ബോക്‌സ്, വോയ്‌സ് ആക്റ്റീവ് റിമോട്ട് എന്നിവ ജിയോ നൽകും. ഈ പ്ലാനുകളെല്ലാം 6, 12 മാസ ഓപ്ഷനുകളിൽ ലഭ്യമാണ്. 12 മാസത്തെ പ്ലാൻ തെരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് 1000 രൂപ ഇൻസ്റ്റലേഷൻ ചാർജ് ​ഒഴിവാക്കിനൽകും. ജിയോ എയർഫൈബർ ബുക്ക് ചെയ്യുന്നതിന്, 60008-60008 എന്ന നമ്പറിൽ വിളിക്കുകയോ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുകയോ ചെയ്യണം.

Best Mobiles in India

English summary
After Airtel, Jio also launched AirFiber service in India. Airtel AirFiber will be available in eight Indian cities in the first phase. They are Ahmedabad, Bengaluru, Chennai, Delhi, Hyderabad, Kolkata, Mumbai and Pune. Airtel Extreme AirFiber will be available only in Delhi and Mumbai. Jio has launched six AirFiber plans in two categories.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X