Home
News

ആയകാലത്ത് ജിയോ നോക്കിയിട്ട് നടന്നില്ല, പിന്നെയാ ഇപ്പോൾ...! ബിഎസ്എൻഎല്ലിന് മൃഗീയഭൂരിപക്ഷ​മുള്ള പ്ലാനുകൾ

ഇന്ത്യയിലെ നാല് ടെലിക്കോം കമ്പനികളിൽ വച്ച് ഏറ്റവും കുറഞ്ഞ നിരക്കിൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത് ബിഎസ്എൻഎൽ ആണ്. ഇന്ത്യയിലെ ഒന്നാം നമ്പർ കമ്പനിയാണെങ്കിലും ഇക്കാര്യത്തിൽ രണ്ടാം സ്ഥാനം മാത്രമേ ജിയോയ്ക്ക് നൽകാൻ കഴിയൂ. കുറഞ്ഞ നിരക്കിൽ ആനുകൂല്യങ്ങൾ നൽകുന്നതിൽ ബിഎസ്എൻഎല്ലിനെ തോൽപ്പിക്കാൻ ആയകാലത്ത് -നിരക്ക് വർധനയ്ക്ക് മുൻപ്- ജിയോയ്ക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോൾ നിരക്കുകൾ വർധിപ്പിച്ചിരിക്കുന്ന ഈ ഘട്ടത്തിൽ ഇക്കാര്യത്തിൽ ബിഎസ്എൻഎല്ലിനെ മറികടക്കാൻ ജിയോയ്ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുകയും വേണ്ട. മുൻപ് ഈ രണ്ട് കമ്പനികളുടെ പ്ലാനുകളും തമ്മിൽ ഉണ്ടായിരുന്നതിനെക്കാൾ വലിയ തുക വ്യത്യാസം ഇപ്പോൾ കാണാൻ കഴിയും.

ജിയോ ഇന്ത്യയി​ൽ ഏറ്റവുമധികം വരിക്കാരുള്ള ഒന്നാം നമ്പർ കമ്പനിയാണ്. 5ജി അ‌ടക്കമുള്ള സേവനങ്ങൾ ജിയോ വാഗ്ദാനം ചെയ്യുന്നുമുണ്ട്. എന്നാൽ ബിഎസ്എൻഎൽ വരിക്കാരുടെ എണ്ണത്തിൽ നിലവിൽ ഏറ്റവും പിന്നിലാണ്, 5ജി പോയിട്ട് 4ജി പോലും ഭൂരിഭാഗം പ്രദേശങ്ങളിലും എത്തിക്കാൻ കഴിഞ്ഞിട്ടുമില്ല. എങ്കിലും സ്വകാര്യ കമ്പനികളുടെ നിരക്ക് വർധനയ്ക്ക് ശേഷം ബിഎസ്എൻഎല്ലിന് പ്രത്യേക ശ്രദ്ധ ലഭിക്കുകയും ആളുകൾ കൂടുതലായി എത്തുകയും ചെയ്യുന്നുണ്ട്.

ജിയോ നോക്കി, നടന്നില്ല! ബിഎസ്എൻഎല്ലിന് മൃഗീയഭൂരിപക്ഷ​മുള്ള പ്ലാനുകൾ

ഈ രണ്ട് കമ്പനികളുടെയും റീച്ചാർജ് പ്ലാനുകൾ താരതമ്യം ചെയ്തുകൊണ്ടാണ് ആളുകൾ ഇരുകമ്പനികളെയും ഇപ്പോൾ വിലയിരുത്തിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ ബിഎസ്എൻഎൽ, ജിയോ എന്നീ കമ്പനികൾ 1ജിബി പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്രീപെയ്ഡ് പ്ലാനുകൾ ഏ​തൊക്കെയാണ് എന്നും അ‌വ തമ്മിൽ എന്ത് വ്യത്യാസമാണ് ഉള്ളത് എന്നും ഇവിടെ പരിചയപ്പെടാം.

ജിയോയ്ക്ക് 1ജിബി പ്രതിദിന ഡാറ്റ അ‌ടങ്ങുന്ന രണ്ട് പ്രീപെയ്ഡ് പ്ലാനുകളാണ് ഇപ്പോഴുള്ളത്. അ‌വ 209 രൂപ, 249 രൂപ നിരക്കുകളിൽ ലഭ്യമാകുന്നു. യഥാർഥത്തിൽ മുൻപ് 209 രൂപ നിരക്കിൽ ലഭ്യമായിരുന്ന ജിയോ പ്ലാനാണ് ഇപ്പോൾ 249 രൂപയ്ക്ക് ലഭ്യമാകുന്നത്. നിരക്ക് വർധനയ്ക്ക് ശേഷം ജിയോ കൊണ്ടുവന്ന പുതിയ പ്ലാനാണ് ഇപ്പോൾ 209 രൂപയുടെ സ്ഥാനത്ത് ഉള്ളത്.

ജിയോ നോക്കി, നടന്നില്ല! ബിഎസ്എൻഎല്ലിന് മൃഗീയഭൂരിപക്ഷ​മുള്ള പ്ലാനുകൾ

209 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ആനുകൂല്യങ്ങൾ: 28 ദിവസം വാലിഡിറ്റി, അ‌ൺലിമിറ്റഡ് കോൾ, ദിവസം 1ജിബി ഡാറ്റയും 100 എസ്എംഎസും, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ടിവി സബ്സ്ക്രിപ്ഷനുകൾ. 249 രൂപയുടെ ജിയോ പ്ലാൻ ആനുകൂല്യങ്ങൾ: 22 ദിവസം വാലിഡിറ്റി, അ‌ൺലിമിറ്റഡ് കോൾ, ദിവസം 1ജിബി ഡാറ്റയും 100 എസ്എംഎസും, ജിയോ ആപ്പ് സബ്സ്ക്രിപ്ഷനുകൾ.

ജിയോയുടെ 209 രൂപ പ്ലാനും 249 രൂപ പ്ലാനും തമ്മിലുള്ള ഏക വ്യത്യാസം വാലിഡിറ്റിയാണ്. 209 രൂപയുടെ പ്ലാനിൽ 22 ദിവസം മാത്രം വാലിഡിറ്റിയും 249 രൂപയുടെ പ്ലാനിൽ 28 ദിവസം വാലിഡിറ്റിയും ലഭിക്കുന്നു. ജിയോയുടെ ഈ രണ്ട് 1ജിബി പ്രതിദിന ഡാറ്റ പ്ലാനുകളെയും മറികടക്കാൻ ഒരൊറ്റ ബിഎസ്എൻഎൽ പ്ലാൻ മാത്രം മതി.

1ജിബി പ്രതിദിന ഡാറ്റ അ‌ടക്കമുള്ള ആനുകൂല്യങ്ങൾ 28 ദിവസ വാലിഡിറ്റിയിൽ വാഗ്ദാനം ചെയ്യുന്ന 2 റീച്ചാർജ് ഓപ്ഷനുകൾ ബിഎസ്എൻഎല്ലിനുണ്ട്. 184 രൂപയുടെ പ്ലാനാണ് അ‌തിൽ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ. ഇത് കൂടാതെ 186 രൂപ നിരക്കിൽ എത്തുന്ന ബിഎസ്എൻഎൽ പ്ലാനുകളും 1ജിബി പ്രതിദിന ഡാറ്റ നൽകുന്നു. ഇവയിലെ ആനുകൂല്യങ്ങൾ തമ്മിൽ ചെറിയ വ്യത്യാസം മാത്രമാണുള്ളത്.

ജിയോ നോക്കി, നടന്നില്ല! ബിഎസ്എൻഎല്ലിന് മൃഗീയഭൂരിപക്ഷ​മുള്ള പ്ലാനുകൾ

184 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: 28 ദിവസം വാലിഡിറ്റി, അ‌ൺലിമിറ്റഡ് കോൾ, ദിവസം 1ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ്, ലിസ്റ്റിൻ പോഡ്കാസ്റ്റ്, ബിഎസ്എൻഎൽ ട്യൂൺ എന്നീ സേവനങ്ങൾ ഉപയോഗിക്കാനുള്ള അ‌വസരം. എന്നിവ ഈ പ്ലാനിലുണ്ട്. ഇത് കൂടാതെ 187 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ 28 ദിവസ വാലിഡിറ്റിയിൽ 1.5ജിബി ഡാറ്റ നൽകുന്ന പ്ലാനും ബിഎസ്എൻഎല്ലിന് ഉണ്ട്.

ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടിക പരിശോധിച്ചാൽ ജിയോയുടെ 1ജിബി പ്രതിദിന ഡാറ്റ ലഭിക്കുന്ന 249 രൂപയുടെ പ്ലാനിനെക്കാൾ വളരെ കുറഞ്ഞ ചെലവിൽ 2ജിബി പ്രതിദിന ഡാറ്റയും കോളിങ് അ‌ടക്കമുള്ള പ്ലാനുകളും വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾ തന്നെ നാലിലേറെ കാണാൻ കഴിയും. ഈ പ്ലാനുകൾ ​ഒരു മാസ വാലിഡിറ്റിയിലാണ് എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

199 രൂപ, 228 രൂപ, 229 രൂപ, 239 രൂപ എന്നീ നിരക്കുകളിൽ ലഭ്യമാകുന്ന ബിഎസ്എൻഎൽ പ്ലാനുകളെല്ലാം കോളിങ് ആനുകൂല്യത്തിനൊപ്പം പ്രതിദിനം 2ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പ്ലാനുകൾക്കും മുകളിലാണ് ജിയോയുടെ 1ജിബി പ്രതിദിന ഡാറ്റ പ്ലാനിന്റെ നിരക്ക്, അ‌തും വെും 28 ദിവസം മാത്രം വാലിഡിറ്റിയിൽ. എത്ര തുച്ഛമായ നിരക്കിലാണ് ബിഎസ്എൻഎൽ ടെലിക്കോം ആനുകൂല്യങ്ങൾ നൽകുന്നത് എന്ന് ഈ പ്ലാനുകൾ വ്യക്തമാക്കുന്നു.

More from GizBot

Best Mobiles in India

English summary
Both Jio and BSNL offer prepaid plans with 1GB data per day. Jio currently has two prepaid plans with 1GB daily data. They are available at Rs 209 and Rs 249 respectively. BSNL's Rs 184 prepaid plan offers 1GB daily data with a validity of 28 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X