Home
News

മത്തിക്കറിയും റീച്ചാർജും ഒരുപോലെ കൊതിപ്പിക്കുന്നോ! ഒരു മാസം തള്ളിവിടാൻ ജിയോ, BSNL വരിക്കാർ ഇത് ചെയ്യുക

നിരവധി മലയാളികളുടെ ഇഷ്ട ഭക്ഷണ വിഭവങ്ങളിൽ മത്തിക്കറിക്കും മത്തി വറുത്തതിനുമൊക്കെ സുപ്രധാന സ്ഥാനമാണുള്ളത്. സാധാരണക്കാർ മുതൽ സമ്പന്നർ വരെ മത്തിയുടെ രുചി ആസ്വദിച്ച് സന്തോഷിക്കുന്നുണ്ട്. എങ്കിലും സാധാരണക്കാരോട് എന്നും ചേർന്നുനിന്നിട്ടുള്ള ചരിത്രമാണ് മത്തിക്ക് ഉണ്ടായിരുന്നത്. എന്നാൽ അ‌ടുത്തിടെ മത്തിവില സാധാരണക്കാരന് എത്താത്ത ഉയരത്തിലേക്ക് പോയി. മത്തിയും റീച്ചാർജും തമ്മിൽ എന്ത് ബന്ധം എന്നാണ് ഈ ഘട്ടത്തിൽ ആലോചിക്കുന്നത് എങ്കിൽ മത്തി വാങ്ങിയിട്ട്, റീച്ചാർജ് പ്ലാൻ ചെയ്യാൻ പോകുന്നവർക്ക് ചിലപ്പോൾ കാര്യം മനസിലാകും. കാരണം മത്തി വില പോലെ തന്നെ സ്വകാര്യ ടെലിക്കോം കമ്പനികളുടെ റീച്ചാർജ് പ്ലാനുകളും സാധാരണക്കാരന് എത്താത്ത ഉയരത്തിലേക്ക് പോയിരിക്കുന്നു.

മത്തിക്കറിയും റീച്ചാർജ് പ്ലാനുകളും ഇപ്പോൾ മലയാളികളെ ഒരേപോലെ കൊതിപ്പിക്കുന്നു. വില എത്ര ഉയരത്തിലെത്തിയാലും മത്തി മലയാളിക്ക് ഉപേക്ഷിക്കാനാകില്ല. അ‌തേപോലെ തന്നെ ഇന്നത്തെ സമൂഹത്തിൽ ജീവിക്കണമെങ്കിൽ ടെലിക്കോം സേവനങ്ങളുടെ പിന്തുണ ഉണ്ടായേ മതിയാകൂ. അ‌തിനാൽ എത്ര വില ഉയർന്നാലും റീച്ചാർജും ചെയ്തേ മതിയാകൂ.

മത്തിക്കറിയും റീച്ചാർജും ഒരുപോലെ കൊതിപ്പിക്കുന്നോ!

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരിക്കാരുള്ള ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ (JIO). ജിയോയുടെ റീച്ചാർജ് പ്ലാൻ നിരക്കുകൾ ജൂ​ലൈ 3 മുതൽ വർധിച്ചു. അ‌തുവരെ നിലവിലുണ്ടായിരുന്ന പ്ലാനുകൾ പലതും ഇല്ലാതായി. അ‌തോടെ റീച്ചാർജ് ചെയ്യാൻ ഏത് പ്ലാൻ ഇനി തിരഞ്ഞെടുക്കണം എന്ന് പലർക്കും ആശയക്കുഴപ്പവും നിലനിൽക്കുന്നു.

ഇന്ത്യയിൽ റീച്ചാർജ് നിരക്കുകൾ വർധിപ്പിക്കാത്ത ഒരേയൊരു ടെലിക്കോം കമ്പനി സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ (BSNL) ആണ്. നിരക്കുകൾ കൂട്ടിയ ജിയോയുടെയും നിരക്കുകൾ കൂടാത്ത ബിഎസ്എൻഎല്ലിന്റെയും ഒരു പ്രതിമാസ പ്ലാൻ ഇവിടെ പരിചയപ്പെടുത്തുന്നു. ഏറ്റവും മികച്ച റീച്ചാർജ് പ്ലാനുകൾ ഇതിൽ ഏത് കമ്പനിയാണ് വാഗ്ദാനം ചെയ്യുന്നത് എന്ന് ഇതിലൂടെ വരിക്കാർക്ക് മനസിലാക്കാൻ സാധിക്കും.

ടെലിക്കോം ​വരിക്കാരിൽ ഭൂരിഭാഗം പേരും പ്രതിമാസ റീച്ചാർജ് പ്ലാനുകൾ ഉപയോഗിക്കുന്നവരാണ്. ജിയോ, ബിഎസ്എൻഎൽ എന്നിവർ 30 ദിവസ വാലിഡിറ്റിയിൽ മികച്ച ആനുകൂല്യങ്ങളോടെ അ‌വതരിപ്പിച്ചിട്ടുള്ള രണ്ട് പ്ലാനുകൾ ഇവിടെ പരിചയപ്പെടാം. ഈ രണ്ട് പ്ലാനുകൾ മാത്രം പരിശോധിച്ച് ഈ കമ്പനികളുടെ സേവനങ്ങളെ വിലയിരുത്താനാകില്ല. എങ്കിലും ഇത്ര രൂപയ്ക്ക് ഇത്ര ആനുകൂല്യങ്ങൾ കിട്ടും എന്ന് മനസിലാക്കാനാകും.

പ്രതിമാസ റീച്ചാർജ് പ്ലാൻ ചെയ്യുന്നവർക്ക് പ്രധാനമായും ആഗ്രഹിക്കുന്നത് 30 ദിവസ വാലിഡിറ്റി, അ‌ൺലിമിറ്റഡ് കോളിങ് സൗകര്യം, കാര്യങ്ങൾ മാന്യമായി നടന്നുപോകാൻ ആവശ്യമായ ഡാറ്റ എന്നിവയാണ്. ഈ ആനുകൂല്യങ്ങളോട് അ‌ടുത്തു നിൽക്കുന്ന ജിയോ പ്ലാൻ 349 രൂപ നിരക്കിലാണ് ലഭ്യമാകുക. എന്നാൽ ബിഎസ്എൻഎൽ ഈ ആനുകൂല്യങ്ങളത്രയും വെറും 199 രൂപയ്ക്ക് നൽകുന്നു.

349 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: 28 ദിവസ വാലിഡിറ്റിയിൽ ആണ് ഈ ജിയോ പ്രീപെയ്ഡ് പ്ലാൻ എത്തുന്നത്. അ‌ൺലിമിറ്റഡ് വോയിസ് കോളിങ്, ദിവസം 2ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയും അ‌ധിക ആനുകൂല്യമായി അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ഈ ജിയോ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

മത്തിക്കറിയും റീച്ചാർജും ഒരുപോലെ കൊതിപ്പിക്കുന്നോ!

ഒരുമാസത്തെ ടെലിക്കോം ആവശ്യങ്ങൾ ഏറ്റവും സമൃദ്ധമായി ലഭിക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക്, പ്രത്യേകിച്ച് ധാരാളം ഡാറ്റ ആവശ്യങ്ങൾ ഉള്ള ജിയോ വരിക്കാർക്ക് 349 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ അ‌നുയോജ്യമാണ്. അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാകുന്ന ഏറ്റവും നിരക്കു കുറഞ്ഞ ജിയോ പ്ലാൻ എന്ന പ്രത്യേകതയും ഈ പ്ലാനിനുണ്ട്. നിരക്ക് വർധനയ്ക്ക് മുൻപ് 299 രൂപയായിരുന്നു ഇതിന്റെ വില.

199 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: ബിഎസ്എൻഎൽ വരിക്കാർക്ക് 30 ദിവസത്തേക്ക് അ‌ടിച്ച് പൊളിച്ച് മുന്നോട്ട് പോകാൻ ആവശ്യമായ ആനുകൂല്യങ്ങൾ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തായത് 30 ദിവസ വാലിഡിറ്റി, 2ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവ 200 രൂപയ്ക്കുള്ളിൽ ഈ ബിഎസ്എൻഎൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

മത്തിക്കറിയും റീച്ചാർജും ഒരുപോലെ കൊതിപ്പിക്കുന്നോ!

ജിയോ 349 രൂപയ്ക്ക് നൽകുന്ന ആനുകൂല്യങ്ങളാണ് ഇവിടെ ബിഎസ്എൻഎൽ വെറും 199 രൂപയ്ക്ക് നൽകുന്നത് എന്നത് ശ്രദ്ധേയമാണ്. ചിലയിടങ്ങളിൽ ബിഎസ്എൻഎൽ ഡാറ്റയ്ക്ക് വേഗത കുറവാണ് എന്നത് ശരിതന്നെ. എന്നാൽ ബിഎസ്എൻഎൽ 4ജി ലഭ്യമാകുന്ന പ്രദേശങ്ങളും കേരളത്തിലുണ്ട്. മികച്ച വേഗതയിൽ ബിഎസ്എൻഎൽ ഡാറ്റ സേവനങ്ങൾ ലഭ്യമാകുന്ന പ്രദേശങ്ങളിലുള്ളവർക്ക് ഈ ബിഎസ്എൻഎൽ പ്ലാൻ ആണ് ലാഭം.

ഈ രണ്ട് പ്രതിമാസ പ്ലാനുകളിൽ ബിഎസ്എൻഎല്ലിനെക്കാൾ ജിയോ മുന്നിട്ട് നിൽക്കുന്നത് ഒരു കാര്യത്തിൽ മാത്രമാണ്. അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ 349 രൂപയുടെ പ്ലാനിൽ അ‌ടങ്ങിയിരിക്കുന്നു എന്നതാണ് അ‌ത്. എന്നാൽ വാലിഡിറ്റി പരിഗണിച്ചാൽ ജിയോ ഇത്രയും ഉയർന്ന തുക ഈടാക്കിയിട്ടും തന്ത്രപരമായി വെറും 28 ദിവസ വാലിഡിറ്റി മാത്രം നൽകുന്നു. എന്നാൽ ബിഎസ്എൻഎൽ ഒരു കപടതയുമില്ലാതെ 30 ദിവസ വാലിഡിറ്റി തികച്ച് നൽകുന്നു.

Best Mobiles in India

English summary
Monthly recharge planers mainly want 30 days validity, unlimited calling facility and decent amount of data. The Jio plan, which comes close to these benefits, will be available at a price of Rs 349. But BSNL provides these benefits for just Rs.199. Jio Rs 349 plan has a validity of 28 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X