Home
News

എണ്ണത്തിലല്ല, ഗുണത്തിലല്ലേ കാര്യം! 14 ജിയോ പ്ലാനുകൾക്ക് എതിരാളി രണ്ടേ രണ്ട് ബിഎസ്എൻഎൽ പ്ലാനുകൾ

ഇന്ത്യയിലെ ടെലിക്കോം കമ്പനികളുടെ കാര്യമെടുത്താൽ, റീച്ചാർജ് പ്ലാനുകൾക്ക് ഒരു പഞ്ഞവും ഇല്ല. പല പല കൂട്ടലുകളും കിഴിക്കലുകളും നടത്തി ആസൂത്രണം ചെയ്ത നിരവധി പ്രീപെയ്ഡ് പ്ലാനുകൾ എല്ലാ ടെലിക്കോം കമ്പനികളുടെ പക്കലും ഉണ്ട്. എങ്കിലും സ്വകാര്യ കമ്പനികളെക്കാൾ അ‌ൽപ്പം നിരക്ക് കുറവ് ഉള്ളതുകൊണ്ട് ബിഎസ്എൻഎൽ അ‌ൽപ്പം വേറിട്ടുനിൽക്കുന്നു, എന്നാൽ നിരക്ക് കൂടുതലാണ് എങ്കിലും പരമാവധി മികച്ച സേവനങ്ങൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കാൻ സ്വകാര്യ ടെലിക്കോം കമ്പനികൾ ശ്രമിക്കുന്നുണ്ട്. അ‌തല്ലെങ്കിൽ തങ്ങളുടെ വരിക്കാർ മറ്റൊരു കമ്പനിയിലേക്ക് പോകുമെന്ന് അ‌വർ ഭയപ്പെടുന്നു.

വരിക്കാരെ തങ്ങൾക്കൊപ്പം നിലനിർത്താൻ ടെലിക്കോം കമ്പനികൾ ശ്രമിക്കുന്നതിനാൽ അ‌വർ മത്സരക്ഷമതയോടെ സേവനങ്ങൾ നൽകുന്നു. എന്നാൽ സർക്കാർ സ്ഥാപനമായ ബിഎസ്എൻഎൽ മാത്രം സൗകര്യങ്ങളുടെ കാര്യത്തിലുള്ള മത്സരത്തിൽ വളരെ പിന്നിലാണ്, പക്ഷേ മികച്ച പ്ലാനുകളുടെയും ​കുറഞ്ഞ റീച്ചാർജ് നിരക്കുകളുടെയും കാര്യത്തിൽ കപ്പ് ബിഎസ്എൻഎല്ലിന് തന്നെയാണ്.

14 ജിയോ പ്ലാനുകൾക്ക് എതിരാളി രണ്ടേ രണ്ട് ബിഎസ്എൻഎൽ പ്ലാനുകൾ

ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ 84 ദിവസ വാലിഡിറ്റിയിൽ ആകെ 14 പ്രീപെയ്ഡ് പ്ലാനുകൾ വരിക്കാർക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഇവ 666 രൂപ, 719 രൂപ, 749 രൂപ, 799 രൂപ, 859 രൂപ, 889 രൂപ, 899 രൂപ, 949 രൂപ, 1028 രൂപ, 1029 രൂപ, 1049 രൂപ, 1199 രൂപ, 1299 രൂപ, 1799 രൂപ നിരക്കുകളിലാണ് എത്തുന്നത്.

ജിയോ 84 ദിവസ വാലിഡിറ്റിയിൽ ഇത്രയും വ്യത്യസ്തങ്ങളായ പ്ലാനുകൾ നൽകുമ്പോൾ ബിഎസ്എൻഎൽ 84 ദിവസ വാലിഡിറ്റിയിൽ ആകെ രണ്ടേ രണ്ട് പ്ലാനുകൾ മാത്രമാണ് നൽകിയിരിക്കുന്നത്. എന്നാൽ പ്ലാനുകളുടെ എണ്ണത്തിലല്ല ഗുണത്തിലാണ് കാര്യം എന്ന് കരുതുന്നുണ്ടെങ്കിൽ ഈ പറഞ്ഞ ജിയോ പ്ലാനുകളെക്കാൾ കാശ്ഗുണമുള്ളത് ബിഎസ്എൻഎല്ലിന്റെ രണ്ട് പ്ലാനുകളിലാണ്.

14 ജിയോ പ്ലാനുകൾക്ക് എതിരാളി രണ്ടേ രണ്ട് ബിഎസ്എൻഎൽ പ്ലാനുകൾ

ബിഎസ്എൻഎല്ലിന്റെ 84 ദിവസ വാലിഡിറ്റി പ്ലാനുകൾ 599 രൂപ, 628 രൂപ എന്നീ നിരക്കുകളിലാണ് എത്തുന്നത്. ഇതിൽ 628 രൂപയുടെ പ്ലാൻ ബിഎസ്എൻഎൽ അ‌ടുത്തിടെ പുതിയതായി അ‌വതരിപ്പിച്ച പ്ലാനാണ് എന്ന പ്രത്യേകതയും ഉണ്ട്. വിലയിൽ ചെറിയ വ്യത്യാസം ഉണ്ട് എങ്കിലും ഈ പ്ലാനുകളിലെ പ്രധാന ആനുകൂല്യങ്ങൾ തമ്മിൽ കാര്യമായ ​ഒരു വ്യത്യാസവും ഇല്ല എന്നത് മറ്റൊരു കൗതുകം.

ബിഎസ്എൻഎൽ 599 രൂപ പ്ലാനിലെ ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 3ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ്, 84 ദിവസം വാലിഡിറ്റി എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. സെൽഫ് കെയർ ആപ്പ് വഴി ഈ പ്ലാൻ റീച്ചാർജ് ചെയ്യുന്നവർക്ക് 3ജിബി എക്സ്ട്രാ ഡാറ്റയും ലഭ്യമാകും. കൂടാതെ 2 ശതമാനം ഡിസ്കൗണ്ടും ലഭിക്കുന്നതിനാൽ 340 രൂപ 06 ​പൈസ നൽകിയാൽമതി.

ബിഎസ്എൻഎൽ 628 രൂപ പ്ലാനിലെ ആനുകൂല്യങ്ങൾ: അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 3ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവ 84 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ബിഎസ്എൻഎൽ ട്യൂൺസ്, ഹാർഡി ഗെയിംസ്, ചാലഞ്ചസ് അ‌രീന ഗെയിംസ്, അ‌സ്ട്രോടെൽ ആൻഡ് ഗെയിംഓൺ സെർവീസ്, ഗെയിമിയം, ലിസ്റ്റൻ പോഡ്കാസ്റ്റ് സെർവീസ്, സിങ് മ്യൂസിക്, വൗ എന്റർടെയ്ൻമെന്റ്സ് തുടങ്ങിയ അ‌ധിക ആനുകൂല്യങ്ങളും ഇതിലുണ്ട്.

14 ജിയോ പ്ലാനുകൾക്ക് എതിരാളി രണ്ടേ രണ്ട് ബിഎസ്എൻഎൽ പ്ലാനുകൾ

ബിഎസ്എൻഎൽ 599 രൂപ, 628 രൂപ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ സമാനമാണ്. 3ജിബി എക്സ്ട്രാ ഡാറ്റ ഇല്ല എന്നതും അ‌ധിക ആനുകൂല്യങ്ങൾ ഉണ്ട് എന്നതുമാണ് 599 രൂപയുടെ പ്ലാനിൽ നിന്ന് 628 രൂപയുടെ പ്ലാനിനുള്ള വ്യത്യാസം. ഇത്ര നിസാര വ്യത്യാസത്തിൽ രണ്ട് പ്ലാനുകൾ ബിഎസ്എൻഎൽ അ‌റിഞ്ഞുകൊണ്ട് നൽകുന്നതാണോ, അ‌ബദ്ധമാണോയെന്ന് അ‌റിയാൻ തൽക്കാലം നിർവാഹമില്ല.

ബിഎസ്എൻഎൽ പ്ലാനുകളുടെ പട്ടികയിൽ കാണുമ്പോൾ ഈ രണ്ട് പ്ലാനുകളും തമ്മിലുള്ള സാമ്യത ആളുകളെ അ‌ൽപ്പം കുഴപ്പിച്ചേക്കും. എന്നാൽ ഈ പ്ലാനുകളുടെ നിരക്കുകളുടെ അ‌ടുത്തെങ്ങും ജിയോയുടെ പ്ലാനുകൾ എത്തുന്നില്ല എന്നത് വേറെ കാര്യം. കാരണം ജിയോയുടെ 84 ദിവസ വാലിഡിറ്റി പ്ലാനുകളിൽ ഏറ്റവും കുറഞ്ഞ പ്ലാനിന്റെ നിരക്ക് 666 രൂപയാണ്. അ‌തായത് ബിഎസ്എൻഎല്ലിന്റെ ഏറ്റവും നിരക്ക് കൂടിയ 84 ദിവസ (628 രൂപ) പ്ലാനിനെക്കാൾ കൂടുതൽ.

666 രൂപയുടെ ജിയോ പ്ലാനിൽ ഉപയോക്താക്കൾക്ക് അ‌​ൺലിമിറ്റഡ് കോളിങ്, ദിവസം 1.5ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ആണ് പ്രധാനമായും ലഭ്യമാക്കിയിരിക്കുന്നത്. ബിഎസ്എൻഎൽ പ്ലാനിൽ ലഭിക്കുന്നതുപോലെ 3ജിബി ഡാറ്റയും കോളിങ്ങും 84 ദിവസ വാലിഡിറ്റിയിൽ ലഭിക്കണമെങ്കിൽ ജിയോ വരിക്കാർ കുറഞ്ഞത് 1199 രൂപ മുടക്കണം. അ‌തായത് 599 രൂപയുടെ പ്ലാനിനെക്കാൾ 600 രൂപ കൂടുതൽ നൽകണം. ഇത് 'ചില്ലറക്കാര്യമ​ല്ല' എന്ന് വ്യക്തം!

More from GizBot

Best Mobiles in India

English summary
Jio has made a total of 14 prepaid plans available to subscribers with 84 days validity. These are priced at Rs 666, Rs 719, Rs 749, Rs 799, Rs 859, Rs 889, Rs 899, Rs 949, Rs 1028, Rs 1029, Rs 1049, Rs 1199, Rs 1299 and Rs 1799. BSNL has two plans with 84 days validity, which are available at prices of Rs 599 and Rs 628.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X