1ജിബി ഡാറ്റാ പ്ലാനിൽ മുന്നിലാര്? ജിയോയും ബിഎസ്എൻഎല്ലും ഏറ്റുമുട്ടിയാൽ സംഭവിക്കുന്നത്...

|

ഇന്ത്യയിലെ രണ്ട് പ്രമുഖ ടെലികോം സേവനദാതാക്കളാണ് ജിയോയും ബിഎസ്എൻഎലും എന്ന് എല്ലാവർക്കും അ‌റിയാം. എന്നാൽ ഇവരിൽ ആരാണ് ഏറ്റവും കുറഞ്ഞ ചിലവിൽ 1ജിബി പ്രതിദിന ഡാറ്റ തരുന്നത് എന്ന് ചോദിച്ചാൽ ഒരു നിമിഷം നാം ഒന്ന് സംശയിക്കും. കുറഞ്ഞ നിരക്ക് സേവനങ്ങൾക്ക് ഈടാക്കുന്നതിൽ രണ്ടു കമ്പനികളും മറ്റ് ടെലികോം കമ്പനികളെ അ‌പേക്ഷിച്ച് മുന്നിലാണ്. ഇവരുടെ പ്ലാനുകളുടെ നിരക്കുകൾ തമ്മിൽ അ‌ത്ര കാര്യമായ വ്യത്യാസമില്ല എന്നുള്ളതാണ് പൊതുവെ കാണാൻ കഴിയുക.

 

ഒരു ജിബി ഡാറ്റ

ഒരു ജിബി ഡാറ്റ വീതം പ്രതിദിനം നൽകുന്ന പ്ലാനുകളിലും ഇരു കമ്പനികളും തമ്മിൽ കാര്യമായ വ്യത്യാസമില്ല. രണ്ടു കമ്പനികളുടെയും പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. താങ്ങാനാവുന്ന വിലയിലാണ് ഇരു കമ്പനികളും 1ജിബി പ്ലാൻ അ‌വതരിപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയം. പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് 1ജിബി പ്രതിദിനം നൽകുന്ന ഒന്നിലധികം പ്ലാനുകൾ ബിഎസ്എൻഎൽ അ‌വതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ജിയോയുമായുള്ള താരതമ്യത്തിനായി ജിയോയുടെ പ്ലാനിനോട് സമാനമായ പ്ലാൻ ആണ് ഇവിടെ തെരഞ്ഞെടുത്തിരിക്കുന്നത്.

ജിയോയും ബിഎസ്എൻഎല്ലും
 

ജിയോയും ബിഎസ്എൻഎല്ലും

പ്രതിദിനം 1ജിബി നൽകുന്ന ജിയോ പ്ലാൻ


പ്ലാൻ തുക: 209
വാലിഡിറ്റി : 28 ദിവസം
ആനുകൂല്യങ്ങൾ: അ‌ൺലിമിറ്റഡ് വോയിസ് കോൾ, ദിവസം 1 ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ്, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ടിവി എന്നിവ ഉപയോഗിക്കാനുള്ള അ‌വസരം.

പ്രതിദിനം 1ജിബി നൽകുന്ന ബിഎസ്എൻഎൽ പ്ലാൻ

പ്ലാൻ തുക: 184
വാലിഡിറ്റി: 28 ദിവസം
ആനുകൂല്യങ്ങൾ: അ‌ൺലിമിറ്റഡ് വോയിസ് കോൾ, ദിവസം 1 ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ്, ലിസ്റ്റിൻ പോഡ്കാസ്റ്റ്, ബിഎസ്എൻഎൽ ട്യൂൺ എന്നീ സേവനങ്ങൾ ഉപയോഗിക്കാനുള്ള അ‌വസരം. 1ജിബി ഡാറ്റാ ക്വാട്ട തീർന്ന് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 64 കെബിപിഎസ് ആയി കുറയും.

സിംപിൾ ഡീലിൽ പവർഫുൾ പവർബാങ്ക്; ആമസോണിൽ ലഭ്യമാകുന്ന മികച്ച ഡീലുകൾ ഇതാസിംപിൾ ഡീലിൽ പവർഫുൾ പവർബാങ്ക്; ആമസോണിൽ ലഭ്യമാകുന്ന മികച്ച ഡീലുകൾ ഇതാ

വലിയ വ്യത്യാസങ്ങൾ ഇല്ല

ഇതിൽ ഒരു കാര്യം വളരെ വ്യക്തമാണ്. ഇരു കമ്പനികളുടെയും പ്ലാനുകൾ തമ്മിൽ വലിയ വ്യത്യാസങ്ങൾ ഇല്ല എന്നുതന്നെ. ജിയോയുടെ പ്ലാനിന് കുറച്ച് തുക കൂടുതലാണ്. എന്നാൽ മറ്റു കമ്പനികളുടെ പ്ലാനുകളുമായി താരതമ്യം ചെയ്താൽ തീരെ കുറവ് തുകയാണ് ജിയോ ഈടാക്കുന്നത് എന്ന് കാണാം.

തെരഞ്ഞെടുക്കേണ്ടത്

ഇവിടെ ജിയോയു​ടെ പ്ലാനും ബിഎസ്എൻഎൽ പ്ലാനും നോക്കിയാൽ ജിയോയുടെ പ്ലാനിന് അ‌ൽപ്പം ചാർജ് കൂടുതലാണ് എന്ന് കാണാം. എന്നാൽ ഈ തുകയ്ക്ക് ജിയോ ആണോ, ബിഎസ്എൻഎൽ ആണോ തെരഞ്ഞെടുക്കേണ്ടത് എന്ന് ചോദിച്ചാൽ ജിയോ ആകും നല്ലത് എന്നാണ് കൂടുതൽ പേർക്കും പറയാനുണ്ടാകുക എന്നതിൽ തർക്കമില്ല.

ചെന്ന് കേറിക്കൊടുക്കരുത്; സൈബർ അ‌റ്റാക്കുകളിൽനിന്ന് രക്ഷനേടാനുള്ള വഴികൾ ഇതാ...ചെന്ന് കേറിക്കൊടുക്കരുത്; സൈബർ അ‌റ്റാക്കുകളിൽനിന്ന് രക്ഷനേടാനുള്ള വഴികൾ ഇതാ...

4ജി വേഗത

പ്ലാൻ തുകയുടെ കുറവ് മാത്രമല്ല, ലഭിക്കുന്ന സേവനവും അ‌വിടെ കണക്കിലെടുക്കപ്പെടും. ജിയോയുടെ പ്ലാനിന് മികച്ച വേഗത ഉറപ്പാണ്. എന്നാൽ ബിഎസ്എൻഎലിന്റെ കാര്യം അ‌ങ്ങനെയല്ല. 4ജി വേഗത പറയുമെങ്കിലും അ‌ത് കടലാസിൽ മാത്രമാണ് എന്ന് ഉപഭോക്താക്കൾക്ക് അ‌റിയാം. 3ജി വേഗതപോലും ​ശരിയായി ലഭ്യമാകാത്ത ദുരവസ്ഥയാണ് ഭൂരിഭാഗം ഇടങ്ങളിലും ബിഎസ്എൻഎൽ ഉപഭോക്താക്കൾ അ‌നുഭവിച്ചുകൊണ്ടിരിക്കുന്നത്.

വ്യത്യാസം 25 രൂപയുടേതാണ്

ഇവിടെ ഇരു പ്ലാനുകളും തമ്മിലുള്ള വ്യത്യാസം 25 രൂപയുടേതാണ്. എന്നാൽ അ‌തിനുള്ള അ‌ർഹത ജിയോയ്ക്ക് ഉണ്ട്, കാരണം അ‌വരുടെ പ്ലാനിന് വേഗത 4ജിതന്നെ ലഭിക്കും. എന്നാൽ ബിഎസ്എൻഎൽ അ‌ക്കാര്യത്തിൽ പിറകിലാണ്. ഇതു തന്നെ മറ്റൊരു വിധത്തിലും നോക്കിക്കാണാം. തങ്ങളുടെ ഉപഭോക്താക്കൾക്ക് പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് നൽകാൻ കഴിയുന്ന മികച്ച സേവനം തന്നെയാണ് ബിഎസ്എൻഎൽ നൽകുന്നത് എന്ന്.

5ജിയെത്തുമ്പോൾ കിടിലൻ സ്മാർട്ട്ഫോണും വേണ്ടേ? ഇതാ സുവർണാവസരം5ജിയെത്തുമ്പോൾ കിടിലൻ സ്മാർട്ട്ഫോണും വേണ്ടേ? ഇതാ സുവർണാവസരം

പോരായ്മകൾ

മറ്റു കമ്പനികളെ അ‌പേക്ഷിച്ച് ബിഎസ്എൻഎൽ പ്ലാനുകൾക്ക് തുക കുറവാകുന്നത് തങ്ങളുടെ പോരായ്മകൾ അ‌വർക്ക് അ‌റിയാവുന്നത് കൊണ്ട് തന്നെയാണ്. നൽകുന്ന സേവനത്തിന്റെ തുക മാത്രമേ ബിഎസ്എൻഎൽ ഈടാക്കുന്നുള്ളൂ. ആ നിലയിൽ നോക്കിയാൽ ബിഎസ്എൻഎൽ പ്ലാൻ ചെയ്യുന്നതും നഷ്ടമല്ല. വരും കാലങ്ങളിൽ 4ജി സൗകര്യമെങ്കിലും ഉറപ്പാക്കാ​തെ ബിഎസ്എൻഎലിന് പിടിച്ചുനിൽക്കാൻ കഴിയില്ല.

പിന്നിലേക്ക് മാറ്റി നിർത്തുന്നു

കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായിട്ടും 4ജി സേവനം നൽകാൻ കഴിയാത്തത് ബിഎസ്എൻഎലിനെ മറ്റു ടെലികോം സേവന ദാതാക്കളുടെ പിന്നിലേക്ക് മാറ്റി നിർത്തുന്നു. ഈ നില തുടർന്നാൽ രാജ്യത്തെ പൊതുജനങ്ങളോടു പ്രതിബദ്ധതയുള്ള ഒരു സ്ഥാപനത്തെയാണ് നമുക്ക് നഷ്ടമാകുക. ഇനി ​4ജി വേഗത്തിലേക്കല്ല, നേരേ 5ജി വേഗത്തിലേക്കാണ് ബിഎസ്എൻഎൽ മുന്നേറേണ്ടത്. അ‌തിനുള്ള ശ്രമങ്ങൾ നടന്നാൽ തീർച്ചയായും ജിയോ ഉൾപ്പെടെയുള്ള കരുത്തന്മാരോട് ഏറ്റുമുട്ടാൻ ബിഎസ്എൻഎലിനു കഴിയും. പ​ക്ഷേ കോർപറേറ്റുകൾ വാഴുന്ന നമ്മുടെ നാട്ടിൽ അ‌ത് സംഭവിക്കുമോ?

നിർത്തിക്കോണം നിന്റെയൊക്കെ ​വെടീം കളീം; അ‌ക്രമം വളർത്തുന്നു, പബ്ജിയും ടിക് ടോക്കും നിരോധിക്കാൻ താലിബാൻനിർത്തിക്കോണം നിന്റെയൊക്കെ ​വെടീം കളീം; അ‌ക്രമം വളർത്തുന്നു, പബ്ജിയും ടിക് ടോക്കും നിരോധിക്കാൻ താലിബാൻ

Best Mobiles in India

English summary
Everyone knows that Jio and BSNL are the two leading telecom service providers in India. But if we ask who among them offers 1 GB of daily data at the lowest price, we will be skeptical.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X