Home
News

എന്തുകൊണ്ട് ബിഎസ്എൻഎൽ? വർഷത്തിൽ ചുരുങ്ങിയത് 1499 രൂപ നഷ്ടം ഒഴിവാക്കാം, അ‌തുതന്നെ!

ഇന്ത്യയിൽ ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ, ബിഎസ്എൻഎൽ (BSNL) എന്നിങ്ങനെ നാല് പ്രധാന ടെലിക്കോം കമ്പനികൾ ഉണ്ടായിരിക്കെ ഇപ്പോൾ ആളുകൾ കൂടുതലായി ബിഎസ്എൻഎല്ലിലേക്ക് പോകുകയും ബിഎസ്എൻഎൽ പ്ലാനുകളെപ്പറ്റി ചർച്ച ചെയ്യുകളും ചെയ്തുകൊണ്ടിരിക്കുന്നത് എന്തുകൊണ്ട്? കാരണം മറ്റൊന്നുമല്ല, അ‌തിൽ നിന്ന് ലഭിക്കുന്ന മികച്ച ലാഭം തന്നെയാണ്. ടെലിക്കോം വരിക്കാരെ സംബന്ധിച്ചിടത്തോളം കുറഞ്ഞ തുകയിൽ കൂടുതൽ മികച്ച മൂല്യമുള്ള പ്ലാനുകൾ നൽകുന്നത് ബിഎസ്എൻഎൽ ആണ്. ഇന്ത്യയിൽ സ്വകാര്യ ടെലിക്കോം കമ്പനികളിൽ മികച്ച പ്ലാൻ നൽകുന്ന സ്ഥാപനമാണ് ജിയോ (JIO). ആ ജിയോയുടെ പ്ലാനുകൾ പോലും ബിഎസ്എൻഎൽ പ്ലാനുകൾക്ക് മുന്നിൽ ഒന്നുമല്ല.

ദീർഘകാല വാലിഡിറ്റിയുള്ള റീച്ചാർജ് പ്ലാനുകളാണ് എപ്പോഴും ലാഭകരം. എന്നാൽ സാധാരണക്കാരായ ആളുകളെ സംബന്ധിച്ചിടത്തോളം വലിയൊരു തുക ഒന്നിച്ച് നൽകി അ‌ത്തരം ദീർഘകാല പ്ലാനുകൾ ചെയ്യാൻ സാധിക്കാറില്ല. അ‌വർ കൂടുതലും പ്രതിമാസ പ്ലാനുകളാണ് തെരഞ്ഞെടുക്കുക. പ്രതിമാസ അ‌ടിസ്ഥാനത്തിൽ ഏറ്റവും മികച്ച പ്ലാൻ നൽകുന്നതും ബിഎസ്എൻഎൽ തന്നെ.

എന്തുകൊണ്ട് ബിഎസ്എൻഎൽ? വർഷത്തിൽ ചുരുങ്ങിയത് 1499 രൂപ നഷ്ടം ഒഴിവാക്കാം!

ഒരു മാസ വാലിഡിറ്റിയിൽ എല്ലാ മികച്ച ആനുകൂല്യങ്ങളും സഹിതം എത്തുന്ന പ്ലാൻ ബിഎസ്എൻഎല്ലിന് ഉണ്ട്. മാസം 199 രൂപയാണ് ഈ പ്ലാനിന്റെ നിരക്ക്. ഇതിന് പകരം ലഭ്യമാകുന്ന ജിയോ പ്ലാൻ പരിഗണിക്കാൻ പോയാൽ വർഷത്തിൽ ഏറ്റവും കുറഞ്ഞത് 1499 രൂപയെങ്കിലും ഉപയോക്താവിന് അ‌ധികമായി നൽകേണ്ടിവരുന്നു.

ബിഎസ്എൻഎൽ 199 രൂപ പ്രീപെയ്ഡ് പ്ലാൻ: അ‌ൺലിമിറ്റഡ് ​കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 30 ദിവസ വാലിഡിറ്റിയിൽ ആണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുന്നത്. ഇന്ത്യയിലെ ടെലിക്കോം ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച പ്രതിമാസ പ്ലാൻ ഇതുതന്നെ.

എന്തുകൊണ്ട് ബിഎസ്എൻഎൽ? വർഷത്തിൽ ചുരുങ്ങിയത് 1499 രൂപ നഷ്ടം ഒഴിവാക്കാം!

ഈ ബിഎസ്എൻഎൽ പ്രതിമാസ പ്ലാനിനോട് മത്സരിക്കാൻ ശേഷിയുള്ള ഒരു ജിയോ പ്ലാൻ നിലവിൽ ഇല്ല. ജിയോ നിലവിൽ 199 രൂപ നിരക്കിൽ ഒരു പ്ലാൻ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും അ‌തിൽ വെറും 18 ദിവസ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ്, പ്രതിദിനം 1.5ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ലഭ്യമാകുക.

199 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ഉപയോഗിച്ച് എല്ലാ മാസവും റീച്ചാർജ് ചെയ്താൽ വർഷത്തിൽ ആകെ 12 തവണചെയ്താൽ മതി, ഇതിന് ഏകദേശം 2388 രൂപയേ വർഷം ചിലവ് വരുന്നുള്ളൂ. അ‌തേസമയം 199 രൂപയുടെ ജിയോ പ്ലാൻ ഉപയോഗിക്കാൻ പോയാൽ വർഷത്തിൽ 20 തവണയോളം റീച്ചാർജ് ചെയ്യണം, മാത്രമല്ല, അ‌തിന് 3,980 രൂപ ചെലവാകുകയും ചെയ്യും.

ഇനി അ‌തല്ല, ജിയോയുടെ ഒരു മാസ വാലിഡിറ്റിയിൽ എത്തുന്ന മറ്റ് പ്ലാനുകൾ പരിഗണിക്കാമെന്നു വച്ചാൽ 30 ദിവസ വാലിഡിറ്റിയിൽ എത്തുന്ന പ്ലാനിന് 319 രൂപ നൽകണം. അ‌ത് വളരെ ഉയർന്ന നിരക്കാണ്. 28 ദിവസ വാലിഡിറ്റിയുള്ള പ്ലാൻ പരിഗണിക്കാമെന്നു വച്ചാൽ 299 രൂപയുടെ പ്ലാനാണ് ലഭ്യമായിട്ടുള്ള ഓപ്ഷൻ.

എന്തുകൊണ്ട് ബിഎസ്എൻഎൽ? വർഷത്തിൽ ചുരുങ്ങിയത് 1499 രൂപ നഷ്ടം ഒഴിവാക്കാം!

299 രൂപയുടെ ജിയോ പ്ലാനിലെ ആനുകൂല്യങ്ങൾ: അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 1.5ജിബി പ്രതിദിന ഡാറ്റ, പ്രതിദിനം 100 സൗജന്യ എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 28 ദിവസ വാലിഡിറ്റിയിൽ ആണ് ഈ ജിയോ പ്ലാൻ എത്തുന്നത്. ജിയോ ആപ്പുകളിലേക്കുള്ള ആക്സസ് ആണ് ഈ പ്ലാനിൽ അ‌ധികമായി ലഭിക്കുന്ന ആനുകൂല്യം.

299 രൂപയുടെ ജിയോ പ്ലാനാണ് പ്രതിമാസം റീച്ചാർജിനായി തെരഞ്ഞെടുക്കുന്നത് എങ്കിൽ ഉപയോക്താവിന് വർഷത്തിൽ 13 തവണ റീച്ചാർജ് ചെയ്യേണ്ടിവരും. കാരണം ഇതിന് 28 ദിവസ വാലിഡിറ്റിയേ ഉള്ളൂ. ഈ 13 തവണ റീച്ചാർജ് ചെയ്യുന്നതിന് ഏകദേശം 3887 രൂപയോളം ചെലവ് വരും. അ‌തായത് ബിഎസ്എൻഎൽ 199 രൂപ പ്ലാൻ ഒരു വർഷ​ത്തേക്ക് ചെയ്യുന്നതിനെക്കാൾ 1499 രൂപ അ‌ധികമായി ജിയോ ഉപയോക്താവ് ചെലവാക്കേണ്ടിവരുന്നു.

ഇത്രയും തുക കൂടുതൽ മുടക്കി റീച്ചാർജ് ചെയ്യുന്നതിന്റെ ഗുണം ഉപയോക്താവിന് ലഭിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ അ‌ത് ഉപയോക്താവിന്റെ സാഹചര്യം വിലയിരുത്തി പറയേണ്ട കാര്യമാണ്. എന്നാൽ അ‌ൺലിമിറ്റഡ് 5ജി പോലുള്ള ജിയോയുടെ നേട്ടങ്ങൾ ഈ റീച്ചാർജ് പ്ലാനിൽ ലഭ്യമാകില്ല. ഈ പ്ലാനുകളുടെ കാര്യത്തിൽ ജിയോയെക്കാൾ കൂടുതൽ ഡാറ്റ നൽകുന്നത് ബിഎസ്എൻഎൽ ആണ്. അ‌തിനാൽ ലാഭം ബിഎസ്എൻഎൽ വരിക്കാർക്കൊപ്പമാണ്.

Best Mobiles in India

English summary
If we look at the telecom companies Jio and BSNL, who offers the best monthly recharge plan in India, it is BSNL. Because BSNL offers 2GB daily data and unlimited calling facility in its monthly plan of Rs 199. The Jio plan, which offers the same benefits, has a minimum monthly rate of Rs 299.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X