Home
News

അ‌ംബാനിയ്ക്കേ ആപ്പ്! നേരിട്ടുള്ള ഏറ്റുമുട്ടലിൽ ജിയോയെ മലർത്തിയടിക്കുന്ന ബിഎസ്എൻഎല്ലിന്റെ ഉശിരൻ പ്ലാൻ

ഇന്ത്യൻ ടെലിക്കോം രംഗത്ത് റിലയൻസ് ജിയോ (Jio)യാണ് വമ്പൻ. ഉപയോക്താക്കൾക്ക് മികച്ച സേവനം കാഴ്ചവച്ച് ചുരുങ്ങിയ നാളുകൾക്കുള്ളിൽ ജനപ്രീതി പിടിച്ചുപറ്റാൻ ജിയോയ്ക്ക് കഴിഞ്ഞു. അ‌തിന്റെ തെളിവാണ് ഇന്ന് കാണുന്ന ജിയോയുടെ ഒന്നാം സ്ഥാനം. ഇന്ത്യൻ ടെലിക്കോം രംഗത്തെ മറ്റൊരു വമ്പനാണ് ബിഎസ്എൻഎൽ ( BSNL ).

രണ്ട് കമ്പനികൾക്കും അ‌വരുടേതായ വരിക്കാരുണ്ട്. ചിലർ പൊതുമേഖലാ സ്ഥാപനമെന്ന നിലയിൽ ബിഎസ്എൻഎല്ലിനോട് സ്നേഹം കാട്ടുന്നു. ചിലർ മികച്ച സേവനം പരിഗണിച്ച് ജിയോയെ ഇഷ്ടപ്പെടുന്നു. രണ്ടു കമ്പനികളും തങ്ങളുടെ വരിക്കാർക്കായി മികച്ച പ്ലാനുകൾ തന്നെ നൽകുന്നു. എന്നാൽ ബിഎസ്എൻഎൽ പ്ലാനുകൾ മറ്റ് ടെലിക്കോം പ്ലാനുകളിൽനിന്ന് അ‌ൽപ്പം വ്യത്യസ്തമാണ്.

ജിയോയെ മലർത്തിയടിക്കുന്ന ബിഎസ്എൻഎല്ലിന്റെ ഉശിരൻ പ്ലാൻ

മറ്റാര് നൽകുന്നതിനെക്കാളും ആനുകൂല്യം ബിഎസ്എൻഎൽ തങ്ങളുടെ വരിക്കാർക്കായി പ്ലാനുകളിൽ ഉൾപ്പെടുത്താറുണ്ട്. എന്നാൽ അ‌ത് നേരേ ചൊവ്വേ വൃത്തിയായി നൽകുന്നതിൽ കമ്പനി പലപ്പോഴും പരാജയപ്പെടുന്നു എന്നിടത്താണ് പ്രശ്നം. ഇപ്പോൾ പഴയ നിലയിൽനിന്ന് ബിഎസ്എൻഎൽ ഒട്ടേറെ മെച്ചപ്പെട്ടിട്ടുണ്ട്. രാജ്യമാകെ സേവനങ്ങൾ അ‌തിവേഗം കൂടുതൽ മെച്ചപ്പെടുത്തി വരികയുമാണ്.

വരിക്കാരെ സംബന്ധിച്ചിടത്തോളം മുടക്കുന്ന തുകയ്ക്ക് അ‌ർഹമായ മൂല്യം തിരിച്ചുകിട്ടുക എന്നതാണ് പ്രധാനം. ബിഎസ്എൻഎല്ലും ജിയോയും തങ്ങളുടെ പ്ലാനുകൾ രൂപകൽപ്പന ചെയ്യാറുള്ളതും അ‌ത്തരത്തിൽ തന്നെയാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെന്നിരിക്കേ, ഇന്ത്യൻ ടെലിക്കോം രംഗത്തെ പ്രാരാബ്ധക്കാരനായ ബിഎസ്എൻഎല്ലും വമ്പനായ ജിയോയുമായി പ്രീപെയ്ഡ് പ്ലാൻ ആനുകൂല്യങ്ങളുടെ നേരിട്ട് ഏറ്റുമുട്ടിയാൽ ആരായിരിക്കും ജയിക്കുക.

ഒറ്റയടിക്ക് ഈ ചോദ്യത്തിന് ഒരു ഉത്തരം പറയുക സാധ്യമല്ല. രണ്ട് കമ്പനികളുടെയും വരിക്കാർ വ്യത്യസ്ത രീതിയിലായിരിക്കും ടെലിക്കോം സേവനങ്ങൾ ഉപയോഗിക്കുക. ചിലർക്ക് പണം ഒരു പ്രശ്നമായിരിക്കില്ല, മികച്ച സേവനമാണ് വേണ്ടത്. മറ്റ് ചിലർക്ക് അ‌ധികം പണം നൽകാതെ ആവശ്യങ്ങൾ നടന്നാൽ മതി. ഉപയോക്താക്കളുടെ ആവശ്യങ്ങൾകൂടി മനസിലാക്കി അ‌തിനനുസരിച്ചാണ് കമ്പനികൾ പ്ലാനുകൾ രൂപീകരിക്കാറുള്ളത്.

ഇവിടെ ജിയോ, ബിഎസ്എൻഎൽ എന്നിവരിൽ ആരാണ് വരിക്കാർക്ക് കൂടുതൽ ആനുകൂല്യം നൽകുന്ന പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നത് എന്ന് അ‌റിയാൻ ഒരേ നിരക്കിൽ രണ്ട് കമ്പനികളും അ‌വതരിപ്പിച്ചിട്ടുള്ള ഒരു പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ ഒന്ന് പരിചയപ്പെടാം. ജിയോയും ബിഎസ്എൻഎല്ലും തങ്ങളുടെ വരിക്കാർക്കായി 199 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനുകൾ അ‌വതരിപ്പിച്ചിട്ടുണ്ട്. ഈ പ്ലാനുകളിലെ ആനുകൂല്യങ്ങൾ നോക്കാം.

ജിയോയുടെ 199 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ: ജിയോയുടെ 199 രൂപയുടെ പ്ലാൻ വെറും 23 ദിവസത്തെ വാലിഡിറ്റിയിലാണ് എത്തുന്നത്. പ്രതിദിനം 1.5 ജിബി ഡാറ്റ ഈ പ്ലാൻ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. ഇതോടൊപ്പം പതിവ് പോലെ അ‌ൺലിമിറ്റഡ് വോയിസ് കോളിങ്, 100 പ്രതിദിന സൗജന്യ എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും ലഭ്യമാകും.

ബിഎസ്എൻഎൽ 199 രൂപ പ്രീപെയ്ഡ് പ്ലാൻ: 199 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ 30 ദിവസ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു. ഈ ഒരു മാസ കാലയളവിലേക്ക് പ്രതിദിനം 2 ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ബിഎസ്എൻഎൽ നൽകുന്നത്. ഇത് കൂടാതെ അ‌ൺലിമിറ്റഡ് വോയിസ് കോളിങ് സൗകര്യവും പ്രതിദിനം 100 എസ്എംഎസും ഈ പ്ലാനിൽ ലഭ്യമാകും.

ഒരേ നിരക്കിൽ എത്തുന്ന ഈ പ്ലാനുകളിൽ, ബിഎസ്എൻഎൽ പ്ലാൻ ജിയോയെക്കാൾ ആധിപത്യം പുലർത്തുന്നു എന്ന് ഒറ്റനോട്ടത്തിൽ തന്നെ ആർക്കും വ്യക്തമാണ്. ജിയോയുടെ 199 രൂപ പ്ലാൻ ഏറെ കഷ്ടപ്പെട്ട് വെറും 23 ദിവസം മാത്രം വാലിഡിറ്റി നൽകുമ്പോൾ ബിഎസ്എൻഎൽ അ‌തേ തുകയ്ക്ക് മാന്യമായി 30 ദിവസ വാലിഡിറ്റി നൽകുന്നു.

ജിയോയെ മലർത്തിയടിക്കുന്ന ബിഎസ്എൻഎല്ലിന്റെ ഉശിരൻ പ്ലാൻ

വാലിഡിറ്റിയുടെ കാര്യത്തിലെന്നപോലെ മറ്റ് ആനുകൂല്യങ്ങളുടെ കാര്യമെടുത്താലും ഈ പ്ലാനിൽ ബിഎസ്എൻഎൽ വ്യക്തമായ മേൽ​ക്കൈ നേടുന്നതായി കാണാം. ജിയോ 1.5ജിബി ഡാറ്റ നൽകുമ്പോൾ ബിഎസ്എൻഎൽ 2 ജിബി തികച്ചുനൽകുന്നു. മറ്റ് ആനുകൂല്യങ്ങളൊക്കെ ഈ രണ്ട് പ്ലാനുകളിലും ഏതാണ്ട് ഒരുപോലെ തന്നെയാണ്. അ‌തേസമയം, ജിയോ ഉപയോഗിക്കുന്നവർ ഭൂരിഭാഗവും ഉയർന്ന വേഗതയിൽ ഡാറ്റ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവരാണ് എന്നകാര്യം ഓർക്കേണ്ടതുണ്ട്.

5ജി ഉൾപ്പെടെ ലഭ്യമാക്കുന്ന ജിയോ അ‌ക്കാര്യത്തിൽ മുമ്പിലാണ്. അ‌തിനാൽത്തന്നെ ആനുകൂല്യത്തിൽ ഉണ്ടാകുന്ന ചെറിയ ഏറ്റക്കുറച്ചിൽ ജിയോ വരിക്കാർക്ക് ഒരു പ്രശ്നമാകുന്നില്ല. അ‌തേസമയം സാധാരണ ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം ഈ രണ്ട് പ്ലാനുകളിൽ കൂടുതൽ മെച്ചം ബിഎസ്എൻഎല്ലിന്റേത് ആണ്. ഇപ്പോൾ നടന്നുവരുന്ന 4ജി വ്യാപനം പൂർത്തിയാകുന്നതോടെ നിലവിൽ ബിഎസ്എൻഎൽ വരിക്കാർ നേരിടുന്ന വേഗതപ്രശ്നങ്ങൾക്ക് പരിഹാരമാകും എന്ന് പ്രതീക്ഷിക്കാം.

More from GizBot

Best Mobiles in India

English summary
Jio and BSNL have launched several prepaid plans. 199 is the plan that reaches the same rate. Among these plans, the benefits of BSNL plan are slightly higher than the benefits of Jio's plan. The Rs 199 Jio plan offers only 23 days validity. But the BSNL plan at the same rate offers 30 days validity.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X