പ്ലാനിൽ വീഴുമോ? ജിയോയ്ക്ക് വെല്ലുവിളി ഉയർത്തുന്ന വിഐ പ്ലാൻ

|

രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ. സ്വകാര്യ കമ്പനികളിൽ ഏറ്റവും പിന്നിലുള്ള സ്ഥാപനമാണ് വോഡഫോൺ ഐഡിയ (വിഐ). ജിയോ ലാഭത്തിൽ നിന്ന് ലാഭത്തിലേക്ക് കുതിക്കുമ്പോൾ, വിഐ നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കൂപ്പ് കുത്തുകയും ചെയ്യുന്നു. യൂസ‍‍ർ ബേസിലും നെറ്റ്വർക്കിലുമൊന്നും രണ്ട് കമ്പനികൾക്കിടയിൽ യാതൊരു താരതമ്യവും സാധിക്കില്ല. എന്നാൽ താരമ്യത്തിന് സാധിക്കുന്ന മറ്റൊരു വിഭാ​ഗമുണ്ട്. കൂടുതൽ അറിയാൻ തുട‍‍ർന്ന് വായിക്കുക.

പ്ലാനുകൾ

പ്ലാനുകൾ! അതേ കമ്പനികൾ ഓഫ‍ർ ചെയ്യുന്ന പ്രീപെയ്ഡ്, പോസ്റ്റ്പെയ്‍ഡ്, ബ്രോഡ്ബാൻഡ് പ്ലാനുകൾ പരിശോധനയ്ക്കും താരതമ്യത്തിനും വിധേയമാക്കാം. ജിയോ ഫാൻസ് നെറ്റി ചുളിക്കേണ്ട. ജിയോ നൽകുന്ന പ്ലാനിനെക്കാളും മികച്ച പ്ലാനുകളാണ് വിഐ നൽകുന്നതെന്ന് ഇവിടെയാരും മുൻവിധിയോടെ പറയുന്നില്ല. അതൊക്കെ ഈ പ്ലാനുകളുടെ താരതമ്യം കഴിഞ്ഞ ശേഷം നിങ്ങൾക്ക് തന്നെ മനസിലാക്കാവുന്നതാണ്.

സമാനമായ നിരവധി പ്ലാനുകൾ

ആരാധക‍‍ർക്കിഷ്ടമായാലും ഇല്ലെങ്കിലും ഒരു കാര്യം അറിഞ്ഞിരിക്കുക. വിഐയും റിലയൻസ് ജിയോയും ഏകദേശം സമാനമായ നിരവധി പ്ലാനുകൾ ഓഫ‍ർ ചെയ്യുന്നുണ്ട്. അത്തരത്തിൽ സാമ്യങ്ങൾ എറെയുള്ള രണ്ട് റീചാ‍ർജ് പ്ലാനുകളാണ് താരതമ്യം ചെയ്യുന്നത്. ഒരേ വിലയും ഏകദേശം സമാനമായ ആനുകൂല്യങ്ങളുമാണ് ഈ രണ്ട് പ്ലാനുകൾക്കും ( ജിയോ - വിഐ ) ഉള്ളത്.

ഇതാ, കൊണ്ടുപോയി ആശ തീർക്ക്; 5ജിബി സൗജന്യ ഡാറ്റ വാഗ്ദാനവുമായി എയർടെൽഇതാ, കൊണ്ടുപോയി ആശ തീർക്ക്; 5ജിബി സൗജന്യ ഡാറ്റ വാഗ്ദാനവുമായി എയർടെൽ

ചില വ്യത്യാസങ്ങളും

എന്നാൽ ചെറിയ ചില വ്യത്യാസങ്ങളും ഈ പ്ലാനുകൾ തമ്മിൽ ഉണ്ട്. ഈ ചെറിയ വ്യത്യാസങ്ങളാണ് കൂട്ടത്തിൽ ഒരു പ്ലാനിനെ മറ്റൊരു കമ്പനിയുടെ ഓഫറിനേക്കാളും മികച്ചതാക്കുന്നത്. രണ്ട് കമ്പനികളും രാജ്യവ്യാപക കവറേജ് ( 4ജി ) ഓഫ‍ർ ചെയ്യുന്നുണ്ട്. അതിനാൽ തന്നെ സർവീസ് പ്രൊവൈഡറെ തിരഞ്ഞെടുക്കുമ്പോൾ എറ്റവും ലാഭകരമായ പ്ലാനുകൾ നൽകുന്ന സ‍‍ർവീസിലേക്ക് പോകുന്നതാണ് ബു​ദ്ധി.

വിഐ

ഇനി അധികം സമയം കളയാതെ നേരത്തെ പറഞ്ഞ പ്ലാനിനെക്കുറിച്ച് പറയാം. 499 രൂപ വിലയുള്ള റിലയൻസ് ജിയോ, വിഐ പ്ലാനിനെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. ഒരേ വിലയിൽ രണ്ട് കമ്പനികളും ഓഫ‍ർ ചെയ്യുന്ന ഈ പ്രീപെയ്ഡ് റീചാ‍‍ർജ് പ്ലാനുകൾ തമ്മിലുള്ള സാമ്യങ്ങളും വ്യത്യാസങ്ങളും അറിയാൻ തുട‍ർന്ന് വായിക്കുക.

പണി തുടങ്ങി കേന്ദ്രം; മീറ്റിങ്ങിനിടെ ഉറങ്ങിയ ബിഎസ്എൻഎൽ ഉദ്യോഗസ്ഥന്റെ ജോലി തെറിച്ചുപണി തുടങ്ങി കേന്ദ്രം; മീറ്റിങ്ങിനിടെ ഉറങ്ങിയ ബിഎസ്എൻഎൽ ഉദ്യോഗസ്ഥന്റെ ജോലി തെറിച്ചു

499 രൂപ വിലയുള്ള ജിയോ പ്രീപെയ്ഡ് പ്ലാൻ

499 രൂപ വിലയുള്ള ജിയോ പ്രീപെയ്ഡ് പ്ലാൻ

499 രൂപ വരുന്ന ജിയോ പ്രീപെയ്ഡ് പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയാണ് ഓഫ‍ർ ചെയ്യുന്നത്. അൺലിമിറ്റഡ് വോയ്സ് കോളിങ്, 2 ജിബി ഡെയിലി ഡാറ്റ, പ്രതിദിനം 100 എസ്എംഎസുകൾ എന്നീ ആനുകൂല്യങ്ങളുമായാണ് ഈ ജിയോ പ്ലാൻ വരുന്നത്. ജിയോ സിനിമ ജിയോ ക്ലൗഡ്, ജിയോ സെക്യൂരിറ്റി, ജിയോ ടിവി എന്നീ പ്ലാറ്റ്ഫോമുകളിലേക്ക് ആക്സസും ലഭിക്കും

2 ജിബി ഡെയിലി ഡാറ്റ

2 ജിബി ഡെയിലി ഡാറ്റ പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയുമെന്നും അറിഞ്ഞിരിക്കണം. അധിക ആനുകൂല്യങ്ങളും 499 രൂപ വിലയുള്ള ജിയോ പ്രീപെയ്ഡ് പ്ലാൻ ഓഫ‍ർ ചെയ്യുന്നു. ഒരു വ‍‍ർഷത്തേക്കുള്ള ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാ‍ർ മൊബൈൽ സബ്സ്ക്രിപ്ഷനാണ് ഈ പ്ലാനിനൊപ്പം ലഭിക്കുന്ന അധിക ആനുകൂല്യം. 499 രൂപ വില വരുന്ന സബ്സ്ക്രിപ്ഷൻ ആണിത്.

ഇഷ്ടമുള്ളത് കാണാൻ 399 രൂപ മതി; ഒടിടി പ്രേമികൾക്ക് മികച്ച പ്ലാനുമായി വിഐഇഷ്ടമുള്ളത് കാണാൻ 399 രൂപ മതി; ഒടിടി പ്രേമികൾക്ക് മികച്ച പ്ലാനുമായി വിഐ

499 രൂപ വിലയുള്ള വിഐ പ്രീപെയ്ഡ് പ്ലാൻ

499 രൂപ വിലയുള്ള വിഐ പ്രീപെയ്ഡ് പ്ലാൻ

499 രൂപ വില വരുന്ന വിഐ പ്രീപെയ്ഡ് പ്ലാനും 28 ദിവസത്തെ വാലിഡിറ്റി ഓഫ‍ർ ചെയ്യുന്നു. വിഐ പ്ലാനും പ്രതിദിനം രണ്ട് ജിബി ഡാറ്റ ഓഫ‍ർ ചെയ്യുന്നുണ്ട്. 2 ജിബി ഡെയിലി ഡാറ്റ പരിധി കഴിഞ്ഞാൽ ഈ വിഐ പ്രീപെയ്ഡ് പ്ലാനിന്റെയും ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയും.

അൺലിമിറ്റഡ് വോയ്സ് കോളിങ്

അൺലിമിറ്റഡ് വോയ്സ് കോളിങ്, പ്രതിദിനം 100 എസ്എംഎസുകൾ എന്നീ ആനുകൂല്യങ്ങളും ജിയോ പ്ലാനിന് സമാനമാണ്. വിഐ മൂവീസ് ആൻഡ് ടിവി വിഐഐപി ആക്സസും ഹീറോ അൺലിമിറ്റഡ് ബെനിഫിറ്റ്സും യൂസേഴ്സിന് ലഭിക്കും. ഒരു വ‍ർഷത്തേക്കുള്ള ഡിസ്നി പ്ലസ് സബ്സ്ക്രിപ്ഷനും സമാനമാണ്. 499 രൂപ വിലയുള്ള വാർഷിക സബ്സ്ക്രിപ്ഷനാണ് യൂസേഴ്സിന് ലഭിക്കുന്നത്.

1ജിബി ഡാറ്റാ പ്ലാനിൽ മുന്നിലാര്? ജിയോയും ബിഎസ്എൻഎല്ലും ഏറ്റുമുട്ടിയാൽ സംഭവിക്കുന്നത്...1ജിബി ഡാറ്റാ പ്ലാനിൽ മുന്നിലാര്? ജിയോയും ബിഎസ്എൻഎല്ലും ഏറ്റുമുട്ടിയാൽ സംഭവിക്കുന്നത്...

കളി മാറ്റുന്നത്

ഇതിപ്പോ പറഞ്ഞതെല്ലാം സെയിം ആണല്ലോ എന്നാവും ചിന്തിക്കുന്നത്. വിഐ ഓഫ‍ർ ചെയ്യുന്ന ഹീറോ അൺലിമിറ്റഡ് ബെനിഫിറ്റ്സാണ് ഇവിടെ കളി മാറ്റുന്നത്. മൊത്തത്തിലുള്ള ആനുകൂല്യങ്ങൾ പരി​ഗണിക്കുമ്പോൾ വിഐയ്ക്ക് (499 രൂപ പ്ലാനിന്റെ കാര്യത്തിൽ ചെറിയ മുൻതൂക്കം ലഭിക്കുന്നു.

Best Mobiles in India

English summary
Reliance Jio is the largest telecom company in the country. Vodafone Idea (VI) is the laggard among private companies. While Jio lurches from profit to profit, VI lurches from loss to loss. There is no comparison between the two companies in terms of their user base and network.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X