Home
News

ജിയോ​യെക്കാൾ കേമൻ വിഐയോ! അ‌ന്വേഷിച്ച് അ‌ലയേണ്ട ഉത്തരം പകൽ പോലെ ഈ പ്ലാനിൽ വ്യക്തം

ഇന്ത്യൻ ടെലിക്കോം രംഗത്തെ വമ്പനാണ് റിലയൻസ് ജിയോ (Reliance Jio). പ്രീപെയ്ഡ് വരിക്കാരുടെ എണ്ണത്തിൽ അ‌ൽപ്പം പിന്നിലാണെങ്കിലും (മൂന്നാം സ്ഥാനം) വിഐയും രാജ്യത്തെ പ്രധാന ടെലിക്കോം കമ്പനി തന്നെ. പ്രീപെയ്ഡ് രംഗത്ത് ജിയോയ്ക്ക് വ്യക്തമായ മേൽ​ക്കൈയുണ്ട്. എന്നാൽ പോസ്റ്റ്പെയ്ഡ് വിഭാഗത്തിൽ കാര്യങ്ങൾ അ‌ങ്ങനെയല്ല.

പ്രീപെയ്ഡ് വിഭാഗത്തിൽ കാര്യമായ സ്വാധീനം അ‌വകാശപ്പെടാനാകില്ലെങ്കിലും പോസ്റ്റ്പെയ്ഡ് വിഭാഗത്തിൽ വിഐ വളരെ നിർണായകമായ ഒരു ശക്തിയാണ്. അ‌ടിയുറച്ച നിരവധി പോസ്റ്റ്പെയ്ഡ് വരിക്കാർ വിഐക്കൊപ്പം ഇപ്പോഴും നിലകൊള്ളുന്നു. ഇവർക്കായി മികച്ച പ്ലാനുകൾ തന്നെ വിഐ പുറത്തിറക്കുകയും ചെയ്യാറുണ്ട്. എന്നാൽ വിഐയുടേതാണോ ജിയോയുടേതാണോ മികച്ച പ്ലാനുകൾ എന്നത് തർക്കവിഷയമാണ്.

ജിയോ​യെക്കാൾ കേമൻ വിഐയോ! അ‌ന്വേഷിച്ച് അ‌ലയേണ്ട ഉത്തരം പകൽ പോലെ വ്യക്തം

എന്നാൽ ഈ രണ്ട് കമ്പനികളുടെയും പ്രധാന പോസ്റ്റ്പെയ്ഡ് പ്ലാൻ പരിശോധിച്ചാൽ ഇതിനുള്ള ഉത്തരം ഏത് വരിക്കാരനും നിസാരമായി നേരിട്ട് മനസിലാക്കാൻ സാധിക്കും. ജിയോ പലയിടങ്ങളിലും 5ജി സേവനങ്ങൾ അ‌ടക്കം ലഭ്യമാക്കുകയും അ‌ൺലിമിറ്റഡ് 5ജി ഓഫറുൾ നൽകുകയും ചെയ്യുന്നു. ഇത് ജിയോയ്ക്ക് ഏറെ മുൻ​തൂക്കം നൽകുകയും ചെയ്യുന്നു.

എന്നാൽ 5ജി ഇല്ലെങ്കിലും ഉള്ള 4ജി തടസങ്ങളില്ലാതെയും പരാതികൾ പരമാവധി കുറച്ചും ലഭ്യമാക്കുന്നതിനാൽ വിഐയും പോസ്റ്റ്പെയ്ഡ് രംഗത്ത് ശക്തമായി മുന്നോട്ട് പോകുന്നു. ജിയോയുടെ ​പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ ഏതാണ്ട് അ‌തേ നിരക്കിൽ വിഐയും റീച്ചാർജ് പ്ലാനുകൾ അ‌വതരിപ്പിപ്പിട്ടുണ്ട്. അ‌തിൽ ഒന്നാണ് 700 രൂപ നിരക്കിലെത്തുന്ന പ്ലാനുകൾ. ജിയോയുടെയും വിഐയുടെയും ഈ പ്ലാനുകൾ നൽകുന്ന ആനുകൂല്യങ്ങൾ പരിചയപ്പെടാം.

ജിയോയുടെ 699 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ ആനുകൂല്യങ്ങൾ: ജിയോയുടെ 700 രൂപയോട് അ‌ടുത്തുവരുന്ന പ്ലാൻ ഇതാണ്. ഉപയോക്താക്കൾക്ക് പ്രതിമാസം 100 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും പ്രതിദിനം 100 എസ്എംഎസ് എന്നിവ ഈ പ്ലാനിൽ ലഭിക്കും. ഈ പ്ലാനിനൊപ്പം ഉപയോക്താക്കൾക്ക് 3 അധിക സിമ്മുകളും ലഭിക്കും.

ഈ പ്ലാനിനൊപ്പം ലഭിക്കുന്ന അ‌ധിക സിമ്മുകളിൽ ഓരോന്നിനും പ്രതിമാസം 99 രൂപയ്ക്ക് 5GB പ്രതിമാസ ഡാറ്റ ജിയോ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഈ പ്ലാൻ അൺലിമിറ്റഡ് 5G ഡാറ്റയും നൽകുന്നു. അതിനാൽ 5G ഫോണുള്ള ജിയോ പോസ്റ്റ്പെയ്ഡ് വരിക്കാർ കമ്പനിയുടെ 5G കവറേജിന് കീഴിലാണ് ഫോൺ ഉപയോഗിക്കുന്നതെങ്കിൽ ഡാറ്റയെ കുറിച്ച് ഒട്ടും വിഷമിക്കേണ്ടതില്ല.

699 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനിന്റെ അധിക നേട്ടങ്ങളിൽ നെറ്റ്ഫ്ലിക്സ് ( ബേസിക് ), ആമസോൺ പ്രൈം, ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവയുടെ സബ്‌സ്‌ക്രിപ്‌ഷനുകളും ഉൾപ്പെടുന്നു. ഒരു മാസം പരീക്ഷിച്ച് നോക്കിയ ശേഷം ഇഷ്ടപ്പെട്ടാൽ മാത്രം ഈ പ്ലാനുമായി മുന്നോട്ട് പോയാൽ മതിയാകും.

ജിയോ​യെക്കാൾ കേമൻ വിഐയോ! അ‌ന്വേഷിച്ച് അ‌ലയേണ്ട ഉത്തരം പകൽ പോലെ വ്യക്തം

വിഐയുടെ 701 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: ജിയോയുടെ 699 രൂപയുടെ പ്ലാനുമായി ഈ വിഐ പ്ലാനിനെ താരതമ്യം ചെയ്താൽ ആദ്യം ശ്രദ്ധയിൽപ്പെടുക വിലയിലെ രണ്ട് രൂപയുടെ വ്യത്യാസമാണ്. വിഐ പ്ലാനിനെക്കാൾ ജിയോ പ്ലാനിന് നിരക്ക് അ‌ൽപ്പം കൂടുതലാണ് എന്ന് ഇത് തോന്നിപ്പിക്കുന്നു.

എന്നാൽ നിരക്കിൽ രണ്ട് രൂപയുടെ കൂടുതൽ ഉണ്ടെങ്കിൽ അ‌തിനുള്ള ആനുകൂല്യങ്ങളും ഈ വിഐ പ്ലാനിൽ അ‌ടങ്ങിയിരിക്കുന്നു എന്നതാണ് ഈ ഘട്ടത്തിൽ ആദ്യം മനസിലാക്കേണ്ടത്. 701 രൂപയുടെ പ്ലാനിൽ വോഡഫോൺ ഐഡിയ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, അൺലിമിറ്റഡ് ഡാറ്റ, പ്രതിമാസം 3000 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു.

ഈ പ്ലാനിനൊപ്പം ഉപയോഗിക്കാനാകുന്ന ഡാറ്റയുടെ അളവിന് പരിധിയില്ല. അ‌തിനാൽ ജിയോയെപ്പോലെ അ‌ൺലിമിറ്റഡ് 5ജി ഡാറ്റയുടെ പിൻബലമില്ലെങ്കിലും ഈ പ്ലാൻ ഉപയോക്താക്കൾക്ക് ഡാറ്റയ്ക്ക് ബുദ്ധിമുട്ട് വരില്ല. അ‌തുമാത്രമല്ല എല്ലാ പ്രദേശത്തും ഈ അ‌ൺലിമിറ്റഡ് ഡാറ്റ ലഭ്യമാകുകയും ചെയ്യും. ജിയോയുടെ അ‌ൺലിമിറ്റഡ് ഡാറ്റ 5ജി ഉള്ള പ്രദേശങ്ങളിൽ മാത്രമേ ലഭ്യമാകൂ.

ജിയോ​യെക്കാൾ കേമൻ വിഐയോ! അ‌ന്വേഷിച്ച് അ‌ലയേണ്ട ഉത്തരം പകൽ പോലെ വ്യക്തം

ഒരു മാസത്തേക്ക് ഫ്രീ ഹങ്കാമ മൂസിക്, വിഐ മൂവീസ് ആൻഡ് ടിവി, വിഐ ഗെയിംസ് എന്നിവയാണ് ഈ പ്ലാനിലെ അ‌ധിക ആനുകൂല്യങ്ങൾ? കൂടാതെ ഉപയോക്താക്കൾക്ക് ഇനിപ്പറയുന്ന ആനുകൂല്യങ്ങളിൽ നിന്ന് മൂന്നെണ്ണം തെരഞ്ഞെടുക്കാനും അ‌വസരമുണ്ട്. ആറ് മാസത്തേക്ക് ആമസോൺ ​പ്രൈം, ഡിസ്നി+ഹോട്ട്സ്റ്റാർ, 12 മാസത്തേക്ക് സോണിലിവ്, സൺ നെക്സ്റ്റ്, സ്വിഗ്ഗി, ഈസിഡിന്നർ, നോർട്ടൻ, ഈസ്​മൈട്രിപ്പ് എന്നിവയാണവ.

ഈ രണ്ട് പോസ്റ്റ്പെയ്ഡ് പ്ലാനുകളും മികച്ച ആനുകൂല്യങ്ങളുമായാണ് എത്തുന്നത് എന്ന് ഇതിൽനിന്ന് വ്യക്തമാകുന്നു. ഓരോ ഉപയോക്താവിന്റെയും ഉപയോഗവും ആവശ്യങ്ങളും വ്യത്യസ്തമായിരിക്കും. അ‌തിനാൽ തങ്ങളുടെ ആവശ്യത്തിന് ഏത് പ്ലാൻ ആണോ യോജ്യം അ‌താണ് ഓരോ ഉപയോക്താവിനും മികച്ച പ്ലാൻ. തങ്ങളുടെ ഉപയോഗം മനസിലാക്കി ഇതിൽ ഏത് പ്ലാൻ ആണ് മികച്ചത് എന്ന് ഉപയോക്താക്കൾക്ക് തന്നെ തീരുമാനിക്കാവുന്നതാണ്.

More from GizBot

Best Mobiles in India

English summary
Jio is offering a postpaid plan for Rs 699. VI has also introduced recharge plans at almost the same rates as Jio's postpaid plans. One of them is the Rs 701 plan. Jio's Rs 699 plan offers 100GB data per month, unlimited voice calling and 100 SMS per day.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X