Home
News

ഒരു കണക്ഷനിൽ 5 പേർക്ക് വരെ ഉപയോഗിക്കാം; അറിഞ്ഞിരിക്കാൻ ജിയോ, വിഐ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

ജിയോയുടെ ഒത്ത എതിരാളിയാണെന്ന് പറയാൻ കഴിയില്ലെങ്കിലും പോസ്റ്റ്പെയ്ഡ് സെഗ്മെന്റിൽ അത്യാവശ്യം മികച്ച പ്ലാനുകൾ ഓഫർ ചെയ്യുന്ന കമ്പനിയാണ് വിഐ. പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ കാര്യത്തിൽ കമ്പനികൾ തമ്മിൽ നല്ലൊരു മത്സരവും കാണാം. ജിയോയും വിഐയും ഓഫ‍‍ർ ചെയ്യുന്ന ചില ഫാമിലി പോസ്റ്റ്പെയ്‍ഡ് പ്ലാനുകൾ തമ്മിലൊന്ന് താരതമ്യം ചെയ്ത് നോക്കാം.

ജിയോ പ്ലസ് ബ്രാൻഡിങിന് കീഴിൽ റിലയൻസ് ജിയോ അവതരിപ്പിക്കുന്ന പോസ്റ്റ്പെയ്ഡ് പ്ലാനുകളാണ് 399 രൂപയും 699 രൂപയും വില വരുന്ന പ്ലാനുകൾ. അൺലിമിറ്റഡ് 5ജി ആക്സസ്, ഒടിടി ആപ്പുകൾ, ഡാറ്റ ഷെയറിങ്, ഒരു ബില്ലിൽ രണ്ടിൽ കൂടുതൽ കണക്ഷനുകൾ എന്നിവയെല്ലാം പ്ലാനുകളുടെ പ്രത്യേകതയാണ്. വിഐ ഓഫ‍ർ ചെയ്യുന്ന മൂന്ന് Family Postpaid പ്ലാനുകളാണ് വിഐ ഓഫ‍ർ ചെയ്യുന്നത്. 699 രൂപ, 999 രൂപ, 1,149 രൂപ എന്നിവയാണ് ഈ പ്ലാനുകൾ.

ഒരു കണക്ഷനിൽ 5 പേർക്ക് വരെ ഉപയോഗിക്കാം

399 രൂപ വിലയുള്ള ജിയോ പോസ്റ്റ്‌പെയ്ഡ് പ്ലാൻ : നിലവിൽ റിലയൻസ് ജിയോ ഓഫർ ചെയ്യുന്ന ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഫാമിലി പോസ്റ്റ്പെയ്ഡ് ഓഫറാണ് 399 രൂപയുടേത്. മൂന്ന് ആഡ് ഓൺ കണക്ഷനുകളും ഈ പ്ലാനിനൊപ്പം ലഭിക്കും. അധികമായി ലഭിക്കുന്ന ഓരോ കണക്ഷനും 99 രൂപ അധികമായി നൽകേണ്ടതുണ്ട്. അൺലിമിറ്റഡ് വോയ്സ് കോളിങ് ബെനിഫിറ്റ്സ്, അൺലിമിറ്റഡ് എസ്എംഎസുകൾ എന്നിവയും യൂസറിന് ലഭിക്കും. 75 ജിബി ഡാറ്റയും പ്ലാൻ ഓഫ‍‍ർ ചെയ്യുന്നു.

699 രൂപ വിലയുള്ള ജിയോ പോസ്റ്റ്‌പെയ്ഡ് പ്ലാൻ : 699 രൂപ വില വരുന്ന ജിയോ പോസ്റ്റ്‌പെയ്ഡ് പ്ലാനും 3 ആഡ് ഓൺ കണക്ഷനുകളാണ് പ്ലാനിനൊപ്പം ഓഫർ ചെയ്യുന്നത്. ഇവിടെയും 99 രൂപ നിരക്കിലാണ് ഓരോ കണക്ഷനും കമ്പനി ലഭ്യമാക്കുന്നത്. 100 ജിബി ഡാറ്റയും പ്ലാനിനൊപ്പം ഓഫർ ചെയ്യപ്പെടുന്നു. അൺലിമിറ്റഡ് വോയ്സ് കോളിങും എസ്എംഎസുകളും ലഭ്യമാണ്. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനുകളും 699 രൂപയുടെ പ്ലാൻ ഓഫ‍ർ ചെയ്യുന്നു.

699 രൂപ വിലയുള്ള വിഐ പോസ്റ്റ്പെയ്ഡ് പ്ലാൻ : പ്രൈമറി കണക്ഷന് പുറമെ ഒരു ആഡ് ഓൺ കണക്ഷനാണ് 699 രൂപ വിലയുള്ള വിഐ പോസ്റ്റ്പെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നത്. ആകെ മൊത്തം 80 ജിബി ഡാറ്റയും ഓഫർ ചെയ്യുന്നു. ഇത് പ്രൈമറി - സെക്കൻഡറി സിം കാർഡുകളിൽ തുല്ല്യമായി വീതിക്കപ്പെട്ടിരിക്കുന്നു. രണ്ട് കണക്ഷനുകളിലും 40 ജിബി ഡാറ്റയും പ്രതിമാസം 3,000 എസ്എംഎസുകളും 200 ജിബി ഡാറ്റ റോൾ ഓവറും കമ്പനി ഓഫർ ചെയ്യുന്നു.

999 രൂപ വിലയുള്ള വിഐ പോസ്റ്റ്പെയ്ഡ് പ്ലാൻ : മൊത്തം 4 കണക്ഷനുകളാണ് 999 രൂപ വിലയുള്ള വിഐ പോസ്റ്റ്പെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നത്. പ്രൈമറി സിം കാർഡിൽ 140 ജിബി ഡാറ്റയും പ്രതിമാസം 3,000 എസ്എംഎസുകളും 200 ജിബി ഡാറ്റ റോൾ ഓവറും ലഭ്യമാണ്. സെക്കൻഡറി കണക്ഷനുകൾ ഉപയോഗിക്കുന്നവർക്ക് ഓരോരുത്തർക്കും 40 ജിബി ഡാറ്റയും മാസം 3,000 എസ്എംഎസുകളും 200 ജിബി ഡാറ്റ റോൾ ഓവറും ലഭിക്കുന്നു.

1,149 രൂപ വിലയുള്ള വിഐ പോസ്റ്റ്പെയ്ഡ് പ്ലാൻ : ആകെ മൊത്തം ആഞ്ച് കണക്ഷനുകളാണ് 1,149 രൂപ വിലയുള്ള വിഐ പോസ്റ്റ്പെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നത്. പ്ലാനിലുള്ള 300 ജിബി ഡാറ്റയിൽ 140 ജിബി പ്രൈമറി സിം കാർഡ് യൂസറിനാണ് ലഭ്യമാകുന്നത്. സെക്കൻഡറി കണക്ഷനുകൾക്ക് 40 ജിബി ഡാറ്റയും ലഭിക്കും. എല്ലാ യൂസേഴ്സിനും മാസം 3,000 എസ്എംഎസുകളും 300 ജിബി റോൾ ഓവർ ഡാറ്റയും കിട്ടും.

More from GizBot

Best Mobiles in India

English summary
Although it cannot be said that it is a complete competitor of Jio, VI is the company that offers the best plans in the postpaid segment. There is also a lot of competition between companies when it comes to postpaid plans. Let's compare some family postpaid plans offered by Jio and VI.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X