15 രൂപ കൈയിൽ ഉണ്ടോ, അംബാനി ഡാറ്റ തരും! ഒന്നും രണ്ടുമല്ല, ഏഴ് പ്ലാനുകൾ
ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ (JIO) യുടെ വരിക്കാർ പ്രീപെയ്ഡ് പ്ലാനുകളുടെ കാര്യത്തിൽ സമ്പന്നരാണ്. നമ്മുടെ കൈയിലുള്ള തുകയ്ക്കും ആവശ്യത്തിനും അനുസരിച്ച് തെരഞ്ഞെടുക്കാൻ സാധിക്കുന്ന റീച്ചാർജ് പ്ലാനുകളുടെ വലിയൊരു നിരതന്നെ ജിയോയുടെ പക്കലുണ്ട്. ഉപയോക്താക്കളോടുള്ള ഈ കരുതൽ തന്നെയാണ് ജിയോയെ മുന്നിലെത്തിക്കുന്നത്.
പ്രതിദിന ഡാറ്റ, കോളിങ്, എസ്എംഎസ് എന്നീ സേവനങ്ങൾ അടങ്ങുന്ന വിവിധ വാലിഡിറ്റികളിലുള്ള പ്രീപെയ്ഡ് പ്ലാനുകളാണ് ജിയോ വരിക്കാരിൽ കൂടുതൽ പേരും തിരഞ്ഞെടുക്കുക. എന്നാൽ ഈ പ്ലാനുകളിൽ ലഭ്യമാകുന്ന ഡാറ്റ ചില ഘട്ടങ്ങളിൽ തികയാതെ വരാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ ആശ്രയിക്കാൻ ജിയോ ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ ലഭ്യമാക്കിയിരിക്കുന്നു.

സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ പ്രധാന ആവശ്യം ഇപ്പോൾ ഡാറ്റയാണ്. ആളുകളുടെ സ്മാർട്ട്ഫോൺ ഉപയോഗം വർധിച്ചതിനൊപ്പം വേണ്ടിവരുന്ന ഡാറ്റയുടെ അളവും വർധിച്ചിട്ടുണ്ട്. മുൻപ് ഒരു ജിബിയും ഒന്നര ജിബിയുമൊക്കെ ഉപയോഗിച്ചിരുന്നിടത്ത് ഇപ്പോൾ കുറഞ്ഞത് മൂന്ന് ജിബി വരെയൊക്കെ വേണ്ടിവരുന്നു. എല്ലാവരുടെയും കാര്യം ഇങ്ങനെയല്ല എങ്കിൽപ്പോലും ഡാറ്റ ഉപയോഗം പൊതുവെ വർധിച്ചു എന്നതാണ് വാസ്തവം.
റീൽസുകളും മറ്റും സജീവമായത് സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ ഡാറ്റ ഉപയോഗത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. റീൽസ് കണ്ടിരുന്നാൽ സമയം മാത്രമല്ല, ഡാറ്റ പോകുന്നതും അറിയില്ല. ഇത്തരത്തിൽ ഡാറ്റ തീർന്നുകഴിയുമ്പോഴാകും എന്തെങ്കിലും അടിയന്തര ആവശ്യങ്ങൾക്കായി ഡാറ്റ വേണ്ടിവരിക. അത്തരം അവസരങ്ങളിൽ ജിയോയുടെ ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ പ്രയോജനപ്പെടുത്താവുന്നതാണ്.

15 രൂപ മുതൽ 222 രൂപവരെ നിരക്കുകളിലായി 7 ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ ജിയോയുടെ പക്കലുണ്ട്. 15 രൂപ, 19 രൂപ, 25 രൂപ, 29 രൂപ, 61 രൂപ, 121 രൂപ, 222 രൂപ എന്നീ നിരക്കുകളിലാണ് ഈ ഏഴ് ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ എത്തുന്നത്.
കുറഞ്ഞ അളവ് മുതൽ കൂടിയ അളവ് വരെ ഡാറ്റ ഈ പ്ലാനുകളിൽ ലഭ്യമാകും. ഈ പ്ലാനുകൾ ഉപയോഗിക്കണമെങ്കിൽ വാലിഡായിട്ടുള്ള ഒരു പ്രീപെയ്ഡ് പ്ലാൻ ഉണ്ടാകണം. ആക്ടീവ് പ്ലാനിന്റെ വാലിഡിറ്റിയാണ് ഈ ഡാറ്റ ബൂസ്റ്റർ പ്ലാനുകൾക്കെല്ലാമുള്ളത്. ജിയോയുടെ ഏറ്റവും നിരക്ക് കുറഞ്ഞ ഡാറ്റ പ്ലാൻ 15 രൂപയ്ക്കാണ് എത്തുന്നത്. ഒരു ജിബി ഡാറ്റയാണ് ഇതിൽ കിട്ടുക.
19 രൂപയുടെ ജിയോ ഡാറ്റ ബൂസ്റ്റർ പ്ലാനിൽ 1.5 ജിബി ഡാറ്റ ലഭിക്കും. തൊട്ടടുത്ത ഓപ്ഷനായ 25 രൂപയുടെ പ്ലാനിൽ 2ജിബി ഡാറ്റയാണ് ലഭ്യമാകുക. അതിലും ഉയർന്ന അളവിൽ ഡാറ്റ വേണ്ടവർക്ക് 29 രൂപയുടെ ഓപ്ഷനുണ്ട്. 2.5 ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുക.

61 രൂപയുടെ ജിയോ ഡാറ്റ പ്ലാൻ 6ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. 100 രൂപയ്ക്ക് മുകളിൽ ചെലവ് വരുന്ന രണ്ട് ഡാറ്റ ബൂസ്റ്റർ പ്ലാനുകളാണ് ജിയോയുടെ പട്ടിയിലുള്ളത്. അതിൽ 121 രൂപയുടെ പ്ലാനിൽ 12ജിബി ഡാറ്റ ലഭിക്കുന്നു. ഏറ്റവും നിരക്ക് കൂടിയ ജിയോ ഡാറ്റ പ്ലാൻ ആണ് 222 രൂപയുടേത്.
222 രൂപയുടെ ജിയോ ഡാറ്റ പ്ലാൻ 50 ജിബി ഡാറ്റയാണ് നൽകുന്നത്. കൂടുതൽ ഡാറ്റ ഉപയോഗമുള്ള ആളുകൾക്ക് ഈ ഡാറ്റ ബൂസ്റ്റർ പ്ലാൻ തെരഞ്ഞെടുക്കാം. വീട്ടിൽ ബ്രോഡ്ബാൻഡ് കണക്ഷനും ഓഫീസിൽ വൈഫൈയുമുള്ള ആളുകൾക്ക് മറ്റ് സമയങ്ങളിലെ ഉപയോഗത്തിനായി ഈ പ്ലാൻ പരിഗണിക്കാവുന്നതാണ്.


Click it and Unblock the Notifications








