Home
News

പ്രണയ ദിനത്തിൽ ഒന്നായി ജിയോസിനിമയും ഡിസ്നി+ ഹോട്ട്സ്റ്റാറും: ഇനി ജിയോ ഹോട്ട്‌സ്റ്റാർ എന്ന ഒറ്റ പ്ലാറ്റ്‌ഫോം

ഇന്ത്യയിൽ ഒടിടി പ്ലാറ്റ്ഫോമുകളുടെ കുതിച്ചുചാട്ടമാണ് ഇപ്പോൾ കാണുന്നത്. ഒന്നിലധികം ഒടിടി പ്ലാറ്റ്ഫോമുകൾ ഇന്ത്യയിൽ ഇപ്പോൾ നിലവിലുണ്ട്. സിനിമകൾ, സീരിയലുകൾ, സീരീസുകൾ, വിനോദ പരിപാടികൾ, കായിക പരിപാടികൾ എല്ലാം ഇപ്പോൾ ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് മാറിയിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ ഒടിടി പ്ലാറ്റ്ഫോമുകളിലും വമ്പൻ മാറ്റം സംഭവിച്ചുവെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. ജിയോസിനിമയും ഡിസ്നി+ ഹോട്ട്സ്റ്റാറും ഇനി രണ്ടല്ല, ഒന്ന് തന്നെ. ഇരു കമ്പനികളും ലയിപ്പിച്ചുകൊണ്ട് ജിയോ ഹോട്ട്‌സ്റ്റാർ (JioHotstar) എന്ന പേരിൽ പുതിയ ഒടിടി പ്ലാറ്റ്ഫോമിലാണ് ഇനി പ്രവർത്തനങ്ങൾ കാഴ്ചവെക്കുക. ഇന്ത്യയിലെ ഒടിടിപ്ലാറ്റ്‌ഫോം രംഗത്ത് വൻ മാറ്റങ്ങൾക്ക് വഴിവയ്ക്കാൻ സാധ്യതയുള്ള ലയനമാണിത്.

ഇതിന് മുമ്പ് കഴിഞ്ഞ വർഷം നവംബറിൽ ഡിസ്നി, റിലയൻസ്, വയാകോം18 എന്നീ കമ്പനികളുടെ ലയനം നടന്നിരുന്നു. അന്നത്തെ ലയനത്തിന് ശേഷം ഈ കമ്പനികൾ ഒന്നുചേർന്നുകൊണ്ടുള്ള ഒടിടി പ്ലാറ്റ്‌ഫോമിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഈ ലയനം നടന്നതുമുതൽ ഡിസ്‌നി+ ഹോട്ട്സ്റ്റാറിന്റെ അഴിച്ചുപണി ടെക് ലോകം പ്രതീക്ഷിച്ചിരുന്നു.

ലയനം നടന്നു: ഇനി ജിയോ ഹോട്ട്‌സ്റ്റാർ എന്ന ഒറ്റ ഒടിടി പ്ലാറ്റ്‌ഫോം

മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കും റിപ്പോർട്ടുകൾക്കും ശേഷമാണ് ജിയോഹോട്ട്സ്റ്റാർ പുതിയ തീരുമാനം പുറത്തുവന്നത്. പുതിയ ലയനം നടന്നതോടെ നിലവിലുള്ള നിലവിൽ രണ്ട് കമ്പനികളുടെയും സബ്‌സ്‌ക്രിപ്ഷൻ എടുത്തവർ ആശയക്കുഴപ്പത്തിലാവേണ്ട കാര്യമില്ല. ഡിസ്‌നി+ ഹോട്ട്സ്റ്റാർ, ജിയോസിനിമ ഉപയോക്താക്കൾക്ക് അവരുടെ നിലവിലുള്ള സബ്സ്‌ക്രിപ്ഷനുകൾ ഉപയോഗിക്കുന്നത് തുടരാമെന്ന് കമ്പനി ഉറപ്പ് നൽകിയിട്ടുണ്ട്.

ജിയോ ഹോട്ട്‌സ്റ്റാർ എന്ന പുതിയ പതിപ്പ് പ്രവർത്തനം ആരംഭിച്ചതോടെ ഡിസ്‌നി, എച്ച്ബിഒ, പീക്കോക്ക്, പാരാമൗണ്ട്+, മാർവൽ, പിക്സർ എന്നിവയുൾപ്പെടെയുള്ള ജനപ്രിയ ഹോളിവുഡ് സ്റ്റുഡിയോകളിൽ നിന്നുള്ള പ്രീമിയം പരിപാടികൾ കാണാൻ സാധിക്കും. പുതിയ മാറ്റം കൂടുതൽ സ്വീകാര്യമാവാനാണ് സാധ്യത. കൂടുതൽ വിനോദ പരിപാടികളിലേക്ക് ജനങ്ങളെ ഉൾപ്പെടുത്താൻ ഈ ലയനം കൊണ്ട് സാധിക്കും.

ജിയോ ഹോട്ട്‌സ്റ്റാർ നിലവിൽ വന്നതോടെ ഇതിന്റെ സബ്‌സ്‌ക്രിപ്ഷൻ പ്ലാനും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. മൊബൈൽ, സൂപ്പർ, പ്രീമിയം പ്ലാനുകളാണ് ഇപ്പോൾ നിലവിലുള്ളത്. കൂടാതെ മൂന്ന് മാസത്തെ പ്ലാനുകളും വാർഷിക പ്ലാനുകളും നിലവിലുണ്ട്. മൊബൈൽ ഫോണിനായി മാത്രം പുറത്തിറക്കിയ പ്ലാനിലേക്ക് വരികയാണെങ്കിൽ എച്ച്ഡി സ്ട്രീമിങ് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

149 രൂപക്ക് മൂന്ന് മാസത്തേക്കും 499 രൂപക്ക് ഒരു വർഷത്തേക്കും സബ്‌സ്‌ക്രിപ്ഷൻ എടുക്കാം. ഒറ്റ ഡിവൈസിൽ മാത്രമാണ് ഈ പ്ലാൻ പ്രവർത്തിക്കുക. കൂടാതെ പരസ്യവും ഉണ്ടാവും. സൂപ്പർ പ്ലാനിലേക്ക് വരികയാണെങ്കിൽ ഇവിടെയും പരസ്യമുണ്ടാകുമെന്ന കാര്യം ഓർക്കണം. 299 രൂപക്ക് മൂന്ന് മാസത്തേക്കും 899 രൂപക്ക് ഒരു വർഷത്തേക്കും ഈ പ്ലാൻ സ്വന്തമാക്കാൻ കഴിയും.

ലയനം നടന്നു: ഇനി ജിയോ ഹോട്ട്‌സ്റ്റാർ എന്ന ഒറ്റ ഒടിടി പ്ലാറ്റ്‌ഫോം

അതുപോലെ ടിവി, ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ എന്നിവയിൽ ഈ പ്ലാൻ വർക്ക് ചെയ്യും. ഒരേ സമയം രണ്ട് ഡിവൈസിൽ പ്രവർത്തിപ്പിക്കാനും കഴിയും. FHD, Dolby Atmos ദൃശ്യമികവോടെ പരിപാടികൾ കാണാം. പ്രീമിയം പ്ലാനിനെ കുറിച്ച് പറയുകയാണെങ്കിൽ ഈ പ്ലാനിൽ പരസ്യം ഉൾപ്പെടില്ല എന്നതാണ് പ്രധാന പോയൻറ്.

299 രൂപക്ക് ഒരു മാസത്തേക്കും 499 രൂപക്ക് മൂന്ന് മാസത്തേക്കും 1499 രൂപക്ക് ഒരു വർഷത്തേക്കും സബ്‌സ്‌ക്രിപ്ഷൻ ലഭിക്കും. ടിവി, ലാപ്‌ടോപ്പ്, മൈാബൈൽ എന്നിവയിൽ പ്രവർത്തിക്കുന്ന ഈ പ്ലാൻ ഒരേ സമയം നാല് ഡിവൈസിൽ സപ്പോർട്ട് ആവുകയും ചെയ്യും. 4K + Dolby Vision, Dolby Atmos ദൃശ്യമികവാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

Best Mobiles in India

English summary
JioCinema and Disney+ Hotstar have merged to launch a new OTT platform called Jio Hotstar. The company has also launched its subscription plan. Mobile, Super and Premium plans are currently available.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X