Home
News

വെറും 29 രൂപയ്ക്ക് ഇത്രയും നേട്ടമോ! വീടുകളിൽ സന്തോഷച്ചിരി നിറയ്ക്കാൻ പുതിയ പ്ലാനുമായി ജിയോ

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ തങ്ങളുടെ ജിയോസിനിമ പ്രീമിയം (JioCinema Premium) പ്ലാറ്റ്ഫോമിലൂടെ എന്റർടെയ്​ൻമെന്റ് ലോകത്തേക്ക് ആളുകളെ കൂട്ടിക്കൊണ്ടുപോകുന്നു. ജിയോസിനിമയുടെ സബ്സ്ക്രിപ്ഷൻ സേവനമാണ് ജിയോസിനിമ പ്രീമിയം. മികച്ച കണ്ടന്റുകൾ മികച്ച നിലവാരത്തിൽ ജിയോസിനിമ പ്രീമിയം പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നു.

ഇപ്പോൾ ജിയോസിനിമ എക്സ്പീരീയൻസ് കൂടുതൽ മികച്ചതാക്കാൻ ജിയോ രണ്ട് പ്രീമിയം പ്രാനുകൾ അ‌വതരിപ്പിച്ചിരിക്കുന്നു. 29 രൂപ, 89 രൂപ നിരക്കുകളിലാണ് ഈ പ്ലാനുകൾ എത്തുന്നത്. ഈ പ്ലാനുകൾ പരസ്യരഹിത എക്സ്പീരിയൻസും 4K വീഡിയോ നിലവാരവും ഓഫ്‌ലൈനിൽ ഉള്ളടക്കം കാണാനുള്ള കഴിവും വാഗ്ദാനം ചെയ്യുന്നു.

വെറും 29 രൂപയ്ക്ക് ഇത്രയും നേട്ടമോ! വീടുകളിൽ ചിരി നിറയ്ക്കാൻ ജിയോ

അ‌തായത് നിസാര തുകയ്ക്ക് ജിയോസിനിമ പ്രീമിയം കാഴ്ചകൾ ഇനി കൂടുതൽ മനോഹരമായി ആസ്വദിക്കാൻ സാധിക്കുന്ന രണ്ട് പ്ലാനുകളാണ് ജിയോ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഇതിൽ 49 രൂപയുടെ ജിയോസിനിമ ആഡ് ഫ്രീ സബ്സ്ക്രിപ്ഷൻ പ്ലാൻ യഥാർഥത്തിൽ 59 രൂപ മൂല്യമുള്ളതാണ്. 51ശതമാനം ഡിസ്കൗണ്ടിൽ ആണ് ഈ പ്ലാൻ ജിയോ ലോഞ്ച് ചെയ്തിരിക്കുന്നത്.

അ‌തേപോലെ തന്നെ പുതിയ 89 രൂപയുടെ ജിയോസിനിമ സ്പെഷ്യൽ പ്ലാൻ യഥാർഥത്തിൽ 149 രൂപ മൂല്യമുള്ളതാണ്. തുടക്കമെന്ന നിലയിൽ 40 ശതമാനം ഡിസ്കൗണ്ടിലാണ് ഈ പ്ലാൻ ജിയോ അ‌വതരിപ്പിച്ചിരിക്കുന്നത്. പുതിയ പ്ലാനുകൾ അ‌വതരിപ്പിച്ചത് കൂടാതെ ബെസ്റ്റ് ഓഫ് ഹോളിവുഡ് പ്ലാനിനായുള്ള പുതിയ സബ്‌സ്‌ക്രിപ്‌ഷനുകൾ ജിയോ നിർത്തലാക്കിയിട്ടുമുണ്ട്.

വെറും 29 രൂപയ്ക്ക് ഇത്രയും നേട്ടമോ! വീടുകളിൽ ചിരി നിറയ്ക്കാൻ ജിയോ

29 രൂപയുടെ പുതിയ ജിയോസിനിമ പ്രീമിയം പ്ലാനിലെ ആനുകൂല്യങ്ങൾ: ഈ പ്ലാൻ പരസ്യങ്ങൾ ഒഴിവാക്കി കണ്ടന്റുകൾ കാണാൻ സഹായിക്കും. എന്നാൽ സ്പോർട്സ്& ​ലൈവ് കണ്ടന്റുകളിലെ പരസ്യങ്ങൾ ഒഴിവാക്കാനാകില്ല. എല്ലാ പ്രീമിയം കണ്ടന്റുകളും ലഭ്യമാക്കും എന്നതാണ് ഈ പ്ലാനിന്റെ മറ്റൊരു നേട്ടം. 4k ക്ലാരിറ്റിയിൽ കണ്ടന്റുകൾ കാണാം എന്നതാണ് മറ്റൊരു നേട്ടം.

29 രൂപയുടെ ജിയോസിനിമ പ്രീമിയം പ്ലാനിലെ ആനുകൂല്യങ്ങൾ ഏതെങ്കിലും ഒരു ഡി​വൈസിൽ മാത്രമാണ് ആസ്വദിക്കാനാകുക. കൂടാതെ കണ്ടന്റ് ഡൗൺലോഡ് ചെയ്തശേഷം പിന്നീട് എപ്പോഴെങ്കിലും സൗകര്യം പോലെ കാണാനുള്ള സൗകര്യവും 29 രൂപയുടെ ഈ ജിയോ സിനിമ പ്രീമിയം പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു മാസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.

89 രൂപയുടെ ജിയോസിനിമ പ്രീമിയം പ്ലാനിന്റെ ആനുകൂല്യങ്ങൾ: ഒരു മാസ വാലിഡിറ്റിയിലാണ് ഈ പ്ലാനിലെ സേവനങ്ങൾ ലഭ്യമാകുക. പ്രീമിയം പ്ലാനുകളിലെ എല്ലാ ആനുകൂല്യങ്ങളും നാല് ഡി​വൈസുകളിൽ വരെ ലഭ്യമാക്കും എന്നതാണ് ഈ പ്ലാനിന്റെ പ്രധാന നേട്ടം. ഈ നാല് ഡി​വൈസുകളിലും 4k ക്ലാരിറ്റിയിൽ കണ്ടന്റുകൾ ആസ്വദിക്കാൻ സാധിക്കും.

വെറും 29 രൂപയ്ക്ക് ഇത്രയും നേട്ടമോ! വീടുകളിൽ ചിരി നിറയ്ക്കാൻ ജിയോ

ഓരോ ഇന്ത്യൻ കുടുംബത്തിനും സമാനതകളില്ലാത്ത ഒരു എന്റർടെയ്​ൻമെന്റ് സമ്മാനിക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നത് എന്നും ജിയോസിനിമ പ്രീമിയം പ്ലാനുകൾ നിരക്കിന്റെയും നിലവാരത്തിന്റെയും അ‌തിർവരമ്മുകൾ മറികടക്കുകയും 4K സ്ട്രീമിംഗ്, ഓഫ്‌ലൈൻ വ്യൂവിങ്, കസ്റ്റമർ ഫ്രണ്ട്ലി ​പ്രൈസ് എന്നിവ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നതായി ജിയോ അ‌ധികൃതർ പുതിയ പ്ലാൻ അ‌വതരിപ്പിച്ചുകൊണ്ട് വിശദീകരിച്ചു.

ജിയോസിനിമ പ്രീമിയം സബ്സ്​ക്രൈബേഴ്സിന് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പ് സീരിയലുകൾ ഉൾപ്പെടെ, കളേഴ്സ്, Nickelodeon, Viacom18 നെറ്റ്‌വർക്ക് ചാനലുകൾ എന്നിവയിൽ നിന്നുള്ള ഉള്ളടക്കത്തിലേക്ക് നേരത്തേ ആക്‌സസ് ലഭിക്കും. പുതിയ പ്ലാനുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി "തോ ആജ് ക്യാ പ്ലാൻ ഹേ?" എന്ന പേരിൽ ജിയോസിനിമ ഒരു കാമ്പെയ്നും ആരംഭിച്ചിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
Jiocinema has introduced new premium subscription plans priced at Rs 29 and Rs 89. The Rs 29 plan lets you enjoy content without ads. The benefits of Rs 29 JioCinema Premium Plan can be enjoyed on any one device only. And after downloading the content can be viewed at any time later as convenience.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X