കാണ്, ഇഷ്ടംപോലെ കാണ്! 1 വർഷത്തേക്ക് 299 രൂപ മതി, പുതിയ വാർഷിക പ്ലാനുമായി ജിയോസിനിമ
ജിയോയുടെ ഒടിടി പ്ലാറ്റ്ഫോം ആയ ജിയോസിനിമ (JioCinema) 299 രൂപയ്ക്ക് പുതിയ പ്രീമിയം വാർഷിക പ്ലാൻ പുറത്തിറക്കി. കഴിഞ്ഞ മാസം ജിയോസിനിമ 29 രൂപ നിരക്കിൽ ഒരു പ്രതിമാസ പ്ലാൻ പുറത്തിറക്കിയിരുന്നു. അതേ ആനുകൂല്യങ്ങൾ ഒരുവർഷ വാലിഡിറ്റിയിൽ ലഭ്യമാക്കുന്നു എന്നതാണ് പുതിയ പ്ലാനിന്റെ പ്രത്യേകത.
കഴിഞ്ഞ മാസം ജിയോസിനിമ പുറത്തിറക്കിയ പ്രതിമാസ പരസ്യരഹിത സബസ്ക്രിപ്ഷൻ പ്ലാൻ ലഭ്യമാകുന്നത് 29 രൂപ നിരക്കിലാണ് എങ്കിലും അതിന്റെ യഥാർഥ പ്ലാൻ തുക 59 രൂപയാണ്. അതായത് 51 ശതമാനം ഡിസ്കൗണ്ടിന് ശേഷമാണ് ജിയോ ആ പ്ലാൻ 29 രൂപ നിരക്കിൽ നൽകിക്കൊണ്ടിരിക്കുന്നത്.

അതേപോലെ ഇവിടെ ജിയോസിനിമ വാർഷിക പ്ലാനും 50 ശതമാനം ഡിസ്കൗണ്ടിൽ ആണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. അതായത് ഈ പരസ്യരഹിത ജിയോസിനിമ വാർഷിക സബ്സ്ക്രിപ്ഷൻ പ്ലാനിന്റെ യഥാർഥ നിരക്ക് 599 രൂപയാണ്. എന്നാൽ ഇപ്പോൾ അത് പാതി വിലയ്ക്ക് (299) അവതരിപ്പിച്ചിരിക്കുന്നു എന്നുമാത്രം.
തുടക്കമെന്ന നിലയിൽ മാത്രമാണ് 50 ശതമാനം ഡിസ്കൗണ്ടിൽ ഈ ജിയോസിനിമ വാർഷിക പ്ലാൻ ലഭ്യമാക്കിയിരിക്കുന്നതെന്നും ഭാവിയിൽ ഇതിന്റെ നിരക്ക് ഉയർന്നേക്കാം എന്നും ജിയോ പറയുന്നുണ്ട്. എന്നാൽ ജിയോസിനിമയുടെ പഴയ വാർഷിക പ്ലാനിനെ അപേക്ഷിച്ച് നോക്കിയാൽ, 599 രൂപ നിരക്കിലേക്ക് ഉയർന്നാൽപ്പോലും ഈ വാർഷിക പ്ലാൻ ലാഭകരമാണ്.

കാരണം ജിയോസിനിമയുടെ വാർഷിക സബ്സ്ക്രിപ്ഷൻ പ്ലാനിന് മുൻപ് 999 രൂപയായിരുന്നു വില. എന്നാൽ ഇപ്പോൾ ഈ പ്ലാൻ നിലവിലില്ല. ജിയോസിനിമ സബ്സ്ക്രിപ്ഷൻ പ്ലാനുകൾ അതിലെ കണ്ടന്റുകൾ ((സ്‌പോർട്‌സും ലൈവും ഒഴികെ) പരസ്യമില്ലാതെ കാണാൻ ഉപയോക്താക്കളെ സഹായിക്കുന്നു. ഇന്ത്യയിലെ വളർന്നുവരുന്ന ഒടിടി ഭീമനാണ് ജിയോസിനിമ.
299 രൂപയുടെ ജിയോസിനിമ വാർഷിക പ്ലാനിന്റെ നേട്ടം: ജിയോസിനിമ എക്സ്പീരീയൻസ് കൂടുതൽ മികച്ചതാക്കാൻ ജിയോസിനിമ വാർഷിക പ്ലാൻ സഹായിക്കും. എല്ലാ പ്രീമിയം കണ്ടന്റുകളും ലഭ്യമാക്കും എന്നതാണ് ഈ പ്ലാനിന്റെ നേട്ടം. 4k ക്ലാരിറ്റിയിൽ കണ്ടന്റുകൾ കാണാം എന്നതാണ് മറ്റൊരു നേട്ടം. ഈ സബ്സ്ക്രിപ്ഷൻ പ്ലാൻ പരസ്യങ്ങൾ ഒഴിവാക്കുമെങ്കിലും സ്പോർട്സ്& ലൈവ് കണ്ടന്റുകളിലെ പരസ്യങ്ങൾ ഒഴിവാക്കാനാകില്ല.
ഈ 299 രൂപയുടെ ജിയോസിനിമ സബ്സ്ക്രിപ്ഷൻ പ്ലാനിലെ ആനുകൂല്യങ്ങൾ ഏതെങ്കിലും ഒരു ഡിവൈസിൽ മാത്രമാണ് ആസ്വദിക്കാനാകുക. കൂടാതെ കണ്ടന്റ് ഡൗൺലോഡ് ചെയ്തശേഷം പിന്നീട് എപ്പോഴെങ്കിലും സൗകര്യം പോലെ കാണാനുള്ള സൗകര്യവും 299 രൂപയുടെ ഈ ജിയോ സിനിമ പ്രീമിയം പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

മറ്റൊരുവിധത്തിൽ പറഞ്ഞാൽ, 29 രൂപയുടെ പ്ലാൻ ഒരു മാസം നൽകുന്ന ആനുകൂല്യങ്ങൾ ഈ ജിയോസിനിമ വാർഷികപ്ലാൻ ഒരു വർഷത്തേക്ക് ലഭ്യമാക്കുന്നു. ജിയോസിനിമ പ്രീമിയം സബ്സ്ക്രൈബേഴ്സിന് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പ് സീരിയലുകൾ ഉൾപ്പെടെ, കളേഴ്സ്, Nickelodeon, Viacom18 നെറ്റ്‌വർക്ക് ചാനലുകൾ എന്നിവയിൽ നിന്നുള്ള കണ്ടന്റുകളിലേക്ക് നേരത്തേ ആക്‌സസ് ലഭിക്കും.
29 രൂപയുടെ പ്ലാനിനൊപ്പം 89 രൂപയുടെ ഒരു പ്രീമിയം പ്ലാനും ജിയോസിനിമ കഴിഞ്ഞമാസം പുറത്തിറക്കിയിരിന്നു. പ്രീമിയം പ്ലാനുകളിലെ എല്ലാ ആനുകൂല്യങ്ങളും നാല് ഡിവൈസുകളിൽ വരെ ലഭ്യമാക്കും എന്നതാണ് ഈ പ്ലാനിന്റെ പ്രധാന നേട്ടം. ഈ നാല് ഡിവൈസുകളിലും 4k ക്ലാരിറ്റിയിൽ കണ്ടന്റുകൾ ആസ്വദിക്കാൻ സാധിക്കും. ഒരു മാസ വാലിഡിറ്റിയിലാണ് ഈ പ്ലാനിലെ സേവനങ്ങൾ ലഭ്യമാകുക.


Click it and Unblock the Notifications








