വർഷം മുഴുവൻ വേഗത കുറയാത്ത ബ്രോഡ്ബൻഡ് പ്ലാൻ വേണോ? ജിയോഫൈബർ നൽകുന്ന കിടിലൻ പ്ലാൻ | Jiofiber
രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം സ്ഥാപനത്തിന്റെ ഫൈബർ ബ്രോഡ്ബാൻഡ് സർവീസാണ് ജിയോഫൈബർ. തങ്ങളുടെ യൂസേഴ്സിന് എണ്ണം പറഞ്ഞ ബ്രോഡ്ബാൻഡ് പ്ലാനുകളാണ് ജിയോഫൈബർ ഓഫർ ചെയ്യുന്നത്. അക്കൂട്ടത്തിൽ 150 എംബിപിഎസ് ഡാറ്റ സ്പീഡ് ഓഫർ ചെയ്യുന്ന അടിപൊളി പ്രീപെയ്ഡ് പ്ലാനുകളിൽ ഒന്നിനേക്കുറിച്ച് വിശദീകരിക്കാൻ വേണ്ടിയാണ് ഈ ലേഖനം.
ഈ പ്ലാൻ യൂസേഴ്സിന് ഫ്രീ ആയി എസ്ടിബിയും ( സെറ്റ് ടോപ്പ് ബോക്സ് ) നിരവധി ഒടിടി ( ഓവർ ദ ടോപ്പ് ) പ്ലാറ്റ്ഫോമുകളിലേക്കുളള ആക്സസും ഓഫർ ചെയ്യുന്നു. വ്യത്യസ്ത വാലിഡിറ്റി കാലയളവിലേക്കും ഈ ബ്രോഡ്‌ബാൻഡ് പ്ലാൻ ( Broadband Plan ) സെലക്റ്റ് ചെയ്യാം. കണക്ഷൻ മാറ്റാൻ ആഗ്രഹിക്കുമ്പോഴെല്ലാം അതിന് സാധിക്കണമെന്ന് കരുതുന്നവരാണ് നമ്മൾ. ഇത് ഉറപ്പാക്കാൻ ഒരു മാസത്തെ പ്ലാനുകളാണ് സാധാരണ സെലക്റ്റ് ചെയ്യുന്നതും.

എന്നാൽ തന്നെയും ജിയോഫൈബർ ( JioFiber ) തങ്ങളുടെ യൂസേഴ്സിന് 150 എംബിപിഎസ് ഡാറ്റ സ്പീഡ് ലഭിക്കുന്ന പ്രതിമാസ പ്ലാൻ ആനുവൽ പ്ലാൻ എന്ന നിലയിൽ സബ്സ്ക്രൈബ് ചെയ്യാനും ഓപ്ഷൻ നൽകുന്നുണ്ട്. പ്രതിമാസക്കണക്കിൽ ലഭിക്കുന്ന ആനുകൂല്യങ്ങളിൽ വാർഷിക പ്ലാനിലും മാറ്റങ്ങൾ ഒന്നുമില്ല. 150 എംബിപിഎസ് ഡാറ്റ സ്പീഡുമായി ( 150 Mbps ) വരുന്ന ജിയോഫൈബർ വാർഷിക ബ്രോഡ്‌ബാൻഡ് പ്ലാനിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.
ജിയോഫൈബർ 150 എംബിപിഎസ് വാർഷിക പ്ലാൻ : ജിയോഫൈബർ തങ്ങളുടെ 150 എംബിപിഎസ് ആനുവൽ പ്ലാൻ ( Annual Plan ) 11,988 രൂപയ്ക്കാണ് ഓഫർ ചെയ്യുന്നത്. ജിഎസ്ടി ഉൾപ്പെടുത്താതെയുള്ള നിരക്കാണിത്. കണക്ക് കൂട്ടുമ്പോൾ ഓരോ മാസവും പ്ലാനിന് 999 രൂപ തന്നെ ചിലവ് വരുന്നു. അതിനാൽ അടിസ്ഥാനപരമായി, പ്രതിമാസ നിരക്കിൽ കാര്യമായ മാറ്റമില്ലെന്ന് സാരം. ജിയോഫൈബർ അധിക ചിലവില്ലാതെ 30 ദിവസത്തെ അധിക സർവീസും ഓഫർ ചെയ്യുന്നുണ്ട്.
ജിയോഫൈബർ 150 എംബിപിഎസ് ആനുവൽ പ്ലാൻ ആനുകൂല്യങ്ങൾ : പ്രതിമാസ പ്ലാൻ ആയി സബ്സ്ക്രൈബ് ചെയ്യുമ്പോൾ വരുന്ന ചിലവിലും ലഭ്യമാകുന്ന ആനുകൂല്യങ്ങളിലും വാർഷിക പ്ലാനിലും മാറ്റങ്ങൾ ഒന്നുമില്ലെന്ന് മനസിലായല്ലോ. യൂസേഴ്സിന് 150 എംബിപിഎസ് അപ്‌ലോഡ്, ഡൗൺലോഡ് സ്പീഡ് ലഭിക്കും. പ്ലാനിന് ഒപ്പം ഫ്രീയായി അൺലിമിറ്റഡ് വോയ്‌സ് കോളിങ് സർവീസ് നൽകുന്ന ഫിക്സഡ് ലൈൻ കണക്ഷനും വരുന്നു. എന്നാൽ ലാൻഡ് ലൈൻ കണക്ഷൻ വേണമെന്നുള്ളവർ ഇതിനുള്ള ഡിവൈസുകൾക്കുള്ള പണം നൽകേണ്ടി വരും.
150 എംബിപിഎസിന്റെ പ്ലാൻ എല്ലാ മാസവും 3.3 ടിബി ഡാറ്റയും ഓഫർ ചെയ്യുന്നുണ്ട്. പ്ലാനിന് ഒപ്പം ഒരു സെറ്റ് ടോപ്പ് ബോക്സ് ഫ്രീ ആയി ലഭിക്കുമെന്ന് പറഞ്ഞിരുന്നല്ലോ. ഈ എസ്ടിബി മൈജിയോ ആപ്പ് വഴി ക്ലെയിം ചെയ്യാൻ സാധിക്കും. ഒട്ടനവധി ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസും ഈ പ്ലാൻ ഓഫർ ചെയ്യുന്നുണ്ട് ( Myjio App ). പ്ലാനിന് ഒപ്പം ലഭിക്കുന്ന ഒടിടി പ്ലാറ്റ്ഫോമുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.
പ്ലാനിന് ഒപ്പം ആക്സസ് ലഭിക്കുന്ന ഒടിടി പ്ലാറ്റ്ഫോമുകൾ : വൂട്ട് സെലക്റ്റ്, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം വീഡിയോ, സോണിലിവ്, സൺഎൻഎക്സ്ടി, വൂട്ട് കിഡ്സ്, സി5, ഹോയ്ചോയ്, ഡിസ്കവറി പ്ലസ്, ലയൺസ്ഗേറ്റ് പ്ലേ, യൂണിവേഴ്സൽ പ്ലസ്, ജിയോ സിനിമ, ഇറോസ് നൌ, ഷെമാറൂമീ, ആൾട്ട്ബാലാജി, ജിയോസാവ്ൻ. മൊത്തം 16 ഒടിടി പ്ലാറ്റ്ഫോമുകളിലേക്കാണ് ഈ പ്ലാൻ യൂസേഴ്സിന് ആക്സസ് നൽകുന്നത്.


Click it and Unblock the Notifications








