ജിയോ ബ്രോഡ്ബാന്‍ഡിനെ സംബന്ധിച്ച് മറ്റൊരു ഷോക്കിങ്ങ് ന്യൂസ്!

Written By:

ജിയോ മത്സരം അവസാനിക്കുന്നില്ല, തുടങ്ങുന്നതേ ഉളളൂ. ടെലികോം മേഖലയില്‍ വന്‍ ഭൂകംബം സൃഷ്ടിച്ചാണ് ജിയോ വിപണിയില്‍ എത്തിയത്. എന്നാല്‍ ഇതു കൂടാതെ ജിയോ ഡിറ്റിഎച്ച് ബ്രോഡ്ബാന്‍ഡ് സേവനങ്ങളും കൊണ്ടു വരാന്‍ പോകുന്നു. ഇതിനെ കുറിച്ച് ഇതിനു മുന്‍പു തന്നെ പറഞ്ഞിരുന്നു.

ജിയോ ബ്രോഡ്ബാന്‍ഡിനെ സംബന്ധിച്ച് മറ്റൊരു ഷോക്കിങ്ങ് ന്യൂസ്!

എന്നാല്‍ ഇപ്പോഴത്തെ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത് ജിയോ ബ്രോഡ്ബാന്‍ഡ് സേവനത്തെ സംബന്ധിച്ചാണ്. അതേ, ജിയോ കൊണ്ടു വരാന്‍ പോകുന്ന ബ്രോഡ്ബാന്‍ഡ് സേവനം മൂന്നു മാസം തികച്ചും സൗജന്യമാണ്.

അപ്പോള്‍ ജിയോ ബ്രോഡ്ബാന്‍ഡ് സേവനത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ എന്താണ്? ജിയോ ബ്രോഡ്ബാന്‍ഡിന് എത്ര വേഗതയാണ്? ഇതിനെ കുറിച്ച് കൂടുതല്‍ അറിയാനായി തുടര്‍ന്നു വായിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

400എംബിപിഎസ്

ജിയോ ബ്രോഡ്ബാന്‍ഡിനെ കുറിച്ച് പുറത്തിറക്കിയ ഷോക്കിങ്ങ് ന്യൂസില്‍ ഒന്നാണിത്. ജിയോ ബ്രോഡ്ബാന്‍ഡ് പ്രവര്‍ത്തിക്കുന്നത് 400 എംബിപിഎസ് സ്പീഡിലാണ്.

മൂന്നു മാസം സൗജന്യം

പ്രിവ്യൂ ഓഫര്‍ എന്ന പേരിലാണ് ജിയോ ബ്രോഡ്ബാന്‍ഡ് സേവനം നല്‍കുന്നത്. അതിനാല്‍ മൂന്നു മാസം ഇത് തികച്ചും സൗജന്യമാണ്.

മൂന്നു ടൈപ്പ് ഓഫറുകളാണ് നല്‍കുന്നത്

സില്‍വര്‍, ഗോള്‍ഡ്, പ്ലാറ്റിനം എന്നീ മൂന്നു പ്ലാനുകളാണ് ജിയോ ബ്രോഡ്ബാന്‍ഡ് നല്‍കുന്നത്. തികച്ചും വ്യത്യസ്ഥമായ പ്ലാനുകളായിരിക്കും ഇത്.

പ്ലാനുകളുടെ വില ഇങ്ങനെ

പ്രതിമാസം പ്ലാനുകളുടെ വില 500 രൂപ മുതലാണ് തുടങ്ങുന്നത്. അതില്‍ 600 ജിബി ഡാറ്റ 15എംബിപിഎസ് സ്പീഡിലായിരിക്കും ലഭിക്കുന്നത്. 800 രൂപയ്ക്ക് 10എംബിപിഎസ് സ്പീഡില്‍ അണ്‍ലിമിറ്റഡ് പ്ലാനുകളും നേടാം. ഇതു കൂടാതെ 400 രൂപയ്ക്ക് ഒരു ദിവസത്തെ അണ്‍ലിമിറ്റഡ് പ്ലാനും നല്‍കുന്നു.

സ്പീഡിനെ അടിസ്ഥാനമാക്കിയ പ്ലാന്‍

സ്പീഡിനെ അടിസ്ഥാനമാക്കിയ പ്രതിമാസ പ്ലാനിന് 50എംബിപിഎസും 2000ജിബി ഡാറ്റ ക്യാപ്പുമാണ് അത് 400എംബിപിഎസ് 300ജിബി ഡാറ്റ ക്യാപ്പ് വരെ പോകുന്നു.

ഇവിടെ ടെസ്റ്റുകള്‍ നടത്തി

മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്, ജാംനഗര്‍, സൂററ്റ്, വൊഡാടറ എന്നീവിടങ്ങളില്‍ ബ്രോഡ്ബാന്‍ഡ് ടെസ്റ്റുകള്‍ നടത്തി. ഇവിടെ നിന്നെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

സൗജന്യം

5ജിബി ക്ലൗഡ് സ്റ്റോറേജും ജിയോ പ്രീമിയം ആപ്പ് സ്യൂട്ടൂം ഉള്‍പ്പെടെ പല സേവനങ്ങളും ജിയോഫൈബര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു.

പ്രിവ്യൂ ഓഫര്‍ പാക്കേജില്‍ എന്തൊക്കെ?

ജിയോഫൈബര്‍ പ്രിവ്യൂ ഓഫര്‍ പാക്കേജില്‍ ഡ്യുവല്‍-ബാന്‍ഡ് വൈഫൈ റൗട്ടര്‍, ഇതില്‍ ഉപഭോക്താക്കള്‍ക്ക് ഒരു ക്ലൗഡ് ലിങ്ക് ഉപയോഗിച്ച് അവരുടെ ഫോണില്‍ ഒരു ആപ്ലിക്കേഷന്‍ വഴി മോണിറ്റര്‍ ചെയ്യാനും നിയന്ത്രിക്കാനും സാധിക്കുന്നു.

പ്രിവ്യൂ ഓഫര്‍ കഴിഞ്ഞാല്‍

മൂന്നു മാസത്തെ പ്രിവ്യൂ ഓഫര്‍ കഴിഞ്ഞാല്‍, ഈ സേവനങ്ങള്‍ ഒരേ സമയം എല്ലാ നഗരങ്ങളിലും അവതരിക്കപ്പെടില്ല. കണക്ഷന്‍ വേണമെന്നുളള ഉപഭോക്താക്കള്‍ക്ക് ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം. അല്ലെങ്കില്‍ ജിയോക്ക് മെയില്‍ അയക്കുകയും ചെയ്യാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
After a massive takeover of the telecom industry in India, Reliance Jio is to be working on its own broadband and DTH service.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot