Home
News

കരിമ്പിൽ തേൻ തേച്ചപോലെ; ഏറ്റവും വേഗതയേറിയ ജിയോ ഇന്റർനെറ്റ് പ്ലാനുകൾ

ഇന്ത്യയിലെ പ്രധാന ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ. ഏറ്റവും മികച്ച സേവങ്ങൾ തന്നെ ഉപയോക്താക്കൾക്കായി ലഭ്യമാക്കാൻ ജിയോ എപ്പോഴും ശ്രമിച്ചുവരുന്നു. അ‌തിനാൽത്തന്നെയാണ് ചുരുങ്ങിയ വർഷങ്ങൾക്കുള്ളി പ്രധാന കമ്പനികളെയെല്ലാം പിൻതള്ളി ഇന്ത്യൻ ടെലിക്കോം മേഖലയുടെ മുഖമാകാൻ ജിയോയ്ക്ക് കഴിഞ്ഞത്. മൊ​ബൈൽ ടെലിക്കോം സേവനങ്ങൾ മാത്രമല്ല, ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനത്തിന്റെ കാര്യത്തിലും ജിയോ ഏറെ മുന്നിലാണ്. ​ഫൈബർ, എയർ​ഫൈബർ കണക്ഷനുകളിലൂടെ ജിയോ ഇന്ത്യയെമ്പാടും അ‌തിവേഗ ഇന്റകണക്ഷൻ നൽകിവരുന്നു. അ‌തിൽത്തന്നെ എയർ​ഫൈബർ കണക്ഷനുകളാണ് ഇപ്പോൾ കൂടുതൽ ജനപ്രീതി ആർജ്ജിച്ച് വരുന്നത്. എന്നാൽ ഇത് പ്രദേശത്തെ നെറ്റ്വർക്ക് വേഗതയെ ആശ്രയിച്ച് പ്രവർത്തിക്കുന്നതിനാൽ എല്ലാവർക്കും തൃപ്തിപ്പെടണമെന്നില്ല.

അ‌തേസമയം നമ്മുടെ പ്രദേശത്ത് ജിയോ ​ഫൈബർ സേവനം ലഭ്യമാണെങ്കിൽ പ്ലാനിനനുസരിച്ചുള്ള കൃത്യമായ വേഗത ലഭ്യമാകും എന്ന് ഉറപ്പിക്കാം. 30 Mbps മുതൽ 1 Gbps വരെയുള്ള ​ഫൈബർ പ്ലാനുകൾ ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തിൽ 30 Mbps മുതൽ 150 Mbps വരെ വേഗതയുള്ള പ്ലാനുകൾ കഴിഞ്ഞ ദിവസം പരിചയപ്പെടുത്തിയിരുന്നു. (അ‌ത് അ‌റിയാൻ 'ഇവിടെ ക്ലിക്ക്' ചെയ്യുക).

കരിമ്പിൽ തേൻ തേച്ചപോലെ; ഏറ്റവും വേഗതയേറിയ ജിയോ ഇന്റർനെറ്റ് പ്ലാനുകൾ

ശരാശരി ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം 150Mbps വരെ വേഗത ധാരാളമാണ്. എന്നാൽ അ‌തിൽ കൂടുതൽ വേഗത വേണ്ടവർക്ക് അ‌നുയോജ്യമായ പ്ലാനുകളും ജിയോ ​ഫൈബർ കണക്ഷനിൽ ലഭ്യമാണ്. 150Mbps വേഗത കഴിഞ്ഞാൽ തൊട്ടടുത്ത ഓപ്ഷനുകൾ 300Mbps, 500Mbps, 1Gbps എന്നിവയാണ്. ഈ വേഗതയിൽ ​ഇന്റർനെറ്റ് ലഭിക്കാൻ തെരഞ്ഞെടുക്കാവുന്ന ജിയോ ​ഫൈബർ പ്ലാനുകൾ ഇവിടെ പരിചയപ്പെടാം. കരിമ്പിൽ തേൻ തേച്ചപോലെ ഈ ജിയോ പ്ലാനുകൾ മികച്ച വേഗതയോടൊപ്പം എന്റർടെയ്ൻമെന്റ് ആനുകൂല്യങ്ങളും നൽകുന്നു.

300 Mbps വേഗതയുള്ള ജിയോ ​ഫൈബർ പ്ലാൻ: പ്രതിമാസം 1,499 രൂപ നിരക്കിൽ ലഭ്യമാകുന്ന ജിയോ ​ഫൈബർ പ്ലാൻ 300 Mbps വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ, സൗജന്യ വോയ്‌സ് സേവനം, 800-ലധികം ഓൺ-ഡിമാൻഡ് ടിവി ചാനലുകളിലേക്കുള്ള ആക്‌സസ് എന്നിവ വാഗ്ദാനം ചെയ്യുന്നു.

1, 3, 6, 12 മാസ കാലയളവുകളിലേക്കായി ഈ പ്ലാൻ ലഭ്യമാണ്. ഇതിന്റെ 3 മാസത്തെ പ്ലാനിന് 4,497 രൂപയും 6 മാസത്തെ പ്ലാനിന് 8,994 രൂപയും (15 ദിവസ അധിക വാലിഡിറ്റി), 12 മാസത്തെ പ്ലാനിന് 17,988 രൂപയുമാണ് (30 ദിവസ അധിക വാലിഡിറ്റി) വില.

നെറ്റ്ഫ്ലിക്സ് ബേസിക്, ആമസോൺ ​പ്രൈം ​ലൈറ്റ് (2 വർഷത്തേക്ക്), ഡിസ്നി+ ഹോട്ട്സ്റ്റാർ, സോണിലിവ്, സീ5, ജിയോസിനിമ പ്രീമിയം, സൺനെക്സ്റ്റ്, ഹോയ്ചോയ്, ഡിസ്കവറി+, ALT ബാലാജി, ഇറോസ് നൗ ലയൺസ്ഗേറ്റ് പ്ലേ, ഷെമാരൂമീ, ഇടിവി വിൻ, ഫാൻകോഡ് എന്നിവയാണ് ഇതിലെ ഒടിടി ആനുകൂല്യങ്ങൾ.

500 Mbps ജിയോ ​ഫൈബർ പ്ലാൻ: 2,499 രൂപയുടെ ജിയോ ​ഫൈബർ പ്ലാൻ 500 Mbps വേഗതയിൽ അ‌ൺലിമിറ്റഡ് ഡാറ്റ, സൗജന്യ വോയ്‌സ് സേവനം, 800-ലധികം ഓൺ-ഡിമാൻഡ് ടിവി ചാനലുകളിലേക്കുള്ള ആക്സസ് എന്നിവ നൽകുന്നു. ഇതിന്റെ 3 മാസ പ്ലാനിന് 7,497 രൂപയും, 6 മാസത്തെ പ്ലാനിന് 14,994 രൂപയും, 12 മാസത്തെ പ്ലാനിന് 29,988 രൂപയും ആണ് വില.

കരിമ്പിൽ തേൻ തേച്ചപോലെ; ഏറ്റവും വേഗതയേറിയ ജിയോ ഇന്റർനെറ്റ് പ്ലാനുകൾ

നെറ്റ്ഫ്ലിക്സ് സ്റ്റാന്റേർഡ്, ആമസോൺ ​പ്രൈം ​ലൈറ്റ് (2 വർഷത്തേക്ക്), ഡിസ്നി+ ഹോട്ട്സ്റ്റാർ, സോണിലിവ്, സീ5, ജിയോസിനിമ പ്രീമിയം, സൺനെക്സ്റ്റ്, ഹോയ്ചോയ്, ഡിസ്കവറി+, ALT ബാലാജി, ഇറോസ് നൗ ലയൺസ്ഗേറ്റ് പ്ലേ, ഷെമാരൂമീ, ഇടിവി വിൻ, ഫാൻകോഡ് എന്നിവയാണ് 2,499 രൂപയുടെ ജിയോ ​ഫൈബർ പ്ലാനിലെ ഒടിടി ആനുകൂല്യങ്ങൾ.

1 Gbps ജിയോ ​ഫൈബർ പ്ലാനുകൾ: ജിഗാബിറ്റ് വേഗതയിൽ ജിയോ രണ്ട് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. അ‌വ പ്രതിമാസം 3,999 രൂപ, 8,499 രൂപ നിരക്കുകളിൽ എത്തുന്നു. 3,999 രൂപ പ്ലാനിൽ അൺലിമിറ്റഡ് ഡാറ്റ, സൗജന്യ വോയ്‌സ് സേവനം, 800-ലധികം ഓൺ-ഡിമാൻഡ് ടിവി ചാനലുകളിലേക്കുള്ള ആക്‌സസ് എന്നിവ ഉൾപ്പെടുന്നു.

അതേസമയം 8,499 രൂപ പ്ലാനിൽ 1 ജിബിപിഎസ് വേഗതയിൽ 6,600 ജിബി ഡാറ്റ ലഭിക്കുന്നു. 3,999 രൂപയുടെ പ്ലാൻ 3 മാസത്തേക്ക് 11,997 രൂപയ്ക്കും 6 മാസത്തേക്ക് 23,994 രൂപയ്ക്കും 12 മാസത്തേക്ക് 47,988 രൂപയ്ക്കും ലഭ്യമാണ്. 8,499 രൂപയുടെ പ്ലാനിന് 3 മാസത്തേക്ക് 25,497 രൂപയും 6 മാസത്തേക്ക് 50,994 രൂപയും 12 മാസത്തേക്ക് 101,988 രൂപയുമാണ് വില.

കരിമ്പിൽ തേൻ തേച്ചപോലെ; ഏറ്റവും വേഗതയേറിയ ജിയോ ഇന്റർനെറ്റ് പ്ലാനുകൾ

3,999 രൂപയുടെ പ്ലാനിൽ നെറ്റ്ഫ്ലിക്സ് സ്റ്റാൻഡേർഡും 8,499 രൂപ പ്ലാനിൽ നെറ്റ്ഫ്ലിക്സ് പ്രീമിയം സബ്സ്ക്രിപ്ഷനും ലഭിക്കും. ഇതോടൊപ്പം ആമസോൺ ​പ്രൈം ​ലൈറ്റ് (2 വർഷത്തേക്ക്), ഡിസ്നി+ ഹോട്ട്സ്റ്റാർ, സോണിലിവ്, സീ5, ജിയോസിനിമ പ്രീമിയം, സൺനെക്സ്റ്റ്, ഹോയ്ചോയ്, ഡിസ്കവറി+, ALT ബാലാജി, ഇറോസ് നൗ ലയൺസ്ഗേറ്റ് പ്ലേ, ഷെമാരൂമീ, ഇടിവി വിൻ, ഫാൻകോഡ് എന്നിവയും ഈ പ്ലാനുകളിൽ ലഭ്യമാകും.

6 മാസത്തേക്കുള്ള ജിയോ ​ഫൈബർ പ്ലാനുകളിൽ 15 ദിവസവും 12 മാസത്തേക്കുള്ള ജിയോ ​ഫൈബർ പ്ലാനുകളിൽ 30 ദിവസവും എക്സ്ട്രാ വാലിഡിറ്റി ലഭിക്കും. അ‌ൺലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട് എങ്കിലും എല്ലാ ജിയോ എയർ​ഫൈബർ പ്ലാനുകളിലും കൊമേഴ്സ്യൽ യൂസേജ് പോളിസ് ബാധകമാണ്. കൂടാതെ പ്ലാൻ തുകയ്ക്ക് പുറമേ ജിഎസ്ടി തുകയും അ‌ന്തിമ ബില്ലിൽ ഉൾപ്പെടും.

ഇന്റർനെറ്റിന് പുറമേ ഒടിടി ആനുകൂല്യങ്ങളും അ‌ടങ്ങുന്ന പ്ലാനുകൾക്കൊപ്പം ജിയോ സെറ്റ്-ടോപ്പ് ബോക്‌സും (6,000 രൂപ വിലമതിക്കുന്ന എസ്‌ടിബി) ഒരു ജിയോ ഡ്യുവൽ ബാൻഡ് റൂട്ടറും (4,000 രൂപ വിലയുള്ള ഒഎൻടി) സൗജന്യമായി നൽകുന്നുണ്ട്. ഇവിടെ പരാമർശിച്ചിരിക്കുന്ന പ്ലാനുകളെല്ലാം ഈ സൗജന്യ ആനുകൂല്യം ലഭിക്കാൻ യോഗ്യത ഉള്ളവയാണ്.

More from GizBot

Best Mobiles in India

English summary
JioFiber offers prepaid plans with speeds of 300 Mbps, 500 Mbps and 1 Gbps. The 300 Mbps speed plan is available at Rs 1,499 per month, the 500 Mbps speed plan is at Rs 2,499 per month and the 1 Gbps speed plan is available at Rs 3,999 and Rs 8,499 per month. These plans come with subscription to several OTT platforms.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X