Home
News

നമുക്ക് വീട്ടിലേക്ക് ഇത് മതി! സാധാരണക്കാർക്കായുള്ള ജിയോ ബ്രോഡ്ബാൻഡ് പ്ലാനുകൾ

ഇന്ത്യയിലെ പ്രധാന ഇന്റർനെറ്റ് സേവന ദാതാക്കളി​ൽ ഒരാളാണ് അ‌ംബാനിയുടെ റിലയൻസ് ജിയോ. വീട്ടിലേക്ക് ഇന്റർനെറ്റ് കണക്ഷൻ എടുക്കാൻ താൽപ്പര്യമുള്ളവർക്കായി ജിയോ ​ഫൈബർ, എയർ​ഫൈബർ സേവനങ്ങൾ മികച്ച പ്ലാനുകളോടെ നൽകിവരുന്നു. എങ്കിലും ഇപ്പോൾ ജിയോ പ്രധാനമായും പ്രോത്സാഹിപ്പിക്കുന്നത് ജിയോ എയർ​ഫൈബർ കണക്ഷനെയാണ്. കാരണം എയർ​​ഫൈബർ കണക്ഷൻ അ‌വതരിപ്പിച്ചിട്ട് അ‌ധികകാലമായില്ല. ഭാവിയുടെ ബ്രോഡ്ബാൻഡ് കണക്ഷനായി ജിയോ എയർ​ഫൈബർ കണക്ഷനെ കാണുന്നു, ഇത് കൂടിക്കുഴഞ്ഞ് കിടക്കുന്ന കേബിളുകളുടെ ശല്യമില്ലാതെ ​വീടുകളിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്നു. എന്നാൽ പ്രദേശത്തെ നെറ്റ്വർക്ക് ശേഷിയെ ആശ്രയിച്ചായിരിക്കും ഇതിന്റെ വേഗത എന്നത് പ്രത്യേകം ശ്രദ്ധിക്കുക.

ജിയോ ​ഫൈബർ കണക്ഷനെ സംബന്ധിച്ചിടത്തോളം വേഗത സംബന്ധിച്ച് ആശങ്കകൾക്ക് ഇടമില്ല. വാഗ്ദാനം ചെയ്യുന്ന വേഗത ഉറപ്പായും ലഭിച്ചിരിക്കും. വരിക്കാർക്കായി 30 Mbps മുതൽ 1 Gbps വരെയുള്ള ​ഫൈബർ പ്ലാനുകൾ ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ എന്റർടെയ്ൻമെന്റ് ആനുകൂല്യങ്ങളും ചില ജിയോ ​ഫൈബർ പ്ലാനുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

നമുക്ക് വീട്ടിലേക്ക് ഇത് മതി! ജിയോ ബ്രോഡ്ബാൻഡ് പ്ലാനുകൾ

ജിയോ ​ഫൈബർ കണക്ഷൻ ഇന്റർനെറ്റിന് പുറമേ, സൗജന്യ 4K സെറ്റ്-ടോപ്പ് ബോക്സ്, 550-ലധികം ചാനലുകളുള്ള ഓൺ-ഡിമാൻഡ് ടിവി, എന്നിവ ഉൾപ്പെടെയുള്ള ഡിജിറ്റൽ ആനുകൂല്യങ്ങൾ നൽകുന്നു. ജിയോിടവി+, ജിയോഗെയിംസ്, ജിയോജോയിൻ, ജിയോഫോട്ടോസ് തുടങ്ങിയ ജിയോ ആപ്പുകളുടെ ആക്സസും ഈ പ്ലാനുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജിയോ ​ഫൈബർ പ്ലാനുകളിൽ സാധാരക്കാർക്ക് അ‌നുയോജ്യമായ 150 Mbps വരെ വേഗതയുള്ള പ്ലാനുകൾ ഇവിടെ പരിചയപ്പെടാം.

ജിയോ​ഫൈബർ 30 Mbps പ്രീപെയ്ഡ് പ്ലാൻ: ജിയോ ​ഫൈബർ കണക്ഷന്റെ എൻട്രി ലെവൽ പ്രീപെയ്ഡ് പ്ലാൻ 399 രൂപ നിരക്കിലാണ് എത്തുന്നത്. ഈ പ്ലാൻ 1, 3, 6, 12 മാസ കാലയളവുകളിൽ ലഭ്യമാണ്. 30 Mbps (30 Mbps അപ്‌ലോഡും 30 Mbps ഡൗൺലോഡും) വേഗതയിൽ അൺലിമിറ്റഡ് ഡാറ്റയും സൗജന്യ വോയ്‌സ് ആനുകൂല്യവും ഈ പ്ലാൻ നൽകുന്നു.

ജിയോ​ഫൈബറിന്റെ 30 Mbps വേഗതയുള്ള പ്ലാനിന് 3 മാസത്തേക്ക് (90 ദിവസം) 1,197 രൂപയാണ് വില, 6 മാസ പ്ലാൻ (180 ദിവസം) 2,394 രൂപ നിരക്കിലെത്തുന്നു. ഇതിൽ 15 ദിവസത്തെ അധിക വാലിഡിറ്റി ലഭിക്കും. അ‌തേപോലെ, 12 മാസത്തേക്കുള്ള പ്ലാനിന് (360 ദിവസം വാലിഡിറ്റി) 4,788 രൂപയാണ് നിരക്ക്. ഈ പ്ലാനിൽ 30 എക്സ്ട്രാ വാലിഡിറ്റി ലഭിക്കും.

100 Mbps വേഗതയുള്ള ജിയോ ​ഫൈബർ പ്ലാൻ: വാല്യൂ പാക്ക് എന്ന ടാഗോടെ 666 രൂപയ്ക്ക് ജിയോ 100 Mbps വേഗതയുള്ള പ്ലാൻ നൽകുന്നുണ്ട്. ഇത് 1, 3, 6, 12 മാസ കാലയളവുകളിലേക്ക് ലഭ്യമാണ്. 100 Mbp വേഗതയിൽ അൺലിമിറ്റഡ് ഡാറ്റയും സൗജന്യ വോയ്‌സ് ആനുകൂല്യവും ഇതിൽ ഉൾപ്പെടുന്നു.

100 Mbps വേഗതയുള്ള ജിയോ ​ഫൈബർ പ്ലാനിന്റെ 3 മാസത്തെ സബ്സ്ക്രിപ്ഷന് 2,097 രൂപയാണ് വില. 6 മാസത്തേക്ക് 4,194 രൂപ നൽകണം, ഇതിൽ 15 ദിവസത്തെ വാലിഡിറ്റി ലഭിക്കും. 12 മാസത്തെ പ്ലാനിന് 8,388 രൂപയാണ് നിരക്ക്. ഇതിൽ 30 ദിവസത്തെ എക്സ്ട്രാ വാലിഡിറ്റി ലഭിക്കും.

നമുക്ക് വീട്ടിലേക്ക് ഇത് മതി! ജിയോ ബ്രോഡ്ബാൻഡ് പ്ലാനുകൾ

150 Mbps വേഗതയുള്ള ജിയോ​ഫൈബർ പ്രീപെയ്ഡ് പ്ലാൻ: 999 രൂപയുടെ ജിയോ​ഫൈബർ പ്രീപെയ്ഡ് പ്ലാൻ 150 Mbps വേഗതയിൽ പ്രതിമാസം ആനുകൂല്യങ്ങൾ നൽകുന്നു. 3, 6, 12 മാസ കാലയളവുകളിലും ഈ പ്ലാൻ ലഭ്യമാണ്. 150 Mbps-വേഗതയിൽ അ‌ൺലിമിറ്റഡ് ഡാറ്റ, സൗജന്യ വോയ്‌സ് കോളിങ്, 800-ലധികം ഓൺ-ഡിമാൻഡ് ടിവി ചാനലുകളിലേക്കുള്ള ആക്‌സസ് എന്നിവ ഈ പ്ലാനിൽ ലഭിക്കും.

150 Mbps വേഗതയുള്ള ജിയോ​ഫൈബർ പ്ലാൻ മൂന്ന് മാസത്തേക്ക് 2,997 രൂപ വിലയിൽ ലഭ്യമാകും. 6 മാസത്തെ പ്ലാനിന് 5,994 രൂപയാണ് നിരക്ക്. ഇതിൽ 15 ദിവസത്തെ എക്സ്ട്രാ വാലിഡിറ്റി ലഭിക്കും. 12 മാസത്തെ പ്ലാനിന് 11,988 രൂപയുമാണ് വില. ഇതിൽ 30 ദിവസത്തെ എക്സ്ട്രാ വാലിഡിറ്റിയുണ്ട്.

150 Mbps വേഗതയുള്ള പ്ലാനിന്റെ ഒടിടി ആനുകൂല്യങ്ങളിൽ ആമസോൺ ​പ്രൈം ​ലൈറ്റ് (2 വർഷ വാലിഡിറ്റി), ഡിസ്നി+ ഹോട്ട്സ്റ്റാർ, സോണിലിവ്, സീ5, ജിയോസിനിമ പ്രീമിയം, സൺനെക്സ്റ്റ്, ഹോയ്ചോയ്, ഡിസ്കവറി+, എഎൽടിബാലാജി, ഇറോസ് നൗ, ലയൺസ്ഗേറ്റ് പ്ലേ, ഷെമാരൂമീ, ഇടിവി വിൻ (JioTV+ വഴി) സബ്‌സ്‌ക്രിപ്‌ഷനുകൾ ഉൾപ്പെടുന്നു.

അ‌ൺലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട് എങ്കിലും എല്ലാ ജിയോ എയർ​ഫൈബർ പ്ലാനുകളിലും കൊമേഴ്സ്യൽ യൂസേജ് പോളിസ് ബാധകമാണ്. കൂടാതെ പ്ലാൻ തുകയ്ക്ക് പുറമേ ജിഎസ്ടി തുകയും അ‌ന്തിമ ബില്ലിൽ ഉൾപ്പെടും. മറ്റൊന്ന് ഇന്റർനെറ്റിന് പുറമേ ഒടിടി ആനുകൂല്യങ്ങളും അ‌ടങ്ങുന്ന പ്ലാനുകൾക്കൊപ്പം ജിയോ സെറ്റ്-ടോപ്പ് ബോക്‌സും (6,000 രൂപ വിലമതിക്കുന്ന എസ്‌ടിബി) ഒരു ജിയോ ഡ്യുവൽ ബാൻഡ് റൂട്ടറും (4,000 രൂപ വിലയുള്ള ഒഎൻടി) സൗജന്യമായി നൽകുന്നു.

More from GizBot

Best Mobiles in India

English summary
Reliance Jio offers JioFiber plans ranging from 30 Mbps to 1 Gbps for its broadband subscribers. The Rs 399 plan offers 30 Mbps speed, the Rs 666 plan offers 100 Mbps speed and the Rs 999 plan offers 150 Mbps speed. These plans come with unlimited data and voice call facility.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X