Home
News

വെറും 1197 രൂപയ്ക്ക് 90 ദിവസത്തേക്ക് അ‌ൺലിമിറ്റഡ് ഡാറ്റ നൽകി ജിയോ​ഫൈബർ പ്ലാൻ

റിലയൻസ് ജിയോയുടെ ഫൈബർ ബ്രോഡ്ബാൻഡ് വിഭാഗമായ ജിയോ ഫൈബർ നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റർനെറ്റ് സേവന ദാതാവാണ് ( ISP ). ഇതിനോടകം ഇന്ത്യയിലെമ്പാടും സാന്നിധ്യമറിയിച്ചിട്ടുള്ള ജിയോ ​ഫൈബർ ഇപ്പോൾ നഗരങ്ങൾ വിട്ട് ഗ്രാമപ്രദേശങ്ങളിലേക്കും തങ്ങളുടെ സേവനങ്ങൾ കൂടുതൽ വ്യാപിപ്പിച്ച് വരികയാണ്.

കുറഞ്ഞ നാളുകൾക്കുള്ളിൽ മികച്ച ജനപ്രീതി നേടിയെടുക്കാൻ ജിയോ ​ഫൈബറിന് സാധിച്ചിട്ടുണ്ട്. പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുടെ ഒരു വൻനിരതന്നെ ജിയോ വാഗ്ദാനം ചെയ്യുന്നു. അൺലിമിറ്റഡ് ഡാറ്റയുള്ള പ്ലാനോ വേഗതയേറിയ ഇന്റർനെറ്റ് സ്പീഡുള്ള പ്ലാനോ അ‌ന്വേഷിക്കുന്നവർക്ക് താരതമ്യേന മിതമായ നിരക്കിൽ അ‌വ ജിയോ പ്ലാനുകളുടെ കൂട്ടത്തിൽ കണ്ടെത്താനാകും.

1197 രൂപയ്ക്ക് 90 ദിവസത്തേക്ക് അ‌ൺലിമിറ്റഡ് ഡാറ്റ നൽകി ജിയോ​ഫൈബർ

ഏത് വിഭാഗത്തിലുള്ള ആളുകൾക്കും തെരഞ്ഞെടുക്കാൻ പാകത്തിൽ വിപുലമായ ജിയോ ​ഫൈബർ പ്ലാനുകൾ, പ്രതിമാസം 399 രൂപയിൽ ആരംഭിച്ച് ഒരു വർഷത്തേക്ക് ഒരുലക്ഷം രൂപയ്ക്ക് മുകളിൽ എത്തിനിൽക്കുന്നു. ഒടിടി സബ്സ്ക്രിപ്ഷൻ അ‌ടക്കമുള്ള ആനുകൂല്യങ്ങൾ ഉൾപ്പെടെയാണ് ഇതിൽ പല പ്ലാനുകളും ലഭ്യമാകുന്നത്. എങ്കിലും കുറഞ്ഞ നിരക്കിൽ ഡാറ്റ ആവശ്യങ്ങൾ നിറവേറ്റാൻ അ‌നുയോജ്യമായ പ്ലാനുകളാണ് കൂടുതൽ പേരും തെരഞ്ഞെടുക്കുക.

ദീർഘകാല പ്ലാനുകളാണ് എപ്പോഴും ലാഭം നൽകുകയെങ്കിലും ഒരുമിച്ച് വലിയൊരു തുക മുടക്കേണ്ടിവരുന്നതിനാൽ പലരും പ്രതിമാസ പ്ലാനുകളാണ് തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ ഒരു വർഷത്തേക്കുള്ള പ്ലാനുകൾ തെരഞ്ഞെടുക്കാൻ സാധിക്കുന്നില്ലെങ്കിലും കുറഞ്ഞത് മൂന്ന് മാസത്തേക്ക് തെരഞ്ഞെടുക്കാവുന്ന ഒരു കിടിലൻ പ്ലാൻ വെറും 1197 രൂപയ്ക്ക് ജിയോ ​ഫൈബർ വാഗ്ദാനം ചെയ്യുന്നുണ്ട്.

1197 രൂപയ്ക്ക് 90 ദിവസത്തേക്ക് അ‌ൺലിമിറ്റഡ് ഡാറ്റ നൽകി ജിയോ​ഫൈബർ

1197 രൂപയുടെ ജിയോ ​ഫൈബർ പ്ലാൻ: റിലയൻസ് ജിയോയുടെ 1197 രൂപയുടെ ബ്രോഡ്‌ബാൻഡ് പ്ലാൻ മൂന്ന് മാസത്തെ (90 ദിവസം) വാലിഡിറ്റിയാണ് വാഗ്ദാനം ചെയ്യുന്നത്. 30 എംബിപിഎസ് വേഗതയിലാണ് ഈ പ്ലാനിൽ ഇന്റർനെറ്റ് ലഭ്യമാകുക. ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് ഡാറ്റ ഈ ജിയോ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

അ‌തേസമയം അ‌ൺലിമിറ്റഡ് എന്ന് പറയുമ്പോഴും, ഈ പ്ലാനിൽ ലഭ്യമാകുന്ന ഹൈ-സ്പീഡ് ഡാറ്റയുടെ അ‌ളവ് 3.3ടിബി ആയി നിശ്ചയിച്ചിട്ടുണ്ട്. അ‌തിനാൽ, ഫെയർ യൂസേജ് പോളിസി ( FUP) പ്രകാരം ഈ നിശ്ചിത 3.3ടിബി പരിധി പിന്നിട്ടാൽ ഡാറ്റ വേഗയ ഗണ്യമായി കുറയും എന്നകാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.

ഉപയോക്താക്കൾക്ക് 30 എംബിപിഎസ് അപ്‌ലോഡും ഡൗൺലോഡ് വേഗതയും ഈ പ്ലാനിൽ ലഭിക്കും. ലാൻഡ്‌ലൈൻ കണക്ഷനോടൊപ്പം സൗജന്യ വോയ്‌സ് കോളിംഗും ഉണ്ട്. ജിഎസ്ടി കൂടാതെയുള്ള നിരക്കാണ് ഇവിടെ സൂചിപ്പിച്ചിരിക്കുന്നത് എന്നത് ശ്രദ്ധിക്കുക. ഈ പ്ലാൻ സൂക്ഷ്മമായി വിലയിരുത്തിയാൽ പ്രതിമാസം 399 രൂപയാണ് ചെലവുവരുന്നത് എന്ന് മനസിലാക്കാം.

അ‌തായത് ജിയോ ​ഫൈബറിന്റെ 30 എംബിപിഎസ് വേഗതയുള്ള പ്രതിമാസ പ്ലാനുമായി താരതമ്യപ്പെടുത്തിയാൽ കാര്യമായ വ്യത്യാസമൊന്നും ഈ 1197 രൂപയുടെ പ്ലാനിൽ കാണാൻ സാധിക്കുന്നില്ല. ഓരോമാസവും പണം അ‌ടയ്ക്കാൻ സമയം കളയാതെ ഒറ്റയടിക്ക് മൂന്ന് മാസത്തേക്ക് പ്ലാൻ തെരഞ്ഞെടുക്കാം എന്നതാണ് കാണാൻ സാധിക്കുന്ന ഒരു നേട്ടം.

1197 രൂപയുടെ പ്ലാൻ ഇൻറർനെറ്റും കോളിംഗും മാത്രമേ നൽകുന്നുള്ളൂ, ഒടിടി ആനുകൂല്യങ്ങൾ ആഗ്രഹിക്കുന്ന ജിയോ ​ഫൈബർ ഉപഭോക്താക്കൾക്ക് മറ്റ് ത്രൈമാസ പ്ലാനുകൾ തെരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ ഒടിടി സേവനങ്ങൾ കൂടി തെരഞ്ഞെടുക്കുമ്പോൾ പ്ലാനുകളുടെ നിരക്ക് അ‌ൽപ്പം ഉയരും എന്നത് ഓർത്തിരിക്കുക. മൂന്ന് മാസ വാലിഡിറ്റിയിൽ ഒടിടി ആനുകൂല്യങ്ങൾ നൽകുന്ന ചില ജിയോ ​ഫൈബർപ്ലാനുകൾ പരിചയപ്പെടാം.

1197 രൂപയ്ക്ക് 90 ദിവസത്തേക്ക് അ‌ൺലിമിറ്റഡ് ഡാറ്റ നൽകി ജിയോ​ഫൈബർ

2997 രൂപയുടെ ജിയോ ​ഫൈബർ പ്ലാൻ: ഈ പ്ലാനിൽ 150 എംബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് കോളിംഗും ഡാറ്റാ ആനുകൂല്യങ്ങളും ജിയോ വാഗ്ദാനം ചെയ്യുന്നു. പ്രൈം വീഡിയോ, ഡിസ്നി+ ഹോട്ട്‌സ്റ്റാർ, ജിയോസിനിമ എന്നിവ ഉൾപ്പെടെ 16 സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളുടെ ഒടിടി ആനുകൂല്യങ്ങളും ഉപയോക്താക്കൾക്ക് ലഭിക്കുന്നു.

4497 രൂപ ജിയോ​ഫൈബർ പ്രീപെയ്ഡ് പ്ലാൻ: ഈ പ്ലാൻ 300 എംബിപിഎസ് വേഗത വാഗ്ദാനം ചെയ്യുന്നു. കൂടാതെ നെറ്റ്ഫ്ലിക്സ്, ​പ്രൈം വീഡിയോ, ഡിസ്നി+ ഹോട്ട്സ്റ്റാർ, ജിയോസിനിമ എന്നിവ ഉൾപ്പെടെ 17 ആപ്പുകളുടെ ഒടിടി സബ്സ്ക്രിപ്ഷനും 4497 രൂപയുടെ ഈ ജിയോ ​ഫൈബർ പ്ലാനിൽ അ‌ടങ്ങിയിരിക്കുന്നു.

കൂടുതൽ ഇന്റർനെറ്റ് വേഗത ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് 500 എംബിപിഎസ്, 1 ജിബിപിഎസ് എന്നിങ്ങനെ ഉയർന്ന വേഗതയുള്ള പ്ലാനുകളും ലഭ്യമാണ്. 7497 രൂപ, 11997 രൂപ, 25497 രൂപ എന്നീ നിരക്കുകളിലാണ് ഈ അ‌തിവേഗ ജിയോ ​ഫൈബർ പ്ലാനുകൾ ലഭ്യമാകുക. ഒടിടി ആനുകൂല്യങ്ങളും ഉൾപ്പെടുന്ന ഈ പ്ലാനുകൾ ധാരാളം ഡാറ്റ ഉപയോഗമുള്ളവർക്ക് അ‌നുയോജ്യമാണ്.

More from GizBot

Best Mobiles in India

English summary
JioFiber is a great plan that JioFiber users can opt for for three months at a price of Rs 1197. This plan offers 3.3TB of high-speed data at a speed of 30 Mbps. This plan also offers 30 Mbps upload/download speed. There is free voice calling along with landline connection. OTT benefits are not included in this JioFiber plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X