Home
News

എല്ലാ ഒടിടി ആപ്പുകളും ഒരൊറ്റ പ്ലാനിൽ; ഈ ജിയോ പ്ലാനിനെക്കുറിച്ച് അറിയേണ്ടതെല്ലാം | JioFiber

റിലയൻസ് ജിയോയുടെ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് സർവീസ് ആണ് JioFiber. ലോഞ്ച് ചെയ്തത് മുതൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ള ബ്രോഡ്‌ബാൻഡ് സർവീസുകളിൽ ഒന്ന് കൂടിയാണിത്. രാജ്യത്ത് അതിവേഗ ഇന്റർനെറ്റിനും ഒടിടി പ്ലാറ്റ്‌ഫോമുകൾക്കുമുള്ള ആവശ്യകത വൻ തോതിൽ വർധിച്ചത് ജിയോ ഫൈബറിന് വൻ നേട്ടമായെന്നും പറയാം.

ഈ സാഹചര്യം പരമാവധി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കമ്പനി ഒരു പുതിയ പോസ്റ്റ്പെയ്ഡ് ജിയോ ഫൈബർ പ്ലാനും അവതരിപ്പിച്ചിരുന്നു. 899 രൂപ വില വരുന്ന ജിയോ ഫൈബർ പ്ലാനിനെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. 899 രൂപയ്ക്ക് പുറമെ ജിഎസ്ടിയും കൂടി ചേരുമ്പോൾ വിലയിൽ വ്യത്യാസമുണ്ടാകും. 899 രൂപ വില വരുന്ന ജിയോ ഫൈബർ പോസ്റ്റ്പെയ്ഡ് പ്ലാനിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

എല്ലാ ഒടിടി ആപ്പുകളും ഒരൊറ്റ പ്ലാനിൽ; ഈ ജിയോ പ്ലാനിനെക്കുറിച്ച് അറിയാം

899 രൂപയുടെ ജിയോ ഫൈബർ പോസ്റ്റ്പെയ്ഡ് പ്ലാൻ : 100 എംബിപിഎസ് വരെയാണ് ഈ പ്ലാൻ ഓഫർ ചെയ്യുന്ന ഡാറ്റ സ്പീഡ്. പുതിയ യൂസേഴ്സിന് 3 മാസം, 6 മാസം, 12 മാസം എന്നിങ്ങനെയുള്ള വിവിധ കാലയളവുകളിലേക്കായി ഈ പ്ലാൻ സബ്സ്ക്രൈബ് ചെയ്യാൻ കഴിയും. 3.3 ടിബി ഡാറ്റ പ്രതിമാസ ഫെയർ യൂസേജ് പോളിസി പ്രകാരം യൂസേഴ്സിന് ലഭിക്കും. ഡാറ്റ തീർന്ന് പോകുമെന്ന ആശങ്കയില്ലാതെ സ്ട്രീമിങ് ആവശ്യങ്ങൾ നിറവേറ്റാമെന്ന് സാരം.

അതിവേഗ ഇന്റർനെറ്റിന് ഒപ്പം 550 -ൽ അധികം ടിവി ചാനലുകൾ ലഭിക്കുന്ന ഓൺ ഡിമാൻഡ് ടിവി ആക്സസും ജിയോഫൈബറിന്റെ 100 എംബിപിഎസ് പോസ്റ്റ്‌പെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു. ടിവി സീരീസുകളിലും സിനിയിലും സ്‌പോർട്‌സിലുമൊക്കെ താത്പര്യം ഉള്ളവർക്ക് ഈ ഫീച്ചർ ഏറെ ഇഷ്ടപ്പെടുമെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. 899 രൂപയുടെ ജിയോ ഫൈബർ പോസ്റ്റ്പെയ്ഡ് പ്ലാനിന് ഒപ്പം ജിയോ സെറ്റ് ടോപ്പ് ബോക്സും യൂസേഴ്സിന് ലഭിക്കും.

എല്ലാ ഒടിടി ആപ്പുകളും ഒരൊറ്റ പ്ലാനിൽ; ഈ ജിയോ പ്ലാനിനെക്കുറിച്ച് അറിയാം

മികച്ച വ്യൂവിങ് എക്സ്പീരിയൻസ് നൽകുന്ന സെറ്റ് ടോപ്പ് ബോക്സ് ( എസ്ടിബി ) വിവിധ ആപ്പുകൾക്കും സപ്പോർട്ട് നൽകുന്നു. വീട്ടിലെ ടിവി സെറ്റപ്പിന് ഒരു അഡിഷൻ എന്ന നിലയിൽ ഇത് ഉപയോഗപ്രദമാകുകയും ചെയ്യും. ഒടിടി ആനുകൂല്യങ്ങൾ എല്ലായ്പ്പോഴും ജിയോ ബ്രോഡ്ബാൻഡ് സേവനങ്ങളുടെ മുഖമുദ്രയാണ്. 899 രൂപയുടെ ഓഫറും ഒടിടി ആനുകൂല്യങ്ങൾ പായ്ക്ക് ചെയ്യുന്നുണ്ട്.

14 -ൽ അധികം ഒടിടി സബ്സ്ക്രിപ്ഷനുകളാണ് ഈ 100 എംബിപിഎസ് പോസ്റ്റ്പെയ്ഡ് പ്ലാനിന്റെ ഏറ്റവും വലിയ സവിശേഷത. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, സീ5, സോണിലിവ്, വൂട്ട് സെലക്റ്റ്, വൂട്ട് കിഡ്സ്, സൺഎൻഎക്സ്ടി, ഹോയ്ചോയ്, ഡിസ്കവറി പ്ലസ്, യൂണിവേഴ്സൽ പ്ലസ്, ഇറോസ് നൌ, ആൾട്ട് ബാലാജി, ലയൺസ്ഗേറ്റ് പ്ലേ, ഷെമാറൂമീ, ജിയോ സിനിമ, ജിയോ സാവ്ൻ തുടങ്ങിയ ജനപ്രിയ പ്ലാറ്റ്‌ഫോമുകളിലേക്കാണ് യൂസേഴ്സിന് ആക്സസ് ലഭിക്കുന്നത്.

സെലക്റ്റ് ചെയ്യാൻ നിരവധി പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ജിയോ ഫൈബർ ഓഫർ ചെയ്യുന്നുണ്ട്. പോസ്റ്റ്പെയ്ഡ് പ്ലാനുകൾ താത്പര്യം ഇല്ലാത്തവർക്ക് പ്രീപെയ്ഡ് ജിയോ ഫൈബർ പ്ലാനുകളും സെലകറ്റ് ചെയ്യാം. അടുത്തിടെ ഒരു പുതിയ ബ്രോഡ്ബാൻഡ് ബാക്ക് അപ്പ് പ്ലാനും ജിയോഫൈബർ അവതരിപ്പിച്ചിരുന്നു. വർക്ക് ഫ്രം ഹോം ചെയ്യുന്നവർക്കും മറ്റും ആവശ്യത്തിന് ഡാറ്റ നൽകുന്ന പ്ലാൻ ഏറെ ജനകീയമായിരുന്നു. ഒരേ നെറ്റ്വർക്കിലേക്ക് ഒരുപാട് ഡിവൈസുകൾ കണക്റ്റ് ചെയ്യാമെന്നതും സവിശേഷതയാണ്.

More from GizBot

Best Mobiles in India

English summary
JioFiber is Reliance Jio's broadband internet service. It has also been one of the most in-demand broadband services in India since its launch. JioFiber can also be said to have benefited from the massive increase in demand for high-speed internet and OTT platforms in the country. Recently, the company also introduced a new postpaid Jiofiber plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X