Home
News

എങ്കെ പാത്താലും നീ! ജിയോ ഫൈബർ പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ ഇതാ...

റിലയൻസ് ജിയോ ഇന്ത്യയിൽ ജിയോ ഫൈബർ ബ്രാൻഡിന് കീഴിൽ ഫൈബർ അധിഷ്ഠിത വയർഡ് ബ്രോഡ്‌ബാൻഡ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു എന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ഉപയോക്താക്കൾക്ക് പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് വിഭാഗങ്ങളിൽ ഈ സേവനം ലഭ്യമാണ്. ജിയോ അതിൻ്റെ ഫൈബർ വിഭാഗത്തിൽ വാഗ്ദാനം ചെയ്യുന്ന ചില പ്ലാനുകൾ പരിചയപ്പെടാം. ജിയോ പറയുന്നതനുസരിച്ച്, അതിൻ്റെ ജിയോ ഫൈബർ പ്ലാനുകൾ ഉപയോക്താക്കൾക്ക് സൗജന്യ 4K സെറ്റ്-ടോപ്പ് ബോക്സ്, 550-ലധികം ചാനലുകളുള്ള ഓൺ-ഡിമാൻഡ് ടിവി, 1,000 Mbps വരെ വേഗതയുള്ള സൂപ്പർഫാസ്റ്റ് സിമിട്രിക്കൽ ഇൻ്റർനെറ്റ് എന്നിവ ഉൾപ്പെടെയുള്ള ഡിജിറ്റൽ ആനുകൂല്യങ്ങൾ നൽകുന്നു.

ജിയോ ടിവി + (JioTV+), ജിയോ ഗെയിംസ് (JioGames), ജിയോ ജോയിൻ (JioJoin), ജിയോ ഫോട്ടോസ് (JioPhotos) എന്നിവയും മറ്റും പോലുള്ള ജിയോ ആപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ജിയോ ഫൈബർ 30 Mbps, 100 Mbps പോസ്റ്റ്‌പെയ്ഡ് പ്ലാനുകളെ കുറിച്ച് ചുവടെ വിശദമായി പരിശോധിക്കാം.

എങ്കെ പാത്താലും നീ! ജിയോ ഫൈബർ പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ ഇതാ...

ജിയോ ഫൈബർ 30 Mbps പോസ്റ്റ്പെയ്ഡ് പ്ലാനുകൾ: 3 ഓപ്ഷനുകൾ ആണ് 30 Mbps പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ഉള്ളത്. എൻട്രി ലെവൽ ജിയോ ഫൈബർ പോസ്റ്റ്‌പെയ്ഡ് പ്ലാൻ 399 രൂപ പ്ലാനാണ്. ഇത് പുതിയ ഉപഭോക്താക്കൾക്ക് 6, 12 മാസ കാലയളവിൽ ലഭ്യമാണ്. 30 Mbps (30 Mbps അപ്‌ലോഡും 30 Mbps ഡൗൺലോഡും) സിമെട്രിക് വേഗതയിൽ അൺലിമിറ്റഡ് ഡാറ്റയും സൗജന്യ വോയിസ് സേവനവും ഈ പ്ലാനിൽ ഉൾപ്പെടുന്നുണ്ട്.

30 Mbps സെഗ്‌മെൻ്റിൽ ലഭ്യമായ അടുത്ത പ്ലാൻ 599 രൂപ പ്ലാനാണ്. അതിൽ 12 ഒടിടി ആപ്പുകൾ ഉൾപ്പെടുന്നു. ഇത് പുതിയ ഉപഭോക്താക്കൾക്ക് 6, 12 മാസ കാലയളവിൽ ലഭ്യമാണ്. ഈ പ്ലാനിൽ 30 Mbps സിമെട്രിക് വേഗതയിൽ അൺലിമിറ്റഡ് ഡാറ്റയും സൗജന്യ വോയ്‌സ് സേവനവും 800ലധികം ഓൺ-ഡിമാൻഡ് ടിവി ചാനലുകളിലേക്കുള്ള ആക്‌സസും ലഭിക്കും.

Disney+ Hotstar, Sony Liv, ZEE5, JioCinema Premium, Sun NXT, Hoichoi, Discovery+, ALTBalaji, Eros Now, Lionsgate Play, ShemarooMe, ETV Win (Jio TV + വഴി) എന്നിവയിലേക്ക് ഉള്ള സബ്‌സ്‌ക്രിപ്‌ഷനുകൾ ഒടിടി എന്റർടൈൻമെന്റ് ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.

30 Mbps സെഗ്‌മെൻ്റിലെ ഏറ്റവും ഉയർന്ന പ്ലാൻ ഒടിടി ആപ്പുകളുള്ള 888 രൂപയുടെ പ്ലാനാണ്. പുതിയ ഉപഭോക്താക്കൾക്ക് 6, 12 മാസ കാലയളവിൽ ലഭ്യമാണ്. ഈ പ്ലാനിൽ 30 Mbps സിമെട്രിക് വേഗതയിൽ പരിധിയില്ലാത്ത ഡാറ്റ, സൗജന്യ വോയ്‌സ് സേവനം, 800ലധികം ഓൺ-ഡിമാൻഡ് ടിവി ചാനലുകളിലേക്കുള്ള ആക്‌സസ് എന്നിവ ഉൾപ്പെടുന്നു.

ഒടിടി എന്റർടൈൻമെന്റ് ആനുകൂല്യങ്ങളിൽ Netflix (ബേസിക്), Amazon Prime Lite (2 വർഷത്തേക്ക്), Disney+ Hotstar, Sony Liv, ZEE5, JioCinema Premium, Sun NXT, Hoichoi, Discovery+, ALTBalaji, Eros Now, Lionsgate Play, ShemarooMe, ETV Win (JioTV+ വഴി) എന്നിവയിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനുകൾ ഉൾപ്പെടുന്നു.

ജിയോ ഫൈബർ 100 Mbps പോസ്റ്റ്പെയ്ഡ് പ്ലാനുകൾ: 3 ഓപ്ഷനുകൾ ആണ് 100 Mbps പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ഉള്ളത്. ജിയോയുടെ എൻട്രി ലെവൽ 100 ​​Mbps പ്ലാൻ 699 രൂപയിൽ ആരംഭിക്കുന്നു. പുതിയ ഉപഭോക്താക്കൾക്ക് 3, 6, 12 മാസ കാലയളവുകളിൽ ലഭ്യമാണ്. 100 എംബിപിഎസ് സിമിട്രിക് സ്പീഡിൽ അൺലിമിറ്റഡ് ഡാറ്റയും സൗജന്യ വോയിസ് സേവനവും പ്ലാനിൽ ഉൾപ്പെടുന്നു.

100 Mbps സ്പീഡ് സെഗ്‌മെൻ്റിൽ ലഭ്യമായ അടുത്ത പ്ലാൻ 12 ഒടിടി ആപ്പുകളുള്ള 899 രൂപയുടെ പ്ലാനാണ്. പുതിയ ഉപഭോക്താക്കൾക്ക് 3, 6, 12 മാസ കാലയളവുകളിൽ ലഭ്യമാണ്. ഈ പ്ലാനിൽ 100 ​​Mbpsൻ്റെ സിമിട്രിക് വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ, സൗജന്യ വോയ്‌സ് സേവനം, 800ലധികം ഓൺ-ഡിമാൻഡ് ടിവി ചാനലുകളിലേക്കുള്ള ആക്‌സസ് എന്നിവ ഉൾപ്പെടുന്നു.

Disney+ Hotstar, Sony Liv, ZEE5, JioCinema Premium, Sun NXT, Hoichoi, Discovery+, ALTBalaji, Eros Now, Lionsgate Play, ShemarooMe, ETV Win (Jio TV + വഴി) എന്നിവയിലേക്ക് ഉള്ള സബ്‌സ്‌ക്രിപ്‌ഷനുകൾ ഒടിടി എന്റർടൈൻമെന്റ് ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.

പുതിയ ഉപഭോക്താക്കൾക്കായി 3, 6, 12 മാസ കാലയളവിൽ ലഭ്യമായ ഒടിടി ആപ്പുകളുള്ള 1199 രൂപയുടെ പ്ലാനാണ് 100 Mbps സെഗ്‌മെൻ്റിലെ ഏറ്റവും ഉയർന്ന പ്ലാൻ. ഈ പ്ലാനിൽ 100 ​​Mbpsൻ്റെ സിമിട്രിക് വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ, സൗജന്യ വോയ്‌സ് സേവനം, 800ലധികം ഓൺ-ഡിമാൻഡ് ടിവി ചാനലുകളിലേക്കുള്ള ആക്‌സസ് എന്നിവ ഉൾപ്പെടുന്നു.

ഒടിടി എന്റർടൈൻമെന്റ് ആനുകൂല്യങ്ങൾ Netflix (ബേസിക്), Amazon Prime Lite (2 വർഷത്തേക്ക്), Disney + Hotstar, Sony Liv, ZEE5, Jio Cinema Premium, Sun NXT, Hoichoi, Discovery +, ALT Balaji, Eros Now, Lionsgate Play, ShemarooMe, ETV Win (Jio TV + വഴി), ഫാൻകോഡ് (JioTV+ വഴി) എന്നിവയിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനുകൾ ഉൾപ്പെടുന്നു.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
This article talks about Jio Fiber 30 Mbps and 100 Mbps postpaid plans. There are 3 options for 30 Mbps postpaid plans. The entry level Jio Fiber postpaid plan is Rs 399 plan. The next plan available in the 30 Mbps segment is the Rs 599 plan. The highest plan in the 30 Mbps segment is the Rs 888 plan with OTT apps. There are 3 options for 100 Mbps postpaid plans. Jio's entry-level 100 Mbps plan starts at Rs 699. The next plan available in the 100 Mbps speed segment is the Rs 899 plan with 12 OTT apps. The Rs 1199 plan is the highest plan in the 100 Mbps segment.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X