ജിയോഫൈബര്‍ മാര്‍ച്ചില്‍:100എംബിപിഎസ് സ്പീഡില്‍ 100ജിബി ഡാറ്റ സൗജന്യമായി പ്രിവ്യൂ ഓഫറില്‍!!

Posted By: Samuel P Mohan

റിലയന്‍സ് ജിയോയുടെ അടുത്ത സേവനം ആരംഭിക്കുന്നു. അതായത് ജിയോയുടെ ബ്രോഡ്ബാന്‍ഡ് സേവനം 2018 മാര്‍ച്ചില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്. ഇതിനെ കുറിച്ച് കഴിഞ്ഞ വര്‍ഷവും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ജിയോഫൈബര്‍ മാര്‍ച്ചില്‍:100എംബിപിഎസ് സ്പീഡില്‍ 100ജിബി ഡാറ്റ സൗജന്യമായ

പരീഷണാടിസ്ഥാനത്തില്‍ ജിയോഫൈബര്‍ പത്ത് പ്രധാന നഗരങ്ങളില്‍ സേവനം ആരംഭിച്ചു തുടങ്ങി. പ്രിവ്യൂ ഓഫറിന്റെ ഭാഗമായി 100mbps സ്പീഡില്‍ 100ജിബി ഡാറ്റയാണ് പ്രതിമാസം നല്‍കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പ്രിവ്യൂ ഓഫര്‍

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ജിയോയുടെ FTTH സേവനത്തിന്റെ താരിഫ് പദ്ധതികള്‍ വെളിപ്പെടുത്തിയിരുന്നു. അതില്‍ പ്രിവ്യൂ ഓഫറില്‍ പ്രതി മാസം 100mbps വേഗതയില്‍ 100ജിബി ഇന്റര്‍നെറ്റ് നല്‍കുമെന്നായിരുന്നു. കൂടാതെ ഇന്‍സ്റ്റലേഷന്‍ ചാര്‍ജ്ജിനായി 4500 രൂപ ആദ്യം അടയ്ക്കണമെന്നും പറഞ്ഞിരുന്നു. ഈ തുക പിന്നീട് റീഫണ്ട് ചെയ്യും.

കമ്പനി സ്വന്ത റൂട്ടര്‍ നല്‍കും

ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് കമ്പനി തന്നെ റൂട്ടര്‍ നല്‍കും. ഹെസ്പീഡ് ഇന്റര്‍നെറ്റിനായി നിരവധി ഉപകരണങ്ങളുമായി ഇത് ബന്ധിപ്പിക്കാനും കഴിയും. 100ജിബി വരെ FUP ലിമിറ്റ് ഉണ്ടാകും. ഡാറ്റ പരിധി എത്തിക്കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് വേഗത 1mbps ആയി കുറയും. പ്രിവ്യൂ ഓഫറിനു ശേഷം ജിയോഫൈബറില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഇന്‍സ്റ്റലേഷന്‍ ഫീസായി നല്‍കിയ 4500 രൂപ നിങ്ങള്‍ക്ക് തിരികെ നല്‍കും.

മുംബൈയില്‍ ജിയോഫൈബര്‍ പ്രിവ്യൂ ഓഫര്‍ ഉടന്‍ ആരംഭിക്കും. കൂടാതെ ജിയോ സ്വന്തം ഡിറ്റിഎച്ചും തുടങ്ങാന്‍ പോകുന്നു.

എന്താണ് ഫേസ്ബുക്കിലെ 'ഡൗണ്‍വോട്ട് ബട്ടണ്‍'?

ജിയോ ഫോണില്‍ ഫേസ്ബുക്ക്

ജിയോയുടെ സ്മാര്‍ട്ട്‌ഫോണില്‍ ഇനി മുതല്‍ ഫേസ്ബുക്ക് ഉപയോഗിക്കാം. ജിയോഫോണിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഫേസ്ബുക്ക് പതിപ്പാണ് ലഭ്യമാകുക. ജിയോ ഫോണിന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റമായ ജിയോ കെ ഓ.എസിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ പതിപ്പാണ് ഇത്. ഫേസ്ബുക്കിന്റെ എല്ലാ സവിശേഷതകളും ഇതിലുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
According to reports, the commercial launch of the JioFiber services is right around the corner, and is set to disrupt the market once again.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot