ജിയോമാർട്ട് ആപ്പ് പുറത്തിറങ്ങി; നിങ്ങൾക്ക് അറിയേണ്ടതെല്ലാം

|

ആമസോൺ, ഫ്ലിപ്കാർട്ട്, രാജ്യത്തെ മറ്റ് ഇ-റീട്ടെയിൽ ചാനലുകൾ എന്നിവയോട് മത്സരിക്കാൻ റിലയൻസ് ജിയോമാർട്ട് രംഗത്ത്. ഈ ടെക് ഭീമൻ ഫേസ്ബുക്കുമായുള്ള കരാർ വെളിപ്പെടുത്തി ഉടൻ റിലയൻസ് ഏതാനും മാസങ്ങൾക്ക് മുമ്പ് ജിയോമാർട്ട് പ്രഖ്യാപിച്ചു. മാസങ്ങളായി ഈ ഇ-കൊമേഴ്‌സ് റീട്ടെയിൽ പ്ലാറ്റ്ഫോം പരീക്ഷിച്ചതിന് ശേഷം റിലയൻസ് ഒടുവിൽ ആൻഡ്രോയിഡിനും ഐഫോൺ ഉപയോക്താക്കൾക്കുമായി ജിയോമാർട്ട് ആപ്ലിക്കേഷൻ പുറത്തിറക്കി. ജിയോമാർട്ട് അപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭ്യമാണ്. എന്നാൽ ഈ സേവനം ഇപ്പോഴാണ് അപ്ലിക്കേഷൻ രൂപത്തിൽ ഉപയോക്താക്കൾക്ക് ലഭ്യമായി തുടങ്ങിയത്.

ജിയോമാർട്ട്

ഇതുവരെ ജിയോമാർട്ട് വെബ്‌സൈറ്റ് (jiomart.com) പരീക്ഷിച്ചു കൊണ്ടിരുന്നു, കൂടാതെ 200+ നഗരങ്ങളിലുടനീളമുള്ള ഉപഭോക്താക്കൾക്ക് ഓർഡറുകൾ നൽകാനും ഓൺലൈനിൽ പണമടയ്ക്കാനും ഈ ആപ്ലിക്കേഷൻ വഴി കഴിഞ്ഞു. ഉപയോക്താക്കൾക്ക് ഓർഡറുകൾ നൽകുന്നത് ജിയോമാർട്ട് അപ്ലിക്കേഷൻ എളുപ്പമാക്കും. ഈ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് രാജ്യത്ത് ലഭ്യമായ മറ്റ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുമായി മത്സരിക്കാൻ റിലയൻസ് ജിയോ ശ്രമിക്കുന്നു. രാജ്യത്ത് നിലവിലുള്ള ഇ-കോമേഴ്സ് സൈറ്റുകളുടെ പ്രവർത്തനങ്ങളിൽ സ്വാധീനമുണ്ടാക്കാൻ എന്തായാലും ജിയോ മാർട്ടിന് സാധിക്കുമെന്ന് വിദഗ്ധർ വെളിപ്പെടുത്തുന്നു.

ജിയോ

ഈ ആഴ്ച ആദ്യം നടന്ന ആർ‌ഐ‌എൽ വാർഷിക പൊതുയോഗത്തിൽ മുകേഷ് ഡി. അംബാനി ജിയോമാർട്ടിന്റെ ഭാവി സംഭവവികാസങ്ങളും വരും മാസങ്ങളിൽ കമ്പനി ലക്ഷ്യമിടുന്ന കാര്യങ്ങളും പ്രഖ്യാപിച്ചു. രാജ്യത്തെ ചെറുകിട വ്യാപാരികൾക്ക് കൂടുതൽ വളർച്ചാ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി റിലയൻസിന്റെ ജിയോമാർട്ടും ഫേസ്ബുക്കിന്റെ വാട്ട്‌സ്ആപ്പും ഒത്തുചേർന്ന് പ്രവർത്തിക്കുമെന്ന് അംബാനി പ്രഖ്യാപിച്ചു.

എന്താണ് ജിയോമാർട്ട് ?

എന്താണ് ജിയോമാർട്ട് ?

ഓഫ്‌ലൈൻ ബിസിനസ് പ്ലാറ്റ്‌ഫോമിലുള്ള റിലയൻസിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമാണ് ജിയോമാർട്ട്. ഓൺലൈനിൽ ഉപയോക്താക്കൾക്ക് സാധനങ്ങൾ ഓർഡർ ചെയ്യാൻ സഹായിക്കുന്ന ഈ പ്ലാറ്റ്ഫോമിൽ പേയ്മെന്റ് സംവിധാനങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്. ജിയോമാർട്ടിൽ വാട്സ്ആപ്പ് വഴി സാധനങ്ങൾക്കായി ഓർഡർ ചെയ്യുന്ന പുതിയ സംവിധാനം എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് നോക്കാം.

ജിയോമാർട്ട് വഴി ഓർഡർ

ജിയോമാർട്ട് വഴി ഓർഡർ നൽകുന്നതിന് ആദ്യം ജിയോമാർട്ടിന്റെ വാട്ട്‌സ്ആപ്പ് നമ്പരായ 88500 08000 ഫോൺ കോൺടാക്ടിൽ സേവ് ചെയ്യുക. സേവ് ചെയ്ത ജിയോമാർട്ട് നമ്പറിലേക്ക് "ഹായ്" എന്ന് ടൈപ്പ് ചെയ്ത് അയക്കുക. ജിയോമാർട്ട് ഷോപ്പിംഗ് ലിങ്കിനൊപ്പം "ജിയോമാർട്ട് വാട്ട്‌സ്ആപ്പ് ഓർഡർ ബുക്കിംഗ് സേവനത്തിലേക്ക് സ്വാഗതം" എന്ന മെസേജ് റിപ്ലെയായി വരും. ഷോപ്പിംഗ് ലിങ്ക് 30 മിനിറ്റ് മാത്രമേ ആക്ടീവ് ആയിരിക്കു, ഒരു പുതിയ ലിങ്ക് ക്രിയേറ്റ് ചെയ്യാൻ വീണ്ടും മെസേജ് അയക്കാവുന്നതാണ്.

ജിയോമാർട്ട് ആപ്പ്

വാട്സ്ആപ്പിലൂടെ ലഭിച്ച ലിങ്ക് ലിങ്ക് തുറന്നുകഴിഞ്ഞാൽ, മൊബൈൽ നമ്പർ, ഏരിയ, പ്രദേശം മുതലായ നിങ്ങളുടെ വിവരങ്ങൾ പൂരിപ്പിച്ച് നൽകാനൊരു പേജ് തുറന്ന് വരും. വിശദാംശങ്ങൾ പൂരിപ്പിച്ച് നൽകി സബ്മിറ്റ് ചെയ്ത ശേഷം ലിസ്റ്റുചെയ്തിരിക്കുന്ന പലചരക്ക് ഇനങ്ങളുള്ള പുതിയ പേജ് തുറന്ന് വരും. നിങ്ങളുടെ കാർട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ ആഡ് ചെയ്യാം.

ഗൂഗിൾ പ്ലേയ്സ്റ്റോർ

നിങ്ങൾ ഓർഡർ ക്രിയേറ്റ് ചെയ്ത് കഴിഞ്ഞാൽ പലചരക്ക് കടയുടെ വിലാസവും ഗൂഗിൾ മാപ്‌സിലെ ലൊക്കേഷനും ഒപ്പം ഒരു ഇൻവോയ്സും ജിയോമാർട്ട് അയയ്‌ക്കും. ഓർഡർ തയ്യാറാകുമ്പോൾ ഉപഭോക്താവിന് സ്റ്റോറിൽ നിന്ന് ഒരു എസ്എംഎസ് ലഭിക്കും. അവർക്ക് പോയി സ്റ്റോറിൽ നിന്ന് സാധനങ്ങൾ എടുത്ത് അവിടെത്തന്നെ പണമടയ്ക്കാം. ഉപയോക്താക്കൾ അവരുടെ ഓർഡറുകൾ എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് മുമ്പ് നൽകിയാൽ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ അവരുടെ അടുത്തുള്ള പലചരക്ക് കടയിൽ സാധനങ്ങൾ ലഭ്യമാകും.

ജിയോമാർട്ട് വഴി ഓർഡർ

50,000 ലധികം പലചരക്ക്, എഫ്എംസിജി, ഭക്ഷ്യ ഉൽപന്നങ്ങൾ ജിയോമാർട്ട് വഴി ലഭ്യമാവുമെന്ന് കമ്പനി പറയുന്നു. ഡെലിവറി ചാർജ് നൽകേണ്ടതില്ല, കുറഞ്ഞ ഓർഡർ തുകയുടെ നിബന്ധനകളില്ല, പെട്ടെന്ന് തന്നെ ഉൽപന്നം വീട്ടിലെത്തിക്കും എന്നിവയാണ് ജിയോമാർട്ട് മുന്നോട്ട് വയ്ക്കുന്ന മറ്റ് സവിശേഷതകൾ. മറ്റ് ഇ-കൊമേഴ്സ് സേവനങ്ങളിലേതിനേക്കാൾ മികച്ച ഓഫറുകളാണ് ജിയോമാർട്ട് വഴി ലഭ്യമാക്കുന്നതെന്നും വിറ്റ ഉൽപന്നങ്ങൾ ഒരു ചോദ്യവും ചോദിക്കാതെ തിരിച്ചെടുക്കുമെന്നും ഉപഭോക്താക്കളുടെ സമ്പാദ്യശീലം മികച്ച രീതിയിൽ മെച്ചപ്പെടാൻ തങ്ങളുടെ സേവനം സഹായകമാവുമെന്നും ജിയോമാർട്ട് പറയുന്നു.

ജിയോമാർട്ട് ഫാർമസ്യൂട്ടിക്കൽ

നിലവിൽ, ജിയോമാർട്ട് പലചരക്ക്, ഭക്ഷ്യവസ്തുക്കൾ മാത്രമാണ് വിൽക്കുന്നത്. എന്നിരുന്നാലും, ഇലക്ട്രോണിക്സ്, ഫാഷൻ, ഫാർമസ്യൂട്ടിക്കൽ, ഹെൽത്ത് കെയർ വിഭാഗങ്ങൾ ഉൾപ്പെടുത്തുന്നതിനായി ജിയോമാർട്ട് ഉടൻ വിപുലീകരിക്കുമെന്ന് അംബാനി സ്ഥിരീകരിച്ചു.

Best Mobiles in India

English summary
JioMart is Reliance's take on the country's Amazon , Flipkart, and other e-commerce platforms. A few months ago, Reliance announced JioMart, shortly after it had confirmed its contract with tech giant Facebook. Reliance has finally launched JioMart app for Android as well as iPhone users after having tested the e-commerce retail platform for months now.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X