ജിയോ ഫോണിലും ഇനി ഫേസ്ബുക്ക്: എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

Posted By: Samuel P Mohan

ജിയോ ഫോണില്‍ ഇന്നു മുതല്‍ ഫേസ്ബുക്ക് ഉപയോഗിച്ചു തുടങ്ങാം. മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്കില്‍ അതിവേഗ വളര്‍ച്ച സ്വന്തമാക്കിയ ജിയോ കൂടുതല്‍ ജനപ്രിയ പദ്ധതികളുമായി എത്തിയിരിക്കുകയാണ്.

ജിയോ ഫോണിലും ഇനി ഫേസ്ബുക്ക്: എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

ജിയോ ഫീച്ചര്‍ ഫോണ്‍ അവതരിപ്പിച്ച സമയത്ത് ഇതില്‍ വാട്ട്‌സാപ്പും ഫേസ്ബുക്കും ഉപയോഗിക്കാന്‍ സാധിക്കില്ലായിരുന്നു. എന്നാല്‍ വാട്ട്‌സാപ്പ് ഉപയോഗിക്കാനും തുടങ്ങിയിരിക്കുന്നു ജിയോ ഫോണില്‍.

പക്ഷേ വാട്ട്‌സാപ്പ് ഉപയോഗിക്കണമെങ്കില്‍ ഫോണിന്റെ സെറ്റിങ്ങ്‌സില്‍ കുറച്ച് മാറ്റങ്ങള്‍ വരുത്തേണ്ടി വരും. ഇന്നു മുതല്‍, അതായത് ഫെബ്രുവരി 14 മുതല്‍ ജിയോ ഫോണില്‍ ഫേസ്ബുക്കും ഉപയോഗിച്ചു തുടങ്ങാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജിയോ ഫോണ്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം

ജിയോ ഫോണിന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റമായ ജിയോ കൈ ഒഎസ് (KAI OS) നു വേണ്ടി പ്രത്യേകം തയ്യാറാക്കിയ പതിപ്പാണ് രാജ്യത്തെ 50 കോടി ജിയോ ഉപഭോക്താക്കള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്. മറ്റു ഫോണുകളിലെ ഫേസ്ബുക്ക് ആപ്പില്‍ ഉളളതു പോലെ തന്നെ പുഷ് നോട്ടിഫിക്കേഷന്‍, വീഡിയോ, ന്യൂസ് ഫീഡുകള്‍, ഫോട്ടോ തുടങ്ങി എല്ലാ സവിശേഷതകളും ജിയോ ഫോണ്‍ ഫേസ്ബുക്ക് ആപ്ലിക്കേഷനിലും ഉണ്ട്.

ജിയോ ഫോണില്‍ എങ്ങനെ ഫേസ്ബുക്ക് ഇന്‍സ്‌റ്റോള്‍ ചെയ്യാം?

- നിങ്ങളുടെ ജിയോഫോണില്‍ നിന്നും ജിയോസ്‌റ്റോറിലേക്ക് പോവുക.

- അവിടെ സോഷ്യല്‍ എന്നത് തിരഞ്ഞെടുക്കുക.

- ഫേസ്ബുക്ക് ആപ്പില്‍ ക്ലിക്ക് ചെയ്യുക.

- ഇനി ഇന്‍സ്റ്റോള്‍ ചെയ്ത് മുന്നോട്ട് പോവുക.

വാട്ട്‌സാപ്പ് പേയ്‌മെന്റ് ഫീച്ചര്‍ ഇന്ത്യയില്‍, എങ്ങനെ പണം അയയ്ക്കാം?

ജിയോഫോണ്‍ സവിശേഷതകള്‍

- 2.4 ഇഞ്ച് 240x320 പിക്‌സല്‍ ഡിസ്‌പ്ലേ

- 512എംപി റാം

- 4ജിബി സ്‌റ്റോറേജ്

- 2എംപി പ്രൈമറി ക്യാമറ, 0.3എംപി മുന്‍ ക്യാമറ

- 2000എംഎഎച്ച് ബാറ്ററി

- ഡ്യുവല്‍ കോര്‍, 1.2GHz പ്രോസസര്‍

- എഫ്എം റേഡിയോ, 4ജി

- ബ്ലൂട്ടൂത്ത്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
JioPhone users can now use Facebook app on their Jio feature phone. Jio has built a special version of Facebook app that run on Kai OS.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot