ജിയോഫോണിൽ യൂട്യൂബ് ഡൗൺലോഡ് ചെയ്യാം! എങ്ങനെ?

|

നേരത്തെ ജിയോഫോണിലും ജിയോഫോണ്‍ 2ലും വാട്ട്‌സാപ്പ്, ഫേസ്ബുക്ക് എന്നീ മെസേജിംഗ് ആപ്ലിക്കേഷനുകളും അതു പോലെ ഗൂഗിള്‍ മാപ്പും ലഭ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ രണ്ടു ഫോണുകളിലും യൂട്യൂബും ഇന്‍സ്‌റ്റോള്‍ ചെയ്യാവുന്നതാണ്.

 

  ജിയോഫോണ്‍, ജിയോഫോണ്‍ 2 എന്നിവയില്‍ എങ്ങനെ യൂട്യൂബ് ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യാം?

ജിയോഫോണ്‍, ജിയോഫോണ്‍ 2 എന്നിവയില്‍ എങ്ങനെ യൂട്യൂബ് ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യാം?

ജിയോസ്‌റ്റോറില്‍ നിന്നും യൂട്യൂബ് ആപ്പ് നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. ഉപയോക്താക്കള്‍ക്ക് ലിസ്റ്റിംഗില്‍ നിന്നും യൂട്യൂബ് ആപ്ലിക്കേഷന്‍ കണ്ടെത്താം. ശേഷം 'ഇന്‍സ്‌റ്റോള്‍' എന്നതില്‍ ക്ലിക്ക് ചെയ്യുക. ഏറ്റവു പുതിയ KaiOS പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ മാത്രമേ ഈ ആപ്ലിക്കേഷന്‍ ദൃശ്യമാകൂ. ഏറ്റവും പുതിയ അപ്‌ഡേറ്റ് പരിശോധിക്കാനായി ആദ്യം ജിയോ ഫോണിലെ 'Settings' തുറക്കുക. അതിനു ശേഷം Device> Software update ല്‍ ടാപ്പു ചെയ്യുക.

ജിയോഫോണില്‍ വാട്ട്‌സാപ്പ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യ്ത് ചാറ്റ് ചെയ്യാം?

ജിയോഫോണില്‍ വാട്ട്‌സാപ്പ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യ്ത് ചാറ്റ് ചെയ്യാം?

എങ്ങനെ ജിയോഫോണില്‍ വാട്ട്‌സാപ്പ് ഉപയോഗിക്കാം എന്നുളളതിന് ഈ താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.

സ്റ്റെപ്പ് 1 : ആദ്യം നിങ്ങളുടെ ജിയോഫോണ്‍ എടുത്ത് അതിലെ 'Settings' ലേക്കു പോകുക.

സ്റ്റെപ്പ് 2 : ഇനി സെറ്റിംഗ്‌സ് ടാബില്‍ നിന്നും 'സോഫ്റ്റ്‌വയര്‍ അപ്‌ഡേറ്റിലേക്കു' പോകുക.

സ്റ്റെപ്പ് 3 : ഏറ്റവും പുതിയ KaiOS അപ്‌ഡേറ്റിലാണോ നിങ്ങളുടെ ഫോണ്‍ പ്രവര്‍ത്തിക്കുന്നത് എന്നു ഉറപ്പു വരുത്തുക.

സ്റ്റെപ്പ് 4: ഇനി സെറ്റിംഗ്‌സിലേക്ക് തിരിച്ചു പോയി JioApps തുറക്കുക.

ജിയോഫോണില്‍ വാട്ട്‌സാപ്പ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യ്ത് ചാറ്റ് ചെയ്യാം?
 

ജിയോഫോണില്‍ വാട്ട്‌സാപ്പ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യ്ത് ചാറ്റ് ചെയ്യാം?

സ്റ്റെപ്പ് 5 : അവിടെ ജിയോആപ്‌സ് സ്റ്റോറില്‍ വാട്ട്‌സാപ്പ് തിരയുക.

സ്റ്റെപ്പ് 6 : ആപ്പ് തുറക്കുമ്പോള്‍ ആപ്പിന്റെ വിവരണം നല്‍കിക്കൊണ്ടുളള ഒരു പേജിലേക്ക് നിങ്ങളെ എത്തിക്കും.

സ്റ്റെപ്പ് 7 : ഒരിക്കല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍ 'Open the app' എന്ന് അതേ പേജില്‍ ഒരു ഓപ്ഷന്‍ കാണാം. ഇതു കൂടാതെ ആപ്പ് തുറക്കാന്‍ മറ്റൊരു മാര്‍ഗ്ഗം കൂടിയുണ്ട്. ആപ്പ് ഡ്രോയറിലേക്ക് മടങ്ങി പോകുക, അവിടെ നിന്നും വാട്ട്‌സാപ്പ് തിരഞ്ഞെടുക്കുക.

ജിയോഫോണില്‍ വാട്ട്‌സാപ്പ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യ്ത് ചാറ്റ് ചെയ്യാം?

ജിയോഫോണില്‍ വാട്ട്‌സാപ്പ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യ്ത് ചാറ്റ് ചെയ്യാം?

സ്റ്റെപ്പ് 8 : ആപ്പ് തുറന്നു കഴിഞ്ഞാല്‍ അവിടെ കാണുന്ന നിബന്ധനകള്‍ പാലിക്കുക. അതായത് 'Agree' എന്നതില്‍ ക്ലിക്ക് ചെയ്ത് മുന്നോട്ടു പോകുക.

സ്റ്റെപ്പ് 9 : അടുത്തതായി നിങ്ങളുടെ ഫോണ്‍ നമ്പര്‍ ആവശ്യപ്പെടും.

സ്റ്റെപ്പ് 10 : നമ്പര്‍ നല്‍കിക്കഴിഞ്ഞാല്‍, ഒരു OTP നല്‍കിക്കൊണ്ട് അത് സ്ഥിരീകരിക്കും.

സ്റ്റെപ്പ് 11 : തുടര്‍ന്ന് നിങ്ങളുടെ പേര്, പ്രൊഫൈല്‍ ഫോട്ടോ എന്നിവ ആവശ്യപ്പെടും.

ജിയോഫോണില്‍ വാട്ട്‌സാപ്പ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യ്ത് ചാറ്റ് ചെയ്യാം?

ജിയോഫോണില്‍ വാട്ട്‌സാപ്പ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യ്ത് ചാറ്റ് ചെയ്യാം?

സ്റ്റെപ്പ് 12 : ഇത്രയും ചെയ്തു കഴിഞ്ഞാല്‍ നിങ്ങളെ ചാറ്റ് പേജിലേക്ക് എത്തിക്കും. ഈ നമ്പര്‍ ഉപയോഗിച്ച് ബാക്കപ്പ് നടത്തിയില്ല എങ്കില്‍ ഇത് ഡീഫോള്‍ട്ട് വഴി ശൂന്യമാകും.

സ്റ്റെപ്പ് 13 : ഇനി ചാറ്റ് ആരംഭിക്കാനായി 'New Chat' എന്നതില്‍ ടാപ്പ് ചെയ്യുക.

സ്റ്റെപ്പ് 14 : തുടര്‍ന്ന് നിങ്ങള്‍ ചാറ്റ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന കോണ്‍ടാക്റ്റിനെ തിരഞ്ഞെടുത്ത് ചാറ്റ് ആരംഭിക്കാം.

ജിയോഫോണിൽ എങ്ങനെ ഗൂഗിൾ മാപ്‌സ് ഉപയോഗിക്കാം?

ജിയോഫോണിൽ എങ്ങനെ ഗൂഗിൾ മാപ്‌സ് ഉപയോഗിക്കാം?

ഇവിടെ ഫോണിൽ പ്രീ ഇൻസ്റ്റാൾ ആയ രീതിയിൽ ഗൂഗിൾ ആപ്പുകൾ ഉൾപ്പെടെ ഒരുപിടി ആപ്പുകൾ എത്തുന്നുണ്ടെങ്കിലും ഇവയ്ക്ക് പുറമെയാണ് നിങ്ങൾക്ക് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കുന്ന ചില ആപ്പുകൾ കൂടിയുണ്ട്. അവയിലൊന്നാണ് ഗൂഗിൾ മാപ്‌സ്. അല്പം അതിശയം തോന്നിയേക്കാം. എങ്കിലും ഈ സേവനവും ജിഫോണിൽ ലഭ്യമാകും. ഇതിനായി പ്രത്യേകം തയ്യാറാക്കിയ ഗൂഗിൾ മാപ്‌സ് ആപ്പ് ജിയോ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. എങ്ങനെ ഇത് ഫോണിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാമെന്ന് നോക്കാം.

എന്താണ് ചെയ്യേണ്ടത്?

എന്താണ് ചെയ്യേണ്ടത്?

ഇതിനായി ആദ്യം ഈ ആപ്പ് ജിയോസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുക. ശേഷം ഫോണിൽ Settingsൽ Network & Connectivityയിൽ കയറി ജിപിഎസ് ഓൺ ചെയ്യുക. ശേഷം ഗൂഗിൾ മാപ്‌സ് ആപ്പിൾ കയറുക. അവിടെ ലൊക്കേഷൻ സാധ്യമാക്കുന്നതിനായുള്ള പെർമിഷൻ അനുവദിക്കുക. കഴിഞ്ഞു. ഇത്രയേ ഉള്ളൂ. ഇനി നിങ്ങൾക്ക് നിങ്ങളുടെ ജിഫോൺ 2വില ഗൂഗിൾ മാപ്‌സ് ഉപയോഗിച്ച് തുടങ്ങാം. ഈ സൗകര്യം ജിയോഫോൺ 2ന് പുറമെ ജിയോഫോണിലും ലഭ്യമാണ്.

ജിയോഫോണ്‍ 2 സവിശേഷതകള്‍

ജിയോഫോണ്‍ 2 സവിശേഷതകള്‍

ജിയോഫോണ്‍ 2, ജിയോഫോണ്‍ എന്നിവയുടെ അകത്തുളള സവിശേഷതകള്‍ വളരെ സമാനമാണ്. എന്നാല്‍ പുറമേ തികച്ചും വ്യത്യസ്ഥവുമാണ്. ജിയോഫോണ്‍ 2ല്‍ ക്ലാസിക് ബ്ലാക്‌ബെറി ഹെഡ്‌സെറ്റിനെ പോലെ ഫിസിക്കല്‍ QWERTY കീപാഡ് ആണ്. കൂടാതെ 4-വേ നാവിഗേഷന്‍ കീയും ഡിസ്‌പ്ലേയുടെ കീഴിലായി കാണാം.

QVGA റിസൊല്യൂഷനുളള 2.4 ഇഞ്ച് ഡിസ്‌പ്ലേയാണ് ജിയോഫോണ്‍ 2ന്. ജിയോഫോണ്‍ 2ന് സ്‌പെക്ട്രം SP9820A അല്ലെങ്കില്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 205 ഡ്യുവല്‍-കോര്‍ ചിപ്‌സെറ്റാണ് നല്‍കിയിരിക്കുന്നത്. 512എംബി റാം, 4ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയും ഫോണിലുണ്ട്. ഒപ്പം സ്റ്റോറേജ് വര്‍ദ്ധിപ്പിക്കാനായി മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും ഉണ്ട്. പിന്നില്‍ 2എംപി ക്യാമറയും മുന്നില്‍ VGA ക്യാമറയുമാണ് ജിയോഫോണ്‍ 2ല്‍. 2000എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

ജിയോഫോണ്‍ സവിശേഷതകള്‍

ജിയോഫോണ്‍ സവിശേഷതകള്‍

ജിയോഫോണിന് 2.4 ഇഞ്ച് QVGA ഡിസ്‌പ്ലേയാണ്. ഡ്യുവല്‍ കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 205 മൊബൈല്‍ ചിപ്‌സെറ്റാണ് ഫോണിന്. 512എംബി റാം 4ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയും ഫോണിലുണ്ട്. വൈഫൈ, ബ്ലൂട്ടൂത്ത് 4.1, എന്‍എഫ്‌സി, എഫ്എം റേഡിയോ, 4ജി വോള്‍ട്ട് എന്നിവ കണക്ടിവിറ്റികളാണ്. 2000എംഎഎച്ച് ബാറ്ററിയാണ് ജിയോഫോണില്‍. 15 ദിവസം വരെ സ്റ്റാന്‍ഡ്‌ബൈ ടൈം ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. KaiOS മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോണ്‍ റണ്‍ ചെയ്യുന്നത്.

Most Read Articles
Best Mobiles in India

Read more about:
English summary
JioPhone, JioPhone 2 Users Can Now Download YouTube; How to Install From Jio Store?

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X