ഫ്രീ 4ജി ഫീച്ചര്‍ ഫോണുനായി ജിയോ: പ്രീ-ബുക്കിങ്ങ് ഓഗസ്റ്റ് 24ന്!

Written By:

നമ്മള്‍ പ്രതീക്ഷിച്ചതു പോലെ തന്ന വാര്‍ഷിക ജനറല്‍ മീറ്റിങ്ങില്‍ റിലയന്‍സ് ജിയോ 4ജി ഫീച്ചര്‍ ഫോണ്‍ അവതരിപ്പിച്ചു. ജിയോഫോണ്‍ ഒരു 4ജി ഫീച്ചര്‍ ഫോണ്‍ ആണ്. പരിചിതമായ ഒരു ഫീച്ചര്‍ ഫോണിന്റെ രൂപകല്‍പനയോടെ ഇത് ലഭിക്കും.

ഫ്രീ 4ജി ഫീച്ചര്‍ ഫോണുനായി ജിയോ: പ്രീ-ബുക്കിങ്ങ് ഓഗസ്റ്റ് 24ന്!

നിങ്ങള്‍ക്കു നഷ്ടപ്പെട്ടു പോയ UID/EID, പേര് ഉപയോഗിച്ച് കണ്ടെത്താം!

22 പ്രാദേശിക ഭാഷകളെ ഈ ഹാന്‍സെറ്റ് പിന്തുണയ്ക്കും. വോയിസ് കമാന്‍ഡ് പിന്തുണയ്ക്കുന്നതിനാല്‍ ഉപയോക്താക്കള്‍ക്ക് കോള്‍ ചെയ്യാം, എസ്എംഎസ് അയക്കാം, ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യാം അങ്ങനെ പലതും ചെയ്യാം.

ഈ ചെറിയ ഫീച്ചര്‍ ഫോണിന് നൂറുകണക്കിന് സവിശേഷതകള്‍ ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. വരും മാസങ്ങളില്‍ കൂടുതല്‍ സവിശേഷതകള്‍ ലഭിക്കുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സൗജന്യ 4ജി ഫീച്ചര്‍ ഫോണ്‍

നിങ്ങള്‍ 1500 രൂപ ഡിപ്പോസിറ്റ് ചെയ്താല്‍ 4ജി ഫീച്ചര്‍ ഫോണ്‍ സൗജന്യമായി ലഭിക്കുന്നതാണ്. കൂടാതെ മൂന്നു വര്‍ഷത്തിനു ശേഷം ഈ ഡിപ്പോസിറ്റ് തുക റീഫണ്ട് ചെയ്യുന്നതുമാണ്.

മികച്ച ഓഫര്‍, മികച്ച EMI: ഡിഎസ്എല്‍ആര്‍ ക്യാമറകള്‍!

അടിയന്തര സവിശേഷത

മൊബൈല്‍ കീപാഡിലെ നമ്പര്‍ 5 എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ ഡിസ്ട്രസ് മെസേജ് നിങ്ങള്‍ പ്രീസെറ്റ് ചെയ്ത നമ്പറിലേക്ക് എത്തും. അക്ഷാംശവും രേഖാംശവും വിശദവിവരങ്ങളും അടങ്ങിയ സന്ദേശമാണ് ഉള്‍പ്പെടുന്നത്. കൂടാതെ ഇതില്‍ ലൈവ്-സേവിങ്ങും മറ്റു അമൂല്യമായ സവിശേഷതയും ഉണ്ട്. ഈ സവിശേഷത ലോക്കല്‍ പോലീസ് സ്‌റ്റേഷനിലും മറ്റു മൂല്യവത്തായ സേവനങ്ങളുമായി സംയോജിക്കും.

എന്‍എഫ്‌സി (NFC) സവിശേഷത ഉടന്‍ എത്തുന്നു!

എന്‍എഫ്‌സി പിന്തുണയുമായി ജിയോ ഫോണ്‍ എത്തുമെന്നും കമ്പനി അവകാശപ്പെടുന്നു. ഒരു ലളിതമായ ടാപ്പിലൂടെ തന്ന പേയ്‌മെന്റുകള്‍ നടത്താം ഈ ഫോണില്‍. വരും മാസങ്ങളില്‍ ഇത് ഒരു സോഫ്റ്റ്‌വയര്‍ അപ്‌ഡേറ്റിലൂടെ എന്‍എഫ്‌സി പിന്തുണ ലഭ്യമാകും.

അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍

ജിയോ 4ജി ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ജീവിത കാലം മുഴുവന്‍ സൗജന്യമായി വോയിസ് കോളുകള്‍ ഉപയോഗിക്കാം. 2017 ഓഗസ്റ്റ് 15 മുതലാണ് ജിയോ ഫോണിന് അണ്‍ലിമിറ്റഡ് ഡാറ്റ നേടാന്‍ കഴിയുന്നത്.

ധന്‍ ധനാ ധന്‍

ധന്‍ ധനാ ധന്‍ പദ്ധതിയില്‍ പ്രതിമാസം 153 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍, എസ്എംഎസ്, ജിയോ ആപ്പ് എന്നിവ ആക്‌സസ് ചെയ്യാം. ജിയോ ആപ്ലിക്കേഷനുകളായ ജിയോ സിനിമ, ജിയോ മ്യൂസ്‌ക് എന്നിവ പ്രീലോഡ് ചെയ്തിരിക്കും.

ജിയോ ഫോണ്‍ ടിവി-കേബിള്‍

309 രൂപയ്ക്ക് ജിയോ-ഫോണ്‍ ടിവി കേബിള്‍ ഉപയോഗിച്ച്, ജിയോഫോണ്‍ ഏതു ടിവിയിലും കണക്ടു ചെയ്യാം, അതായത് സ്മാര്‍ട്ട് ടിവിയിലും CRT ടിവികളിലും. 309 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ ധന്‍ ധനാ ധന്‍ പ്ലാന്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ ഹാന്‍സെറ്റിലെ കണ്ടന്റുകള്‍ വലിയ സ്‌ക്രീനില്‍ കാണാവുന്നതാണ്.

സൗകര്യത്തിനായി മറ്റു രണ്ടു പാക്കേജുകള്‍

നിങ്ങളുടെ സൗകര്യത്തിനായി രണ്ടു പാക്കുകളായ 24 രൂപയ്ക്കും 54 രൂപയ്ക്കും ഉണ്ട്. 24 രൂപയുടെ പാക്ക് രണ്ട് ദിവസവും 54 രൂപയുടെ പാക്ക് ഒരാഴ്ചയുമാണ് വാലിഡിറ്റികള്‍. മുകളില്‍ പറഞ്ഞ മറ്റെല്ലാ പദ്ധതികളേയും പോലെ തന്നെ ഈ പ്ലാനിലും നിങ്ങള്‍ക്കു ലഭിക്കുന്നു.

ഓഗസ്റ്റ് മുതല്‍ ലഭിച്ചു തുടങ്ങും

ഓഗസ്റ്റ് 15 മുതല്‍ ഇന്ത്യന്‍ ഫീച്ചര്‍ ഫോണുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങും. ഫോണിന്റെ ബീറ്റ ടെസ്റ്റിങ്ങ് ഓഗസ്റ്റ് 15 മുതലാണ് തുടങ്ങുന്നത്, കൂടാതെ ഓഗസ്റ്റ് 24 മുതല്‍ പ്രീ-ബുക്കിങ്ങ് ആരംഭിക്കുകയും ചെയ്യുന്നു.

ജിയോ 4ജി ഫീച്ചര്‍ ഫോണിന്റെ മറ്റു സവിശേഷതകള്‍

. ആല്‍ഫ ന്യൂമെറിക് കീബോര്‍ഡ്
. 2.4 ഇഞ്ച് QVGA ഡിസ്‌പ്ലേ
. എഫ്എം റേഡിയോ
. ടോര്‍ച്ച് ലൈറ്റ്
. ഹെഡ്‌ഫോണ്‍ ജാക്ക്

സവിശേഷതകള്‍

. എസ്ഡി കാര്‍ഡ് സ്ലോട്ട്
. ചാര്‍ജ്ജര്‍ ഉള്‍പ്പെടെ ബാറ്ററി
. ഫോര്‍ വേ നാവിഗേഷന്‍ സിസ്റ്റം
. ഫോണ്‍ കോണ്ടാക്ട് ബുക്ക്
. കോള്‍ ഹിസ്റ്ററി സൗകര്യം
. ജിയോ ആപ്‌സ്
. മൈക്രോഫോണ്‍/ സ്പീക്കര്‍
. ഇന്‍ബില്‍റ്റ് റിങ്ങ്‌ടോണ്‍സ്

A-Z കീബോര്‍ഡ് ഷോര്‍കട്ടുകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Well, the JioPhone is a 4G VoLTE feature phone. It comes with a familiar feature phone design. The handset supports 22 Indian regional languages.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot