ജിയോ ഫോണില്‍ വാട്ട്‌സാപ്പ് വരാന്‍ പോകുന്നു!

ജിയോഫോണില്‍ വാട്ട്‌സാപ്പ് ഉടന്‍ എത്തുമെന്നു റിപ്പോര്‍ട്ടുകള്‍.

|

ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ടെലികോം നെറ്റ്‌വര്‍ക്കാണ് റിലയന്‍സ് ജിയോ. ഈയിടെയാണ് ജിയോ തങ്ങളുടെ 4ജി ഫോണ്‍ വിപണിയില്‍ ഇറക്കിയത്.

സൗജന്യമായി ഇറക്കിയ ജിയോ 4ജി ഫോണ്‍ 1500 രൂപ ഡിപ്പോസിറ്റ് തുക അടച്ചു വേണം വാങ്ങാന്‍. ഈ ഡിപ്പോസിറ്റ് തുക മൂന്നു വര്‍ഷം കഴിഞ്ഞാല്‍ തിരിച്ചു ലഭിക്കുന്നതാണ്.

ജിയോ ഫോണില്‍ വാട്ട്‌സാപ്പ് വരാന്‍ പോകുന്നു!

ജിയോ ഫോണില്‍ ഏറ്റവും വലിയൊരു നഷ്ടമാണ് ഇതില്‍ വാട്ട്‌സാപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല എന്നത്. എന്നാല്‍ ഉപഭോക്താക്കളുടെ ഈ പ്രശ്‌നം പരിഹരിക്കാന്‍ പോവുകയാണ് മുകേഷ് അംബാനി.

റിലയന്‍സ് ജിയോ ഉദ്യാഗസ്ഥരുടേയും വാട്ട്‌സാപ്പ് ഉദ്യോഗസ്ഥരുടേയും ഏതാനും യോഗങ്ങള്‍ നടന്നിട്ടുണ്ട് ഇപ്പോള്‍. ജിയോ ഫോണില്‍ അനുയോജ്യമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പതിപ്പ് ആവശ്യമാണ് എന്നാണ് ഈ യോഗങ്ങളില്‍ നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എന്നാല്‍ ഏതാണ്ട് 125 ദശലക്ഷം വരിക്കാരാണ് ജിയോയുടെ സ്വന്തം മെസേജിങ്ങ് സേവനമായ ജിയോ ചാറ്റ് ഉപയോഗിക്കുന്നത്. എന്നിരുന്നാലും വാട്ട്‌സാപ്പിനെ ഉപേക്ഷിക്കാന്‍ ജിയോ ഒരുക്കമല്ല. ജിയോഫോണില്‍ വാട്ട്‌സാപ്പ് എന്ന മെസേജിങ്ങ് ആപ്പു കൂടി കൊണ്ടു വന്നാല്‍ ജിയോയുടെ ഈ 4ജി ഫീച്ചര്‍ ഫോണ്‍ ഇനിയും വിറ്റഴിയും എന്നാണ് അംബാനി പറയുന്നത്.

ജിയോ 4ജി ഫോണിന്റെ മറ്റു സവിശേഷതകള്‍ നോക്കാം..

എമര്‍ജന്‍സി സപ്പോര്‍ട്ട്‌

എമര്‍ജന്‍സി സപ്പോര്‍ട്ട്‌

മൊബൈല്‍ കീപാഡിലെ നമ്പര്‍ 5 എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ ഡിസ്ട്രസ് മെസേജ് നിങ്ങള്‍ പ്രീസെറ്റ് ചെയ്ത നമ്പറിലേക്ക് എത്തും. അക്ഷാംശവും രേഖാംശവും വിശദവിവരങ്ങളും അടങ്ങിയ സന്ദേശമാണ് ഉള്‍പ്പെടുന്നത്. കൂടാതെ ഇതില്‍ ലൈവ്-സേവിങ്ങും മറ്റു അമൂല്യമായ സവിശേഷതയും ഉണ്ട്. ഈ സവിശേഷത ലോക്കല്‍ പോലീസ് സ്‌റ്റേഷനിലും മറ്റു മൂല്യവത്തായ സേവനങ്ങളുമായി സംയോജിക്കും.

എന്‍എഫ്‌സി (NFC) സവിശേഷത

എന്‍എഫ്‌സി (NFC) സവിശേഷത

എന്‍എഫ്‌സി പിന്തുണയുമായി ജിയോ ഫോണ്‍ എത്തുമെന്നും കമ്പനി അവകാശപ്പെടുന്നു. ഒരു ലളിതമായ ടാപ്പിലൂടെ തന്ന പേയ്‌മെന്റുകള്‍ നടത്താം ഈ ഫോണില്‍. വരും മാസങ്ങളില്‍ ഇത് ഒരു സോഫ്റ്റ്‌വയര്‍ അപ്‌ഡേറ്റിലൂടെ എന്‍എഫ്‌സി പിന്തുണ ലഭ്യമാകും.

അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍
 

അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍

ജിയോ 4ജി ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ജീവിത കാലം മുഴുവന്‍ സൗജന്യമായി വോയിസ് കോളുകള്‍ ഉപയോഗിക്കാം. 2017 ഓഗസ്റ്റ് 15 മുതലാണ് ജിയോ ഫോണിന് അണ്‍ലിമിറ്റഡ് ഡാറ്റ നേടാന്‍ കഴിയുന്നത്.

ധന്‍ ധനാ ധന്‍

ധന്‍ ധനാ ധന്‍

ധന്‍ ധനാ ധന്‍ പദ്ധതിയില്‍ പ്രതിമാസം 153 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍, എസ്എംഎസ്, ജിയോ ആപ്പ് എന്നിവ ആക്‌സസ് ചെയ്യാം. ജിയോ ആപ്ലിക്കേഷനുകളായ ജിയോ സിനിമ, ജിയോ മ്യൂസ്‌ക് എന്നിവ പ്രീലോഡ് ചെയ്തിരിക്കും.

ജിയോ ഫോണ്‍ ടിവി-കേബിള്‍

ജിയോ ഫോണ്‍ ടിവി-കേബിള്‍

309 രൂപയ്ക്ക് ജിയോ-ഫോണ്‍ ടിവി കേബിള്‍ ഉപയോഗിച്ച്, ജിയോഫോണ്‍ ഏതു ടിവിയിലും കണക്ടു ചെയ്യാം, അതായത് സ്മാര്‍ട്ട് ടിവിയിലും CRT ടിവികളിലും. 309 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ ധന്‍ ധനാ ധന്‍ പ്ലാന്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ ഹാന്‍സെറ്റിലെ കണ്ടന്റുകള്‍ വലിയ സ്‌ക്രീനില്‍ കാണാവുന്നതാണ്.

സൗകര്യത്തിനായി മറ്റു രണ്ടു പാക്കേജുകള്‍

സൗകര്യത്തിനായി മറ്റു രണ്ടു പാക്കേജുകള്‍

നിങ്ങളുടെ സൗകര്യത്തിനായി രണ്ടു പാക്കുകളായ 24 രൂപയ്ക്കും 54 രൂപയ്ക്കും ഉണ്ട്. 24 രൂപയുടെ പാക്ക് രണ്ട് ദിവസവും 54 രൂപയുടെ പാക്ക് ഒരാഴ്ചയുമാണ് വാലിഡിറ്റികള്‍. മുകളില്‍ പറഞ്ഞ മറ്റെല്ലാ പദ്ധതികളേയും പോലെ തന്നെ ഈ പ്ലാനിലും നിങ്ങള്‍ക്കു ലഭിക്കുന്നു.

ഓഗസ്റ്റ് മുതല്‍ ലഭിച്ചു തുടങ്ങും

ഓഗസ്റ്റ് മുതല്‍ ലഭിച്ചു തുടങ്ങും

ഓഗസ്റ്റ് 15 മുതല്‍ ഇന്ത്യന്‍ ഫീച്ചര്‍ ഫോണുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങും. ഫോണിന്റെ ബീറ്റ ടെസ്റ്റിങ്ങ് ഓഗസ്റ്റ് 15 മുതലാണ് തുടങ്ങുന്നത്, കൂടാതെ ഓഗസ്റ്റ് 24 മുതല്‍ പ്രീ-ബുക്കിങ്ങ് ആരംഭിക്കുകയും ചെയ്യുന്നു.

ജിയോ 4ജി ഫീച്ചര്‍ ഫോണിന്റെ മറ്റു സവിശേഷതകള്‍

ജിയോ 4ജി ഫീച്ചര്‍ ഫോണിന്റെ മറ്റു സവിശേഷതകള്‍

  •  ആല്‍ഫ ന്യൂമെറിക് കീബോര്‍ഡ് 
  •  2.4 ഇഞ്ച് QVGA ഡിസ്‌പ്ലേ
  •  എഫ്എം റേഡിയോ 
  •  ടോര്‍ച്ച് ലൈറ്റ്
  •  എസ്ഡി കാര്‍ഡ് സ്ലോട്ട് 
  •  ചാര്‍ജ്ജര്‍ ഉള്‍പ്പെടെ ബാറ്ററി
  • സവിശേഷതകള്‍

    സവിശേഷതകള്‍

    •  ഫോര്‍ വേ നാവിഗേഷന്‍ സിസ്റ്റം
    •  ഫോണ്‍ കോണ്ടാക്ട് ബുക്ക് 
    •  കോള്‍ ഹിസ്റ്ററി സൗകര്യം
    •  ജിയോ ആപ്‌സ് 
    •  മൈക്രോഫോണ്‍/ സ്പീക്കര്‍ 
    •  ഇന്‍ബില്‍റ്റ് റിങ്ങ്‌ടോണ്‍സ്
    •  

Best Mobiles in India

English summary
Jio, WhatsApp together are apparently planning to launch a new toned down version of WhatsApp on JioPhone. But the discussion is still in its preliminary stage for now.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X