Home
News

ജിയോഫോണ്‍ ബുക്കിംഗ് വീണ്ടും ആരംഭിച്ചു, 5 ഫോണുകള്‍ വരെ ബുക്ക് ചെയ്യാം

By Samuel P Mohan

വീണ്ടും എതിരാളികളെ വെല്ലു വിളിച്ച് ജിയോ വിപ്ലവം തുടരുന്നു. അതായത് ജിയോഫോണ്‍ രണ്ടാം ഘട്ട പ്രീ-ബുക്കിംഗ് വീണ്ടും ആരംഭിച്ചു. ജിയോ വെബ്‌സൈറ്റായ jio.comലെ ബാനറിന്റെ ചുവട്ടിലായി പ്രീ-ബുക്കിംഗിന്റെ രണ്ടാം റൗണ്ടിനെ കുറിച്ച് പറഞ്ഞിരിക്കുന്നു.

ജിയോഫോണ്‍ ബുക്കിംഗ് വീണ്ടും ആരംഭിച്ചു, 5 ഫോണുകള്‍ വരെ ബുക്ക് ചെയ്യാം

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മാസത്തിലാണ് ജിയോഫോണിന്റെ പ്രീ-ബുക്കിംഗ് ആദ്യമായി നടന്നത്. അന്ന് ആറു ദശലക്ഷം ജിയോ ഫോണ്‍ യൂണിറ്റുകളാണ് ബുക്ക് ചെയ്തിരുന്നത്. രണ്ടാം റൗണ്ട് പ്രീബുക്കിംഗ് ഉടന്‍ ആരംഭിക്കുമെന്നും അന്ന് ജിയോ പറഞ്ഞിരുന്നു.

അഞ്ച് ഫോണുകള്‍ ബുക്ക് ചെയ്യാം

അഞ്ച് ഫോണുകള്‍ ബുക്ക് ചെയ്യാം

ജിയോഫോണ്‍ പ്രീ-ബുക്കിംഗ് രണ്ടാം തവണയില്‍ ഒരു പ്രത്യേകതയുണ്ട്. ഇത്തവണ നിങ്ങള്‍ക്ക് അഞ്ച് ഫോണുകള്‍ വരെ ബുക്ക് ചെയ്യാന്‍ കഴിയും എന്നതാണ്. ഓര്‍ഡര്‍ ഒരു ഉപഭോക്താവിന് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് അഞ്ച് ഫോണ്‍ വരെ ഇത്തവണ നിങ്ങള്‍ക്ക് ബുക്ക് ചെയ്യാം.

'ദേശ് കാ സ്മാര്‍ട്ട്‌ഫോണ്‍' എന്നാണ് ജിയോഫോണിനെ അറിയപ്പെടുന്നത്. ഇന്ത്യയിലെ 50 കോടി ഫീച്ചര്‍ ഫോണ്‍ ഉപഭോക്താക്കളെ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ലോഞ്ച് ചെയ്തത്.

കെഐഎ ഒഎസ് (KIA OS)

കെഐഎ ഒഎസ് (KIA OS)

ജിയോ ഫോണ്‍ KIA OS ലാണ് പ്രവര്‍ത്തിക്കുന്നത്. ആദ്യത്തെ പ്രീ-ബുക്കിംഗ് കഴിഞ്ഞപ്പോള്‍ രണ്ടാം റൗണ്ട് ദീപാവലിക്കു ശേഷം നടക്കുമെന്നും ജിയോ പറഞ്ഞിരുന്നു. എന്നാല്‍ അങ്ങനെ സംഭവിച്ചില്ല. അതിനിടയില്‍ മറ്റു ടെലികോം കമ്പനികളായ ഐഡിയ, എയര്‍ടെല്‍, വോഡാഫോണ്‍, ബിഎസ്എന്‍എല്‍ എന്നിവ ലാവ, കാര്‍ബണ്‍ തുടങ്ങിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണ കമ്പനികളുമായി പങ്കു ചേര്‍ന്ന് ഓഫറുകളും നല്‍കിയിരുന്നു.

ഫോണ്‍ പ്രീ-ബുക്കിംഗ് സമയത്ത് 1500 രൂപ നല്‍കണം. മൂന്നു വര്‍ഷത്തിനു ശേഷം ഈ തുക നിങ്ങള്‍ക്ക് തിരിച്ചു നല്‍കും.

ഇപ്പോള്‍ ജിയോഫോണ്‍ വാങ്ങുന്നവര്‍ക്ക് 49 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ മറ്റു 4ജി ഫോണുകളില്‍ ഈ സിം ഉപയോഗിക്കാന്‍ കഴിയും. ഇതിനു മുന്‍പുളള ലേഖനത്തില്‍ ഇതിനെ കുറിച്ചുളള വിവരങ്ങള്‍ ഞങ്ങള്‍ നല്‍കിയിരുന്നു.

റിപ്പബ്ലിക് ദിനത്തിലാണ് ഈ പദ്ധതി അവതരിക്കപ്പെട്ടെങ്കിലും, ഇത് ഇപ്പോഴും കമ്പനി വെബ്‌സൈറ്റില്‍ ഉണ്ട്. 49 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, പ്രതിദിനം 1ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി എന്നിവയാണ് നല്‍കുന്നത്. ഇത്രയും വില കുറഞ്ഞ പ്ലാന്‍ മറ്റൊരു ടെലികോം കമ്പനികളും വാഗ്ദാനം ചെയ്യുന്നില്ല.

ജിയോഫോണ്‍ എങ്ങനെ ബുക്ക് ചെയ്യാം?

ജിയോഫോണ്‍ എങ്ങനെ ബുക്ക് ചെയ്യാം?

# ഓണ്‍ലൈന്‍ ബുക്കിംഗിനായി 'MyJio app' വഴി സ്‌റ്റോര്‍ സന്ദര്‍ശിക്കാം.

# ഓണ്‍ലൈനില്‍ ഫോണ്‍ ബുക്ക് ചെയ്യാനായി jio.com ലേക്ക് പോവുക. അതിനു ശേഷം ജിയോഫോണ്‍ ബാനറില്‍ കാണുന്ന ' ഓര്‍ഡര്‍ നൗ' ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

# നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കി 'Submit' എന്നതില്‍ ക്ലിക്ക് ചെയ്യുക.

# നിങ്ങളുടെ പിന്‍ കോഡ്, ഓര്‍ഡര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഫോണുകളുടെ എണ്ണവും വ്യക്തമാക്കുക.

# ഇനി തുക നല്‍കുക.

# ഇത്രയും ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഒരു സ്ഥിരീകരണ സന്ദേശം ലഭിക്കും.

Best Mobiles in India

English summary
Jiophone second phase pre-booking begines. . The order is not limited to just device per customer. You can book up to 5 JioPhones with just one mobile number.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X