ജിയോഫോണ്‍ ട്രാക്കിങ്ങ്: നിങ്ങളുടെ ജിയോ ഫോണ്‍ ഇപ്പോള്‍ എവിടെ?

  ഓഗസ്റ്റ് 24ന് വൈകുന്നേരം അഞ്ച് മണിയോടെ പ്രീബുക്കിങ്ങ് ആരംഭിച്ച ജിയോ ഫോണ്‍ അടുത്ത ദിവസം തന്നെ പ്രീബുക്കിങ്ങ് നിര്‍ത്തി വയ്ക്കുകയും ചെയ്തു. ഓണ്‍ലൈന്‍/ ഓഫ്‌ലൈന്‍ എന്നിവയില്‍ കൂടി പ്രീബുക്കിങ്ങ് ചെയ്യാമായിരുന്നു.

  സൗജന്യം എന്ന രീതിയിലാണ് ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്കു നല്‍കാന്‍ അംബാനി തീരുമാനിച്ചത്. ഒരൊറ്റ ദിവസം കൊണ്ടു തന്നെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് ജിയോ 4ജി ഫോണ്‍ പ്രീബുക്കിങ്ങ് ചെയ്തിരുന്നത്.

  സ്മാര്‍ട്ട്‌ഫോണ്‍ എങ്ങനെ ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ് ആക്കാം?

  ജിയോഫോണ്‍ ട്രാക്കിങ്ങ്: നിങ്ങളുടെ ജിയോ ഫോണ്‍ ഇപ്പോള്‍ എവിടെ?

  എന്നാല്‍ ഇപ്പോള്‍ ജിയോ വെബ്‌സൈറ്റില്‍ ഒരു ബാനര്‍ മാത്രമാണ് കാണുന്നത്. എത്രയും പെട്ടന്നു തന്നെ പ്രീബുക്കിങ്ങ് പുനരാരംഭിക്കും എന്നും ബാറില്‍ പറയുന്നുണ്ട്.

  എന്നാല്‍ ഇപ്പോള്‍ പ്രീബുക്കിങ്ങ് നിര്‍ത്തി വച്ചിരിക്കുന്നു. എന്നാല്‍ അടുത്തത് എന്താണ്? ബുക്ക് ചെയ്തവരുടെ ഫോണ്‍ ഇപ്പോള്‍ എവിടെയാണ്? ജിയോ ഫോണ്‍ നിങ്ങള്‍ക്കു കിട്ടുമോ? ബുക്ക് ചെയ്ത ഫോണ്‍ എങ്ങനെ ട്രാക്ക് ചെയ്യാം?

  ഇങ്ങനെയുളള നിങ്ങളുടെ എല്ലാ സംശയങ്ങള്‍ക്കും ഞങ്ങളുടെ ഈ ലേഖനം വായിക്കുക!

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  ബുക്ക് ചെയ്ത നിങ്ങളുടെ ജിയോ ഫോണ്‍ കിട്ടുമോ?

  ഇപ്പോള്‍ ഇതൊരു മോശം വാര്‍ത്തയാണ്. നിങ്ങള്‍ക്ക് ഇപ്പോള്‍ ജിയോ വെബ്‌സൈറ്റിലൂടെ ഒന്നും തന്നെ അറിയാന്‍ സാധിക്കില്ല. എന്നാല്‍ ജിയോ ഫോണ്‍ രജിസ്റ്റര്‍ ചെയ്യാനുളള വിന്‍ഡോ ഇപ്പോഴും അതു പോലെ തന്നെയാണ്. 500 രൂപ നല്‍കി പ്രീബുക്കിങ്ങ് ചെയ്യാം എന്നും അതില്‍ പറയുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി ജിയോയുടെ അടുത്ത തീരുമാനം വരെ കാത്തിരിക്കുക.

  മികച്ച ഡിസ്‌ക്കൗണ്ട,് ഇഎംഐ: ലെഫ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക്!

  റിലയന്‍സ് ജിയോ പ്രീബുക്കിങ്ങ് വീണ്ടും എപ്പോള്‍?

  റിലയന്‍സ് ജിയോയുടെ അടുത്ത പ്രീബുക്കിങ്ങ് എന്നാണെന്ന് കമ്പനി ഇതു വരെ വ്യക്തമാക്കിയിട്ടില്ല. സെപ്തംബര്‍ ആദ്യത്തെ ആഴ്ചയില്‍ ജിയോ ഫോണ്‍ പ്രീബുക്കിങ്ങ് പുനരാരംഭിക്കും എന്ന് പറയുന്നുണ്ട്..

  തികച്ചും ജിയോഫോണ്‍ സൗജന്യമാണോ? എന്താണ് ടോക്കണ്‍ തുക 500 രൂപയുടെ രഹസ്യം?

  ജിയോഫോണ്‍ തകച്ചും സൗജന്യമാണ്. 1500 രൂപ റീഫണ്ട് തുക നല്‍കി വേണം ഫോണ്‍ വാങ്ങന്‍. എന്നാല്‍ അതില്‍ ഇപ്പോള്‍ 500 രൂപ അടച്ച് മാത്രം പ്രീബുക്കിങ്ങ് ചെയ്യാം. ബാക്കി തുക നിങ്ങളുടെ കയ്യില്‍ ഫോണ്‍ എത്തിയതിനു ശേഷം നല്‍കിയാല്‍ മതി. മൂന്നു വര്‍ഷം കഴിഞ്ഞാല്‍ ഈ 1500 രൂപ നിങ്ങള്‍ക്കു തിരിച്ചു ലഭിക്കും എന്നാല്‍ അതിനോടൊപ്പം തന്നെ ജിയോ ഫോണും തിരികെ നല്‍കേണ്ടതാണ്.

  ജിയോഫോണ്‍ നിങ്ങള്‍ പ്രീബുക്ക് ചെയ്‌തോ? പ്രീബുക്കിങ്ങ് ട്രാക്ക് ചെയ്യാന്‍ സാധിക്കുമോ? എന്നു ഫോണ്‍ നിങ്ങള്‍ക്കു ലഭിക്കും?

  നിങ്ങള്‍ ജിയോഫോണ്‍ പ്രീബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ ഫോണ്‍ എവിടെയാണെന്ന് ട്രാക്ക് ചെയ്യാന്‍ സാധിക്കും. അതിനായി 18008908900 എന്ന നമ്പറിലേക്ക് ഡയല്‍ ചെയ്യുക. അതില്‍ വിളിച്ചു കഴിഞ്ഞാല്‍ പ്രീബുക്കിങ്ങ് ചെയ്ത സമയത്ത് നല്‍കിയ മൊബൈല്‍ നമ്പര്‍ ചോദിക്കും. അങ്ങനെ നിങ്ങളുടെ പ്രീബുക്കിങ്ങ് അപ്‌ഡേറ്റ് സ്റ്റാറ്റസ് അറിയാവുന്നതാണ്.

  ബിഎസ്എന്‍എല്‍ ഓണം ഓഫര്‍: അണ്‍ലിമിറ്റഡ് ടോക്‌ടൈം ഡാറ്റ പ്ലാന്‍!

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  English summary
  The Mukesh Ambani-led company has not disclosed the number of the Reliance Jio 4G feature mobile booked after the pre-bookings opened on August 24. However, as of now, the bookings stay suspended but what next?
  ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more