ജിയോഫോണ്‍ വാട്ട്‌സാപ്പ് പിന്തുണയ്ക്കില്ല!

Written By:

ടെലികോം രംഗത്ത് വന്‍ ചലനം സൃഷ്ടിച്ചാണ് മുകേഷ് അംബാനിയുടെ 4ജി ഫീച്ചര്‍ഫോണ്‍ അവതരിപ്പിച്ചത്. ഏറെ കാലത്തെ കാത്തിരിപ്പിന് ഒടുവിലാണിത്. ജിയോഫോണ്‍ സൗജന്യമായി നല്‍കും എന്നാണ് അംബാനി പറഞ്ഞിരുന്നെങ്കിലും 1500 രൂപ ഡിപ്പോസിറ്റ് തുകയായി നല്‍കണം. ഈ ഡിപ്പോസിറ്റ് തുക മൂന്നു വര്‍ഷം കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് തിരികെ ലഭിക്കുന്നതാണ്.

ജിയോഫോണ്‍ വാട്ട്‌സാപ്പ് പിന്തുണയ്ക്കില്ല!

ഫോണിന്റെ ദുരുപയോഗം തടയാനാണ് ഈ തുക വാങ്ങുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. ഈ വര്‍ഷം അവസാനത്തോടെ തന്നെ ജിയോ ഫോണുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ചു തുടങ്ങും. ഒരു ആഴ്ചയില്‍ 50 ലക്ഷം ജിയോഫോണുകള്‍ നിര്‍മ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

244 രൂപ അണ്‍ലിമിറ്റഡ് ഓഫര്‍: വാലിഡിറ്റി 70 ദിവസം: വോഡാഫോണ്‍ ഞെട്ടിക്കുന്നു!

ജിയോ 4ജി ഫീച്ചര്‍ ഫോണ്‍ എല്ലാം കൊണ്ടും വളരെ നല്ലതു തന്നെ. അതായത് 1500 രൂപയ്ക്ക ഇത്രയും സവിശേഷതയുളള 4ജി ഫോണ്‍ ഇതു വരെ ഒര കമ്പനിയും നിര്‍മ്മിച്ചിട്ടില്ല.

എന്നാല്‍ ഈ ഫോണില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഉള്‍പ്പെടുന്നില്ല. അത് എന്താണെന്നു നോക്കാം, കൂടാതെ ജിയോ ഫോണിന്റെ സവിശേഷതകളും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാട്ട്‌സാപ്പ് പിന്തുണയ്ക്കില്ല

ജിയോ 4ജി ഫീച്ചര്‍ ഫോണില്‍ ജിയോ ആപ്ലിക്കേഷനുകള്‍ മുന്‍ കൂട്ടി ലോഡ് ചെയ്തിട്ടുണ്ട്. യൂട്യൂബും ഫേസ്ബുക്കും ജിയോ 4ജി ഫീച്ചര്‍ ഫോണില്‍ പിന്തുണയ്ക്കും. എന്നാല്‍ പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ്ങ് ആപ്പായ വാട്ട്‌സാപ്പ് ജിയോ 4ജി ഫോണില്‍ പിന്തുണയ്ക്കില്ല. എന്നാല്‍ ഈ സൗകര്യം ഒരു ഘട്ടത്തില്‍ അവതരിപ്പിച്ചേക്കാം എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

നിങ്ങള്‍ക്ക് ഏറ്റവും ഉപയോഗമുളള ആന്‍ഡ്രോയിഡ് ടിപ്‌സുകള്‍!

എമര്‍ജന്‍സി സപ്പോര്‍ട്ട്‌

മൊബൈല്‍ കീപാഡിലെ നമ്പര്‍ 5 എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ ഡിസ്ട്രസ് മെസേജ് നിങ്ങള്‍ പ്രീസെറ്റ് ചെയ്ത നമ്പറിലേക്ക് എത്തും. അക്ഷാംശവും രേഖാംശവും വിശദവിവരങ്ങളും അടങ്ങിയ സന്ദേശമാണ് ഉള്‍പ്പെടുന്നത്. കൂടാതെ ഇതില്‍ ലൈവ്-സേവിങ്ങും മറ്റു അമൂല്യമായ സവിശേഷതയും ഉണ്ട്. ഈ സവിശേഷത ലോക്കല്‍ പോലീസ് സ്‌റ്റേഷനിലും മറ്റു മൂല്യവത്തായ സേവനങ്ങളുമായി സംയോജിക്കും.

എന്‍എഫ്‌സി (NFC) സവിശേഷത

എന്‍എഫ്‌സി പിന്തുണയുമായി ജിയോ ഫോണ്‍ എത്തുമെന്നും കമ്പനി അവകാശപ്പെടുന്നു. ഒരു ലളിതമായ ടാപ്പിലൂടെ തന്ന പേയ്‌മെന്റുകള്‍ നടത്താം ഈ ഫോണില്‍. വരും മാസങ്ങളില്‍ ഇത് ഒരു സോഫ്റ്റ്‌വയര്‍ അപ്‌ഡേറ്റിലൂടെ എന്‍എഫ്‌സി പിന്തുണ ലഭ്യമാകും.

അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍

ജിയോ 4ജി ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ജീവിത കാലം മുഴുവന്‍ സൗജന്യമായി വോയിസ് കോളുകള്‍ ഉപയോഗിക്കാം. 2017 ഓഗസ്റ്റ് 15 മുതലാണ് ജിയോ ഫോണിന് അണ്‍ലിമിറ്റഡ് ഡാറ്റ നേടാന്‍ കഴിയുന്നത്.

ധന്‍ ധനാ ധന്‍

ധന്‍ ധനാ ധന്‍ പദ്ധതിയില്‍ പ്രതിമാസം 153 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍, എസ്എംഎസ്, ജിയോ ആപ്പ് എന്നിവ ആക്‌സസ് ചെയ്യാം. ജിയോ ആപ്ലിക്കേഷനുകളായ ജിയോ സിനിമ, ജിയോ മ്യൂസ്‌ക് എന്നിവ പ്രീലോഡ് ചെയ്തിരിക്കും.

ജിയോ ഫോണ്‍ ടിവി-കേബിള്‍

309 രൂപയ്ക്ക് ജിയോ-ഫോണ്‍ ടിവി കേബിള്‍ ഉപയോഗിച്ച്, ജിയോഫോണ്‍ ഏതു ടിവിയിലും കണക്ടു ചെയ്യാം, അതായത് സ്മാര്‍ട്ട് ടിവിയിലും CRT ടിവികളിലും. 309 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ ധന്‍ ധനാ ധന്‍ പ്ലാന്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ ഹാന്‍സെറ്റിലെ കണ്ടന്റുകള്‍ വലിയ സ്‌ക്രീനില്‍ കാണാവുന്നതാണ്.

മിനിറ്റുകള്‍ക്കുളളില്‍ പാന്‍ നമ്പറുകള്‍ ലഭിക്കും!

സൗകര്യത്തിനായി മറ്റു രണ്ടു പാക്കേജുകള്‍

നിങ്ങളുടെ സൗകര്യത്തിനായി രണ്ടു പാക്കുകളായ 24 രൂപയ്ക്കും 54 രൂപയ്ക്കും ഉണ്ട്. 24 രൂപയുടെ പാക്ക് രണ്ട് ദിവസവും 54 രൂപയുടെ പാക്ക് ഒരാഴ്ചയുമാണ് വാലിഡിറ്റികള്‍. മുകളില്‍ പറഞ്ഞ മറ്റെല്ലാ പദ്ധതികളേയും പോലെ തന്നെ ഈ പ്ലാനിലും നിങ്ങള്‍ക്കു ലഭിക്കുന്നു.

ഓഗസ്റ്റ് മുതല്‍ ലഭിച്ചു തുടങ്ങും

ഓഗസ്റ്റ് 15 മുതല്‍ ഇന്ത്യന്‍ ഫീച്ചര്‍ ഫോണുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങും. ഫോണിന്റെ ബീറ്റ ടെസ്റ്റിങ്ങ് ഓഗസ്റ്റ് 15 മുതലാണ് തുടങ്ങുന്നത്, കൂടാതെ ഓഗസ്റ്റ് 24 മുതല്‍ പ്രീ-ബുക്കിങ്ങ് ആരംഭിക്കുകയും ചെയ്യുന്നു.

ജിയോ 4ജി ഫീച്ചര്‍ ഫോണിന്റെ മറ്റു സവിശേഷതകള്‍

. ആല്‍ഫ ന്യൂമെറിക് കീബോര്‍ഡ്
. 2.4 ഇഞ്ച് QVGA ഡിസ്‌പ്ലേ
. എഫ്എം റേഡിയോ
. ടോര്‍ച്ച് ലൈറ്റ്

. എസ്ഡി കാര്‍ഡ് സ്ലോട്ട്
. ചാര്‍ജ്ജര്‍ ഉള്‍പ്പെടെ ബാറ്ററി

സവിശേഷതകള്‍

. ഫോര്‍ വേ നാവിഗേഷന്‍ സിസ്റ്റം
. ഫോണ്‍ കോണ്ടാക്ട് ബുക്ക്
. കോള്‍ ഹിസ്റ്ററി സൗകര്യം
. ജിയോ ആപ്‌സ്
. മൈക്രോഫോണ്‍/ സ്പീക്കര്‍
. ഇന്‍ബില്‍റ്റ് റിങ്ങ്‌ടോണ്‍സ്
. ഹെഡ്‌ഫോണ്‍ ജാക്ക്

മിനിറ്റുകള്‍ക്കുളളില്‍ പാന്‍ നമ്പറുകള്‍ ലഭിക്കും!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
There is no functionality to support Whatsapp as of now. Also there are reports suggesting that an update may be rolled out or the feature may be introduced at a later stage to support Whatsapp.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot