ഇഷ്ടമാണെങ്കിൽ എന്തിന് വേണ്ടെന്ന് വയ്ക്കണം! ആഗ്രഹിച്ച അളവിൽ ഡാറ്റ നേടാൻ ഈ 3 ജിയോ പ്ലാനുകൾ ഉണ്ട്
റീച്ചാർജ് പ്ലാനുകളുടെ നിരക്കുകൾ സ്വകാര്യ കമ്പനികൾ വർധിപ്പിച്ചതോടെ പലർക്കും റീച്ചാർജ് ചെയ്യുക എന്നത് അൽപ്പം ബുദ്ധിമുട്ടുള്ള ഒരേർപ്പാട് ആയി മാറിയിട്ടുണ്ട്. എങ്കിലും ആവശ്യങ്ങൾ നടക്കണമെങ്കിൽ റീച്ചാർജ് ചെയ്തേ മതിയാകൂ. സ്മാർട്ട്ഫോണുകളുടെ ജീവൻ എന്നുപറയുന്നത് മൊബൈൽ ഡാറ്റയാണ്. ഡാറ്റയില്ലെങ്കിൽ കൈയിലിരിക്കുന്നത് സ്മാർട്ട്ഫോണായാലും കോളുകൾ വിളിക്കാം എന്നതിനപ്പുറം കാര്യമായ ഉപയോഗമുണ്ടാകില്ല. റീച്ചാർജ് നിരക്ക് കൂട്ടിയതിനാൽ ഡാറ്റ ലഭ്യമാകണമെങ്കിൽ സ്വാഭാവികമായും ഇപ്പോൾ മുൻപത്തേതിനെക്കാൾ ഉയർന്ന നിരക്ക് നൽകേണ്ടിവരും. ഉയർന്ന നിരക്ക് നൽകണം എന്നുകരുതി ഡാറ്റ സേവനങ്ങൾ അപ്പാടെ നിർത്താനോ ചുരുക്കാനോ പലർക്കും കഴിയില്ല.
മുൻപ് ധാരാളം ഡാറ്റ ഇഷ്ടംപോലെ ഉപയോഗിച്ചുവന്നവർക്ക് പണം ഇല്ലെന്ന പേരിൽ അവ ഉപേക്ഷിക്കാൻ മനസുവരില്ല. തുടർന്നും ധാരാളം ഡാറ്റ വേണമെങ്കിൽ അത് ലഭിക്കുന്ന പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നതിന് ആവശ്യമായ പണം സംഘടിപ്പിക്കുകയോ വഴിയുള്ളൂ. ഇഷ്ടം മാറ്റിവച്ച് കഷ്ടപ്പെടുന്നതിലും നല്ലത്, മോഹിച്ചത് സ്വന്തമാക്കാൻ കഷ്ടപ്പെടുന്നതാണ്. ജിയോ വരിക്കാരെ സംബന്ധിച്ചിടത്തോളം ഇഷ്ടം പോലെ ഡാറ്റ നേടാൻ നിരവധി ഓപ്ഷനുകളുണ്ട്.

ദിവസവും ധാരാളം ഡാറ്റ ആവശ്യമുള്ള ജിയോ വരിക്കാർക്ക് 2.5ജിബി പ്രതിദിന ഡാറ്റ ലഭ്യമാകുന്ന മൂന്ന് കിടിലൻ പ്ലാനുകൾ ലഭ്യമാണ്. 399 രൂപ, 3599 രൂപ, 3999 രൂപ നിരക്കുകളിലാണ് ഈ പ്ലാനുകൾ ലഭ്യമാകുക. അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ സഹിതമാണ് ഈ പ്ലാനുകൾ എത്തുന്നത് എന്നതിനാൽ 5ജി ഫോണുള്ളവർക്കും 2.5ജിബി ഡാറ്റ പ്രതിദിനം ലഭ്യമാകുന്നതിനാൽ 4ജി ഫോണുകൾ ഉപയോഗിക്കുന്നവർക്കും ഈ പ്ലാനുകൾ ഒരേപോലെ മികച്ചതാണ്.
399 രൂപയുടെ ജിയോ പ്ലാൻ: ജിയോയുടെ മൂന്ന് 2.5ജിബി പ്രതിദിന ഡാറ്റ പ്ലാനുകളിൽ ഏറ്റവും കുറഞ്ഞ ചെലവിൽ ലഭ്യമാകുന്ന പ്ലാൻ ഇത് ആണ്. മറ്റ് രണ്ട് പ്ലാനുകളും വാർഷിക പ്ലാനുകൾ ആയതിനാൽ നിരക്ക് കൂടുതലാണ്. ഈ പ്ലാനിൽ 28 ദിവസ വാലിഡിറ്റി, ദിവസം 2.5GB ഡാറ്റ, 100 SMS, അൺലിമിറ്റഡ് കോളിങ് എന്നിവയ്ക്കൊപ്പം സൗജന്യ അൺലിമിറ്റഡ് 5G ഡാറ്റ ആക്സസും ലഭ്യമാകും.

3599 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: ജിയോയുടെ നിലവിലെ രണ്ട് വാർഷിക പ്ലാനുകളിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന പ്ലാൻ ആണിത്. അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, 2.5 ജിബി പ്രതിദിന ഡാറ്റ എന്നിവ ഈ പ്ലാനിലുണ്ട്. അൺലിമിറ്റഡ് 5G ഡാറ്റ, ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ അധിക ആനുകൂല്യങ്ങളും 365 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.
3999 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: 2.5 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. അൺലിമിറ്റഡ് 5G ഡാറ്റ, ഫാൻകോഡ്, ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ അധിക ആനുകൂല്യങ്ങളും ഇതിൽ ലഭ്യമാകും. 365 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.

മുൻപ് 349 രൂപ നിരക്കിൽ ലഭ്യമായിരുന്ന ജിയോ പ്രീപെയ്ഡ് പ്ലാൻ ആണ് ഇപ്പോൾ 399 രൂപ നിരക്കിൽ ലഭ്യമാകുന്നത്. അതായത് മുൻപ് ലഭിച്ചിരുന്നതിനെക്കാൾ 50 രൂപ കൂടി. അതേപോലെ 2999 രൂപയുടെ പഴയ പ്ലാനാണ് ഇപ്പോൾ 3599 രൂപയ്ക്ക് ലഭിക്കുന്നത്. ഇപ്പോൾ 3999 രൂപ വിലയുള്ള ജിയോ പ്ലാനിന്റെ പഴയ വില 3333 രൂപയായിരുന്നു.


Click it and Unblock the Notifications







