Home
News

അംബാനിയുടെ രാജതന്ത്രം ഈ റീച്ചാർജ് പ്ലാൻ! നിരക്ക് കുറവ്, വാലിഡിറ്റി കൂടുതൽ

ജൂ​ലൈയിൽ നിരക്കുകൾ കൂട്ടിയിട്ടും എന്തുകൊണ്ടാണ് റിലയൻസ് ജിയോ ഇന്നും ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായി തുടരുന്നത് എന്ന് പലർക്കും സംശയം കാണും. ജിയോ മാത്രമല്ല, മറ്റ് സ്വകാര്യ കമ്പനികളും നിരക്കുകൾ കൂട്ടി. ജിയോയെക്കാൾ മെച്ചപ്പെട്ട നിലയിൽ സേവനം നൽകുന്ന ഒരു ടെലിക്കോം കമ്പനി കണ്ടെത്താൻ കഴിയാത്തതിനാലാണ് പല ഉപയോക്താക്കളും ഇപ്പോഴും ജിയോ വരിക്കാരായി തുടരുന്നത്. കുറച്ചധികം പേർ ബിഎസ്എൻഎല്ലിനെ ഒരു ബദൽ ഓപ്ഷനായി കണ്ട് അ‌ങ്ങോട്ടേക്ക് പോയി. എന്നാൽ ബഹുഭൂരിപക്ഷം പേർക്കും നിരക്ക് കൂടിയാലും ജിയോ സേവനങ്ങൾ തന്നെ മതി എന്ന നിലപാടാണ്.

ബിഎസ്എൻഎല്ലും 5ജി സേവനങ്ങൾ ആരംഭിച്ചാൽ ഒരുപക്ഷേ ആളുകളുടെ മനസ് മാറുകയും കുറഞ്ഞ നിരക്കിൽ മികച്ച സേവനം ലഭ്യമാകുന്നതിനാൽ ബിഎസ്എൻഎല്ലിലേക്ക് പോകുകയും ചെയ്തേക്കാം. എന്നാൽ അ‌ങ്ങനെയൊരു അ‌വസ്ഥ ഉണ്ടായാൽ അ‌തിനനുസരിച്ച് തന്ത്രം മെനയാൻ അ‌ംബാനിയെ ആരും പഠിപ്പിക്കേണ്ടതില്ല. നിലവിലെ കാര്യമെടുത്താൽ നിരക്ക് അ‌ൽപ്പം കൂടിയാലും മികച്ച വേഗതയിൽ ഡാറ്റ ലഭ്യമായാൽ മതി എന്നതാണ് കൂടുതൽ പേരുടെയും ആഗ്രഹം.

അംബാനിയുടെ രാജതന്ത്രം ഈ പ്ലാൻ! നിരക്ക് കുറവ്, വാലിഡിറ്റി കൂടുതൽ

ഡാറ്റയാണ് റീച്ചാർജ് പ്ലാനുകളുടെ നിരക്ക് വർധിപ്പിക്കുന്നതിന്റെ ഒരു പ്രധാന കാരണം. നിരക്ക് കൂട്ടിയെങ്കിലും ഡാറ്റ അ‌ധികം ആവശ്യമില്ലാത്ത ഉപയോക്താക്കൾക്കായി അ‌ംബാനി വാല്യൂ പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാക്കിവരുന്നു. ഇതിൽ 500 രൂപയിൽ താഴെ നിരക്കിൽ 84 ദിവസ വാലിഡിറ്റിയിൽ ടെലിക്കോം സേവനങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കായി അംബാനി അ‌വതരിപ്പിച്ച മികച്ച പ്ലാൻ ആണ് 479 രൂപയുടെ ജിയോ വാല്യൂ പ്രീപെയ്ഡ് പ്ലാൻ.

അ‌ൺലിമിറ്റഡ് കോളിങ് സഹിതം ദീർഘകാല വാലിഡിറ്റി ആഗ്രഹിക്കുന്ന ജിയോ വരിക്കാർക്കുള്ള മികച്ച ഓപ്ഷൻ ആണ് 479 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ. ഇതിൽ 84 ദിവസ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ് സൗകര്യം ഉപയോക്താവിന് ലഭ്യമാകും. കൂടാതെ ആകെ 6ജിബി ഡാറ്റയും മൊത്തം 1000 സൗജന്യ എസ്എംഎസും ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ അ‌ധിക ആനുകൂല്യങ്ങളും ലഭ്യമാണ്.

അംബാനിയുടെ രാജതന്ത്രം ഈ പ്ലാൻ! നിരക്ക് കുറവ്, വാലിഡിറ്റി കൂടുതൽ

479 രൂപയുടെ ഈ ജിയോ പ്രീപെയ്ഡ് പ്ലാനിൽ ഉപയോക്താവിന് ഒരു ദിവസം 5 രൂപ 70 ​പൈസയാണ് ചെലവാകുന്നത്. ഡാറ്റ ഉപയോഗം കുറവുള്ളവർക്ക് മാത്രമല്ല, വീട്ടിലും ഓഫീസിലും ​വൈ​ഫൈ ഉള്ള ജിയോ വരിക്കാർക്കും മറ്റും ഈ റീച്ചാർജ് പ്ലാൻ മികച്ച ഓപ്ഷനാണ്. കാരണം യാത്രയ്ക്കിടയിലും മറ്റും അ‌ത്യാവശ്യം ഡാറ്റ ആവശ്യങ്ങൾ നേരിട്ടാൽ അ‌തിന് ഇതിൽ ലഭ്യമാകുന്ന 6ജിബി ബൾക്ക് ഡാറ്റ ഉപയോഗിക്കാം.

ഇത്രയും കുറഞ്ഞ നിരക്കിൽ മൂന്ന് മാസത്തിനടുത്ത് വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന ജിയോ പ്രീപെയ്ഡ് പ്ലാനുകൾ വേറെയില്ല. 84 ദിവസ വാലിഡിറ്റിയിൽ ഡാറ്റ സഹിതമുള്ള പ്ലാൻ വേണമെങ്കിൽ ജിയോ വരിക്കാർക്ക് 799 രൂപ, 889 രൂപ എന്നീ നിരക്കുകളിൽ ലഭ്യമാകുന്ന ജിയോ റീച്ചാർജ് പ്ലാനുകൾ ഉപയോഗപ്പെടുത്താം.

ഇതിൽ 799 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ പ്രതിദിനം 1.5ജിബി ഡാറ്റയുമായി എത്തുന്നു. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷൻ എന്നിവ ഈ പ്ലാനിൽ 84 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്നു. കൂടുതൽ പ്രതിദിന ഡാറ്റ വേണമെന്നുള്ളവർ 889 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കേണ്ടിവരും.

അംബാനിയുടെ രാജതന്ത്രം ഈ പ്ലാൻ! നിരക്ക് കുറവ്, വാലിഡിറ്റി കൂടുതൽ

889 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ 84 ദിവസ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ സഹിതം എത്തുന്നു. അ‌ൺലിമിറ്റഡ് കോളിങ്, പ്രതിദിനം 2ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ്, ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷൻ, എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. അ‌ധിക ആനുകൂല്യമായി ജിയോസാവൻ പ്രോ സബ്സ്ക്രിപ്ഷനും ഈ ജിയോ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
The Jio prepaid plan of Rs 479 is a great option for Jio subscribers who want long-term validity along with unlimited calling. In this, the user will get unlimited calling facility for 84 days of validity. In addition, a total of 6GB data, a total of 1000 free SMS and additional benefits like JioTV, JioCinema, JioCloud are available.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X