അംബാനി ആളൊരു രസികൻ തന്നെ! ദിവസവും 2.5ജിബി ഡാറ്റ കിട്ടുന്ന ഈ ജിയോ പ്ലാൻ അറിയാമോ...
മുകേഷ് അംബാനിയുടെ റിലയൻസ് സാമ്രാജ്യത്തിന് കീഴിൽ ടെലിക്കോം മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റിലയൻസ് ജിയോ (Reliance Jio) ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയാണ്. കോടിക്കണക്കിന് വരുന്ന വരിക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പല ആനുകൂല്യങ്ങൾ അടങ്ങിയ വ്യത്യസ്ത റീച്ചാർജ് പ്ലാനുകൾ ജിയോ അവതരിപ്പിച്ചിട്ടുണ്ട്. അതിൽ ദിവസവും 2.5ജിബി ഡാറ്റ ലഭ്യമാകുന്ന 4 പ്രീപെയ്ഡ് പ്ലാനുകളാണ് ആകെയുള്ളത്. ഈ നാല് പ്ലാനുകളിൽ മൂന്ന് പ്ലാനുകൾ 365 ദിവസ വാലിഡിറ്റിയിൽ എത്തുന്നവയാണ്. ശേഷിക്കുന്ന ഒരെണ്ണം 30 ദിവസ വാലിഡിറ്റിയിൽ എത്തുന്നു.
റീച്ചാർജ് പ്ലാനുകളിൽ എപ്പോഴും ലാഭം വാർഷിക പ്ലാനുകൾ ആണ് എന്നതിൽ തർക്കമില്ല. പക്ഷേ അതിനായി വലിയൊരു തുക ഒന്നിച്ച് ചെലവഴിക്കേണ്ടിവരും. അത് എല്ലാവർക്കും സാധിക്കില്ല. അതിനാൽ കൂടുതൽ ആളുകളും തെരഞ്ഞെടുക്കുക പ്രതിമാസ പ്ലാനുകളാണ്. കുറച്ചുകൂടി പണം മുടക്കാൻ താൽപര്യമുള്ളവർ ത്രൈമാസ പ്ലാനുകൾ തെരഞ്ഞെടുക്കുന്നു.

ഒരു മാസ വാലിഡിറ്റിയിൽ റീച്ചാർജ് ചെയ്യുന്നവർക്ക് തെരഞ്ഞെടുക്കാൻ സാധിക്കുന്ന 2.5ജിബി പ്രതിദിന ഡാറ്റ ലഭ്യമാകുന്ന ജിയോ പ്രീപെയ്ഡ് പ്ലാൻ 349 രൂപ നിരക്കിലാണ് എത്തുന്നത്. ഈ പ്ലാൻ തെരഞ്ഞെടുക്കും മുമ്പ് ഇതിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തൊക്കെ, ഇതിനായി പ്രതിദിനം എത്ര രൂപ ചിലവ് വരും എന്നൊക്കെയുള്ള കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അവ ഇവിടെ പരിചയപ്പെടാം.
349 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: ഈ ജിയോ പ്ലാനിൽ 30 ദിവസത്തെ സർവീസ് വാലിഡിറ്റിയുണ്ട്. ഇത് പ്രതിദിനം 2.5 ജിബി ഹൈ-സ്പീഡ് ഡാറ്റ വീതം മൊത്തം 75 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും 100 എസ്എംഎസും ഇതോടൊപ്പം ലഭിക്കും.

കൂടാതെ അധിക ആനുകൂല്യങ്ങളുടെ ഭാഗമായി അൺലിമിറ്റഡ് 5G ഡാറ്റ ഓഫറും ലഭിക്കുന്നു, 5ജി ഫോണുള്ള ജിയോ വരിക്കാർക്ക് മാത്രമാണ് ഈ അൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാകുക. ജിയോടിവി, ജിയോസിനിമ, ജിയോ ക്ലൗഡ് തുടങ്ങിയവ ഒക്കെയാണ് ഇതിലെ അധിക ആനുകൂല്യങ്ങൾ. ജിയോ സിനിമ പ്രീമിയം സബ്സ്ക്രിപ്ഷൻ ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ലഭ്യമാകുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
349 രൂപയുടെ പ്ലാൻ അൽപ്പം ചെലവ് കൂടിയ പ്ലാൻ ആണ് എന്ന് ഒറ്റനോട്ടത്തിൽ തോന്നും. കണക്കുകൾ പരിശോധിക്കുമ്പോൾ മനസിലാകുന്നത് ഈ പ്ലാനിന് പ്രതിദിനം 11.63 രൂപ ചെലവാകും എന്നാണ്. മറ്റ് ചില ജിയോ പ്ലാനുകൾ ഇതിനെക്കാൾ കുറഞ്ഞ പ്രതിദിന നിരക്കിൽ വരുന്നുണ്ട്. എന്നാൽ ഈ പ്ലാനിൽ ഡാറ്റയുടെ അളവ് വളരെ കൂടുതലാണ് എന്നകാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.
ധാരാളം ഡാറ്റ ആവശ്യമുള്ളവർക്കാണ് ഈ 2.5ജിബി ഡാറ്റ അനുയോജ്യം. ഈ പ്ലാനിനൊപ്പം ലഭിക്കുന്ന ഡാറ്റയുടെ ശരാശരി വില 4.6 രൂപയാണ്, ലഭ്യമാകുന്ന ഡാറ്റയുടെ അളവ് പരിഗണിച്ചാൽ വില വളരെ കുറവാണ്. നിശ്ചിത 2.5ജിബി ഡാറ്റയുടെ ഉപയോഗത്തിന് ശേഷം FUP പ്രകാരം ഇൻ്റർനെറ്റ് വേഗത 64 Kbps ആയി കുറയും.

ഈ പ്ലാൻ തെരഞ്ഞെടുക്കുന്ന 4ജി വരിക്കാർക്ക് മാത്രമാണ് പ്രതിദിന പരിധി ബാധകമാകുക. 5ജി ലഭിക്കുന്ന ജിയോ വരിക്കാർക്ക് പരിധിയില്ലാതെ തുടർന്നും അൺലിമിറ്റഡ് ഡാറ്റ ലഭ്യമാകും. എന്നാൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം 5ജി ഫോൺ ഉള്ളവർ ഈ ഡാറ്റ പ്ലാൻ തെരഞ്ഞെടുക്കേണ്ടതില്ല. കാരണം 239 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകളിൽ ജിയോ അൺലിമിറ്റഡ് 5ജി ഡാറ്റ നൽകുന്നുണ്ട്.
5ജി ഫോൺ ഉള്ള ജിയോ വരിക്കാർ, കുറഞ്ഞ അളവിൽ ഡാറ്റ ലഭ്യമാകുന്ന 28 ദിവസ വാലിഡിറ്റിയിൽ എത്തുന്ന പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്താൽ നല്ലരീതിയിൽ പണം ലാഭിക്കാൻ സാധിക്കും. ഉദാഹരണത്തിന് 30 ദിവസ വാലിഡിറ്റിയിൽ ധാരാളം ഡാറ്റ വേണ്ടവർക്ക് 296 രൂപയുടെ ഫ്രീഡം പ്ലാൻ തെരഞ്ഞെടുക്കാവുന്നതാണ്.
ആകെ 25ജിബി ഡാറ്റയാണ് 296 രൂപയുടെ പ്ലാനിൽ ഉൾപ്പെടുന്നത്. എന്നാൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ഈ പ്ലാനിന്റെ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നുണ്ട്. അതിനാൽ ജിയോ 5ജി ലഭ്യമായിട്ടുള്ള പ്രദേശങ്ങളിലെ 5ജി ഫോണുള്ള വരിക്കാർക്ക് പ്രതിദിന പരിധിയില്ലാതെ ഇഷ്ടം പോലെ ഡാറ്റ ആസ്വദിക്കാൻ സാധിക്കും. അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയും ഇതിലുണ്ട്.


Click it and Unblock the Notifications








