Home
News

അ‌ത് വേ, ഇത് റേ! അ‌ൺലിമിറ്റഡ് 5G ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ്ങും 200 രൂപയിൽ താഴെ വിലയിൽ ജിയോ നൽകുന്നു

ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ (Reliance Jio) ജനങ്ങളുടെ ഹീറോ ആയത് സൗജന്യങ്ങൾ വാരിക്കോരി നൽകിക്കൊണ്ടായിരുന്നു. ഇന്ന് മികച്ച വേഗതയുള്ള നെറ്റ്വർക്കും അ‌ൺലിമിറ്റഡ് 5ജി ഡാറ്റയുമൊക്കെയായി ടെലിക്കോം വരിക്കാരുടെ പ്രിയപ്പെട്ട സ്ഥാപനമായി ജിയോ വിലസുന്നു. തങ്ങളുടെ വരിക്കാർക്കായി വിവിധ പ്രീപെയ്ഡ് പ്ലാനുകൾ ജിയോ നൽകുന്നുണ്ട്. അ‌തിൽ ആനുകൂല്യങ്ങൾ കൂടും തോറും നിരക്കും കൂടുന്ന പ്ലാനുകളാണ് കൂടുതലും ഉള്ളത്. ഉയർന്ന തുക മുടക്കി റീച്ചാർജ് ചെയ്യാൻ കഴിയാത്തവർക്കായി ചെറിയ തുകയുടെ പ്ലാനുകളും ജിയോ നൽകുന്നുണ്ട്.

ഈ വർഷം ജൂ​ലൈയിൽ ജിയോയും മറ്റ് സ്വകാര്യ ടെലിക്കോം കമ്പനികളും നിരക്ക് വർധന നടപ്പിലാക്കി. ഇത് സാധാരണക്കാരായ ഉപയോക്താക്കളുടെ റീച്ചാർജ് ചെലവുകൾ വർധിപ്പിച്ചു. എങ്കിലും വരിക്കർ കൂട്ടത്തോടെ കൊഴിഞ്ഞുപോകാതിരിക്കാനുള്ള തന്ത്രം എന്ന നിലയിലും ചെറിയ തുകയുടെ റീച്ചാർജ് പ്ലാനുകൾ ഉറപ്പാക്കാനുമായി ജിയോ ചില പ്ലാനുകൾ അ‌വതരിപ്പിച്ചു.

ജിയോ 5G ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ്ങും 200 രൂപയിൽ താഴെ വിലയിൽ

അ‌ത്യാവശ്യക്കാർക്ക് ഏറെ ഉപകാരപ്പെടുന്ന വിധത്തിൽ 250 രൂപയിൽ താഴെ വിലയിൽ ജിയോ ചില റീച്ചാർജ് പ്ലാനുകൾ നൽകിവരുന്നു. അ‌തിൽ അ‌ൺലിമിറ്റഡ് കോളിങ്ങും അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാകുന്ന പ്ലാനും ഉണ്ട്. 250 രൂപയിൽ താഴെ ചെലവിൽ ലഭ്യമാകുന്ന മൂന്ന് ജിയോ പ്രീപെയ്ഡ് പ്ലാനുകൾ ഇവിടെ പരിചയപ്പെടാം.

198 രൂപയുടെ പ്ലാൻ: ജിയോയുടെ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭ്യമാകുന്ന ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ ആണ് ഇത്. പ്രതിദിനം 2ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ് സൗകര്യം, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ഇതോടൊപ്പം ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭ്യമാണ്. ലാഭത്തെക്കാൾ ലക്ഷ്യമാണ് പ്രധാനമെങ്കിൽ ഈ പ്ലാൻ തെരഞ്ഞെടുക്കാം.

ജിയോ 5G ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ്ങും 200 രൂപയിൽ താഴെ വിലയിൽ

കാരണം, ലഭ്യമാകുന്നത് മികച്ച ആനുകൂല്യങ്ങൾ ആണെങ്കിലും വെറും 14 ദിവസം മാത്രമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. അ‌തായത് നിരക്ക് കുറയ്ക്കുന്നതിനായി ഈ പ്ലാനിന്റെ വാലിഡിറ്റി ജിയോ തന്ത്രപരമായി കുറച്ചുകൊണ്ട് അ‌വതരിപ്പിക്കുകയായിരുന്നു. ഇതേ ആനുകൂല്യങ്ങൾ 28 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്ന 349 രൂപയുടെ പ്ലാനിനെക്കാൾ പ്രതിദിന ചെലവ് ഈ പ്ലാനിൽ കൂടുതലാണ്. എങ്കിലും ​കൈയിൽ 200 രൂപയുണ്ടെങ്കിൽ കാര്യം നടക്കും എന്നതാണ് ഉപയോക്താവിന്റെ നേട്ടം.

209 രൂപയുടെ ജിയോ പ്ലാൻ: 250 രൂപയിൽ താഴെ നിരക്കിൽ വിവിധ പ്ലാനുകൾ ജിയോ നൽകുന്നുണ്ട്. അ‌തിൽ പ്രതിദിനം 1ജിബി ഡാറ്റയുമായി എത്തുന്ന രണ്ട് പ്ലാനുകളാണ് ഉള്ളത്. അ‌തിൽ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ 209 രൂപ വിലയിൽ എത്തുന്നു. പ്രതിദിനം 1ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷൻ എന്നിവ 22 ദിവസത്തെ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ലഭിക്കും.

249 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: 250 രൂപയിൽ താഴെ ജിയോ വരിക്കാർക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച റീച്ചാർജ് പ്ലാനുകളിൽ ഒന്നാണിത്. പ്രതിദിനം 1ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, ജിയോ ആപ്പുകളിലേക്കുള്ള ആക്സസ് എന്നീ ആനുകൂല്യങ്ങൾ 28 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാൻ ലഭ്യമാക്കുന്നു.

ജിയോ 5G ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ്ങും 200 രൂപയിൽ താഴെ വിലയിൽ

250 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന ജിയോ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയെടുത്താൽ ഈ പറഞ്ഞ മൂന്ന് പ്ലാനുകൾക്ക് പുറമേ 199 രൂപ, 239 രൂപ എന്നീ നിരക്കുകളിലുള്ള പ്ലാനുകളും കാണാൻ സാധിക്കും. 199 രൂപയുടെ പ്ലാൻ 18 ദിവസത്തെയും 239 രൂപയുടെ പ്ലാൻ 22 ദിവസത്തെയും വാലിഡിറ്റിയിൽ പ്രതിദിനം 1.5ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ സഹിതം എത്തുന്നു.

More from GizBot

Best Mobiles in India

English summary
Jio offers several prepaid plans under Rs 250. The cheapest plan with Jio's unlimited 5G data offer comes in at Rs 198. The main benefits of this plan are 2GB data per day, unlimited calling facility and 100 SMS per day. The validity of this plan is 14 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X