Home
News

ഇനി കളി മാറും ! സ്മാർട്ട് ടിവികളിൽ ഇനി ജിയോ ഒഎസും

ടെക് ലോകത്ത് വിപ്ലവങ്ങൾ സൃഷ്ടിച്ച റിലയൻസ് ജിയോ കമ്പനി സ്മാർട്ട് ടിവി ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് കൂടി കടക്കുന്നു. ഫെബ്രുവരി 21 മുതൽ പുതിയ സ്മാർട്ട് ടിവി ഓപ്പറേറ്റിങ് സിസ്റ്റമായ ജിയോടെലി ഒഎസ് ടെക് വിപണിയിലെത്തും. ഏറെ കാലത്തെ ചർച്ചകൾക്കും റിപ്പോർട്ടുകൾക്കും ശേഷമാണ് ഈ റിപ്പോർട്ട്. ഇന്ത്യ വിപണിക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് ജിയോടെലി ഒഎസ്. ഇന്ത്യയിൽ പരിധിയില്ലാത്ത ഡാറ്റകളും കോളുകളും കൊണ്ടുവന്ന് വിപ്ലവം സൃഷ്ടിച്ച ജിയോ സ്മാർട്ട് ടിവി രംഗത്തും വിപ്ലവകരമായ മാറ്റങ്ങളാണ് ലക്ഷ്യം വെക്കുന്നത്. സ്മാർട്ട് ടിവിക്കായി ഇന്ത്യയിൽ പുറത്തിറങ്ങുന്ന ആദ്യത്തെ ഓപ്പറേറ്റിങ് സിസ്റ്റം കൂടിയാണ് ജിയോടെലി ഒഎസ്.

ടിവി OEM (Television Original Equipment Manufacturers)കൾക്ക് താങ്ങാവുന്ന വിലയിൽ തന്നെയാകും ജിയോടെലി ഒഎസ് പുറത്തിറങ്ങുകയെന്ന് കമ്പനി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യക്കാരായ ഉപയോക്താക്കളെ കൂടുതൽ വിനോദങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ടുകൊണ്ട് പുറത്തിറങ്ങിയ ജിയോടെലി ഒഎസിനെ next-generation platform എന്നാണ് ജിയോ തന്നെ വിശേഷിപ്പിക്കുന്നത്.

ഇനി കളി മാറും ! സ്മാർട്ട് ടിവികളിൽ ഇനി ജിയോ ഒഎസും

ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമുകൾ സപ്പോർട്ട് ചെയ്യുന്ന ഈ ഒഎസിന് എഐ അധിഷ്ടിതമായി പ്രവർത്തിക്കാനും കഴിയും. ഉപയോക്താക്കൾക്ക് മുൻഗണനകൾക്കനുസൃതമായി പുതിയ ഷോകളും സിനിമകളും കണ്ടെത്താൻ ഇതിലൂടെ സാധിക്കും. കാലക്രമേണ പുതിയ അപ്ഡഷൻ കൊണ്ടുവരുമെന്നും ജിയോടെലി ഒഎസ് അധികൃതർ അറിയിച്ചു. കൂടാതെ 4k സ്ട്രീമിംഗ് നൽകുന്ന രീതിയിലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഒരൊറ്റ റിമോട്ട് ഉപയോഗിച്ച് ടിവി ചാനലുകൾ, ഒടിടി ആപ്പുകൾ, ക്ലൗഡ് ഗെയിമിംഗ് എന്നിവയ്ക്കിടയിൽ മാറാൻ പോലും ഉപയോക്താക്കൾക്ക് കഴിയും. ജിയോടെലി ഒഎസ് നൽകുന്ന ആദ്യ ടിവി ഫെബ്രുവരി 21 മുതൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബിപിഎൽ, ജെവിസി, കൊഡാക്ക്, തോംസൺ തുടങ്ങിയ ബ്രാൻഡുകളിൽ നിന്ന് ജിയോടെലി ഒഎസുള്ള സ്മാർട്ട് ടിവികൾ ഉപഭോക്താക്കൾക്ക് വാങ്ങാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു.

ഭാവിയിൽ ജിയോടെലി ഒഎസുള്ള സ്മാർട്ട് ടിവികളുടെ എണ്ണം കൂട്ടാൻ മറ്റ് OEM (Television Original Equipment Manufacturers) പങ്കാളിത്തം വിപുലീകരിക്കാൻ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് ജിയോ സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്തിടെ റിലയൻസിന്റെ പിന്തുണയുള്ള ജിയോസ്റ്റാർ അടുത്തിടെ ജിയോസിനിമയും ഡിസ്‌നി+ ഹോട്ട്സ്റ്റാറും ലയിപ്പിച്ച് ജിയോഹോട്ട്സ്റ്റാർ എന്ന പേരിൽ പുതി ഒടിടി പ്ലാറ്റ്‌ഫോം പുറത്തിറക്കിയിരുന്നു.

ഇന്ത്യയിൽ ഒടിടി പ്ലാറ്റ്ഫോമുകൾക്കിടയിൽ വൻ വിപ്ലവത്തിന്റെ തുടക്കമാണിത്. ജിയോടെലി ഒഎസ് കൂടി പുറത്തിറങ്ങുന്നതോടെ ജിയോയുടെ മുഖം തന്നെ മാറും. പുതിയ പ്ലാറ്റ്‌ഫോമുകൾക്ക് തുടക്കമിടുമ്പോൾ ഉപയോക്താക്കളെ ആശയക്കുഴപ്പത്തിലാക്കാതിരിക്കാനും ജിയോ ശ്രദ്ധിക്കാറുണ്ട്. ജിയോ ഹോട്ട്‌സ്റ്റാർ പുറത്തിറങ്ങിയതോടെ നിലവിൽ ഡിസ്‌നി+ ഹോട്ട്സ്റ്റാറിൽ സബ്സ്‌ക്രിപ്ഷൻ എടുത്തവർക്ക് പുതിയ ജിയോഹോട്ട്സ്റ്റാറിലേക്ക് തടസ്സങ്ങളൊന്നുമില്ലാതെ മൈഗ്രേറ്റാവാൻ കഴിയുമെന്ന് അധികൃതർ ഉറപ്പ് നൽകുന്നുണ്ട്.

പുതിയ ലയനത്തിന് പിന്നാലെ നിലവിൽ ഡിസ്‌നി+ ഹോട്ട്സ്റ്റാർ ആപ്പ് പുത്തൻ ലുക്കിലേക്ക് മാറിയിട്ടുണ്ട്. പഴയ ആപ്പ് തുറന്നാൽ പുതിയ ജിയോഹോട്ട്സ്റ്റാറിലേക്കാണ് എത്തുക. ഇതിനാൽ തന്നെ കൂടുതൽ ആശയക്കുഴപ്പങ്ങളുണ്ടാവാൻ സാധ്യത കുറവാണ്. കൂടാതെ ഡിസ്‌നി + ഹോട്ട്സ്റ്റാറിലുള്ള പ്ലാനുകൾ മൂന്ന് മാസത്തേക്ക് പഴയ നിരക്കിൽ തന്നെ പുത്തൻ പ്ലാറ്റ്‌ഫോമിൽ തുടരും.

ഈ കാലയളവിന് ശേഷം, അവർ പുതിയ ജിയോഹോട്ട്സ്റ്റാർ പ്ലാനുകൾ റീച്ചാർജ് ചെയ്യേണ്ടി വരും എന്ന് മാത്രം. ജിയോ ഹോട്ട്സ്റ്റാർ എന്ന പുതിയ പ്ലാറ്റ്‌ഫോമിലേക്ക് മാറുമ്പോൾ നിലവിലെ ഡിസ്‌നി+ ഹോട്ട്സ്റ്റാർ ഉപയോക്താക്കൾക്ക് ഉടനടി മാറ്റങ്ങളൊന്നും ഉണ്ടാവില്ല. അതുപോലെ തന്നെ ജിയോ സിനിമയിലെ പ്രീമിയം സബ്സ്‌ക്രിപ്ഷൻ എടുത്തവർക്ക് അവരുടെ പ്ലാനിന്റെ അവശേഷിക്കുന്ന കാലയളവിലേക്ക് സ്വമേധയാ ജിയോഹോട്ട്സ്റ്റാർ പ്രീമിയത്തിലേക്ക് അപ്ഗ്രേഡ് ചെയ്യാനും കഴിയും.

More from GizBot

Best Mobiles in India

English summary
Reliance Jio has launched JioTele OS, India's first operating system for smart TVs, aimed at enhancing the smart TV experience at affordable prices. The OS is designed to cater to the growing demand for smart TVs and will be available on brands like Thomson, Kodak, BPL, and JVC starting February 21, 2025. JioTele OS is being promoted as a next-generation platform set to redefine the entertainment experience for Indian consumers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X